x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശ്വാസീസമൂഹത്തിന്‍റെ തീവ്രമായ ആഗ്രഹപൂര്‍ത്തീകരണം: മാര്‍ തോമസ് തറയില്‍

റിപ്പോർട്ട്:റെ​​ജി ജോ​​സ​​ഫ് ജി​​ബി​​ന്‍ കു​​ര്യ​​ന്‍ ബെ​​ന്നി ചി​​റ​​യി​​ല്‍ മാ​​ത്യു ആ​​ന്‍റ​ണി
Published: November 22, 2026 03:25 AM IST | Updated: November 22, 2026 03:25 AM IST

പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശ ച​ട​ങ്ങി​ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലും മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോട്ടവും നേതൃത്വം നൽകുന്നു.

ച​ങ്ങ​നാ​ശേ​രി: ഏ​റ്റ​വും മ​നോ​ഹ​രി​യാ​യ പ​രി​ശു​ദ്ധ​ അ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ല്‍ ഏ​റ്റ​വും മ​ഹോ​ഹ​ര​മാ​യ ദേ​വാ​ല​യം വേ​ണ​മെ​ന്ന വി​ശ്വാ​സ​ീസ​മൂ​ഹ​ത്തി​ന്‍റെ തീ​വ്ര​മാ​യ ആ​ഗ്ര​ഹപൂ​ര്‍ത്തീ​ക​ര​ണ​മാ​ണ് പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ബ​സി​ലി​ക്ക​യെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

പാ​റേ​ല്‍മാ​താ​വി​നോ​ടു​ള്ള പ്രാ​ര്‍ഥ​ന​യി​ല്‍ ശ​ക്തി ക​ണ്ടെ​ത്തി​യ​വ​ര്‍ക്കു മാ​ത്ര​മ​ല്ല, നാ​ടി​നു​ത​ന്നെ അ​ഭി​മാ​ന​മാ​യി ഈ ​പ​ള്ളി കൂ​ദാ​ശ ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ സ​ര്‍വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​നു ന​ന്ദി​പ​റ​യാം. പ​രി​ശു​ദ്ധ ലെ​യോ പ​തി​നാറാ​മ​ന്‍ പാ​പ്പ പ​റ​യു​ന്ന​തു​പോ​ലെ, ന​മ്മു​ടെ അ​മ്മ​യാ​യ മ​റി​യം ന​മ്മോ​ടൊ​ത്തു ന​ട​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

1904ല്‍ ​പാ​റേ​ല്‍ പ​ള്ളി പ​ണി​യാ​ന്‍ ക​ല്‍പ്പ​ന പു​റ​പ്പെ​ടു​വി​ച്ച ധ​ന്യ​ന്‍ മാ​ര്‍ മാ​ത്യു മാ​ക്കീല്‍ പി​താ​വി​നെ​യും, ഇ​തു സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍കി​യ മോ​ണ്‍.​ സി​റി​യ​ക് ക​ണ്ട​ങ്ക​രി​യെയും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം ഫ്രാ​ന്‍സി​ല്‍നി​ന്നു കൊ​ണ്ടു​വ​ന്ന എ​സ്ത​ഫാ​നാ​സ​ച്ച​നേ​യും അ​നു​സ്മ​രി​ക്കാം.

1974ല്‍ ​അ​ന്ന​ത്തെ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍റണി പ​ടി​യ​റ​യാ​ണ് ര​ണ്ടാ​മ​ത്തെ പ​ള്ളി കൂ​ദാ​ശ ചെ​യ്ത​ത്. ഈ ​പ​ള്ളി നി​ര്‍മി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി ഏ​റെ ത്യാ​ഗം​ ചെ​യ്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പു​തി​യ പ​ള്ളി കൂ​ദാ​ശ ചെ​യ്യു​മ്പോ​ള്‍, പു​തി​യ പ​ള്ളി​ക്ക് മാ​ര്‍പാ​പ്പ ബ​സി​ലി​ക്കാ പ​ദ​വി സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ശ്വാ​സ​ത്തി​ല്‍ ന​മ്മെ ഉ​റ​പ്പി​ച്ച മാ​ര്‍തോ​മാ​ശ്ലീഹാ​യു​ടെ തി​രു​നാ​ള്‍ദി​ന​ത്തി​ല്‍ പാ​റേ​ല്‍ പ​ള്ളി കൂ​ദാ​ശ​ചെ​യ്ത് ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും പ​ള്ളി​പ​ണി​യോ​ട് സ​ഹ​ക​രി​ച്ച ഏ​ല്ലാ​വ​ര്‍ക്കും, പ്ര​ത്യേ​കി​ച്ച് പാ​റേ​ല്‍ ഇ​ട​വ​ക​യ്ക്കും ന​ന്ദി അ​ര്‍പ്പി​ക്കു​ന്ന​താ​യും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

പാ​റേ​ല്‍ പ​ള്ളി​യു​ടെ നി​ര്‍മാ​ണ​ത്തി​ന് അ​ത്യ​ധ്വാ​നം ചെ​യ്ത​വ​ര്‍ക്കും വി​വി​ധ​രീ​തി​യി​ല്‍ സ​ഹാ​യി​ച്ച​വ​ര്‍ക്കും മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​വും ദൈ​വ​ത്തി​ന്‍റെ കൃ​പ​യും ല​ഭി​ക്കു​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മരി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.

K-Rail Survey

പള്ളിനിര്‍മാണത്തിനു നേതൃത്വം നല്‍കിയവര്‍ക്ക് സ്‌നേഹോപഹാരം

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ പ​ള്ളി നി​ര്‍മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍കി​യ വൈ​ദി​ക​ര്‍ക്കും നി​ര്‍മാ​ണ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​ര്‍ക്കും പാ​റേ​ല്‍ ബ​സ​ലി​ക്കാ പ​ള്ളി​യു​ടെ ആ​ദ​രം.

കൂ​ദാ​ശ ക​ര്‍മ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും ചേ​ര്‍ന്ന് ആ​ദ​രി​ച്ച​ത്.

പാ​റേ​ല്‍ പ​ള്ളി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്ത ഫ​ല​ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ. ​ടെ​ജി പു​തു​വീ​ട്ടി​ല്‍ക്ക​ളം, ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത്, ഫാ. ​ജോ​ജോ പു​തു​വേ​ലി​ല്‍, ഫാ. ​ജി​ജോ മാ​റാ​ട്ടു​ക​ളം എ​ന്നി​വ​രെ​യും ആ​ര്‍ക്കി​ടെ​ക്ട് ജോ​ണ്‍ ജെ. ​കോ​ച്ചേ​രി​ല്‍, സി​വി​ല്‍ കോ​ണ്‍ട്രാ​ക്ട​ര്‍ ആ​ന്‍റ​ണി തോ​മ​സ്, കെ.​പി. സു​രേ​ഷ്‌​കു​മാ​ര്‍, ഫെ​ലി​ക്‌​സ് വ​ര്‍ക്കി​ക്കു​ഞ്ഞ്, ഡാ​യി മാ​ത്യു, ആ​ന്‍റ​ണി കു​ന്നി​പ്പ​റ​മ്പി​ല്‍, ബി​നു കു​ര്യാ​ക്കോ​സ്, ജോ​ബ് ജോ​സ​ഫ്, ജെ​ബി​ന്‍ മാ​ത്യു ഫി​ലി​പ്പ്, അ​രു​ണ്‍ ഏ​ബ്ര​ഹാം, എ​ന്‍. പ്ര​കാ​ശം, പോ​ളി നാ​ലാ​പ്പാ​ട​ന്‍, ജോ​മോ​ന്‍ പാ​ണ​ങ്ങാ​ട്ട്, നോ​ബ​ല്‍ മാ​ത്യു, സി.​ടി. ഓ​മ​ന​ക്കു​ട്ട​ന്‍, കെ.​എ​സ്. സ​നീ​ഷ്, ഫ്രാ​ന്‍സി​സ് എ​യ്ഞ്ച​ലോ​സ്, ലാ​ല്‍, സാ​ബു ജോ​സ​ഫ്, സി.​ടി. കു​ര്യാ​ക്കോ​സ്, ജോ​ണ്‍ ജേ​ക്ക​ബ്, തോ​മ​സ് ജോ​ര്‍ജ്, ക​വി​ത ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ക്കാ​ണ് സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി​യ​ത്.

വിശിഷ്‌ട വ്യക്തികളുടെ സാന്നിധ്യം

ച​ങ്ങ​നാ​ശേ​രി: വി​ശി​ഷ്‌ട ​വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യം പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം പ​ള്ളി കൂ​ദാ​ശാച​ട​ങ്ങി​നെ ധ​ന്യ​മാ​ക്കി.

ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, മു​ന്‍ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍ഷ്യോ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മു​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, തി​രു​വ​ല്ല ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, തി​രു​വ​ന​ന്ത​പു​രം ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ, മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തി​യോ​ഡോ​ഷ്യ​സ്, പ​ത്ത​നം​തി​ട്ട ബി​ഷ​പ് ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോസ്, പു​ന​ലൂ​ര്‍ ബി​ഷ​പ് ഡോ. ​സെ​ല്‍വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍, ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജെ​യിം​സ് ആ​നാ​പ​റ​മ്പി​ല്‍, ഷം​ഷാ​ബാ​ദ് സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, വി​ജ​യ​പു​രം സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ൽപ്പ​റ​മ്പി​ല്‍, ക​ല്യാ​ണ്‍ മു​ന്‍ ബി​ഷ​പ് മാ​ര്‍ തോ​മ​സ് ഇ​ല​വ​നാ​ല്‍, ഗോ​ര​ഖ്പുര്‍ മു​ന്‍ബി​ഷ​പ് മാ​ര്‍ തോ​മ​സ് തു​രു​ത്തി​മ​റ്റം എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കു​ചേ​ര്‍ന്നു.

അ​തി​രൂ​പ​താ വി​കാ​രി ​ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍.​ ആ​ന്‍റണി എ​ത്ത​യ്ക്കാ​ട്ട്, മോ​ണ്‍.​ മാ​ത്യു ച​ങ്ങ​ങ്ക​രി, മോ​ണ്‍.​ ജോ​ണ്‍ തെ​ക്കേ​ക്ക​ര, മോ​ണ്‍.​ സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, ചാ​ന്‍സ​ല​ര്‍ ഫാ.​ഡോ.​ ജോ​ര്‍ജ് പു​തു​മ​ന​മൂ​ഴി, പ്രോ​ക്യു​റേ​റ്റ​ര്‍ ഫാ.​ആ​ന്‍റണി മാ​ളേ​യ്ക്ക​ല്‍, പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്രം​ വി​കാ​രി ഫാ. ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, നി​ര്‍മാ​ണ​ ക​മ്മി​റ്റി ഫി​നാ​ന്‍സ് ഓ​ഫീ​സ​ര്‍ ഫാ.​ ടെ​ജി പു​തു​വീ​ട്ടി​ൽക്ക​ളം തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ് കെ. ​മാ​ണി, വി​നു ജോ​ബ് എം​എ​ല്‍എ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പൂ​ര്‍​ണ ദ​ണ്ഡ​വി​മോ​ച​നം പ്ര​ഖ്യാ​പി​ച്ചു

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍ത്ത് മ​റി​യം ബ​സി​ലി​ക്ക​യി​ല്‍ തീ​ര്‍ഥാ​ട​നം ന​ട​ത്തു​ന്ന​വ​ര്‍ക്ക് മാ​ര്‍പാ​പ്പ പൂ​ര്‍ണ ദ​ണ്ഡ​വി​മോ​ച​നം പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ​ വ​ര്‍ഷ​വും താ​ഴെ​പ്പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ വി​ശ്വാ​സ​പൂ​ര്‍വം ബ​സി​ലി​ക്ക സ​ന്ദ​ര്‍ശി​ച്ചു പ്രാ​ര്‍ഥി​ക്കു​ന്ന​വ​ര്‍ക്ക് സ​ഭ നി​ര്‍ദേ​ശി​ക്കു​ന്ന സാ​ധാ​ര​ണ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചു പൂ​ര്‍ണ​ദ​ണ്ഡ​വി​മോ​ച​നം ല​ഭി​ക്കു​ന്ന​താ​ണ് .

►ന​വം​ബ​ര്‍ 21: പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം അ​മ​ലോ​ത്ഭ​വ ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശ വാ​ര്‍ഷി​കം.

►ന​വം​ബ​ര്‍ 29 മു​ത​ല്‍ ഡി​സം​ബ​ര്‍ 21 വ​രെ:

പ​രി​ശു​ദ്ധ ക​ന്യക​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും തീ​ര്‍ഥാ​ട​ന വാ​ര​വും.

►ജൂ​ണ്‍ 29: വി​ശു​ദ്ധ പ​ത്രോ​സ്-​പൗ​ലോ​സ് ശ്ലീ​ഹ​ന്മാ​രു​ടെ തിരുനാൾ.

►ഒ​ക്‌ടോ​ബ​ര്‍ ഏ​ഴ്:  മൈ​ന​ര്‍ ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ച്ച​തി​ന്‍റെ വാ​ര്‍ഷി​കദി​നം, ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ള്‍.

►മാ​ര്‍ച്ച് 25: പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ മം​ഗ​ള​വാ​ര്‍ത്ത തി​രു​നാ​ള്‍.

ഇ​തി​നോ​ടൊ​പ്പം ഓ​രോ വി​ശ്വാ​സി​ക്കും വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ സ്വ​ത​ന്ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ഒ​രുദി​വ​സം കൂ​ടി പൂ​ര്‍ണ ദണ്ഡവി​മോ​ച​നം പ്രാ​പി​ക്കാം.

Tags : Parel church Deepest Desires Fulfillment Mar Thomas Tharayil Believers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up