ചങ്ങനാശേരി: 2026 നവംബര്‍ 21 ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ദിനം. അതിരൂപതയിലെ 82,000 കുടുംബങ്ങളുടെ സഹായസഹകരണങ്ങളോടെ 11 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ബസിലിക്കാ പ്രഖ്യാപനവും നടന്ന ദിനമാണ് ധന്യമായ സ്മരണകളുടെ ചരിത്രമാകുന്നത്.
ഒരു ദേവാലയത്തിന്റെ പദവിയുയര്ത്തല് മാത്രമല്ല, ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസപാരമ്പര്യത്തിനും മരിയഭക്തിക്കും കൂട്ടായ്മയ്ക്കും ലഭിച്ച അംഗീകാരവും ആദരവുംകൂടിയാണ് പാറേല്‍ മാതാവിന്റെ നാമധേയത്തിലുള്ള പറേല് പള്ളിക്കുള്ള ബസിലിക്കാ പദവി.
മികച്ച സംഘാടന മികവും ആസൂത്രണവും
ചങ്ങനാശേരി: സംഘാടനമികവും ആസൂത്രണവും പാറേല്‍ പള്ളി കൂദാശാ ചടങ്ങുകളെ ആകര്‍ഷകമാക്കി. കഴിഞ്ഞ 11 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും നിരവധിയാളുകളുടെ പരിശ്രങ്ങളുടെയും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് അതിമനോഹരമായ രീതിയില്‍ പള്ളിസമുച്ചയ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
ഫാ.ഡോ. തോമസ് കറുകക്കളം ജനറല്‍ കണ്‍വീനറായുള്ള സംഘാടകസമിതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസഫ് ചമ്പക്കുളം, ഫാ. ജോബി മൂലയില്‍, ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. ജോര്‍ജ് പനക്കേഴം, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഫാ. ജയിംസ് കൊക്കാവയില്, ഫാ. ജോഫി പുതുപ്പറമ്പ്, ഫാ.ജോര്‍ജ് മാന്തുരുത്തി, ഫാ. സിന്‍ജോ തുണ്ടിയില്‍, ഫാ. ജിജോ മാറാട്ടുകളം, അഡ്വ. ജോജി ചിറയില്‍, സണ്ണി ഇടിമണ്ണിക്കല്‍, ജോസുകുട്ടി കുട്ടംപേരൂര്‍, എബി മഠത്തിപ്പറമ്പില്‍, പാറേല്‍പ്പള്ളി കൈക്കാരന്മാരായ പ്രിന്‍സ് കുട്ടംപേരൂര്‍, സിറിയക് കളത്തിപ്പറമ്പ്, ബിനോജ് പാണംപറമ്പില്‍ തുടങ്ങിയവര്‍ സഹകാരികളായിരുന്നു.