x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ളജി​ൽ അ​ന്താ​രാ​ഷ്ട്ര വ​ന​ദി​നം ആ​ച​രി​ച്ചു


Published: March 22, 2026 06:19 AM IST | Updated: March 22, 2026 06:19 AM IST

മു​ണ്ടൂ​ർ: പാ​ല​ക്കാ​ട് വൈ​ൽ​ഡ് ലൈ​ഫ് സ​ർ​ക്കി​ളും യു​വ​ക്ഷേ​ത്ര കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വ​ന​ദി​ന​ത്തി​ൽ ഫോ​റ​സ്റ്റ് ആ​ൻ​ഡ് എ​ക്ക​ണോ​മി​ക്സ് എ​ന്ന വി​ഷ​യ​ത്തി​ൽ മു​ണ്ടൂ​ർ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഒ​ല​വ​ക്കോ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. ശ്രീ​കൃ​ഷ്ണദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ എം. ​മി​ഥു​ൻ, എ​സ്. ഹേ​മ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ജ്ഞ​യെ​ടു​പ്പി​നു ശേ​ഷം വ​ന​വും സാ​ന്പ​ത്തി​ക​കാ​ര്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പാ​ല​ക്കാ​ട് വൈ​ൽ​ഡ് ലൈ​ഫ് സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​നോ​ജ് കൃ​ഷ്ണ ക്ലാ​സെ​ടു​ത്തു.

Tags : nattu vishesham International Forest Day celebrated

Recent News

Corehub Up