അതിരൂപത കുടുംബകൂട്ടായ്മ ഫാമിലി ഫെസ്റ്റിന്റെ ഭാഗമായുള്ള ലഘുനാടകമേള ഫാ. ഫിജോ ജോസഫ് ആലപ്പാടൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി ലഘുനാടകമേള നടത്തി. വിവിധ ഫൊറോനകളിലെ 13 ടീമുകൾ പങ്കെടുത്തു.
സെന്റ് തോമസ് കോളജ് മീഡിയ സ്റ്റഡി സെൻറർ ഡയറക്ടറും നാടക സംവിധായകനുമായ ഫാ. ഫിജോ ജോസഫ് ആലപ്പാടൻ നാടകമേള ഉദ്ഘാടനം ചെയ്തു.
അതിരൂപത കുടുംബകൂട്ടായ്മ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ, ജനറൽ കണ്‍വീനർ ഡോ. ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ്, ജയൻ അവണ്ണൂർ എന്നിവർ പ്രസംഗിച്ചു.
വിജയികൾ: ഒന്നാം സ്ഥാനം: രാജൻ പൈനാടൻ ആൻഡ് ടീം -സെന്റ് ജോസഫ് ചർച്ച് പൊന്നൂക്കര, രണ്ടാം സ്ഥാനം: സെന്റ് ജോസഫ് കുണ്ടുകുളം ആൻഡ് ടീം -സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് വേലൂർ, മൂന്നാം സ്ഥാനം: മേഗി പിയൂസ് ആൻഡ് ടീം -സെന്റ് മേരീസ് ചർച്ച് വെളപ്പായ, പ്രിൻസി ഫ്രാൻസീസ് ആൻഡ് ടീം- സെന്റ് ആന്റണീസ് ചർച്ച് പഴുവിൽ.
Tags : NattuVishesham DistrictNews