x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത് എ​ഴു​പ​തി​ലേ​റെ പ​രാ​തി​ക​ൾ

വെബ് ഡെസ്ക്
Published: October 19, 2026 07:38 AM IST | Updated: October 19, 2026 07:38 AM IST

അ​ഗ​ളി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദാ​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്നു.

അ​ഗ​ളി: അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​വു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് വി​ളി​ച്ചു​ചേ​ർ​ത്ത അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത് എ​ഴു​പ​തി​ലേ​റെ പ​രാ​തി​ക​ൾ.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല, പ​ണം അ​ട​ച്ചി​ട്ടും ക​ൺ​സ്യൂ​മ​ർ ന​മ്പ​ർ ല​ഭി​ക്കു​ന്നി​ല്ല തു​ട​ങ്ങി​യ പ​രാ​തി​യാ​ണ് ല​ഭി​ച്ച​തി​ൽ അ​ധി​ക​വും. ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ത്ത പ​ണം ക​രാ​റു​കാ​ര​ൻ പ​ഞ്ചാ​യ​ത്തി​ൽ ഒ​ടു​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ക്ത​മാ​ക്കി.

ഓ​രോ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നും 10000 മു​ത​ൽ 25000 രൂ​പ വ​രെ​യാ​ണ് കു​ടി​വെ​ള്ള ക​ണ​ക്്ഷ​ന് വേ​ണ്ടി ക​രാ​റു​കാ​ര​ൻ വാ​ങ്ങി​യി​ട്ടു​ള്ള​ത്.

ക​ൺ​സ്യൂ​മ​ർ ന​മ്പ​റി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​ട​യ്ക്കേ​ണ്ട 2500 രൂ​പ പോ​ലും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ട​ച്ചി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​റി​യാ​തെ ന​ൽ​കി​യ ഇ​രു​നൂ​റി​ലേ​റെ ക​ണ​ക്്ഷ​നു​ക​ളു​ണ്ടെ​ന്ന് ഷി​ബു സി​റി​യ​ക് പ​റ​ഞ്ഞു.

ഇ​വ​ർ പ​ഞ്ചാ​യ​ത്തി​ലെ​ത്തി പ​രാ​തി​ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ക​ൺ​സ്യൂ​മ​ർ ന​മ്പ​ർ ന​ൽ​കു​മെ​ന്നും അ​വ​സ​രം ന​ൽ​കി​യി​ട്ടും ക​ൺ​സ്യൂ​മ​ർ ന​മ്പ​ർ എ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​വ​രു​ടെ ക​ണ​ക്്ഷ​നു​ക​ൾ വിഛേ​ദി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റിം​ഗ് പ്ര​കാ​രം 70 ല​ക്ഷ​ത്തോ​ളം രൂ​പ കു​ടി​ശി​ക പി​രി​ഞ്ഞു കി​ട്ടാ​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും സ​ത്വ​ര ട​പ​ടി​ക​ളു​ണ്ടാ​വും. പ്ര​തി​ദി​നം 10 ല​ക്ഷം ലി​റ്റ​റി​ല​ധി​കം വെ​ള്ള​മാ​ണ് തു​മ്പ​പ്പാ​റ​യി​ൽ ശി​ർ​വാ​ണി​പ്പു​ഴ​യി​ൽ​നി​ന്ന് അ​ഗ​ളി​യി​ലെ കു​ടി​വെ​ള്ള ടാ​ങ്കി​ലെ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2000 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ഇ​തു​പ്ര​കാ​രം ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും 500 ലി​റ്റ​ർ വെ​ള്ളം​വീ​തം ദി​വ​സ​വും ന​ൽ​കാ​വു​ന്ന​താ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ പ​ല​ർ​ക്കും കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ വ​രു​ന്ന​ത് ചി​ല​ർ കു​ടി​വെ​ള്ളം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ്.

കു​ടി​വെ​ള്ള ദു​ർ​വി​നി​യോ​ഗം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ ക​ണ​ക്്ഷ​നു​ക​ൾ വിഛേ​ദി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. കു​ടി​വെ​ള്ള ടാ​ങ്കി​ന്‍റെ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഫി​ൽ​ട്ട​ർ സം​വി​ധാ​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up