x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വു​മാ​യി ചെ​റു​വാ​ളൂ​ർ മാ​വു​ങ്കൂ​ട്ടം ഫാ​മി​ലി ട്ര​സ്റ്റ്

വെബ് ഡെസ്ക്
Published: October 19, 2026 07:42 AM IST | Updated: October 19, 2026 07:42 AM IST

ചെ​റു​വാ​ളൂ​ർ മാ​വു​ങ്കൂ​ട്ടം ഫാ​മി​ലി ട്ര​സ്റ്റ് ഒ​രു​ക്കി​യ നേ​ർ​ച്ച​ക്ക​ഞ്ഞി വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് വെ​ഞ്ച​രി​ക്കു​ന്നു.

കൊ​ര​ട്ടി: കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ എ​ട്ടാ​മി​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്ത് ചെ​റു​വാ​ളൂ​ർ മാ​വു​ങ്കൂ​ട്ടം ഫാ​മി​ലി ട്ര​സ്റ്റ്. തു​ട​ർ​ച്ച​യാ​യ പ​ത്താം വ​ർ​ഷ​മാ​ണ് പ​ള്ളി​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ട്ര​സ്റ്റ് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ അ​യ്യാ​യി​ര​ത്തി​ലേ​റെ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു. ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ചെ​റു​വാ​ളൂ​രി​ലെ നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു​ള്ള കൂ​ട്ടാ​യ്മ​യാ​ണ് മാ​വു​ങ്കൂ​ട്ടം ഫാ​മി​ലി ട്ര​സ്റ്റ്. തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ മു​ത​ൽ പ​ള്ളി​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മി​ല്ലാ​തെ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു.

നേ​ർ​ച്ച​ക്ക​ഞ്ഞി​യു​ടെ വെ​ഞ്ച​രി​പ്പ് കൊ​ര​ട്ടി സെ​ന്‍റ്് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി
വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ജോ​മോ​ൻ കൈ​പ്ര​മ്പാ​ട​ൻ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ നി​ര​വ​ധി കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ട്ര​സ്റ്റ് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. വി.​സി. തോ​മ​സ്, എ​ൻ.​സി. ച​ന്ദ്ര​ൻ, ബെ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up