x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

വെബ് ഡെസ്ക്
Published: October 19, 2026 07:34 AM IST | Updated: October 19, 2026 07:34 AM IST

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ദൗ​ത്യ​സം​ഘം വെ​ടി​വ​ച്ചു​കൊ​ന്ന പ​ന്നി​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: നെ​ൽ​കൃ​ഷി​ക്കും മ​റ്റു വി​ള​ക​ൾ​ക്കും പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ വ്യാ​പ​ക​മാ​യ നാ​ശ​മു​ണ്ടാ​ക്കു​ന്നെ​ന്ന ക​ർ​ഷ​ക​രു​ടെ പ​രാ​തി​യി​ൽ അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് വ​നം​വ​കു​പ്പി​ന്‍റെ ഷൂ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​റു​തും വ​ലു​തു​മാ​യ 14 പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ​പെ​ട്ട വാ​വു​ള്യ​ൻ​കാ​ട്, തെ​ക്കേ​വ​രി, പ​യ്യ​ക്കു​ണ്ട്, പ​ഴ​ഞ്ചേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ പ​ന്നി​വേ​ട്ട. ക​ർ​ഷ​ക​രു​ടെ പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് ദൗ​ത്യം ന​ട​ത്തി​യ​ത്.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് പ​ന്നി​ക​ളു​ടെ ജ​ഡം സ്ഥ​ല​ത്തു​ത​ന്നെ മ​റ​വു​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ശ്രീ​ല​ത ബാ​ബു, ബി. ​മ​ഞ്ജു​ള, ഇ​സ്മ​യി​ൽ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ർ​ഷ​ക​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന പ​ന്നി​ക​ളെ കൊ​ല്ലാ​ൻ വ​രും​ദി​വ​സ​ങ്ങ​ളി​ലും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up