x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ച്ചി – വാ​ഴാ​നി ടൂ​റി​സം കോ​റി​ഡോ​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കെെ​യേ​റി

വെബ് ഡെസ്ക്
Published: October 19, 2026 07:51 AM IST | Updated: October 19, 2026 07:51 AM IST

ന​ട​പ്പാ​ത​ കെെ​യേ​റി​യ​ നിലയിൽ.

പു​ന്നം​പ​റ​മ്പ്: പീ​ച്ചി – വാ​ഴാ​നി ടൂ​റി​സം കോ​റി​ഡോ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ന​ട​പ്പാ​ത​ക​ൾ പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കെെ​യേ​റി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. 60 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പീ​ച്ചി - വാ​ഴാ​നി ടൂ​റി​സം കോ​റി​ഡോ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള​ള ന​ട​പ്പാ​ത​യാ​ണ് സ​മീ​പ​ത്തു​ള്ള ക​ട​ക്കാ​ർ കെെ​യേ​റി​യി​രി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ വ​റീ​ത് ചി​റ്റി​ല​പ്പി​ള്ളി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തി​നു​പു​റ​മെ മു​മ്പ് നീ​ക്കം​ചെ​യ്ത ചി​ല അ​ന​ധി​കൃ​ത കെെ​യേ​റ്റ​ങ്ങ​ൾ വീ​ണ്ടും അ​തേ​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട പൊ​ലി​സ് അ​ധി​കാ​രി​ക​ളെ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ല​ത​വ​ണ വി​വ​ര​മ​റി​യി​ച്ചി​ട്ടും നാ​ളി​തു​വ​രെ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​നി​യും അ​ധി​കൃ​ത​ർ അ​ലം​ഭാ​വം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​ന​ൽ​കു​മെ​ന്നും വ​റീ​ത് ചി​റ്റി​ല​പ്പി​ള​ളി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up