കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെന്‍ഷനും നേതൃസംഗമവും ജില്ലാ പ്രസിഡന്റ്് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വെന്‍ഷനും നേതൃസംഗമവും ഇരിങ്ങാലക്കുട വ്യാപാരഭവനില്‍ വച്ചു നടന്നു. ജില്ലാ പ്രസിഡന്റ്് കെ.വി. അബ്ദുള്‍ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് കെ.കെ. പോളി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെകട്ടറി എന്‍.ആര്. വിനോദ്കുമാര്‍, ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്, ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രന്, ജില്ലാ സെക്രട്ടറി പി.ജി. രഞ്ജിമോന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
നിയോജകമണ്ഡലം വൈസ് ചെയര്മാന് പി.പി. ജോഷി, യൂത്ത്വിംഗ് നിയോജക മണ്ഡലം ചെയര്മാന് ജോമോന് പേങ്ങിപ്പറമ്പില്‍, വനിതാവിംഗ് ചെയര്പേഴ്സന് സുനിത ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
നിയോജകമണ്ഡലം ജനറല്‍കണ്‍വീനര്‍ ഷാജു പാറേക്കാടന്‍ സ്വാഗതവും ട്രഷറര്‍ ശിവരാമന് നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews