x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ കൂ​ട്ട​വെ​ടി​വെ​പ്പ്; അ​ഞ്ച് മ​ര​ണം, ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: June 29, 2026 10:04 PM IST | Updated: June 29, 2026 10:04 PM IST

വ​ട​ക്ക​ൻ ജ​ർ​മ​നി​യി​ലെ സ്റ്റേ​ഡ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ കൂ​ട്ട​വെ​ടി​വെപ്പിന് പിന്നാലെ പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും

ബെ​ർ​ലി​ൻ: വ​ട​ക്ക​ൻ ജ​ർ​മ​നി​യി​ലെ സ്റ്റേ​ഡ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ കൂ​ട്ട​വെ​ടി​വെ​പ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച ഒ​രു യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. വെ​ടി​വെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് പേ​രെ പോ​ലീ​സ് ഉ​ട​ന​ടി അ​റ​സ്റ്റ് ചെ​യ്തു. ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ശാ​ന്ത​മാ​യ ഒ​രു പ്ര​ദേ​ശ​മാ​ണ് സ്റ്റേ​ഡ്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ന​ഗ​ര​മ​ധ്യ​ത്തി​ന് പു​റ​ത്ത് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​രോ​ധ ഓ​പ്പ​റേ​ഷ​നാ​ണ് പോ​ലീ​സ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷി​ത​മാ​യ വി​ശാ​ല​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റാ​നും പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​മേ​രി​ക്ക​യെ അ​പേ​ക്ഷി​ച്ച് തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ള്ള രാ​ജ്യ​മാ​ണ് ജ​ർ​മ​നി. ജ​ർ​മ​ൻ നി​യ​മ​പ്ര​കാ​രം 25 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് തോ​ക്ക് ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ ക​ർ​ശ​ന​മാ​യ സൈ​ക്യാ​ട്രി​ക് പ​രി​ശോ​ധ​ന​ക​ളി​ൽ വി​ജ​യി​ക്കേ​ണ്ട​തു​ണ്ട്.

 

Tags : Germany Firing Latest News international

Recent News

Corehub Up