x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല പ​ട​രു​ന്നു; രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശം

വെബ് ഡെസ്ക്
Published: June 29, 2026 07:24 PM IST | Updated: June 29, 2026 07:24 PM IST

ഷിഗെല്ലാ വൈറസ് പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് ആ​റ് പേ​ർ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം അ​തി​വേ​ഗം പ​ട​രു​ന്ന​ത്. ഈ ​മാ​സം മാ​ത്രം നൂ​റി​ല​ധി​കം പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് നി​ല​വി​ൽ രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യു​മാ​ണ് രോ​ഗം പെ​ട്ടെ​ന്ന് ബാ​ധി​ക്കു​ന്ന​ത്.

ര​ക്തം ക​ല​ർ​ന്ന വ​യ​റി​ള​ക്കം, ശ​ക്ത​മാ​യ പ​നി, അ​ടി​വ​യ​റ്റി​ലെ ക​ഠി​ന​മാ​യ വേ​ദ​ന​യും മ​ല​ബ​ന്ധ​വും, ഛർ​ദ്ദി​യും ക​ടു​ത്ത ക്ഷീ​ണ​വും എ​ന്നി​വ​യൊ​ക്കെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ശു​ചി​ത്വ​ക്കു​റ​വും പ്രീ-​മ​ൺ​സൂ​ൺ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ളു​മാ​ണ് രോ​ഗം പ​ട​രാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ബാ​ക്ടീ​രി​യ ബാ​ധി​ച്ച വ്യ​ക്തി​ക​ളു​ടെ മ​ല​മൂ​ത്ര​വി​സ​ർ​ജ്ജ​നം വ​ഴി മ​ലി​ന​മാ​കു​ന്ന കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗ​മു​ണ്ടാ​കു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ന​ടി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും, തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags : Health Department Shigella Latest News

Recent News

Corehub Up