x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ കൂ​ട്ട​ത്ത​ല്ല് ; ഹാ​ജ​ര്‍ ര​ജി​സ്റ്റ​റി​നാ​യി പി​ടി​വ​ലി

വെബ് ഡെസ്ക്
Published: June 29, 2026 03:30 PM IST | Updated: June 29, 2026 03:30 PM IST

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​നി​ടെ ബി​ജെ​പി-​യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​നി​ടെ ബി​ജെ​പി-​യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. കാ​പ്പാ കേ​സ് പ്ര​തി​യാ​യ ആ​ർ. സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ടു​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ ബി​ജെ​പി അം​ഗ​ങ്ങ​ളും എ​ത്തി​യ​തോ​ടെ​യാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്.

യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ അ​ജ​ണ്ട​ക​ൾ മു​ഴു​വ​ൻ വേ​ഗ​ത്തി​ൽ പാ​സാ​ക്കി കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ച​താ​യി മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. പി​ന്നാ​ലെ ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നി​ടെ കൗ​ൺ​സി​ല​ർ​മാ​രു​ടെ ഹാ​ജ​ർ ര​ജി​സ്റ്റ​ർ കൈ​ക്ക​ലാ​ക്കാ​ൻ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ക​ടു​ത്ത പി​ടി​വ​ലി​യു​ണ്ടാ​യി.

ഇ​തി​നി​ടെ ര​ജി​സ്റ്റ​ർ കീ​റി​യെ​റി​യാ​നും ശ്ര​മു​ണ്ടാ​യി. കൗ​ൺ​സി​ൽ ഹാ​ളി​നു​ള്ളി​ലെ സം​ഘ​ർ​ഷം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ന് പു​റ​ത്തേ​ക്കും വ്യാ​പി​ച്ച​തോ​ടെ സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി കൗ​ൺ​സി​ല​ർ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ​തി​രെ യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി.

ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍ വ​നി​താ അം​ഗ​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നും രേ​ഖ​ക​ൾ പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ന്ന​മാ​ണ് പ​രാ​തി. ബി​ജെ​പി അം​ഗ​ങ്ങ​ൾ ഹാ​ജ​ർ ബു​ക്ക് പി​ടി​ച്ചു വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്.

Tags : clash bjp udf corporation thiruvananthapuram

Recent News

Corehub Up