Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clash

സംഘട്ടനം: കല്ലാച്ചി എംഇടി കോളജിലെ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി പട്ടാണി പെട്രോള്‍ പമ്പിന് സമീപം എംഇടി കോളജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ നാല് വിദ്യാര്‍ഥികളെ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തു.

ചെറുമോത്ത് കല്ലുമ്മല്‍ സ്വദേശി പുല്ലാന്‍ ചാണ്ടിയില്‍ മുഹമ്മദ് സിനാന്‍ (19), ,കായക്കൊടി വടക്കേ കുച്ചാലില്‍ മുഹമ്മദ് സിനാന്‍ (19),കുനിങ്ങാട് വിലാതപുരം കളത്തില്‍ മുഹമ്മദ് ജുമാ (19),നാദാപുരം സ്വദേശി വണ്ണതാങ്കണ്ടി താഴ കുനി മുഹമ്മദ് ഷാസ് (20) എന്നിവരെയാണ് നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ പൊതുജനമധ്യത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചതിനാണ് പൊലിസ് ഇവര്‍ക്കെതിരേ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തത്.

അതിനിടെ കാമ്പസിന് പുറത്ത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങളെ ഏറ്റവും ഗൗരവമായി കാണുന്നതായി മാനേജ്മെന്‍റ് അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ നേരിട്ട് പങ്കാളികളായ വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഉടന്‍ തന്നെയുള്ള അച്ചടക്ക നടപടിയായി 23 വിദ്യാര്‍ഥികളെ വിശദമായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ ഉണ്ടാകുന്നതുവരെ അവരെ കോളജ് കാമ്പസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.

Sports

ലെ​ജ​ൻ​ഡ്സ് പോ​രാ​ട്ട​ത്തി​ൽ ബ്ര​സീ​ലിനു ജയം

കൊ​ച്ചി: അ​തെ, ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ മൈ​താ​ന​ത്ത് 2002 ഫി​ഫ ലോ​ക​ക​പ്പി​ൽ ക​രി​യി​ല​കി​ക്ക് ഗോ​ൾ നേ​ടി​യ ബ്ര​സീ​ൽ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ഞ്ഞോ പ​ന്തു​ത​ട്ടി. പ്ര​താ​പ​കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ഒ​രു പെ​നാ​ൽ​റ്റി ഗോ​ളും റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ ബൂ​ട്ടി​ൽ​നി​ന്നു പി​റ​ന്ന​തോ​ടെ ക​ലൂ​ർ സ്റ്റേ​ഡി​യം അ​തി​ന്‍റെ സ്വ​പ്ന പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ...

ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സും ഇ​ന്ത്യ​ൻ ഓ​ൾ സ്റ്റാ​ർ ടീ​മും ത​മ്മി​ൽ അ​ര​ങ്ങേ​റി​യ കാ​ൽ​പ്പ​ന്ത് പോ​രാ​ട്ടം ഏ​ഴു ഗോ​ൾ പി​റ​ന്ന സൂ​പ്പ​ർ ത്രി​ല്ല​റാ​ണ് കാ​ണി​ക​ൾ​ക്കു സ​മ്മാ​നി​ച്ച​ത്. മ​ത്സ​ര​ത്തി​ൽ 4-3ന് ​ബ്ര​സീ​ൽ ഇ​തി​ഹാ​സ​ങ്ങ​ൾ ജ​യ​മാ​ഘോ​ഷി​ച്ചു. ഫെ​ർ​ണാ​ണ്ടീ​ഞ്ഞോ​യു​ടെ ഹാ​ട്രി​ക്കും (24, 28, 33 മി​നി​റ്റ്) റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ (21-ാം മി​നി​റ്റ്) പെ​നാ​ൽ​റ്റി ഗോ​ളു​മാ​യി​രു​ന്നു ബ്ര​സീ​ലി​നു ജ​യ​മൊ​രു​ക്കി​യ​ത്. ഇ​ന്ത്യ​ക്കു വേ​ണ്ടി സി.​കെ. വി​നീ​ത് ഇ​ര​ട്ട ഗോ​ള്‍ (14, 54 മി​നി​റ്റ്) നേ​ടി. മൂ​ന്നാം ഗോ​ള്‍ അ​ശ്വി​ന്‍ ബി​ശ്വാ​സി​ന്‍റെ (60-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു.

ഐ.​എം. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ ഓ​ള്‍ സ്റ്റാ​ര്‍ ടീം ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. റി​വാ​ള്‍​ഡോ​യും റോ​ണാ​ള്‍​ഡീ​ഞ്ഞോ​യും അ​ണി​നി​ര​ന്ന ബ്ര​സീ​ലി​യ​ന്‍ ലെ​ജ​ന്‍​ഡ്‌​സ് സാ​വ​ധാ​ന​മാ​ണ് ക​ളി മെ​ന​ഞ്ഞ​ത്. അ​ഞ്ചാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍​ഡീ​ഞ്ഞോ​യു​ടെ കാ​ലി​ല്‍ പ​ന്തെ​ത്തി​യ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ആ​ര്‍​ത്തു​വി​ളി​ച്ചു. 13-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ ഗോ​ള്‍ നേ​ടി.

മ​ധ്യ​നി​ര​യി​ല്‍ നി​ന്ന് കി​ട്ടി​യ പ​ന്തു​മാ​യി ഒ​റ്റ​യ്ക്ക് മു​ന്നേ​റി​യ വി​നീ​ത് ബ്ര​സീ​ലി​യ​ന്‍ ഗോ​ള്‍​കീ​പ്പ​ര്‍ ഗോ​മ​സി​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​കു​ലു​ക്കി. പി​ന്നാ​ലെ ബ്ര​സീ​ല്‍ പ​ഴ​യ ബ്ര​സീ​ലാ​യി. 21-ാം മി​നി​റ്റി​ല്‍ ഫ​ല​മെ​ത്തി. പ​ന്തു​മാ​യി മു​ന്നേ​റി​യ ക​മെ​ന്‍​ഡൂ​സി​യ​യെ ബോ​ക്‌​സി​ല്‍ വീ​ഴ്ത്തി​യ​തി​ന് റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ചു. കി​ക്കെ​ടു​ത്ത റൊ​ണാ​ള്‍​ഡീ​ഞ്ഞോ അ​നാ​യാ​സം പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു.

തൊ​ട്ടു പി​ന്നാ​ലെ ബ്ര​സീ​ല്‍ ലീ​ഡ് നേ​ടി. റൊ​ണാ​ള്‍​ഡീ​ഞ്ഞോ​യു​ടെ പാ​സ് വ​ല​യി​ലെ​ത്തി​ച്ച് ഫെ​ര്‍​ണാ​ണ്ടീ​ഞ്ഞോ ആ​ദ്യം ബ്ര​സീ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. നാ​ലു മി​നി​റ്റു​നു​ള്ളി​ല്‍ ക​മെ​ന്‍​ഡൂ​സി​യ​യു​ടെ പാ​സി​ല്‍ നി​ന്ന് വീ​ണ്ടു​മൊ​രു മ​നോ​ഹ​ര ഗോ​ളി​ലൂ​ടെ ഫെ​ര്‍​ണാ​ണ്ടീ​ഞ്ഞോ ബ്ര​സീ​ലി​ന് മൂ​ന്നാം ഗോ​ള്‍ നേ​ടി.

ഹ​ര്‍​മ​ന്‍​ജോ​ത് സിം​ഗ് ഖ​ബ്ര ന​ല്‍​കി​യ ക്രോ​സ് ഹെ​ഡ് ചെ​യ്ത് വ​ല​യി​ലാ​ക്കി വി​നീ​ത് ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഗോ​ള്‍ നേ​ടി. തൊ​ട്ടു​പി​റ​കെ ജോ ​പോ​ള്‍ അ​ഞ്ചേ​രി​യു​ടെ ലോം​ഗ് റേ​ഞ്ച​ര്‍ ഗോ​ള്‍​പോ​സ്റ്റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്ന​ക​ന്നു. അ​വ​സാ​ന നി​മി​ഷം മ​നോ​ഹ​ര​മാ​യൊ​രു ഡൈ​വിം​ഗ് ഹെ​ഡ​റി​ലൂ​ടെ ബി​ശ്വാ​സ് ഇ​ന്ത്യ​ൻ തോ​ൽ​വി ഭാ​രം കു​റ​ച്ചു.

Kerala

മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് മു​ക​ളി​ൽ ഏ​റ്റുമു​ട്ട​ൽ: അ​ഞ്ചം​ഗ സം​ഘം ക​സ്റ്റ​ഡി​യി​ൽ

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ൽ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ന് മു​ക​ളി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ അ​ഞ്ചം​ഗ​സം​ഘ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 3 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും ര​ണ്ട് പേ​ർ കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​മാ​ണ്.

ഇ​വ​രി​ൽ പ​ല​ർ​ക്കും ദേ​ഹ​ത്ത് പ​രി​ക്കു​ണ്ട്. ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യും ന​ൽ​കി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം.

കാ​ർ വി​ല്പ​ന​യ്ക്ക​ന്ന പ​ര​സ്യ​ത്തെ തു​ട​ർ​ന്ന് മു​ൻ​കൂ​ർ പ​ണം ന​ൽ​കി ആ​ലു​വ​യി​ലെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ൾ​ക്ക് കാ​ർ ന​ൽ​കാ​ത്ത​താ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. കാ​ർ ന​ൽ​കാ​തെ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ മു​ബാ​റ​ക് അ​ലി, അ​വ​ർ ഹു​സൈ​ൻ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് പ​ണ​വും ക​ണ്ടെ​ടു​ത്ത​ത്.

Kerala

കാ​യം​കു​ള​ത്തെ എ​സ്എ​ഫ്ഐ-​കെ​എ​സ്‍​യു സം​ഘ​ർ​ഷം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ‌ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തെ എ​സ്എ​ഫ്ഐ-​കെ​എ​സ്‍​യു സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 50 ലേ​റെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ജാ​മ്യ​മി​ല്ല വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. എം​എ​സ്എം കോ​ള​ജി​ലെ ത‌െ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ പ്ര​ക​ട​ന​ത്തി​നി​ട​യാ​യി​രു​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലേ​ക്ക് ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്എ​ഫ്ഐ -കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.

Kerala

ചൂ​ടു​കാ​പ്പി ഒ​ഴി​ക്ക​ലും കൈ​യാ​ങ്കളി​യും; കേ​ര​ള കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ കൂ​ട്ട​ത്ത​ല്ല്

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​നി​ട​യി​ൽ കൂ​ട്ട​ത്ത​ല്ല്. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ചേ​രി​യി​ലു​ള്ള​വ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ യോ​ഗ​ത്തി​ലേ​ക്ക് എ​ത്തി​ച്ച ചൂ​ടു​കാപ്പി പ​ര​സ്പ​രം ഒ​ഴി​ക്കു​ക​യും ചെ​യ്തു.

പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യ്ക്ക് തൃ​ശൂ​രി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലേ​ക്ക് ഒ​രു​വി​ഭാ​ഗം എ​ത്തു​ക​യും തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രു പൊ​ലി​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കും ചീ​ഫ് വി​പ്പ് സ്ഥാ​ന​ത്തേ​ക്കും പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ പ​ര​സ്യ​പ്ര​തി​ക​ര​ണ​മാ​ണ് നി​ല​വി​ലെ ഗ്രൂ​പ്പ് പോ​രി​നും സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ്ഥ​ല​ത്ത് ക​ന​ത്ത പൊ​ലി​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. മ​ദ്യ​പി​ച്ചെ​ത്തി​യ ചി​ല​രാ​ണ് യോ​ഗ​ത്തി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.

Kerala

ഫുട്ബോൾ മത്സരത്തിനിടെ അശ്ലീല ആംഗ്യം; സംഘർഷത്തിൽ 21 വിദ്യാർഥികൾക്കെതിരെ കേസ്

കൊച്ചി: ഫുട്ബോൾ ടൂർണമെന്‍റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസം തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്‍റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിലാണ് പൊലിസ് കേസ് എടുത്തത്.

മറ്റൊരു സംഭവത്തിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലിസ് വ്യക്തമാക്കി. പരാതികളിൽ അന്വേഷണം തുടരുകയാണ്.

Sports

ഏ​ഷ്യ ക​പ്പ് വനിത ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടം രാത്രി എട്ടിന്

ദു​ബാ​യ്: 2026 വ​നി​താ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇ​ന്നു പ​ക​പോ​ക്ക​ല്‍ പോ​രാ​ട്ടം. 2024 എ​ഡി​ഷ​ന്‍ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ര്‍​ത്ത​ന​മാ​യി ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ഇ​ന്നു കൊ​മ്പു​കോ​ര്‍​ക്കും.

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. 2024 എ​ഡി​ഷ​ന്‍ ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​യ്ക്കു മു​ന്നി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്‍റെ തോ​ല്‍​വി വ​ഴ​ങ്ങി​യ​തി​ന്‍റെ പ​ക​വീ​ട്ട​ലാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം. ഇ​രു​ടീ​മി​ന്‍റെ​യും സ്പി​ന്ന​ര്‍​മാ​രു​ടെ ബ​ല പ​രീ​ക്ഷ​ണ​മാ​യി​രി​ക്കും പി​ച്ചി​ല്‍ ന​ട​ക്കു​ക.

അ​പ​രാ​ജി​ത​ര്‍

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ തോ​ല്‍​വി അ​റി​യാ​ത്ത​വ​രാ​ണ് ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും. ഗ്രൂ​പ്പ് എ ​ചാ​മ്പ്യ​ന്മാ​രാ​യി ഇ​ന്ത്യ​യും ബി​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ ശ്രീ​ല​ങ്ക​യും സെ​മി​യി​ലെ​ത്തി.

ഇ​ന്ത്യ 40 റ​ണ്‍​സി​നു ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ പോ​രാ​ട്ടം നാ​ലു വി​ക്ക​റ്റി​നു മ​റി​ക​ട​ന്നാ​യി​രു​ന്നു ശ്രീ​ല​ങ്ക​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം.

Kerala

ചിറയിൻകീഴിലെ കൈയാങ്കളി: രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെയുള്ള കെപിസിസിയുടെ അച്ചടക്ക നടപടി താക്കീതിൽ ഒതുങ്ങിയേക്കും. എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.

ഇരുവിഭാഗത്തിനെയും ഒപ്പം നിർത്തി പ്രശ്നം ഉടൻ പരിഹരിക്കാനാണ് പാർട്ടി നേതൃത്യം അണിയറയിൽ നീക്കം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കൂടുതൽ പക്വതയോടെ ഇടപെടണമെന്ന് പാർട്ടി നേതൃത്വം ബുധനാഴ്ച രമ്യ ഹരിദാസിനോട് നിർദേശിച്ചിരുന്നു.

പൊതുജനമധ്യത്തിൽ ഈ വിഷയം പാർട്ടിക്ക് ഏറെ നാണക്കേടായതിനാൽ കൂടുതൽ വഷളാകാതെ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. രമ്യയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്.

കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.എം. ഹസൻ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ ബുധനാഴ്ച വൈകുന്നേരം രമ്യ ഹരിദാസ് കെപിസിസി ആസ്ഥാനത്തെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നേരത്തെ മറുവിഭാഗത്തിൽപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്നും തെളിവുകളും വിവരശേഖരണവും നടത്തിയിരുന്നു.

വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എം. ഹസൻ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സമിതിക്ക് മുൻപാകെ ഹാജരാകാതെ രമ്യ ഒഴിഞ്ഞുമാറിയിരുന്നു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാൽ രമ്യ ഡൽഹിയിൽ പോകാതെ പാലക്കാട്ടെ കോൺഗ്രസ് നേതാവിന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടതും വിവാദമായിരുന്നു.

ഈ ഘട്ടത്തിൽ ആരോപണ വിധേയനായ പാളയം പ്രദീപിനെ തന്‍റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. കൈയാങ്കളി വിവാദത്തിൽ ഇരുവിഭാഗത്തിലെയും നേതാക്കളായ പാളയം പ്രദീപിനെയും സജാദിനെയും കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.

അച്ചടക്ക നടപടി നിലവിലിരിക്കെ പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കം പാർട്ടിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മറുവിഭാഗം ആരോപിച്ചിരുന്നു. പാർട്ടി അച്ചടക്ക നടപടിയെടുത്ത ആരെയും സംരക്ഷിക്കില്ലെന്ന് മുതിർന്ന നേതാക്കൾ പരസ്യമായി അഭിപ്രായം പറഞ്ഞതോടെ രമ്യ ഒറ്റപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പാളയം പ്രദീപിനെ ഒപ്പം നിർത്താനുള്ള നീക്കം രമ്യ ഉപേക്ഷിച്ചു.

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്‍റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ കെ മുരളീധരൻ, എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ രമ്യക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു.

മുതിർന്ന നേതാവും ജനപ്രതിനിധിയും എന്ന നിലയിൽ രമ്യ കൈയാങ്കളി വിവാദത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എ.പി. അനിൽകുമാർ തുറന്നടിച്ചിരുന്നു. കെ.സി. വേണുഗോപാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലുള്ള നീരസവും അദ്ദേഹം വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിനു വേണ്ടി പാർട്ടി നേതൃത്വം സ്വീകരിച്ച പക്വമായ നടപടികളെ വഷളാക്കുന്ന സമീപനമാണ് രമ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി വിമർശിച്ചിരുന്നു.

അതേസമയം പാളയം പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മറുവിഭാഗവും നിലപാട് കടുപ്പിച്ചിരുന്നു. വിവാദങ്ങൾക്ക് ശേഷം ബുധനാഴ്ച രമ്യ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് കെപിസിസി ആസ്ഥാനത്തെത്തി എം.എം. ഹസൻ മുമ്പാകെ കൈയാങ്കളി വിവാദത്തിൽ തന്‍റെ ഭാഗം വിശദീകരിച്ചത്.

Kerala

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​മ്മി​ൽ​ത്ത​ല്ല്: ഏ​ഴ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ‌​ത്ത​ക​രു​ടെ ത​മ്മി​ൽ​ത്ത​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ‌​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. എ​സ്‍​സി, എ​സ്‌റ്റി ​വ​കു​പ്പ​ട​ക്കം ജാ​മ്യ​മി​ല്ല വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു. യോ​ഗ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത പാ​ള​യം പ്ര​ദീ​പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ര​മ്യ ഹ​രി​ദാ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പാ​ള​യം പ്ര​ദീ​പ്. ഇ​ത് ചി​ല​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ർ​ക്കം ആ​രം​ഭി​ച്ച​ത്.

യോ​ഗ​ത്തി​ൽ പാ​ള​യം പ്ര​ദീ​പ് പ​ങ്കെ​ടു​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്തു പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ജാ​ദ് ഗ്രൂ​പ്പി​ൽ സ​ന്ദേ​ശ​മ​യ​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​ത്.

ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ത​ന്നെ ക്ഷ​ണി​ച്ച​തു​കൊ​ണ്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജാ​ദ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ സ​ജാ​ദും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക യോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും പാ​ള​യം പ്ര​ദീ​പ് ത​ന്‍റെ സ്റ്റാ​ഫ് അം​ഗ​മാ​ണെ​ന്നും ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മോ​ശം പ്ര​ച​ര​ണം ന​ട​ത്തു​ന്ന ആ​ളാ​ണ് സ​ജാ​ദെ​ന്നും ര​മ്യ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, എം​എ​ൽ​എ ആ​ക്ര​മി​ച്ചെ​ന്നാ​ണ് സ​ജാ​ദി​ന്‍റെ ആ​രോ​പ​ണം. ത​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ്രൊ​ജ​ക്‌​ട് ഇം​പ്ലി​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നി​രു​ന്നു.

യോ​ഗ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സി​ന്‍റെ പി​എ പാ​ള​യം പ്ര​ദീ​പ് പ​ങ്കെ​ടു​ക്കു​ക​യും ക​രാ​റു​കാ​ർ​ക്കു നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു ചോ​ദ്യം​ചെ​യ്‌​ത് പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് എം​എ​ൽ​എ​യും പി​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​യാ​ങ്ക​ളി​യു​ണ്ടാ​യ​ത്.

Sports

ഏ​​ഷ്യ ക​​പ്പ് വ​​നി​​ത ട്വ​​ന്‍റി 20: ഇ​​ന്ത്യ x​​പാ​​ക് പോ​​രാ​​ട്ടം

ദു​​ബാ​​യി: ഏ​​ഷ്യ ക​​പ്പ് വ​​നി​​ത ട്വ​​ന്‍റി 20 ക്രി​​ക്ക​​റ്റി​​ൽ സെ​​മി ഫൈ​​ന​​ൽ ഉ​​റ​​പ്പാ​​ക്കി​​ക്ക​​ഴി​​ഞ്ഞ ഇ​​ന്ത്യ ഇ​​ന്ന് പാ​​ക്കി​​സ്ഥാ​​നെ നേ​​രി​​ടും. രാ​​ത്രി എ​​ട്ടി​​നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ഗ്രൂ​​പ്പ് എ​​യി​​ൽ ആ​​ദ്യ ര​​ണ്ടു ക​​ളി​​യും ജ​​യി​​ച്ച ഇ​​ന്ത്യ​​യു​​ടെ ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​ണ്.

താ​​യ്‌ലൻ​​ഡി​​നെ​​തി​​രേ ജ​​യി​​ച്ച പാ​​ക്കി​​സ്ഥാ​​ൻ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ച​​ത്. ഇ​​ന്ന് പാ​​ക്കി​​സ്ഥാ​​ന് ജ​​യി​​ക്കാ​​നാ​​യാ​​ൽ ഹോം​​ങ്കോ​​ഗി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നുമു​​ന്പ് ത​​ന്നെ സെ​​മി ഉ​​റ​​പ്പി​​ക്കാം.

ബാറ്റിംഗ് ആഴം പരീക്ഷിക്കപ്പെടും

ഇ​​രു ടീ​​മി​​ന്‍റെ​​യും ബാ​​റ്റിം​​ഗി​​ലെ ക​​രു​​ത്താ​​ണ് ഇ​​ന്ന് ശ്ര​​ദ്ധേ​​യ​​മാ​​കു​​ക. ക​​ഴി​​ഞ്ഞ ക​​ളി​​ക​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ ടോ​​ട്ട​​ലി​​ന് അ​​ടു​​ത്തെ​​ത്താ​​ൻ പോ​​ലും എ​​തി​​രാ​​ളി​​ക​​ൾ​​ക്കാ​​യി​​ല്ല. ടോ​​പ് ഓ​​ർഡ​​ർ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്പോ​​ൾ മ​​ധ്യ​​നി​​ര ബാ​​റ്റ​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​നം ഇ​​ന്ത്യ​​യെ വി​​ഷ​​മി​​പ്പി​​ക്കു​​ന്നു.

താ​​യ്‌ലൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ഓ​​പ്പ​​ണ​​ർ​​മാ​​രു​​ടെ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​ത്തി​​നു​​ശേ​​ഷം 46 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്പോ​​ഴേക്കും എ​​ട്ടു വി​​ക്ക​​റ്റു​​ക​​ളാ​​ണ് ഇ​​ന്ത്യ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഹോ​​ങ്കോം​​ഗി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​രം സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ ഷോ​​യാ​​യി മാ​​റി.

സ്മൃ​​തി സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ സ്കോ​​ർ ഉ​​യ​​ർ​​ന്നു. എ​​ന്നാ​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നു മു​​ത​​ൽ ഏ​​ഴു വ​​രെ​​യു​​ള്ള ബാ​​റ്റ​​ർ​​മാ​​രു​​ടെ സം​​ഭാ​​വ​​ന വെ​​റും 34 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു. സ്മൃ​​തി​​ക്കൊ​​പ്പം ഓ​​പ്പ​​ണിം​​ഗി​​ലെ ഷ​​ഫാ​​ലി വ​​ർ​​മ​​യും ഫോ​​മി​​ലാ​​ണ്.

താ​​യ്‌ലൻ​​ഡി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​റ്റ​​ർ​​മാ​​ർ പ​​രാ​​ജ​​യ​​പ്പോ​​ൾ ബൗ​​ള​​ർ​​മാ​​ർ തി​​ള​​ങ്ങി​​യാ​​ണ് ടീ​​മി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

Kerala

ശ​ബ​രി​മ​ല തി​രു​വോ​ണസ​ദ്യ വി​വാ​ദം: ഇ​ട​ഞ്ഞ് മ​ന്ത്രി​യും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തി​​​രു​​​വോ​​​ണ​​​സ​​​ദ്യ വി​​​വാ​​​ദ​​​ത്തി​​​ൽ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും ത​​​മ്മി​​​ൽ ഇ​​​ട​​​യു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ തി​​​രു​​​വോ​​​ണ സ​​​ദ്യ ന​​​ൽ​​​കി​​​യ​​​തി​​​ൽ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളോ​​​ടു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് വി​​​വേ​​​ച​​​നം കാ​​​ട്ടി​​​യെ​​​ന്ന പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 70 വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന കീഴ്‌വഴക്കം ലം​​​ഘി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​രം ശ​​​രി​​​യ​​​ല്ലാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നും തി​​​രു​​​വോ​​​ണ സ​​​ദ്യ ന​​​ൽ​​​കി​​​യ​​​തി​​​ൽ ഒ​​​രു വീ​​​ഴ്ച​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​ർ, മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം ത​​​ള്ളി രാ​​​വി​​​ലെ രം​​​ഗ​​​ത്തെ​​​ത്തി. മ​​​ന്ത്രി​​​യെ ആ​​​രെ​​​ങ്കി​​​ലും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച​​​താ​​​കാ​​​മെ​​​ന്നും മെ​​​സി​​​ൽ വി​​​ള​​​ന്പി​​​യ സ​​​ദ്യ 3000 ഭ​​​ക്ത​​​ർ ക​​​ഴി​​​ച്ച​​​താ​​​യും ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. തി​​​രു​​​വോ​​​ണ സ​​​ദ്യ​​​ക്കാ​​​യി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് എ​​​ല്ലാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ​​​ദ്യ​​​യെ കു​​​റി​​​ച്ച് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ദു​​​രൂ​​​ഹ​​​ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ഒ​​​രു പ​​​ന്തി​​​യി​​​ൽ ര​​​ണ്ടു ത​​​രം ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പി​​​യ​​​തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​ത​​​മാ​​​ണു ത​​​നി​​​ക്കു പ​​​രാ​​​തി കി​​​ട്ടി​​​യ​​​തെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും തി​​​രി​​​ച്ച​​​ടി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പൊലിസി​​​നും സ​​​ദ്യ​​​യും ഭ​​​ക്ത​​​ർ​​​ക്കു പു​​​ലാ​​​വ് എ​​​ന്ന പേ​​​രു​​​ള്ള മ​​​ഞ്ഞ​​​ക്ക​​​റി​​​യും ചോ​​​റു​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് ല​​​ഭി​​​ച്ച വി​​​വ​​​ര​​​മെ​​​ന്നും മ​​​ന്ത്രി​​​യും തി​​​രി​​​ച്ച​​​ടി​​​ച്ചു. തു​​​ട​​​ർ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ൻ നി​​​ല​​​പാ​​​ടി​​​ൽ നേ​​​രി​​​യ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ചി​​​ല വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യ​​​താ​​​യി കെ. ​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. മ​​​ഞ്ഞ​​​ക്ക​​​റി​​​യും ചോ​​​റു​​​മാ​​​ണ് ഭ​​​ക്ത​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ലെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ​​​ദ്യ​​​ക്ക് സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​നും ഓ​​​ണ​​​സ​​​ദ്യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് നേ​​​രി​​​ട്ടു ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.

ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പൊലിസ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ശ​​​ബ​​​രി​​​മ​​​ല മേ​​​ൽ​​​ശാ​​​ന്തി, ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു സ​​​ദ്യ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് തു​​​ക ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ഭ​​​ക്ത​​​ർ​​​ക്ക് പു​​​ലാ​​​വ് ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ബോ​​​ർ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. വീ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​ന്ന​​​ദാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്ക് കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി ക്ര​​​മ​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

National

ഓ​ടി​പ്പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടി; വി​ജ​യ്‌​യും ഉ​ദ​യ​നി​ധി​യും ഏ​റ്റു​മു​ട്ടി

ചെ​ന്നൈ: ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ച്ചൊ​ല്ലി ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ. മു​ൻ ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം സം​ബ​ന്ധി​ച്ച് ടി​വി​കെ ഉ​യ​ർ​ത്തു​ന്ന നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ശ​ക്ത​മാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ മു​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​തേ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ര​ണ്ട് മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്  ടി​വി​കെ സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യെ​ന്ന് ഉ​ദ​യ​നി​ധി ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ര​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​ക​ളും സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​റു​ക​ളും രൂ​പീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഉ​ദ​യ​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. മ​റീ​ന ബീ​ച്ചി​ലെ നീ​റ്റ് വി​രു​ദ്ധ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ​യും സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് രം​ഗ​ത്തെ​ത്തി.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ൽ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം സ്പീ​ക്ക​റെ അ​റി​യി​ച്ചു. താ​ൻ സ​ഭ​യി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ആ​രാ​ണ് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തെ​ന്ന വി​വ​ര​വും ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​തി​നും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യു​മ്പോ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടി​പ്പോ​കാ​തി​രിക്കാൻ സ്പീ​ക്ക​ർ നടപടി സ്വീകരിക്കണമെന്നും വി​ജ​യ് പറഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ഉ​ദ​യ​നി​ധി രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷം ഓ​ടി​പ്പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യാ​മെ​ന്ന് പ​റ​ഞ്ഞ് സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത് എ​ന്നാ​യി​രു​ന്നു ഉ​ദ​യ​നി​ധി​യു​ടെ തി​രി​ച്ച​ടി.

 

Kerala

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ലി​സ് ന​ട​പ​ടി; എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. മാ​ർ​ച്ച് പൊ​ലി​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

തു​ട​ർ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. പൊ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യ​തോ​ടെ പൊ​ലി ലാ​ത്തി​വീ​ശി.

ക​ഴി​ഞ്ഞ അ​ര​മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച വ​ന്ദേ​മാ​ത​രം വി​വാ​ദ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. മാ​ർ​ച്ചി​ന് നേ​രെ​യു​ണ്ടാ​യ പൊ​ലി ന​ട​പ​ടി​യി​ൽ വ​നി​താ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ന​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച്.

National

നാഗ സായുധസംഘങ്ങള്‍ ഏറ്റുമുട്ടി ഒരു മരണം

ഇം​​ഫാ​​ല്‍: മ​​ണി​​പ്പുരി​​ലെ നോ​​നി ജി​​ല്ല​​യി​​ല്‍ നാ​​ഗ സാ​​യു​​ധ​​സം​​ഘ​​ങ്ങ​​ള്‍ ത​​മ്മി​​ലു​​ള്ള വെ​​ടി​​വ​​യ്പി​​ല്‍ ഒ​​രാ​​ള്‍ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ഞ്ചു പേ​​ര്‍ക്കു പ​​രി​​ക്കേ​​റ്റു. നോ​​നി​​യി​​ലെ ഖും​​ജി വ​​ന​​മേ​​ഖ​​ല​​യി​​ലാ​​ണ് ഏ​​റ്റു​​മു​​ട്ട​​ൽ.

പ്ര​​ദേ​​ശ​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണം ല​​ക്ഷ്യ​​മി​​ട്ട് ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ൾ ഏ​​റെ നാ​​ളാ​​യി സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​ണു. സു​​ര​​ക്ഷാ​​സേ​​ന പ്ര​​ദേ​​ശ​​ത്തേ​​ക്ക് തി​​രി​​ച്ചി​​ട്ടു​​ണ്ട്.

അ​​തി​​നി​​ടെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം കാ​​ങ്പോ​​ക്പി​​യി​​ൽ നാ​​​ല് നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധം തു​​ട​​രു​​ക​​യാ​​ണ്. എ​​ന്നാ​​ൽ സം​​സ്ഥാ​​ന​​ത്തെ ജ​​ന​​ജീ​​വി​​ത​​ത്തി​​ൽ സു​​പ്ര​​ധാ​​ന​​മാ​​യ ഇം​​​ഫാ​​​ൽ-​​​ഗോ​​​ഹ​​​ട്ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​യി ന​​ട​​ക്കു​​ന്നു​​മു​​ണ്ട്.

ഇ​​​ന്ന​​​ലെ 19 വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 428 യാ​​​ത്ര​​​ക്കാ​​​ർ ഹൈ​​​വേ​​​യി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച​​​താ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. 

കോ​ട്ട​യം സ്വ​ദേ​ശി മ​നു​വി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​പ്പു എ​ന്ന​യാ​ളാ​ണ് കു​ത്തി​യ​ത്.

ഇ​തി​നി​ടെ ക​ണ്ണൂ​ര്‍ സ്‌​പെ​ഷ്യ​ല്‍ സ​ബ് ജ​യി​ലി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വു​കാ​ര​ന്‍റെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റു. പീ​ഡ​ന​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സു​ഹൈ​ല്‍ എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 

അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ ചി​ല്‍​നേ​ഷ് ച​ന്ദ്ര​നാ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. അ​സി. സൂ​പ്ര​ണ്ടി​ന്റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പa​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

National

തെ​ല​ങ്കാ​ന​യി​ൽ വേ​പ്പു​മ​ര​ത്തെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

സൂ​ര്യ​പേ​ട്ട്: തെ​ല​ങ്കാ​ന​യി​ൽ വീ​ടി​ന് സ​മീ​പ​ത്തെ വേ​പ്പു​മ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ദീ​ർ​ഘ​കാ​ല ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച് ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൂ​ര്യ​പേ​ട്ട് ജി​ല്ല​യി​ൽ ആ​ണ് സം​ഭ​വം. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റു.

എ​റ​ഗ​ഡ്ഡ ത​ണ്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ഏ​ക​ദേ​ശം 25 വ​ർ​ഷ​മാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. വീ​ടി​ന്‍റെ  അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള വേ​പ്പു​മ​രം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് ത​ൽ​ക്ഷ​ണ കാ​ര​ണം.

62കാ​ര​നാ​യ മ​ന്ദ വെ​ങ്ക​ടേ​ശ്വ​ർ​ലു യാ​ദ​വ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി മ​രം മു​റി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് എ​തി​ർ​വി​ഭാ​ഗ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും കോ​ടാ​ലി​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പ​ര​സ്പ​രം ആ​ക്ര​മി​ച്ച​താ​യാ​ണ് പോ​ലീ​സ്  പ​റ​യു​ന്ന​ത്.

സം​ഘ​ർ​ഷ​ത്തി​നി​ടെ ഭു​ക്യ രാ​മു കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ങ്ക​ടേ​ശ്വ​ർ​ലു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വെ​ങ്ക​ടേ​ശ്വ​ർ​ലു സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.
സം​ഘ​ർ​ഷം ത​ട​യാ​ൻ ഇ​ട​പെ​ട്ട രാ​മു​വി​ന്‍റെ പി​താ​വ് ഭു​ക്യ സൈ​ദ​യെ​യും രാ​മു ആ​ക്ര​മി​ച്ച​താ​യാ​ണ് വി​വ​രം. 58കാ​ര​നാ​യ സൈ​ദ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം മ​രി​ച്ചു.

ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പം ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ കൂ​ടു​ത​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ മെ​ല്ല​ച്ചെ​രു​വു പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ന​വീ​ൻ കു​മാ​റി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ ഹു​സൂ​ർ​ന​ഗ​ർ ഏ​രി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി.

സം​ഭ​വ​ത്തി​ൽ പ‌ോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​മു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടൊ​പ്പം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.


സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​റ​ഗ​ഡ്ഡ ത​ണ്ട​യി​ൽ അ​ധി​ക പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​തി​കാ​ര ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

Kerala

ഊ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം; കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്തു

കൊ​ച്ചി: ടാ​ക്സി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ കാ​റി​ന്‍റെ ചി​ല്ല്  ത​ക​ർ​ത്ത​താ​യി പ​രാ​തി. ഫോ​ർ​ട്ട് വൈ​പ്പി​ൻ റോ​റോ ജെ​ട്ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

പ​റ​വൂ​ർ ചാ​ത്ത​നാ​ട് തെ​ക്കേ​പ​റ​മ്പി​ൽ ആ​ഷ്ലി റി​ബ​ല്ലോ​യു​ടെ ഊബ​ർ ടാ​ക്സി കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ലാ​ണ് അ​ടി​ച്ച് ത​ക​ർ​ത്ത​ത്. റോ​റോ ജെ​ട്ടി​ക്ക് സ​മീ​പം കാ​ള​മു​ക്കി​ൽ​വ​ച്ച് റി​ബ​ല്ലോ ഓ​ടി​ച്ചി​രു​ന്ന ടാ​ക്സി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​യാ​ളു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യും ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും റി​ബ​ല്ലോ മു​ള​വു​കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

National

സി​ജെ​പി സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ജ​യ്പൂ​രി​ൽ സം​ഘ​ർ​ഷം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി നേ​താ​വ് അ​ശു​തോ​ഷ് റ​ങ്ക ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ തൊ​ഴു​ത്തി​ലി​രു​ത്തി​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന പ​രാ​തി ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സി​ജെ​പി സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്.

ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ഘ​ത്തെ ഒ​രു സം​ഘം ആ​ളു​ക​ൾ ത​ട​യു​ക​യും ബി​ജെ​പി അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​കു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സി​ജെ​പി​യു​ടെ ആ​രോ​പ​ണം. ഗ്രാ​മ​വാ​സി​ക​ള​ല്ല ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​ത്.

ബി​ജെ​പി പു​റ​ത്തു​നി​ന്ന് ആ​ളു​ക​ളെ എ​ത്തി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​ജെ​പി കോ-​ക​ൺ​വീ​ന​ർ അ​ശു​തോ​ഷ് റ​ങ്ക ആ​രോ​പി​ച്ചു. രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ​യും ആ​രോ​പി​ച്ചു. സി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​ർ​ബ​ൻ ന​ക്സ​ലു​ക​ൾ, രാ​ജ്യ​വി​രു​ദ്ധ​ർ, പാ​ക്കി​സ്ഥാ​നി​ക​ൾ എ​ന്നി​ങ്ങ​നെ വി​ളി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ശി​പ്പി​ച്ച​താ​യും ഒ​രു വ​നി​താ പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ച്ച​താ​യും റ​ങ്ക ആ​രോ​പി​ച്ചു. ത​ന്‍റെ ഷ​ർ​ട്ട് കീ​റി​യ​താ​യും സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റ​താ​യും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ജെ​പി നേ​ര​ത്തെ വി​വി​ധ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠ​ന​യോ​ഗ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ണ​മെ​ന്നും ക്ലാ​സ് മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വ​യ​നാ​ട് കാ​ര​ക്ക​ണ്ടി വ​ന​ത്തി​ല്‍ കൊ​മ്പു​കോ​ര്‍​ത്ത കാ​ട്ടാ​ന​ക​ളി​ല്‍ ഒ​ന്ന് ച​രി​ഞ്ഞു

പു​ല്‍​പ്പ​ള്ളി: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ ചെ​ത​ല​ത്ത് റേ​ഞ്ചി​ല്‍​പ്പെ​ട്ട കാ​ര​ക്ക​ണ്ടി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ കൊ​മ്പ​നാ​ന​ക​ളി​ല്‍ ഒ​ന്ന് ച​രി​ഞ്ഞു. 40 വ​യ​സ് മ​തി​ക്കു​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

ജ​ഡം വ​ന​ത്തി​ലെ ച​തു​പ്പി​ല്‍ കാ​ര​ക്ക​ണ്ടി ഊ​രു​നി​വാ​സി​ക​ളി​ല്‍ ചി​ല​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. കൊ​മ്പു​കോ​ര്‍​ക്കു​ന്ന ആ​ന​ക​ളു​ടെ അ​ല​ര്‍​ച്ച തി​ങ്ക​ളാ​ഴ്ച വൈ​കു​ന്ന​രം ഊ​രു​വാ​സി​ക​ള്‍ കേ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ച​രി​ഞ്ഞ ആ​ന​യു​ടെ ദേ​ഹ​ത്ത് കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്. ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ്കു​മാ​ര്‍, പു​ല്‍​പ്പ​ള്ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് എ. ​നി​ജേ​ഷ്, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഇ​ല്ല്യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റു​മോ​ര്‍​ട്ടം.

Kerala

ബി​രി​യാ​ണി​ക്ക​ട​യി​ൽ കൂ​ട്ട​യ​ടി; ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ​ബു​ള്ള​റ്റ് മ​റി​ഞ്ഞ് പ്രതികൾക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ആ​ളൂ​രി​ൽ ബി​രി​യാ​ണി​ക്ക​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ളൂ​ർ ക​നാ​ൽ​പാ​ലം സ്വ​ദേ​ശി അ​യാ​മ്പി​ള്ളി വീ​ട്ടി​ൽ സ​നീ​ഷ് (25), പോ​ട്ട വാ​ഴ​ക്കു​ന്ന് സ്വ​ദേ​ശി മേ​ലാ​പു​രം വീ​ട്ടി​ൽ ബെ​ഞ്ച​മി​ൻ (23) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ പ്ര​തി​ക​ളും ഇ​തേ സ​മ​യ​ത്ത് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഡെ​ലി​വ​റി ബോ​യ്സു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ശാ​ല​യ്ക്ക് പു​റ​ത്തു​വെ​ച്ച് ഈ ​ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യും പ്ര​തി​ക​ൾ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പു​ല്ലൂ​ർ കു​ന്ന​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഭി (27), ആ​ല​ത്തൂ​ർ ത​റ​യി​ൽ നി​ഖി​ൽ (29), ഇ​രി​ങ്ങാ​ല​ക്കു​ട മ​ഠ​ത്തി​ക്ക​ര എ​ര​ന്തോ​ളി വീ​ട്ടി​ൽ കി​ര​ൺ (28) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​വ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച നി​ഖി​ലി​ന്‍റെ നെ​റ്റി​യി​ലും മു​ഖ​ത്തും ക​ത്തി​പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​യാ​ളു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും കൈ​യി​ലും ഗു​രു​ത​ര​മാ​യി ച​ത​വു​ക​ളു​മു​ണ്ട്.

സം​ഭ​വം ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പ്ര​തി​ക​ൾ ബു​ള്ള​റ്റി​ൽ സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ആ​ളൂ​ർ-​പോ​ട്ട റോ​ഡി​ലെ വി​ശ്വ​നാ​ഥ​പു​രം റോ​ഡി​ന് സ​മീ​പം വെ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​നീ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ബെ​ഞ്ച​മി​നെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും നി​ല​വി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ബെ​ഞ്ച​മി​ന്‍റെ പേ​രി​ൽ ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി, കൊ​ട​ക​ര, ആ​ളൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക​ഞ്ചാ​വ് കേ​സു​ക​ളു​ണ്ട്. സ​നീ​ഷ് ആ​ക​ട്ടെ പോ​ക്സോ കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

International

സൗദി-ഹൂതി ഏറ്റുമുട്ടൽ

റി​​​യാ​​​ദ്: യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു താ​​​ത്കാ​​​ലി​​​ക ഇ​​​ട​​​വേ​​​ള. അ​​​തേ​​​സ​​​മ​​​യം​​ത​​​ന്നെ സൗ​​​ദി​​​യും ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി​​​ക​​​ളും ഏ​​​റ്റു​​​മു​​​ട്ടി.

വെ​​​ള്ളി​​​യാ​​​ഴ്ച യെ​​​മ​​​നി​​​ലെ ഹൊ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖ​​​വും അ​​​തി​​​ന​​​ടു​​​ത്ത ക​​​മാ​​​രാ​​​ൻ ദ്വീ​​​പും ല​​​ക്ഷ്യ​​​മി​​​ട്ട് സൗ​​​ദി വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സൗ​​​ദി​​​യി​​​ലെ യാ​​​ൻ​​​ബു​​​വി​​​ലേ​​​ക്കും ജി​​​സാ​​​നി​​​ലേ​​​ക്കും ഹൂ​​​തി​​​ക​​​ൾ മി​​​സൈ​​​ൽ തൊ​​​ടു​​​ത്തു.

യാ​​​ൻ​​​ബു​​​വി​​​ലെ സൗ​​​ദി എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട ര​​​ണ്ടു ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ വെ​​​ടി​​​ച്ചി​​​ട്ടു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ജി​​​സാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ മി​​​സൈ​​​ലാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ലി​​​യ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നു ഹൂ​​​തി​​​ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഹൂ​​​തി​​​ക​​​ൾ ചെ​​​ങ്ക​​​ട​​​ലി​​​ൽ സൗ​​​ദി​​​ക്ക് നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ചെ​​​ങ്ക​​​ട​​ലി​​ലൂ​​​ടെ വ​​​ന്ന സൗ​​​ദി എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

ഇ​തി​നി​ടെ, വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പ​ക​ലും യു​എ​സ് -ഇ​റാ​ൻ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​ല്ല. 13 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു വി​ഭാ​ഗ​വും ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത്. ഇ​തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ അ​മേ​രി​ക്ക ബോം​ബി​ടു​ന്ന​തും മ​റു​പ​ടി​യാ​യി ഇ​റാ​ൻ അ​റ​ബി​രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി ഒ​​​മാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘം ഇ​​​ന്ന​​​ലെ ഇ​​​റാ​​​നി​​​ലെ​​​ത്തി. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ൻ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞു. ഇ​​​റാ​​​നു​​​മേ​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

ഹോ​​​ർ​​​മു​​​സ് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും ബ്രി​​​ട്ട​​​നും അ​​​ടു​​​ത്ത​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ൽ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

കപ്പലിനു നേർക്ക് യുഎസ് വെടി

റി​​​യാ​​​ദ്: ​​​ഇ​​​റാ​​​നെ​​​തി​​​രാ​​​യ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച വാ​​​ണി​​​ജ്യക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ചു.

ഒ​​​മാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ നാ​​​ലു ത​​​വ​​​ണ ഉ​​​പ​​​രോ​​​ധം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച എം.​​​വി. ലാ​​​വി​​​ൻ എ​​​ന്ന ക​​​പ്പ​​​ലി​​​നു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കേ​​​ണ്ടി​​​വ​​​ന്നു. അ​മേ​രി​ക്ക​ൻ സേ​ന ന​ല്കി​യ നി​ർ​ദേ​ശം ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ക​പ്പ​ലി​ന്‍റ എ​ൻ​ജി​ൻ റൂ​മി​ലേ​ക്കു വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​പ്പ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.

National

സംഘർഷം ആസൂത്രിതമോ? വിശദ പരിശോധനയുമായി ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലീ​​​​​​സ്

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ജ​​​​​​ന്ത​​​​​​ർ​​​ മ​​​​​​ന്ത​​​​​​റി​​​​​​ൽ തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷം ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​ണോ​​​​​​യെ​​​​​​ന്നു ഡ​​​​​​ൽ​​​​​​ഹി പോ​​​​​​ലീ​​​​​​സി​​​​​​ന് സം​​​​​​ശ​​​​​​യം. ഇ​​​​​​തേ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ വീ​​​​​​ഡി​​​​​​യോ​​​ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളും സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ പോ​​​​​​സ്റ്റു​​​​​​ക​​​​​​ളും മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ൺ രേ​​​​​​ഖ​​​​​​ക​​​​​​ളും പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ തി​​​​​​ര​​​​​​ക്കി​​​​​​ലാ​​​​​​ണു പോ​​​​​​ലീ​​​​​​സ്.

പൊ​​​​​​തു​​​​​​മു​​​​​​ത​​​​​​ൽ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും പോ​​​​​ലീ​​​​​സു​​​​​കാ​​​​​രെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​​യ്ത​​​​​​വ​​​​​​രെ ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​​​​ന് സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളും ലൈ​​​​​​വ് സ്ട്രീ​​​​​​മിം​​​​​​ഗു​​​​​​ക​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യാ​​​​​​ണു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

വി​​​​​​വി​​​​​​ധ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ൽ പോ​​​​​​സ്റ്റ് ചെ​​​​​​യ്ത വീ​​​​​​ഡി​​​​​​യോ​​​ ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. മു​​​​​​ഖ​​​​​​വും വ​​​​​​സ്ത്ര​​​​​​വും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​നം ചെ​​​​​​യ്യും. ക​​​​​​ലാ​​​​​​പ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് ജ​​​​​​ന്ത​​​​​​ർ​​​ മ​​​​​​ന്ത​​​റി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നോ​​​യെ​​​ന്നും സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കും.

തെ​​​​​​ളി​​​​​​വാ​​​​​​യി സ്വീ​​​​​​ക​​​​​​രി​​​​​​ക്കും​​​​​​മു​​​​​​ന്പ് വീ​​​​​​ഡി​​​​​​യോ​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ രേ​​​​​​ഖ​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ത ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കും. സം​​​​​​ശ​​​​​​യ​​​​​​മു​​​​​​ള്ള​​​ ഒ​​​​​​ട്ടേ​​​​​​റെ​​​​​​പ്പേ​​​​​​രു​​​​​​ടെ ഫോ​​​​​​ൺ വി​​​​​​ളി​​​​​​യു​​​​​​ടെ വി​​​​​​ശ​​​​​​ദാം​​​​​​ശ​​​​​​ങ്ങ​​​​​​ൾ ശേ​​​ഖ​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യും പോ​​​​​​ലീ​​​​​​സ് വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു.

ക​​​​​​ഴി​​​​​​ഞ്ഞ തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷി​​​​​​ക്കാ​​​​​​ൻ സ്പെ​​​​​​ഷ​​​ൽ ബ്രാ​​​​​​ഞ്ചി​​​​​​ലെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ സം​​​​​​ഘ​​​​​​ത്തെ പോ​​​​​​ലീ​​​​​​സ് നി​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രു​​​​​​ന്നു. സി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് തെ​​​​​​റ്റാ​​​​​​യ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത് പാ​​​​​​ക് കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന 480 ഓ​​​​​​ളം സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ അ​​​​​​ക്കൗ​​​​​​ണ്ടു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​താ​​​​​യും പോ​​​ലീ​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

National

സി​ജെ​പി പ്ര​തി​ഷേ​ധം: സംഘർഷത്തിൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റി

 
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ബോ​​​​ധ​​​​വ​​​​തി​​​​യാ​​​​ണെ​​​​ന്നും സ്വ​​​​യം ശ്വാ​​​​സ​​​​മെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​താ​​​യി വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പി​​​​ടി​​​​ഐ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ 20ന് ​​​​ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ സൗ​​​​ത്ത് ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ സാ​​​​ക്ഷി എ​​​​ന്ന 21കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ​​​​യാ​​​​ണു മു​​​​ഖ​​​​ത്തി​​​​ലും നെ​​​​ഞ്ചി​​​​ലും ക​​​​ഴു​​​​ത്തി​​​​ലും പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ഡ​​​​ൽ​​​​ഹി ആ​​​​ർ​​​​എം​​​​എ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഐ​​​​സി​​​​യു​​​​വി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്.

യു​​​​വ​​​​തി നി​​​​ല​​​​വി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ത​​​​ല​​​​ച്ചോ​​​​റി​​​​ന്‍റെ​​​​യും ന​​​​ട്ടെ​​​​ല്ലി​​​​ന്‍റെ​​​​യും എം​​​​ആ​​​​ർ​​​​ഐ സ്കാ​​​​ൻ സാ​​​​ധാ​​​​ര​​​​ണ​​​നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്നും ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തി​​​​നി​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​നേ​​​​രേ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണു​​​​ക​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ൾ ശ​​​​രീ​​​​ര​​​​ത്തി​​​​ലേ​​​​റ്റ പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് പ​​​​ല​​​​രെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Kerala

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്കം; ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും വെ​ട്ടേ​റ്റു

കൊ​ച്ചി: സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം വ​ടി​വാ​ൾ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. വൈ​റ്റി​ല ഹ​ബ്ബി​ൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും വെ​ട്ടേ​റ്റു. തൃ​പ്പൂ​ണി​ത്തു​റ - ആ​ലു​വ റൂ​ട്ടി​ൽ ഓ​ടു​ന്ന അ​തു​ല്യ ബ​സി​ലെ​യും ചേ​ർ​ത്ത​ല - ക​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സു​ൽ​ത്താ​ൻ ബ​സി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യും സ​ർ​വീ​സ് സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യും ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ നേ​ര​ത്തെ​യും ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ്റി​ല ഹ​ബ്ബി​ൽ ബ​സു​ക​ൾ എ​ത്തി​യ​തോ​ടെ ത​ർ​ക്കം മൂ​ർ​ച്ഛി​ക്കു​ക​യും അ​തു​ല്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ വ​ടി​വാ​ളു​മാ​യി സു​ൽ​ത്താ​ൻ ബ​സി​ലെ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് മു​ക്താ​റി​നും ക​ണ്ട​ക്ട​ർ അ​ൽ​ത്താ​ഫി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം; വ​ടി​വാ​ള്‍ വീ​ശി ആ​ക്ര​മ​ണം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം. മാ​ര​കാ​യു​ധ​ങ്ങ​ള്‍ കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.20 ഓ​ടെ വൈ​റ്റി​ല ഭാ​ഗ​ത്തു വ​ച്ചാ​ണ് സം​ഭ​വം.

അ​തു​ല്യ, ഗു​രു​ദേ​വ​ന്‍ എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്. അ​തു​ല്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ വ​ടി​വാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് ഗു​രു​ദേ​വ​ന്‍ ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. ഇ​രു ബ​സി​ലെ​യും ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Kerala

‘അ​മ്മ​’യി​ൽ ത​മ്മി​ല​ടി​യും ചേ​രി​പ്പോ​രും; ശ്വേ​ത​യ്ക്കെ​തി​രേ പ​ട​വാ​ളു​മാ​യി ന​ടി​മാ​ര്‍

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷം. മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ശ്വേ​ത മേ​നോ​നെ​തി​രെ​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഒ​രു വി​ഭാ​ഗം ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി. കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍, രാ​ഷ്‌​ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്ക​ൽ, വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ഷ ഹ​സീ​ന, അ​ന്‍​സി​ബ ഹ​സ​ന്‍, മാ​ല പാ​ര്‍​വ​തി, മാ​യ വി​ശ്വ​നാ​ഥ് എ​ന്നീ ന​ടി​മാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

ശ്വേ​ത മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി രാ​ജിവ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​ല​വി​ല്‍ വ​ന്ന അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ട​തി താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

സം​ഘ​ട​ന​യി​ലെ ഭാ​ര​വാ​ഹി​ക​ള്‍ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തേ​ക്കാ​ള്‍ സ്വ​ന്തം നേ​ട്ട​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യ​തെ​ന്ന് ന​ടി​മാ​രു​ടെ ആ​രോ​പ​ണം. 'പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ഈ​ഗോ ക്ലാ​ഷ്...ര​ണ്ടു​പേ​രും ര​ണ്ടു ചേ​രി​യി​ലാ​യി നി​ന്ന് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ള്ള​ക്ക​ഥ​ക​ളും ചെ​ളി​വാ​രി എ​റി​യു​ക​യാ​ണ്- എ​ന്ന് ന​ടി​മാ​ര്‍ ആ​രോ​പി​ച്ചു.

മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​താ​യും ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ന​ടി​മാ​ര്‍ പ​റ​യു​ന്നു. 'ഇ​വ​രു​ടെ കൈ​യി​ല്‍ നി​ന്ന് ക​ണ​ക്കി​ന്‍റെ ഒ​രു പേ​ജ് ലീ​ക് ആ​യി​ട്ടു​ണ്ട്. അ​തി​ല്‍ 60 ല​ക്ഷ​ത്തി​നു മേ​ലെ ക​ണ​ക്കി​ല്ലാ​തെ വ​ന്നി​ട്ടു​ണ്ട്' എ​ന്ന് ബാ​ബു​രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യം ഇ​വ​ര്‍ പ​രാ​മ​ര്‍​ശി​ച്ചു.

യോ​ഗ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ള്‍​ക്കാ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ത​യാ​റാ​യി​ല്ലെ​ന്നും മൈ​ക്ക് പോ​ലും നി​ഷേ​ധി​ച്ചു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 'ബാ​ബു​രാ​ജ് സം​സാ​രി​ക്കാ​ന്‍ സ​മ​യം കൊ​ടു​ക്കു​ന്നി​ല്ല, പ്ര​സി​ഡ​ന്‍റ് അ​വി​ടെ നി​ന്നി​ട്ട് പ​ച്ച മ​ല​യാ​ള​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഇ​രി​ക്ക​ടാ ഇ​രി​ക്ക​ടാ അ​വി​ടെ എ​ന്ന് പ​റ​യു​ന്ന​തു പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​ത്' എ​ന്നും ന​ടി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

സം​ഘ​ട​ന​യ്ക്ക് പു​റ​ത്തു​ള്ള ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ 15 കോ​ടി രൂ​പ സ്വീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​മെ​ന്നും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ അ​ജ​ണ്ട​ക​ള്‍ അ​മ്മ സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മാ​ല പാ​ര്‍​വ​തി വ്യ​ക്ത​മാ​ക്കി. ബി​ജെ​പി നേ​താ​വ് പ​ത്മ​ജ മേനോ​ന്‍റെ ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടു കൊ​ണ്ടാ​ണ് മാ​ല പാ​ര്‍​വ​തി സം​സാ​രി​ച്ച​ത്.

അ​ന്‍​സി​ബ​യെ ഒ​രു മു​സ്‌ലിം നാ​മ​ധാ​രി എ​ന്ന നി​ല​യി​ല്‍ വ​ര്‍​ഗീ​യ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വെ​ന്നും ഇ​ത് കേ​ര​ള​ത്തി​ല്‍ പു​തി​യൊ​രു "കേ​ര​ള സ്റ്റോ​റി' സൃ​ഷ്ടി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ത​നി​ക്ക് ഭീ​ഷ​ണി​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് മാ​ലാ പാ​ര്‍​വ​തി വെ​ളി​പ്പെ​ടു​ത്തി.

ശ്വേ​ത മേ​നോ​ന്‍റെ ക​മ്മി​റ്റി​യെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ആ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ് ആ​ണെ​ന്ന് അ​ന്‍​സി​ബ വ്യ​ക്ത​മാ​ക്കി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ വ​രി​ക​യും അ​ദ്ദേ​ഹം രാ​ജി വയ്​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​ത്.

സം​ഘ​ട​ന​യു​ടെ കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കാനാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി നി​ല​വി​ല്‍ വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 26ന് ​ലോ​ഞ്ച് ചെ​യ്ത സ​ഞ്ജീ​വ​നി പ​ദ്ധ​തി മു​ന്നോ​ട്ടുപോ​കാൻ വേ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി വ​ന്ന​ത്.

മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ക​മ്മി​റ്റി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യാ​യി മാ​റി​യ​ത് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടോ മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. സം​ഘ​ട​ന​യ്ക്ക് പു​റ​ത്തു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രാ​ജി​വെ​ച്ച​ത്. അ​തി​നാ​ല്‍ സം​ഘ​ട​ന​യ്ക്കു​ള്ളി​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ശ്വേ​ത മേ​നോ​ന്‍റെ ക​മ്മി​റ്റി​യെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ആ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ്. ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ അ​വ​രു​ടെ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ട് പാ​സ് ആ​യി​ല്ല. സാ​മ്പ​ത്തി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന ക​മ്മി​റ്റി​യെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി ആ​ക്കാ​ന്‍ പ​റ്റി​ല്ല. ആ ​ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​റോ​ണി ഡേ​വി​ഡ്, ആ​ശ അ​ര​വി​ന്ദ് എ​ന്നി​വ​രെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് സ​ഞ്ജീ​വ​നി പ​ദ്ധ​തി തു​ട​രാ​നാ​യാ​ണ് എ​ന്ന് അ​ന്‍​സി​ബ പ​റ​ഞ്ഞു.

മാ​യ വി​ശ്വ​നാ​ഥ്, ബാ​ബു​രാ​ജ്, സി​ദ്ദി​ഖ്, അ​പ്പ ഹാ​ജ, മ​ജീ​ദ് എ​ന്നി​വ​ര്‍ അ​ശ്ലീ​ലം പ​റ​ഞ്ഞു​വെ​ന്ന ശ്വേ​ത​യു​ടെ ഓ​ഡി​യോ ക്ലി​പ്പി​ന് ഉ​ഷ ഹ​സീ​ന മ​റു​പ​ടി ന​ല്‍​കി. ശ്വേ​ത മേ​നോ​നെ കേ​ള്‍​ക്കാ​ന്‍ സ്ത്രീ​ക​ള്‍ ത​യാ​റാ​യി​രു​ന്നു. യോ​ഗ​ത്തി​ന് മു​മ്പ് ത​ന്നെ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ശ്വേ​ത ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. തീ​ര്‍​ച്ച​യാ​യി​ട്ടും കൂ​ടെ നി​ല്‍​ക്കു​മെ​ന്നും നീ​തി എ​വി​ടെ​യാ​ണോ അ​വി​ടെ നി​ല്‍​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ല്‍ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ കു​റി​ച്ചൊ​ന്നും അ​വ​ര്‍ സം​സാ​രി​ച്ചി​ല്ല.

നേ​രെ നോ​ക്കി​യാ​ല്‍ കീ​രി​യും പാ​മ്പു​മാ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി അം​ഗ​ങ്ങ​ള്‍ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഒ​രു​മി​ച്ച് വേ​ദി​യി​ല്‍ ഇ​രു​ന്ന​ത്. സം​സാ​രി​ച്ച​തുമു​ഴു​വ​നും അ​വ​രെക്കു​റി​ച്ചു മാ​ത്ര​മാ​ണ് എ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി.

Kerala

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ത​ട​യാ​നെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ചൊ​വ്വാ​ഴ്ച​യാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഒ​ന്നാം ബ്ലോ​ക്കി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

സം​ഘ​ർ​ഷം ത​ട​യാ​നെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​വു​കാ​രും ഉ​ൾ​പ്പെ​ടെ 11പേ​ർ​ക്കാ​ണ് സം​ഘ​ർ​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. സം​ഭ​വ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ കൂ​ട്ട​ത്ത​ല്ല് ; ഹാ​ജ​ര്‍ ര​ജി​സ്റ്റ​റി​നാ​യി പി​ടി​വ​ലി

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​നി​ടെ ബി​ജെ​പി-​യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. കാ​പ്പാ കേ​സ് പ്ര​തി​യാ​യ ആ​ർ. സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ടു​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ ബി​ജെ​പി അം​ഗ​ങ്ങ​ളും എ​ത്തി​യ​തോ​ടെ​യാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്.

യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ അ​ജ​ണ്ട​ക​ൾ മു​ഴു​വ​ൻ വേ​ഗ​ത്തി​ൽ പാ​സാ​ക്കി കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ച​താ​യി മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. പി​ന്നാ​ലെ ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നി​ടെ കൗ​ൺ​സി​ല​ർ​മാ​രു​ടെ ഹാ​ജ​ർ ര​ജി​സ്റ്റ​ർ കൈ​ക്ക​ലാ​ക്കാ​ൻ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ക​ടു​ത്ത പി​ടി​വ​ലി​യു​ണ്ടാ​യി.

ഇ​തി​നി​ടെ ര​ജി​സ്റ്റ​ർ കീ​റി​യെ​റി​യാ​നും ശ്ര​മു​ണ്ടാ​യി. കൗ​ൺ​സി​ൽ ഹാ​ളി​നു​ള്ളി​ലെ സം​ഘ​ർ​ഷം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ന് പു​റ​ത്തേ​ക്കും വ്യാ​പി​ച്ച​തോ​ടെ സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി കൗ​ൺ​സി​ല​ർ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ​തി​രെ യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി.

ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍ വ​നി​താ അം​ഗ​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നും രേ​ഖ​ക​ൾ പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ന്ന​മാ​ണ് പ​രാ​തി. ബി​ജെ​പി അം​ഗ​ങ്ങ​ൾ ഹാ​ജ​ർ ബു​ക്ക് പി​ടി​ച്ചു വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്.

Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ കൂ​ട്ട​യ​ടി; കൗ​ണ്‍​സി​ല​ര്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞാ വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ്- ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഏ​റ്റു​മു​ട്ടി. എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഓ​ഫീ​സി​ൽ ന​ട​ത്തി​വ​ന്ന ഉ​പ​രോ​ധ​ത്തി​നി​ട​യി​ലേ​ക്ക് മേ​യ​റെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

മേ​യ​റെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ഉ​ന്തി​ലും ത​ള്ളി​ലും സി​പി​എം വ​നി​താ കൗ​ൺ​സി​ല​ർ​ക്കും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ല​യ്ക്കും പ​രി​ക്കേ​റ്റു. മേ​യ​റാ​ണ് ആ​ദ്യം ആ​ക്ര​മി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ച്ചു.

എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് രാ​വി​ലെ മു​ത​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​മാ​യി മേ​യ​ർ വി.​വി.​രാ​ജേ​ഷ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ഉ​പ​രോ​ധം ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു.

കാ​പ്പ കേ​സി​ൽ അ​റ​സ്‌​റ്റി​ലാ​യ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ.​സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്‌​ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

National

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ നൃ​ത്തം ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഓം ​പ്ര​കാ​ശ് ചൗ​ഹാ​ൻ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വ​വു​ണ്ടാ​യ​ത്.

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ ചി​ല യു​വാ​ക്ക​ൾ നൃ​ത്ത​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഇ​തി​നി​ടെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ഓം ​പ്ര​കാ​ശി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഓം ​പ്ര​കാ​ശി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ശ​യി​ക്ക​പ്പെ​ടു​ന്ന നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​റ്റി.

Kerala

കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​പ്പി​ച്ചു; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ‌സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ട് ന​ഗ​ര​ത്തി​ൽ വീ​ണ്ടും സ്വ​കാ​ര്യ​ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്നും മാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട് ബ​സു​ക​ള്‍ ത​മ്മി​ലാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും യാ​ത്ര ആ​രം​ഭി​ച്ച ഉ​ട​നെ​യാ​ണ് സം​ഭ​വം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. മാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 'മ​ല​ബാ​ര്‍' എ​ന്ന ബ​സ് 'നി​ള' ബ​സി​ലാ​ണ് ഇ​ടി​പ്പി​ച്ച​ത്. നി​ള ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​യി​ടെ കോ​ഴി​ക്കോ​ട് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലും മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. പാ​നൂ​രി​ല്‍ നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന "കൈ​ലാ​സ്' ബ​സും വ​ട​ക​ര​യി​ല്‍ നി​ന്ന് നാ​ദാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന "മ​സാ​ഫി' ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു

National

കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ഘ​ർ​ഷം; ബി​ജെ​പി-​ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​റൈ​വ​ൽ ഗേ​റ്റി​ന് സ​മീ​പം ബി​ജെ​പി-​ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഡ​ൽ​ഹി​യി​ൽ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യെ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി ന​ട​ത്തി​യ വ​ധ​ശ്ര​മ​മാ​ണ് ഇ​തെ​ന്ന് ടി​എം​സി ആ​രോ​പി​ച്ചു.

ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​ത്രി 9.45-ഓ​ടെ​യാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​ദ്ദേ​ഹം എ​ത്തു​ന്ന​തി​ന് മു​ൻ​പ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ചീ​ഞ്ഞ മു​ട്ട​ക​ളു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​റൈ​വ​ൽ ടെ​ർ​മി​ന​ലി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. അ​ഭി​ഷേ​കി​നെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ക​യും ഹെ​ൽ​മെ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ലി​യ രീ​തി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ചു​വി​ട്ട​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് സം​ഘ​ർ​ഷം തു​ട​ർ​ന്ന​തി​നാ​ൽ, അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്ക് നേ​രെ​യു​ള്ള അ​ക്ര​മ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക ഗേ​റ്റി​ലൂ​ടെ പു​റ​ത്തെ​ത്തി​ച്ചു. ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ൽ അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മ​ട​ങ്ങി. പാ​ർ​ട്ടി​യി​ലെ വി​മ​ത എം​പി​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്ക് ക​ത്ത് ന​ൽ​കാ​നാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി ഡ​ൽ​ഹി​യി​ൽ പോ​യ​ത്.

 

Kerala

കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പു​റ​ത്തു​നി​ന്നെ​ത്തി​യ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

National

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ‌ സം​ഘ​ർ‌​ഷം; 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു, 70ലേ​റെ പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ‌ പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ​സേ​ന​യും ജോ​യി​ന്‍റ് അ​വാ​മി ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 70ലേ​റെ പേ​ർ​ക്ക് സം​ഘ​ർ‌​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ചൊ​വ്വാ​ഴ്ച റാ​വ​ല​കോ​ട്ട് ന​ഗ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ഇ​തേ തു​ട​ർ​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി. ‌

സം​ഘ​ർ​ഷ​ത്തി​നി​ടെ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ് നാ​ല് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ടു. തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ആ​റ് പ്ര​തി​ഷേ​ധ​ക്കാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന വി​വി​ധ സി​വി​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ജോ​യി​ന്‍റ് അ​വാ​മി ആ​ക്ഷ​ൻ ക​മ്മി​റ്റി. പാ​ക് സ​ർ​ക്കാ​രി​നെ​തി​രെ ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​സം​ഘ​ട​ന വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ജൂ​ലൈ 27ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഷ്മീ​രി​ന് പു​റ​ത്ത് പാ​ക്കി​സ്ഥാ​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി 45-ൽ 12 ​സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്യാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​ധാ​ന പ്ര​തി​ഷേ​ധം.

 

National

വി​സി​കെ-​ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

പെ​​​​​​​ര​​​​​​​മ്പ​​​​​​​ലൂ​​​​​​​ര്‍: ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ കു​​​​​​​ന്നം ബ​​​​​​​സ് സ്റ്റാ​​​​​​​ന്‍​ഡി​​​​​​​ല്‍ വി​​​​​​​സി​​​​​​​കെ, ഡി​​​​​​​എം​​​​​​​കെ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ള്‍ ത​​​​​​​മ്മി​​​​​​​ല്‍ ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ടി. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ നി​​​​​​​ര​​​​​​​വ​​​​​​​ധി പേ​​​​​​​ര്‍​ക്ക് പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു.

നേ​​​​​​​ര​​​​​​​ത്തേഡി​​​​​​​എം​​​​​​​കെ ​​​​മു​​​ന്ന​​​ണി​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന വി​​​​​​​സി​​​​​​​കെ ടി​​​​​​​വി​​​​​​​കെ സ​​​​​​​ര്‍​ക്കാ​​​​​​​രി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് ഇ​​​​​​​രു​​​​​​​പാ​​​​​​​ര്‍​ട്ടി​​​​​​​ക​​​​​​​ളും ത​​​​​​​മ്മി​​​​​​​ല്‍ അ​​​​​​​സ്വാ​​​​​​​ര​​​​​​​സ്യ​​​​​​​ങ്ങ​​​​​​​ള്‍ ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രു​​​​​​​ന്നു. ക്ര​​​​​​​മ​​​​​​​സ​​​​​​​മാ​​​​​​​ധാ​​​​​​​ന പ്ര​​​​​​​ശ്‌​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ മു​​​​​​​ന്‍​നി​​​​​​​ര്‍​ത്തി ഇ​​​​​​​രു​​​​​​​പാ​​​​​​​ര്‍​ട്ടി​​​​​​​ക​​​​​​​ള്‍​ക്കും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ന​​​​​​​ട​​​​​​​ത്താ​​​​​​​നു​​​​​​​ള്ള അ​​​​​​​നു​​​​​​​മ​​​​​​​തി പോ​​​​​​​ലീ​​​​​​​സ് നേ​​​​​​​ര​​​​​​​ത്തേനി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​ത് അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ച്ച് പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ക​​​​​​​ര്‍ ബ​​​​​​​സ് സ്റ്റാ​​​​​​​ന്‍​ഡി​​​​​​​നു സ​​​​​​​മീ​​​​​​​പം ഒ​​​​​​​ത്തു​​​​​​​കൂ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. സ്ഥ​​​​​​​ല​​​​​​​ത്ത് ത​​​​​​​ടി​​​​​​​ച്ചു​​​​​​​കൂ​​​​​​​ടി​​​​​​​യ പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ക​​​​​​​രെ പോ​​​​​​​ലീ​​​​​​​സ് ഇ​​​​​​​ട​​​​​​​പെ​​​​​​​ട്ട് പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ടു​​​​​​​ക​​​​​​​യും രം​​​​​​​ഗം ശാ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​താ​​​​​​​യി മു​​​​​​​തി​​​​​​​ര്‍​ന്ന പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ന്‍ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

ഇ​​​​​​​രു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​വും പ​​​​​​​ര​​​​​​​സ്പ​​​​​​​രം ക​​​​​​​ല്ലെ​​​​​​​റി​​​​​​​ഞ്ഞെ​​​​​​ന്നും ചി​​​​​​​ല​​​​​​​ര്‍ കൈ​​​​​​​യാ​​​​​​​ങ്ക​​​​​​​ളി​​​​​​​യി​​​​​​​ല്‍ ഏ​​​​​​​ര്‍​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ സ്ഥി​​​​​​​തി​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ള്‍ കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ വ​​​​​​​ഷ​​​​​​​ളാ​​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ര്‍​ത്തു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്എ​ഫ്ഐ – കെ​എ​സ്‌​യു സം​ഘ​ർ​ഷം; സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ഇ​ന്ന് എ​സ്എ​ഫ്ഐ മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ ന​ട​ത്തി​യ ആ​ഹ്ളാദ പ്ര​ക​ട​ന​ത്തി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച രാ​ത്രി പാ​ള​യ​ത്താ​ണ് എ​സ്എ​ഫ്ഐ -കെ​എ​സ്‌​യു സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ക​ല്ലേ​റു​ണ്ടാ​യി. പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ലാ​ത്തി​വീ​ശി​യി​ട്ടും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

സി​പി​എം നേ​താ​ക്ക​ളാ​യ എം.​വി. ജ​യ​രാ​ജ​നും എ.​എ. റ​ഹീ​മും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യ​ത്. പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി പെ​രു​മാ​റി​യെ​ന്നും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​മം പോ​ലീ​സ് നോ​ക്കി​നി​ന്നെ​ന്നും എ.​എ. റ​ഹീം ആ​രോ​പി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ൻ സി​ഐ​യു​ടെ കൈ​യൊ​ടി​ഞ്ഞു.

പ​രി​ക്കേ​റ്റ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ സി​പി​ഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​ഗോ​വി​ന്ദ​ൻ സ​ന്ദ​ർ​ശി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്എ​ഫ്ഐ- കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

എ​സ്എ​ഫ്ഐ​യു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ആ​ദ്യം സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞെ​ന്നും പോ​ലീ​സ് വാ​ഹ​നം ആ​ക്ര​മി​ച്ചെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു. സം​ഘ​ർ​ഷം ക​ന​ത്ത​തോ​ടെ പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ക​ണ്ടോ​ൺ​മെ​ന്‍റ് പോ​ലീ​സ് ര​ണ്ട് എ​ഫ്.ഐആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി വി​വ​ര​മി​ല്ല. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​തി​നും, വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ലു​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ജി​ത്ത് സ​ജി​യോ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഐ​ഡി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഭി​ജി​ത്തി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​തി​ലി​നോ​ട് ചേ​ർ​ത്തു​നി​ർ​ത്തി മു​ഖ​ത്തും ത​ല​യി​ലും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ആ​ഷി​ഖ്, അ​ർ​ജു​ൻ, വൈ​ഭ​വ് ചാ​ക്കോ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നീ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ത്രി 10 ഓടെ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും കെ​എ​സ്യു പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി.

പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞ ശേ​ഷം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മ്യൂ​സി​യം എ​സ്എ​ച്ച്ഒ അ​നൂ​പി​ന്‍റെ ഇ​ട​ത് കൈ​യി​ലെ എ​ല്ലൊ​ടി​ഞ്ഞെ​ന്നും മ​റ്റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്.

 

 

National

കു​ട​കിലെ ആ​ന​ത്താ​വ​ള​ത്തി​ൽ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​ന​ക​ൾ ഏ​റ്റു​മു​ട്ടി; കു​ത്തേ​റ്റു​വീ​ണ കൊ​മ്പ​ൻ ച​രി​ഞ്ഞു

ബെം​ഗ​ളൂ​രു: കു​ട​കി​ൽ ദു​ബാ​രെ ആ​ന​ത്താ​വ​ള​ത്തി​ൽ കു​ത്തേ​റ്റ് വീ​ണ കൊ​മ്പ​ൻ ച​രി​ഞ്ഞു. മാ​ർ​ത്താ​ണ്ഡ എ​ന്ന കൊ​മ്പ​നാ​ണ് ച​രി​ഞ്ഞ​ത്. ഇ​ന്ന​ലെ​യാ​ണ് മാ​ർ​ത്താ​ണ്ഡ​യെ ‘കാ​ഞ്ച​ൻ' എ​ന്ന ആ​ന കു​ത്തി​വീ​ഴ്ത്തി​യ​ത്. പു​ഴ​യി​ൽ വീ​ണ മാ​ർ​ത്താ​ണ്ഡ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട സ്ത്രീ ​ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു.

ചെ​ന്നൈ സ്വ​ദേ​ശി തു​ള​സി (33) ആ​ണ് ആ​ന​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​ക​ൾ കൊ​മ്പു​കോ​ർ​ത്ത​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ബാ​രെ ആ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഏ‍​ർ​പ്പെ​ടു​ത്തി. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ആ​ന​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ച സ്ത്രീ​യെ ജോ​ലി​ക്കാ​രും ബ​ന്ധു​ക്ക​ളും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

National

സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മാ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ൽ വി​വാ​ഹ ച​ട​ങ്ങി​നി​ടെ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ർ സ​വ​ർ​ക്ക​ർ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഉ​ട​ൻ ത​ന്നെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

തൃ​ണ​മൂ​ല്‍ - ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

കോ​ല്‍​ക്ക​ത്ത: റീ​പോ​ളിം​ഗി​നി​ടെ സൗ​ത്ത് 24 പ​ര്‍​ഗ​നാ​സി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടി. നാ​ളെ ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​നെ​ച്ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചാ​ല്‍ വീ​ടു​ക​ള്‍ ക​ത്തി​ക്കു​മെ​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് സം​ഘ​ര്‍​ഷ​ത്തി​നു തു​ട​ക്ക​മി​ട്ടെ​ത​ന്ന് തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

National

മ​ണി​പ്പു​രി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി

ഇം​ഫാ​ൽ: മ​ണി​പ്പുരി​ൽ ശാശ്വത സ​മാ​ധാ​നം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​ത​യി​ലേ​ക്കു ന​ട​ന്ന പ്ര​തി​ഷേ​ധ​വും അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​നു വ​ഴി​മാ​റി.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേരേ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.ഇ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി വൈ.​ഖേം​ച​ന്ദ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഏ​താ​നും​പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.

മെ​യ്തി സം​ഘ​ട​ന​യാ​യ കൊ​കോ​മി​യു​ടെ (കോ​-ഓർ​ഡി​നേ​റ്റിം​ഗ് ക​മ്മി​റ്റി ഓ​ൺ മ​ണി​പ്പു​ർ ഇ​ന്‍റ​ഗ്രി​റ്റി) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ര​ണ്ടു കു​ട്ടി​ക​ളു​ടേ​തു​ൾ​പ്പെ​ടെ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

ഈ​മാ​സം ഏ​ഴി​നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ കു​ക്കി ഭീ​ക​ര​രെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രും കൊ​ല​യ്ക്ക് ഇ​ര​യാ​യി.
വെ​ള്ളി​യാ​ഴ്ച ഉ​ക്റു​ൽ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

NRI

ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ വെ​ടി​വ​യ്പും ക​ത്തി​ക്കു​ത്തും; ജ​ർ​മ​നി​യി​ൽ 11 പേ​ർ​ക്കു പ​രി​ക്ക്

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മോ​യേ​ഴ്‌​സ് ന​ഗ​ര​ത്തി​ലു​ള്ള ഡൂ​യി​സ്ബ​ർ​ഗ് ഗു​രു​ദ്വാ​ര​യി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​തി​നൊ​ന്നു​പേ​ർ​ക്കു പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്കി​ടെ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്കം അ​ക്ര​മാ​സ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു വെ​ടി​വ​യ്പും കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗ​വും ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഏ​ക​ദേ​ശം 40-ഓ​ളം പേ​ർ ഏ​റ്റു​മു​ട്ട​ലി​ൽ പ​ങ്കെ​ടു​ത്ത​താ​യി ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ക്ര​മി​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റെ​ടു​ത്താ​ണു എ​ത്തി​യ​തെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ്രാ​ർ​ഥ​ന തു​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​മ്പു കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യും പി​ന്നാ​ലെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

വാ​ളു​ക​ളും ക​ത്തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​രു​വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ ഭ​യ​ച​കി​ത​രാ​യ വി​ശ്വാ​സി​ക​ൾ ചി​ത​റി​യോ​ടി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യും ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഗു​രു​ദ്വാ​ര​യു​ടെ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണു ര​ക്ത​ച്ചൊ​രി​ച്ചി​ലി​ൽ അ​വ​സാ​നി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗു​രു​ദ്വാ​ര​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യും മു​ൻ അം​ഗ​ങ്ങ​ളും ത​മ്മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വ​ട​ക​ര​യി​ൽ സി​പി​എം - ലീ​ഗ് സം​ഘ​ർ​ഷം; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സി​പി​എം മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ഷ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

തി​രു​വ​ള്ളൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് സി​പി​എം-​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷം.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചു. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ സി​പി​എ​മ്മു​കാ​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

 

National

മണിപ്പുരിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി; നിരോധനാജ്ഞ

ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ ഇം​​ഫാ​​ലി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​രും സു​​ര​​ക്ഷാ​​സേ​​ന​​യും ഏ​​റ്റു​​മു​​ട്ടി. ബി​​ഷ്ണു​​പു​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഘ​​ർ​​ഷം.

തു​​ട​​ർ​​ന്ന് ജി​​ല്ല​​യി​​ൽ നി​​രോ​​ധ​​നാ​​ജ്ഞ പ്ര​​ഖ്യാ​​പി​​ച്ചു. തി​​ൻ​​ഗും​​ഗേ​​യി മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു സം​​ഘ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്. ഈ​​യി​​ടെ പ്ര​​ദേ​​ശ​​ത്തി​​നു സ​​മീ​​പം ര​​ണ്ടു കു​​ട്ടി​​ക​​ൾ ബോം​​ബാ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

സാ​​യു​​ധസം​​ഘം പ്ര​​ദേ​​ശ​​ത്ത് എ​​ത്തി​​യെ​​ന്ന അ​​ഭ്യൂ​​ഹ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സം​​ഘ​​ർ​​ഷം വ്യാ​​പ​​ക​​മാ​​യി. ക​​ണ്ണീ​​ർ​​വാ​​ത​​കം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ സു​​ര​​ക്ഷാ​​സേ​​ന തു​​ര​​ത്തി​​യ​​ത്.

പ​​ത്തി​​ലേ​​റെ പേ​​ർ​​ക്കു നേ​​രി​​യ പ​​രി​​ക്കേ​​റ്റു. ഒ​​രു നാ​​ലു​​ച​​ക്ര വാ​​ഹ​​നം പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ക​​ത്തി​​ച്ചു. സം​​ഘ​​ർ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നാ​​ലു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. സു​​ര​​ക്ഷാ​​സേ​​ന പ്ര​​ദേ​​ശ​​ത്ത് ഫ്ലാ​​ഗ് മാ​​ർ​​ച്ച് ന​​ട​​ത്തി.

Kerala

ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഏ​ഴ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഏ​ഴു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ചെ​ങ്ങ​മ​നാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി മെ​വി​ൻ ജോ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം കു​ന്നു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡി​ലാ​ണ് ബൈ ​ബൈ പി​ണ​റാ​യി ഫ്ല​ക്സ് വ​ച്ച​ത്. ഈ ​ഫ്ല​ക്സ് രാ​ത്രി ചി​ല​ർ ക​ത്തി​ച്ചു ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി കൊ​ടു​ത്ത​തി​ലെ പ്ര​കോ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ടു​വാ​ശേ​രി​യി​ലെ ഇ​ന്ദി​ര ഭ​വ​നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും ക​ത്തി കാ​ണി​ച്ച് ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഓ​ഫീ​സി​ൽ വ​ച്ചി​രു​ന്ന ഫ്ല​ക്സു​ക​ളും ഓ​ഫീ​സി​ലെ മ​റ്റ് സാ​ധ​ന​ങ്ങ​ളും സി​പി​എ​മ്മു​കാ​ർ ന​ശി​പ്പി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്.

 

 

National

വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

കോ​ള​ജി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പം വി​ദ്യാ​ർ​ഥി​ക​ൾ പ​ര​സ്പ​രം മേ​ശ​യും ഇ​ഷ്ടി​ക​യും എ​റി​ഞ്ഞു. ഇ​തോ​ടെ പ​രി​പാ​ടി​ക​ൾ ന​ർ​ത്തി​വ​ച്ചു. വാ​ർ​ഷി​ക​ത്തി​ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് കേ​ള​ജി​ൽ പ്ര​തി​ഷേ​ധം നി​ല​നി​ന്നി​രു​ന്നു. പ​രി​പാ​ടി​ക്കാ​യി കോ​ള​ജ് മൈ​താ​നം ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.

സം​ഘ​ർ​ഷം ന​ട​ക്കു​ന്പോ​ൾ സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ഇ​ട​പ്പെ​ട്ടി​രു​ന്നു.

പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു​വെ​ന്നും സം​ഘ​ർ​ഷ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

വോ​ട്ടി​ന് കോ​ഴ ആ​രോ​പ​ണം; കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ ത​ട​ഞ്ഞു

കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഷെ​രീ​ഫ് ക​ല്ല​ട്ര, അ​ഷ്‌​റ​ഫ്‌ ക​ല്ല​ട്ര എ​ന്നി​വ​രെ​യാ​ണ് നാ​യ​ന്മാ​ർ​മൂ​ല​യി​ൽ വ​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടി. വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി പ​റ​ഞ്ഞു.

സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

District News

പ​ത്താം​ക​ല്ലി​ൽ സി​പി​എം- കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം

നെ​ടു​മ​ങ്ങാ​ട്: പ​ത്താം​ക​ല്ലി​ൽ കോ​ൺ​ഗ്ര​സ്- സി​പി​എം സം​ഘ​ർ​ഷം. നാ​ല് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രിക്കേ​റ്റു. പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദിച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാർച്ചു ന​ട​ത്തി. പ​ത്താം​ക​ല്ലി​ലെ യു​ഡി​എ​ഫ് തെര​ഞ്ഞെ​ടു​പ്പ് ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് ആക്ര​മ​ണം ന​ട​ത്തി​യ​താ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

പ്ര​വ​ർ​ത്ത​ക​രാ​യ അ​ൽ​ഫി​യ, റം​ജി​ന, റെ​ഫീ​ക്ക്, സ​ഫീ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു രാ​ത്രി വൈ​കി​യും കോ​ൺ​ഗ്ര​സി​ന്‍റെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം തുടർന്നു.

Kerala

പോ​സ്റ്റ​ർ പ​തി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; കോ​ണ്‍​ഗ്ര​സ് - സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

തൃ​ശൂ​ർ: പോ​സ്റ്റ​ര്‍ പ​തി​ക്കു​ന്ന​തി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് - സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. പു​തു​ക്കാ​ട് അ​ള​ഗ​പ്പ​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കു​ന്നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

സം​ഘ​ര്‍​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സേ​ന പാ​ല​ക്കു​ന്നി​ല്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജു പു​വ്വ​ത്തൂ​ക്കാ​ര​ന്‍, അ​ഭി​ജി​ത്ത്, അ​ഭി​മ​ന്യു എ​ന്നി​വ​ർ തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ മി​ഥു​ന്‍, വി​ശാ​ല്‍, വി​ഷ്ണു, സ​മി​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പു ചെ​യ്യു​ക​യാ​ണ്.

National

പ്രധാനമന്ത്രിയുടെ വേദിക്കു മുന്നിൽ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

കൊ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​ ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​ടെ പ്ര​​​സം​​​ഗ​​​വേ​​​ദി​​​ക്കു സ​​​മീ​​​പം തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ർ ഏ​​​റ്റു​​​മു​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ത്തു​​​ന്ന​​​തി​​​ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ മു​​​ന്പാ​​​ണ് സെ​​​​​ൻ​​​​​ട്ര​​​​​ൽ കൊ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ ഗി​​​​​രീ​​​​​ഷ് പാ​​​​​ർ​​​​​ക്കി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ലു​​​ള്ള ക​​​ല്ലേ​​​റി​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നം പ​​​രി​​​ക്കേ​​​റ്റു.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ പ​​​​​രി​​​​​പാ​​​​​ടി​​​​​യ്ക്ക് പോ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കു​​​നേ​​​​​രെ ഗി​​​​​രീ​​​​​ഷ് പാ​​​​​ർ​​​​​ക്കി​​​​​ന് സ​​​​​മീ​​​​​പ​​​​​ത്തു​​​​​വെ​​​​​ച്ച് ക​​​​​ല്ലേ​​​​​റു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു. വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചു.

എ​​​​​ന്നാ​​​​​ൽ ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ തൃ​​​​​ണ​​​​​മൂ​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ നി​​​​​ഷേ​​​​​ധി​​​​​ച്ചു. ബി​​​​​ജെ​​​​​പി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് ത​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ക​​​​​ല്ലേ​​​​​റ് തു​​​​​ട​​​​​ങ്ങി​​​​​യെ​​​​​തെ​​​​​ന്ന് ഇ​​​​​വ​​​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ബി​​​​​ജെ​​​​​പി ന​​​​​ട​​​​​ത്തു​​​​​ന്ന പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ൻ യാ​​​​​ത്ര​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മോ​​​​​ദി കൊ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

കൊ​ല്ലം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്നു. പ​ത്ത​നാ​പു​ര​ത്തെ എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷമു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നീ‌​ട് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തോ‌​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വാ​ള​ക​ത്തെ വീ​ട്ടി​ൽ​വ​ച്ച് ഗ​ണേ​ഷ് കു​മാ​റി​നെ കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നാ​ണ് ഭാ​ര്യ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ തെ​ളി​വ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്ന് ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു.

Sports

ഇന്ത്യ x വിൻഡീസ് സൂപ്പർ എട്ട് പോരാട്ടം കോൽക്കത്തയിൽ രാത്രി ഏഴിന്

കോ​​ൽ​​ക്ക​​ത്ത: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ലെ സെ​​മി ഫൈ​​ന​​ൽ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള നി​​ർ​​ണാ​​യ​​ക സൂ​​പ്പ​​ർ എ​​ട്ട് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ നേ​​രി​​ടും. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​രം ജ​​യി​​ക്കു​​ന്ന ടീ​​മി​​ന് സെ​​മി​​യി​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാം. തോ​​ൽ​​ക്കു​​ന്ന​​വ​​ർ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​കും എ​​ന്ന​​തി​​നാ​​ൽ ഫൈ​​ന​​ലി​​ന് മു​​ന്പു​​ള്ള ഫൈ​​ന​​ലാ​​യി മ​​ത്സ​​രം മാ​​റും. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക സിം​ബാ​ബ്‌​വെ​യെ നേ​​രി​​ടും.

സൂ​​പ്പ​​ർ എ​​ട്ട് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്ര​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​ന്‍റെ വ​​ൻ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ​​താ​​ണ് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. എ​​ന്നാ​​ൽ സിം​​ബാ​​ബ്വെ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ വ​​ന്പ​​ൻ ജ​​യ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ ക​​രു​​ത്ത് തെ​​ളി​​യി​​ച്ചു.
ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​റി​​ൽ ടോ​​പ്പി​​ലേ​​ക്ക് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ വ​​ന്ന​​തോ​​ടെ ഇ​​ടം വ​​ലം ഓ​​പ്പ​​ണിം​​ഗ് കോ​​ന്പി​​നേ​​ഷ​​നൊ​​പ്പം ടോ​​പ്പ് ഓ​​ർ​​ഡ​​ർ ബാ​​ല​​ൻ​​സിം​​ഗു​​മാ​​യി.

സ്കോ​​ർ കു​​തി​​ച്ചു. ഇ​​ത് തു​​ട​​രു​​ക​​യാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​രു​​ത്ത​​രാ​​യി മു​​ന്നേ​​റി​​യ വി​​ൻ​​ഡീ​​സി​​നെ നേ​​രി​​ടു​​ന്പോ​​ൾ ഇ​​ന്ത്യ​​ക്ക് ജീ​​വ​​ൻ മ​​ര​​ണ പോ​​രാ​​ട്ട​​മെ​​ന്ന സ​​മ്മ​​ർ​​ദം അ​​തി​​ജീ​​വി​​ക്കേ​​ണ്ട​​തു​​ണ്ട്. വി​​ൻ​​ഡീ​​സും സൂ​​പ്പ​​ർ എ​​ട്ടി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് ആ​​യി​​രു​​ന്നു.

ക​​ണ​​ക്കി​​ൽ മു​​ന്നി​​ൽ

ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ലെ ക​​ണ​​ക്കു​​ക​​ൾ ഇ​​ന്ത്യ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​താ​​ണ്. ഇ​​വി​​ടെ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ നാ​​ല് മ​​ത്സ​​രം ക​​ളി​​ച്ച ഇ​​ന്ത്യ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യി​​ട്ടി​​ല്ല. 2018ൽ ​​ന​​ട​​ന്ന ഒ​​രു മ​​ത്സ​​ര​​ത്തി​​ലും 2022ൽ ​​തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ന്ന മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്ത്യ വി​​ൻ​​ഡീ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ഇ​​ന്ത്യ​​യെ വീ​​ഴ്ത്താ​​നാ​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന് ആ​​ശ്വാ​​സം​​ പ​​കരുന്ന ഒ​​ന്നു​​ണ്ട്. 10 വ​​ർ​​ഷം മു​​ന്പ് 2016ലെ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ ത​​ക​​ർ​​ത്ത് വി​​ൻ​​ഡീ​​സ് കി​​രീ​​ടം ചൂ​​ടി​​യ​​ത് ഇ​​തേ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ലാ​​യി​​രു​​ന്നു.

ആ​​റാം ബൗ​​ള​​ർ പ്ര​​തി​​സ​​ന്ധി

സിം​​ബാ​​ബ്വെ​​യ്ക്കെ​​തിരേ ര​​ണ്ടോ​​വ​​റി​​ൽ 46 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യ ശി​​വം ദു​​ബെ ബൗ​​ളിം​​ഗി​​ൽ നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ ആ​​റാം ബൗ​​ള​​റാ​​യി ആ​​രെ ആ​​ശ്ര​​യി​​ക്ക​​ണ​​മെ​​ന്ന​​ത് ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​സ​​ന്ധി​​യാ​​ണ്. തി​​ല​​ക് വ​​ർ​​മ, അ​​ഭി​​ഷേ​​ക് ശ​​ർ​​മ എ​​ന്നി​​വ​​രാ​​ണ് പി​​ന്നീ​​ടു​​ള്ള ഓ​​പ്ഷ​​ൻ. മ​​റ്റൊ​​രു മാ​​റ്റം ഫി​​നീ​​ഷ​​ർ റോ​​ളി​​ലു​​ള്ള ദു​​ബെ​​യെ ഒ​​ഴി​​വാ​​ക്കി സ്പെ​​ഷ​​ലി​​സ്റ്റ് സ്പി​​ന്ന​​റാ​​യ കു​​ൽ​​ദീ​​പ് യാ​​ദ​​വി​​നെ​​യോ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​നെ​​യോ പ്ലെ​​യിം​​ഗ് ഇ​​ല​​വ​​നി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക എ​​ന്ന​​താ​​ണ്. വി​​ൻ​​ഡീ​​സി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗ് ഫോം ​​ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്പോ​​ൾ അ​​തി​​നു​​ള്ള സാ​​ധ്യ​​ത വി​​ര​​ള​​മാ​​ണ്. അ​​തേ​​സ​​മ​​യം അ​​ക്സ​​ർ പ​​ട്ടേ​​ൽ ടീ​​മി​​ൽ സ്ഥാ​​നം നി​​ല​​നി​​ർ​​ത്തും.

പേസില്‍ മാ​​റ്റ​​മി​​ല്ല

ജ​​സ്പ്രീ​​ത് ബും​​റ, അ​​ർ​​ഷ്ദീ​​പ് സിം​​ഗ് എ​​ന്നി​​വ​​ർ പേ​​സ് നി​​ര​​യെ ന​​യി​​ക്കും. സ​​പ്പോ​​ർ​​ട്ടിം​​ഗ് റോ​​ളി​​ൽ ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രാ​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും ശി​​വം ദു​​ബെ​​യും മി​​ന്നി​​യാ​​ൽ കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​കും.

റ​​ണ്ണൊ​​ഴു​​കും പി​​ച്ച്

ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഇ​​തു​​വ​​രെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ ന​​ട​​ന്ന​​ത്. ഇ​​റ്റ​​ലി, ഇം​​ഗ്ല​​ണ്ട്, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, സ്‌കോട്‌ലന്‍ഡ്‌ ടീ​​മു​​ക​​ളാ​​ണ് ഈ​​ഡ​​നി​​ൽ ക​​ളി​​ച്ച​​ത്. ഇ​​റ്റ​​ലി​​ക്കെ​​തി​​രേ സ്‌കോട്‌ലന്‍ഡ്‌ നേ​​ടി​​യ 207 റ​​ണ്‍​സാ​​ണ് ഈ​​ഡ​​നി​​ലെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഉ​​യ​​ർ​​ന്ന സ്കോ​​ർ. അ​​തേ പി​​ച്ചി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​ർ​​മാ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന ഇ​​ന്ത്യ-​​വി​​ൻ​​ഡീ​​സ് പോ​​രാ​​ട്ടം ബാ​​റ്റിം​​ഗ് വി​​സ്മ​​യ​​മൊ​​രു​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.

റ​​ണ്‍​വേ​​ട്ട​​യി​​ൽ അ​​ഭി​​ഷേ​​ക്

ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ ന​​ട​​ന്ന ട്വ​​ൻി20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ടോ​​പ് സ്കോ​​റ​​റാ​​യ​​ത് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യാ​​ണ്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ക​​ഴി​​ഞ്ഞ വ​​ർ​​ഷം 34 പ​​ന്തി​​ൽ 79 റ​​ണ്‍​സെ​​ടു​​ത്ത അ​​ഭി​​ഷേ​​കാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റ​​ർ. വി​​ൻ​​ഡീ​​സ് താ​​ര​​ങ്ങ​​ളി​​ൽ 85 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന മ​​ർ​​ലോ​​ണ്‍ സാ​​മു​​വ​​ൽ​​സി​​ന്‍റെ പേ​​രി​​ലാ​​ണ് ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ.

Kerala

വ​ഴി​ത്ത​ർ​ക്കം; കൂ​ട്ട​യ‌​ടി​യി​ൽ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വ​ഴി​ത്ത​ർ​ക്കെ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട​യ​ടി​യി​ൽ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്.​ രാ​ജ​കു​മാ​രി കു​മ്പ​പ്പാ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​മ്പ​പ്പാ​റ മ​ഠ​ത്തി​ശേ​രി രാ​ജു, മ​ക്ക​ളാ​യ ടി​ൻ​സ്, ടി​ന്‍റോ, ഷാ​ജി കൊ​ച്ചു​ക​രോ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​യ മ​ണ​പ്പാ​ടം മു​റി​യി​ൽ സു​ധ, മ​ക​ൾ ശ്രു​തി, സു​ധ​യു​ടെ സ​ഹോ​ദ​രി പൊ​ന്ന​മ്മ, ക​ണ്ണം​കു​ന്നി​ൽ ബി​ന്ദു, ഇ​വ​രു​ടെ 16 വ​യ​സു​ള്ള മ​ക​ൾ എ​ന്നി​വ​രെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പൊ​ന്ന​മ്മ​ക്കും സു​ധ​ക്കും മു​ഖ​ത്തും ദേ​ഹ​ത്തും പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മം ന​ട​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Kerala

സ​ദ്യ​ക്ക് പ​പ്പ​ടം കി​ട്ടി​യി​ല്ല; വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ കൂ​ട്ട​ത്ത​ല്ല്

തി​രു​വ​ന​ന്ത​പു​രം: സ​ദ്യ​ക്ക് പ​പ്പ​ടം കി​ട്ടാ​ത്ത​തി​നെ ചൊ​ല്ലി വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടി. ബാ​ല​രാ​മ​പു​രം ഊ​രു​ട്ട​മ്പ​ല​ത്തി​ന് സ​മീ​പം നീ​റ​മ​ണ്‍​കു​ഴി​യി​ലെ വി​വാ​ഹ സ​ല്‍​ക്കാ​ര ഹാ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മായിരുന്നു സം​ഭ​വം.

ഊ​ട്ടു​പു​ര​യി​ല്‍ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പ​പ്പ​ട​ത്തെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ര്‍​ക്കം വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. നേ​രി​യ ത​ര്‍​ക്കം ഉ​ണ്ടാ​യ​ത് പി​ന്നീ​ട് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഏ​റ്റെ​ടു​ത്തു.

വി​വ​ര​മ​റി​ഞ്ഞ് മാ​റ​ന​ല്ലൂ​രി​ല്‍ നി​ന്നും ന​രു​വ​മൂ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല.

Kerala

ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി ത​ർ​ക്കം; തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി

തൃ​ശൂ​ർ: ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 13 കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ധ​വ​ള പ​ത്രം ഇ​റ​ക്കാ​നു​ള്ള ഭ​ര​ണ സ​മി​തി​യു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഒ​രു​മി​ച്ചി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് പി​ന്നീ​ട് വി​ട്ട​യ​ച്ചു. പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

Latest News

Corehub Up