x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ൽ​ക്കി​ളി​ സമരം ; സു​രേ​ഷ് കീ​ഴാ​റ്റൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 28 പേ​രെ​യും വെ​റു​തെ വി​ട്ടു

വെബ് ഡെസ്ക്
Published: June 29, 2026 01:12 PM IST | Updated: June 29, 2026 01:41 PM IST

വ​യ​ൽ​ക്കി​ളി സ​മ​ര​ നേതാവ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ വ​യ​ൽ​ക്കി​ളി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​രേ​ഷ് കീ​ഴാ​റ്റൂ​ർ ഉ​ൾ​പ്പെ​ടെ 28 പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. ത​ളി​പ്പ​റ​മ്പ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​നാ​യി കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ നി​ക​ത്തു​ന്ന​തി​നെ​തി​രേ വ​യ​ൽ​ക്കി​ളി​ക​ൾ എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ക്ഷോ​ഭം. 2018 മാ​ർ​ച്ച് 14ന് ​കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​യ​പാ​ത​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും ഇ​വ​ർ ത​ട​ഞ്ഞി​രു​ന്നു.

ഇ​തോ​ടെ സ​മ​ര​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രം​ഭി​ച്ച സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നീ​ട് പാ​ർ​ട്ടി പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. പ​ക്ഷേ സ​മ​രം തു​ട​ർ​ന്നു. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ന്ദി​ഗ്രാ​മി​ലെ മ​ണ്ണ് ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് പ്ര​തീ​കാ​ത്മ​ക​സ​മ​ര​വും ഇ​വി​ടെ ന​ട​ന്നിരുന്നു.

Tags : vayalkkili strike keezhattoor kannur

Recent News

Corehub Up