x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ര​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ല, എ​ല്ലാം ക്ലീ​ൻ; ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ പി​ന്തു​ണ​ച്ച് മ​ന്ത്രി പി.​കെ.​ബ​ഷീ​ർ

വെബ് ഡെസ്ക്
Published: June 29, 2026 11:04 AM IST | Updated: June 29, 2026 11:10 AM IST

തി​രു​വ​ന​ന്ത​പു​രം: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യെ പി​ന്തു​ണ​ച്ച് മ​ന്ത്രി പി.​കെ.​ബ​ഷീ​ർ. ഇ​വ​ർ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​ൽ​കി​യ​താ​യി ഇ​തു​വ​രെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. അ​വ​രു​ടേ​ത് മി​ക​ച്ച നി​ല​വാ​ര​മു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

ക​രാ​റു​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് തു​ക​യി​ൽ ഊ​രാ​ളു​ങ്ക​ലി​ന് അ​നു​കൂ​ല​മാ​യി വ്യ​ത്യാ​സ​ങ്ങ​ൾ വ​രു​ത്തി ന​ൽ​കി​യെ​ന്ന ആ​ക്ഷേ​പ​വും മ​ന്ത്രി ത​ള്ളി. ക്ര​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ത​ന്നെ അ​വ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ ഊ​രാ​ളു​ങ്ക​ലി​ന് വ​ഴി​വി​ട്ട് ക​രാ​റു​ക​ൾ ന​ൽ​കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. സ​ഭ​യി​ൽ വി.​ടി. ബ​ല​റാം എം​എ​ൽ​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​നെ മ​ന്ത്രി പ്ര​ശം​സി​ച്ച​ത്. ഊ​രാ​ളു​ങ്ക​ലി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ​ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും അ​വ​ർ​ക്ക് പി​ന്നാ​ലെ പോ​കു​ന്ന​ത്.

ഇ​ത് കാ​ര​ണം അ​വ​ർ​ക്ക് വ​ർ​ക്ക് ലോ​ഡ് കൂ​ടു​ത​ലാ​ണ്. ഇ​താ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​വൃ​ത്തി​ക​ൾ ഊ​രാ​ളു​ങ്ക​ലി​ന്‍റെ മാ​ത്രം കു​ത്ത​ക​യാ​യി മാ​റു​ന്നു​വെ​ന്ന നി​രീ​ക്ഷ​ണ​മു​ണ്ടെ​ന്ന് വി.​ടി. ബ​ല​റാം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സൊ​സൈ​റ്റി​യു​ടെ ഈ ​കു​ത്ത​കാ​വ​കാ​ശം ഒ​ഴി​വാ​ക്കു​മോ​യെ​ന്നും അ​വ​ർ​ക്ക് ന​ൽ​കു​ന്ന വ​ർ​ക്കു​ക​ൾ നി​ജ​പ്പെ​ടു​ത്തു​മോ​യെ​ന്നും ബ​ല​റാം ചോ​ദി​ച്ചു. വ​ർ​ക്കു​ക​ൾ നി​ജ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി പി.​കെ. ബ​ഷീ​ർ ഇ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

Tags : uralunkal labour society p.k. basheer good certificate

Recent News

Corehub Up