x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ ആ​വേ​ശ പോ​രാ​ട്ടം; വീ​ഴാ​തെ ഇം​ഗ്ല​ണ്ട്, ക​ളം പി​ടി​ച്ച് കി​വീ​സ്

സ്പോർട്സ് ഡെസ്ക്
Published: June 29, 2026 10:37 AM IST | Updated: June 29, 2026 10:41 AM IST

ഇം​ഗ്ല​ണ്ട് ന്യൂ​സി​ല​ൻ​ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന്

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 373 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. നാ​ലാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇം​ഗ്ല​ണ്ട് നാ​ലി​ന് 103 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

പ​രി​ക്കി​നെ അ​വ​ഗ​ണി​ച്ച് പൊ​രു​തി​യ ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ (100) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 288 റ​ൺ​സി​ന് ഡി​ക്ല​യ​ർ ചെ​യ്ത​ത്. കി​വീ​സ് ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ പെ​ട്ടെ​ന്ന് ത​ന്നെ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങി.

ക​രി​യ​റി​ലെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്‌​സ് 30 റ​ൺ​സ് നേ​ടി പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന് ആ​റു​വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ഇം​ഗ്ല​ണ്ടി​ന് വി​ജ​യി​ക്കാ​ൻ 270 റ​ൺ​സ് കൂ​ടി വേ​ണം. ഒ​മ്പ​തു റ​ൺ​സു​മാ​യി മു​ൻ ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ട് ക്രീ​സി​ലു​ണ്ട്.

Tags : Trent Bridge Test New Zealand england

Recent News

Corehub Up