Sports
ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ലോകചാമ്പ്യൻമാരായ സ്പെയിനിന് ആവേശ ജയം. ശനിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇംഗ്ലണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലമൈൻ യമാലും അലക്സ് ബയേനയും മൈക്കൽ ഒയർസബാലും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. ആന്തോണി ഗോർഡനും ഹാരി കെയ്നും ആണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പെയിനിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് സ്പെയിൻ.
Sports
ബിര്മിംഗ്ഹാം: പാക്കിസ്ഥാനെതിരായ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. മൂന്നാം ടെസ്റ്റില് ആതിഥേയര് എട്ടു വിക്കറ്റ് ജയം നേടിയതോടെയാണിത്.
സ്കോര്: പാക്കിസ്ഥാന് 133, 449. ഇംഗ്ലണ്ട് 453, 130/2.
ആദ്യ ഇന്നിംഗ്സില് 65 റണ്സ് നേടുകയും പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില് രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഇംഗ്ലീഷ് താരം ഡാന് ലോറന്സാണ് പ്ലെയര് ഓഫ് ദ മാച്ച്.
പാക്കിസ്ഥാന്റെ മുഹമ്മദ് അബ്ബാസും ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്സണും പ്ലെയര് ഓഫ് ദ സീരീസ് പുരസ്കാരം പങ്കുവച്ചു.
Sports
ന്യൂയോർക്ക്: 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അർജന്റൈൻ ഇതിഹാസതാരം ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിലെ പന്തിന് ലേലത്തിൽ 32.61 കോടി രൂപ.
അമേരിക്കയിലെ ഹെറിറ്റേജ് ഓക്്ഷൻസിലാണ് ഈ ചരിത്ര പന്ത് ശനിയാഴ്ച ലേലത്തിന് വച്ചത്. ലേലത്തിൽ പന്തിന് 95 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിലൊന്നായാണ് ഈ പന്തിനെ കണക്കാക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ 2-1ന് അർജന്റീന വിജയിച്ച മത്സരത്തിലായിരുന്നു ചരിത്രം പിറന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെ മറികടന്ന് മറഡോണ കൈകൊണ്ട് തട്ടിയിട്ട പന്ത് വലയിൽ കയറുകയായിരുന്നു. ഇതേ മത്സരത്തിൽതന്നെ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ മറികടന്ന് അദ്ദേഹം നേടിയ മറ്റൊരു ഗോൾ പിന്നീട് ഫുട്ബോൾ ലോകത്തെ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നറിയപ്പെട്ടു.
അന്ന് മത്സരം നിയന്ത്രിച്ച ടുണീഷ്യൻ റഫറി അലി ബിൻ നാസർ പന്ത് മൂന്ന് പതിറ്റാണ്ടിലേറെ സൂക്ഷിച്ചിരുന്നെങ്കിലും 2022ൽ 22 കോടി രൂപയ്ക്ക് വിറ്റു. പുതിയ ഉടമ 2023ൽ വീണ്ടും ലേലത്തിന് വച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ വിൽപന നടന്നില്ല. 2022ലെ ലേലത്തിൽ മറഡോണ ഇതേ മത്സരത്തിൽ ധരിച്ച ഷർട്ടിന് 92 കോടി ലഭിച്ചിരുന്നു.
International
ലണ്ടൻ: വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയ്ക്കു സമീപം പോലീസ് കാറും പാസഞ്ചർ കാറും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ഇതിൽ രണ്ട് പോലീസുകാർ ഉൾപ്പെടുന്നു.
സൗത്ത് ബാങ്ക് ഏരിയയ്ക്കു സമീപം മെയിൽറോഡിലായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം മറ്റൊരു വാഹനത്തെ പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Sports
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില് പാക്കിസ്ഥാന് തകർന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 171ൽ അവസാനിച്ചു.
ഇമാം ഉള് ഹഖ് (42), അബ്ദുള്ള ഷഫീഖ് (61) എന്നിവരാണ് പാക് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസണും ജോഷ് ടംഗും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി.
Sports
ആംസ്റ്റര്ഡാം: ലോകകപ്പ് ഹോക്കി ഗ്രൂപ്പ് ഘട്ട രണ്ടാം മത്സരത്തില് ഇന്ത്യക്കു തോല്വി. പൂള് ഡിയില് ഇംഗ്ലണ്ട് 4-2ന് ഇന്ത്യയെ തോല്പ്പിച്ചു.
ഇംഗ്ലണ്ടിന്റെ രണ്ടാം ജയമാണ്. ആദ്യമത്സരത്തില് അവര് പാക്കിസ്ഥാനെയും (4-1) തകര്ത്തിരുന്നു. ആദ്യമത്സരത്തില് വെയ്ല്സിനെ തോല്പ്പിച്ച (3-1) ഇന്ത്യക്ക് ഇന്നലെ ഒരു ഘട്ടത്തില് ലീഡ് നേടാന് സാധിച്ചു. എന്നാല്, ഇംഗ്ലണ്ടിന്റെ കടന്നാക്രമണത്തില് പരാജയപ്പെട്ടു.
ഇന്ത്യക്കായി ഹര്മന്പ്രീത് സിംഗ് (16-ാം മിനിറ്റ്), ദില്പ്രീത് സിംഗ് (24-ാം മിനിറ്റ്) എന്നിവര് ഗോള് സ്വന്തമാക്കി. ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദുരാക് (13, 55 മിനിറ്റ്) ഇരട്ടഗോള് നേടി.
സ്റ്റൂവര്ട്ട് റഷ്മേരെ (38-ാം മിനിറ്റ്), ഹെന്റി ക്രോഫ്റ്റ് (42-ാം മിനിറ്റ്) എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടു.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള് അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയപ്പോള് ഗോള് മഴ. ഫൈനലിനു മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില് ഇംഗ്ലണ്ട് കരുത്തരായ ഫ്രാന്സിനെ ഗോളില് മുക്കി. 10 ഗോള് പിറന്ന റിക്കാര്ഡ് പോരാട്ടത്തില് 6-4നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. സെമിയില് അര്ജന്റീനയോട് 2-1നു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിലേക്ക് എത്തിയത്. സ്പെയിനിനോടായിരുന്നു ഫ്രാന്സിന്റെ സെമി പരാജയം (2-0).ഇംഗ്ലീഷ് മുഖ്യപരിശീലകന് തോമസ് ടൂഹെലും ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപും സെമിയില് കളിച്ച സ്റ്റാര്ട്ടിംഗ് ഇലവനില് ഏഴ് മാറ്റങ്ങൾ വരുത്തി.
വണ്സൈഡ് പകുതി
64,478 കാണികള് നിറഞ്ഞ, മയാമി ഗാര്ഡെന്സിലെ ഹാര്ഡ് റോക്ക് സ്റ്റേഡിയത്തില് അരങ്ങേറിയ ലൂസേഴ്സ് ഫൈനലിന്റെ ആദ്യപകുതി വണ്സൈഡ് മാച്ചായിരുന്നു. ആദ്യ പകുതിക്കു പിരിയുമ്പോള് ഇംഗ്ലണ്ട് 4-0ന്റെ അദ്ഭുത ലീഡ് സ്വന്തമാക്കി.
മൂന്നാം മിനിറ്റില് ഡെക്ലാന് റൈസ് ഇംഗ്ലണ്ടിന്റെ ഗോളടിക്കു തുടക്കമിട്ടു. പന്തുമായി ഫ്രഞ്ച് ഫൈനല് തേര്ഡിലേക്കു കയറിയ റൈസ്, 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് വളഞ്ഞ് ഫ്രഞ്ച് വലയുടെ വലത് താഴ്ത്തട്ടില് വിശ്രമിച്ചു. 18-ാം മിനിറ്റില് എസ്രി കോന്സയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്ത്തി.
ഡെക്ലാന് റൈസ് എടുത്ത കോര്ണര് കിക്കില്നിന്ന് മികച്ചൊരു ഹെഡറിലൂടെ ആയിരുന്നു കോന്സയുടെ ഗോള്. 28-ാം മിനിറ്റില് എംബപ്പെ വലകുലുക്കി. എന്നാല്, ഓഫ് സൈഡ് ഫ്ളാഗ് ഉയര്ന്നു.
37-ാം മിനിറ്റില് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്. മാര്ക്കസ് റാഷ്ഫോഡിന്റെ അസിസ്റ്റില് ബുക്കായൊ സാക ഫ്രഞ്ച് വല കുലുക്കി. ഉജ്വലമായൊരു ക്ലിനിക്കല് ഫിനിഷിംഗ് ആയിരുന്നു അത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റില് ബുക്കായൊ സാക (45+1-ാം മിനിറ്റ്) വീണ്ടും ഗോള് നേടി.
എംബപ്പെ 2, സാക 3
ഉസ്മാന് ഡെംബെലെ, ബ്രാഡ്ലി ബെര്ക്കോള, ലൂകാസ് ഡിഗ്നെ, ഉപമെക്കാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയാണ് ഫ്രാന്സ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില് മൈക്കല് ഒലിസിന്റെ അസിസ്റ്റില് കിലിയന് എംബപ്പെ ഫ്രാന്സിനായി ഒരു ഗോള് മടക്കി. 54-ാം മിനിറ്റില് എംബപ്പെയുടെ അസിസ്റ്റില് ബര്ക്കോളയും വല കുലുക്കി. 12 മിനിറ്റിന്റെ ഇടവേളയില് എംബപ്പെയുടെ (66-ാം മിനിറ്റ്) ഗോള്. മൈക്കല് ഒലിസിന്റെ അസിസ്റ്റിലായിരുന്നു എംബപ്പെ തന്റെ രണ്ടാം ഗോള് സ്വന്തമാക്കിയത്.
86-ാം മിനിറ്റില് ജെഡ് സ്പെന്സിനെ ബോക്സിനുള്ളില് വീഴ്ത്തിയതിനു ഫ്രാന്സിന് എതിരേ റഫറി പെനാല്റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് ഹാട്രിക്കിന്റെ വക്കിലുള്ള സാക. പന്ത് കൃത്യമായി വലയിലാക്കി സാക്ക ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് 5-4നു മുന്നില്.
സ്റ്റോപ്പേജ് ഡ്രാമ
90 മിനിറ്റിനുശേഷം മിനിമം ഏഴ് മിനിറ്റ് സ്റ്റോപ്പേജ് ടൈം അനുവദിച്ചുള്ള റഫറിയുടെ സൈന് ബോര്ഡ്. സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റില് ഉപമെക്കാനോ നല്കിയ പാസുമായി ഇംഗ്ലീഷ് ബോക്സില് കയറിയ ഉസ്മാന് ഡെംബെലെയുടെ ഉജ്വല കര്വിംഗ് ഫിനിഷ്. സ്കോര് 4-5. ജൂഡ് ബെല്ലിങ്ഗമിലൂടെ (90+8) ഇംഗ്ലണ്ട് ലീഡ് ഉയര്ത്തി ജയമാഘോഷിച്ചു. ബോക്സിനുള്ളിലേക്കു പന്തുമായി മുന്നേറിയ ബെല്ലിങ്ഗം, ഇംഗ്ലീഷ് ഡിഫെന്ഡര്മാരെ കബളിപ്പിച്ച് ഗോള് വലയ്ക്കു സമാന്തരമായി പന്തുമായി സോളോ റണ് ചെയ്തശേഷമായിരുന്നു ഫിനിഷ് ചെയ്തത്.
ഫിഫ ലോകകപ്പ് ഫുട്ബോളില് ഹാട്രിക്ക് നേടുന്ന നാലാമത് ഇംഗ്ലീഷ് താരമെന്ന നേട്ടം ബുക്കായൊ സാകയ്ക്ക്. ജെഫ് ഹസ്റ്റ് (1966ല് ജര്മനിക്ക് എതിരേ), ഗാരി ലിനേക്കര് (1986ല് പോളണ്ടിന് എതിരേ), ഹാരി കെയ്ന് (2018ല് പാനമയ്ക്ക് എതിരേ) എന്നിവരായിരുന്നു ഇതിനു മുമ്പ് ഹാട്രിക് നേടിയ ഇംഗ്ലീഷ് താരങ്ങള്.
Sports
ലണ്ടൻ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസാണെടുത്തത്.
ബെൻ ഡക്കറ്റിന്റെ സെഞ്ചുറിയുടെയും ജേക്കബ് ബെതലിന്റെയും ജോ റൂട്ടിന്റെയും അർധ സെഞ്ചുറികളുടെയും ജോസ് ബട്ട്ലറിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഡക്കറ്റ് 141 റൺസും ബെതൽ 91 റൺസും റൂട്ട് 74 റൺസും ബട്ട്ലർ 41 റൺസുമാണെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില് ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം തുടങ്ങുക. ആദ്യ ഏകദിനത്തില് ഇന്ത്യ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില് ഇംഗ്ലണ്ട് നാലു വിക്കറ്റിനും ജയിച്ചിരുന്നു. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും കളത്തിലെത്തുക.
ട്വന്റി-20 പരമ്പര നഷ്ടം നികത്താനുള്ള അവസാന ശ്രമത്തിലാണ് ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിലുള്ള ടീം ഇന്ത്യ.
Sports
മയാമി: ഫിഫ ലോകകപ്പ് 2026ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ തേരോട്ടം. ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് നാലു ഗോളിന്റെ ലീഡാണ് നേടിയത്. നായകൻ ഹാരി കെയ്നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻതന്നെ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടി. ഫ്രാൻസിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18-ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.
സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല. ഫ്രഞ്ച് കോച്ചായിട്ടുള്ള ദിദിയർ ദെഷാംപ്സിന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരമാണിത്.
Sports
ലണ്ടന്: ഇംഗ്ലണ്ടിന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന പോരാട്ടം ഇന്ന് ലോഡ്സില്.
ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം തുടങ്ങുക. ആദ്യ ഏകദിനത്തില് ഇന്ത്യ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില് ഇംഗ്ലണ്ട് നാലു വിക്കറ്റിനും ജയിച്ചിരുന്നു.പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും കളത്തിലെത്തുക.
ട്വന്റി-20 പരമ്പര നഷ്ടം നികത്താനുള്ള അവസാന ശ്രമത്തിലാണ് ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിലുള്ള ടീം ഇന്ത്യ. രോഹിത് ശര്മയുടെ അവസാന രാജ്യാന്തര മത്സരം ആയേക്കാം ഇതെന്നുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
Sports
കാർഡിഫ്: ജോ റൂട്ടിന്റെ അപരാജിത ബാറ്റിംഗ് കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആവേശ ജയം. നാല് വിക്കറ്റിനാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം 44.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
133 പന്തിൽ ഒമ്പതു ഫോറുകളോടെ 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ഈ ജയത്തോടെ ഏകദിന പരമ്പരയിൽ (1-1) ഒപ്പമെത്താനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരത്തിൽ ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.
ഒരു ഘട്ടത്തിൽ 5/ 125 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും വിൽ ജാക്സും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആറാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 72 റൺസിന്റെ കൂട്ടുകെട്ട് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. വിൽ ജാക്സ് 30 റൺസെടുത്ത് പുറത്താകുമ്പോൾ ടീം സ്കോർ 197-ൽ എത്തിയിരുന്നു.
പിന്നീട് ഗസ് ആറ്റ്കിൻസണെ (23*) കൂട്ടുപിടിച്ച് റൂട്ട് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 233 റൺസിന് ഓൾഔട്ടായിരുന്നു. വിരാട് കോഹ്ലിയുടെയും (65) ശ്രേയസ് അയ്യരുടെയും (66) അർധസെഞ്ചുറികളാണ് തകർച്ചയിലായിരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മറ്റ് മുൻനിര താരങ്ങൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഓപ്പണർ രോഹിത് ശർമ 26 റൺസെടുത്തും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസെടുത്തും പുറത്തായപ്പോൾ ഇഷാൻ കിഷന് (ഒന്ന്) തിളങ്ങാനായില്ല. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 233 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ഗസ് ആറ്റ്കിൻസണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
Sports
അറ്റ്ലാന്റെ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദങ്ങൾക്ക് മറുപടിയുമായി ലയണൽ മെസി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും, കളിസ്ഥലത്തെ മികച്ച പ്രകടനം തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്നും മെസി വ്യക്തമാക്കി. ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം അർജന്റീനയ്ക്ക് ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ മെസി പൂർണ്ണമായും തള്ളി.
"ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ല. കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. എന്നാൽ ഈ സംഘത്തിന്റെ കഴിവിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു," അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കവെ മെസി പറഞ്ഞു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മെസിയുടെ രണ്ട് അസിസ്റ്റുകളുടെ കരുത്തിൽ അർജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ ഈ ചരിത്രവിജയം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കാണ് മെസി സമർപ്പിച്ചത്.
കൃത്യം 40 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ പുതുക്കിയ മെസി, സ്വർഗത്തിലിരുന്ന് അദ്ദേഹം ഈ വിജയം പൂർണ്ണമായും ആസ്വദിക്കുന്നുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
Sports
അറ്റ്ലാന്റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രമെഴുതി അർജന്റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.
'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ്.
ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.
പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.
എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.
അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.
ഈ ലോകകപ്പിലും അർജന്റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.
കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.
ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.
Sports
അറ്റ്ലാന്റ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ അര്ജന്റൈന് നിരയില് മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കി കോച്ച് ലിയൊണൽ സ്കലോണി. മത്സരത്തിന് മുമ്പുള്ള വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോളിന് ആദ്യ ഇലവനില് സ്ഥാനമുണ്ടായേക്കില്ല. ഈ ലോകകപ്പിലാദ്യമായി മൂന്ന് പ്രതിരോധ താരങ്ങളുമായി അര്ജന്റീന കളിച്ചേക്കും. അങ്ങനെ വന്നാല് നിക്കോളാസ് ഓട്ടോമെന്ഡി ടീമിലെത്തും.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് സ്കലോണി പറഞ്ഞതിങ്ങനെ... ഏറ്റവും മികച്ചതാണെന്ന് ഞാന് വിശ്വസിക്കുന്ന ടീമാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. മുന്കാല നേട്ടങ്ങളുടെ അടിസ്ഥാനത്തില് ആരും ആദ്യ ഇലവനില് ഇടം നേടില്ല. ഇപ്പോഴത്തെ പ്രകടനമാണ് നിര്ണായകം.
എതിരാളിക്ക് കൂടുതല് ബുദ്ധിമുട്ടുണ്ടാക്കാന് ചില മാറ്റങ്ങള് വരുത്തിയേക്കാം. അതെന്താണെന്ന് നാളെ കാണാം. ആദ്യ ഇലവന് എന്റെ മനസിലുണ്ട്. എന്നാല് അത് ഇതുവരെ താരങ്ങളോട് പറഞ്ഞിട്ടില്ല. ആദ്യം അറിയേണ്ടത് അവരാണ്. എന്തെങ്കിലും മാറ്റങ്ങള് വരുത്തിയാല്, അത് എതിരാളിയുടെ ശക്തിയെ നിയന്ത്രിക്കാനും അവരുടെ ദൗര്ബല്യങ്ങള് മുതലെടുക്കാനുമായിരിക്കും.'' സ്കലോണി പറഞ്ഞു.
അദ്ദേഹം തുടര്ന്നു... ''ഞങ്ങളുടെ കൈവശമുള്ള ഏറ്റവും മികച്ച ടീമിനെയാണ് കളത്തിലിറക്കുക. എല്ലാ താരങ്ങളും മികച്ച നിലയിലാണ്. ഇത് ഒരു ഫുട്ബോള് മത്സരം മാത്രമാണ്. അതിനേക്കാള് വലിയ ഒന്നായി ഇതിനെ കാണേണ്ട കാര്യമില്ല. പക്ഷേ ഇത് ലോകകപ്പ് സെമിഫൈനലാണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും താരങ്ങള്ക്കറിയാം.
കഷ്ടപ്പെടാതെയും പോരാടാതെയും ഒരു ലോകകപ്പ് സെമിഫൈനലിലെത്താന് കഴിയില്ല. വീണ്ടും ഒരു ലോകകപ്പ് സെമിഫൈനലിലേക്ക് ഞങ്ങളെ എത്തിച്ച ഈ താരങ്ങളോട് എനിക്ക് അതിയായ നന്ദിയുണ്ട്. ഒരിക്കല് കൂടി ലോകത്തിലെ മികച്ച ടീമുകള്ക്കിടയില് നാം ഇടം നേടിയിരിക്കുന്നു. ഇവിടെ എത്തിയിട്ടുണ്ടെങ്കില്, അതിന് കാരണം നമ്മള് കാര്യങ്ങള് ശരിയായ രീതിയില് ചെയ്തതുകൊണ്ടാണ്.'' സ്കലോണി പറഞ്ഞു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്; അതാണ് ഇംഗ്ലണ്ട് x അര്ജന്റീന സെമി ഫൈനല്. ഇന്ത്യന് സമയം ഇന്ന് അര്ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില് ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില് ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള് ആരാധകരുടെ നെഞ്ചിടിപ്പു വര്ധിപ്പിക്കുന്ന ഹൈവോള്ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില് തര്ക്കമില്ല. ഫിഫ ലോക റാങ്കിംഗില് രണ്ടാം സ്ഥാനക്കാരാണ് അര്ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില് അര്ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള് കീപ്പര്:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്കീപ്പര്മാരില് ഒരാളായ ജോര്ദാന് പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള് കീപ്പര്. സഹകളിക്കാര്ക്ക് നിര്ദേശം നല്കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്സ്:
ജോണ് സ്റ്റോണ്സ്, മാര്ക്ക് ഗുഹി, ഡാന് ബേണ്, എസ്രി കോന്സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര് പവറുകള്. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന് കഴിവുള്ളവര്. ഗുഹി, ജോണ്സ് എന്നിവരായിരിക്കും സ്റ്റാര്ട്ടിംഗ് ഇലവനിലെ സെന്റര് ഡിഫെന്ഡേഴ്സ്. ബാലന്സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്ഡന് തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര് റോളില് മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്വെയ്ക്ക് എതിരായ ക്വാര്ട്ടറില് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന് മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല് അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്വേഡ്:
ക്യാപ്റ്റന് ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന് ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില് സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്. 120 രാജ്യാന്തര മത്സരങ്ങളില്നിന്ന് 85 ഗോള് ഇംഗ്ലീഷ് ജഴ്സിയില് നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്ജന്റൈന് ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള് കീപ്പര്മാര്ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില് ഈ ലോകകപ്പ് ഉയര്ത്താന് കെല്പ്പുള്ള ടീമാണ് തോമസ് ടൂഹെല് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന് അര്ജന്റീന
മൂന്നു തവണ ലോകകപ്പുയര്ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള് കീപ്പര്:
ലോകത്തിലെ നമ്പര് വണ് ഗോള് കീപ്പറായ എമിലിയാനൊ മാര്ട്ടിനെസാണ് അര്ജന്റൈന് വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ് വില്ലയുടെ താരം. അവിശ്വസനീമായ സേവുകള് നടത്താന് മിടുക്കന്. ഡിഫെന്ഡേഴ്സിനെ പൂര്ണമായി വിശ്വസിക്കുന്ന ഗോള് കീപ്പര്. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്സ്: ക്രിസ്റ്റ്യന് റൊമേരൊ, ലിസാന്ഡ്രൊ മാര്ട്ടിനെസ് എന്നിവരാണ് സെന്ട്രല് ഡിഫെന്ഡേഴ്സ്. ഇവരുടെ സെന്ട്രല് ഡിഫെന്സ് പാര്ട്ണല്ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല് മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള് സ്ട്രോംഗ്. മടിയില്ലാതെ ഫൗള് ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്ജന്റൈന് ഡിഫെന്സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്, എന്സോ ഫെര്ണാണ്ടസ്, റോഡ്രിഗോ ഡിപോള്, ലിയാന്ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്ജന്റൈന് മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന് കെല്പ്പുള്ളവര്. ബാലന്സ് ചെയ്തു കളിക്കുന്നതില് മികവ് വ്യക്തമാക്കിയവര്.
ഫോര്വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല് മെസിയാണ് അര്ജന്റൈന് ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില് ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന് ആല്വരെസ്, ലൗതാരൊ മാര്ട്ടിനെസ്, തിയാഗൊ അല്മാഡ തുടങ്ങിയവരും ചേരുമ്പോള് ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന് സാധിക്കുന്നവരാണ് ആല്വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില് ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല് സ്കലോനി പരിശീലിപ്പിക്കുന്ന അര്ജന്റീനയുടെ ലക്ഷ്യം.
Sports
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം ഇന്ത്യ 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 80 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും 57 റൺസെടുത്ത അക്സർ പട്ടേലിന്റെയും 52 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറിന്റെയും 35 റൺസെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചറും ജോഷ് ടംഗും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
ജോ റൂട്ടിന്റെയും ലിയാം ഡോവ്സണിന്റെയും അർധ സെഞ്ചുറികളുടെയും ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. റൂട്ട് 76 റൺസും ഡോവ്സൺ 68 റൺസും ഡക്കറ്റ് 43 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Sports
ബിർമിംഗ്ഹാം: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിൽ ഓൾഔട്ടായി.
ജോ റൂട്ടിന്റെയും ലിയാം ഡോവ്സണിന്റെയും അർധ സെഞ്ചുറികളുടെയും ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. റൂട്ട് 76 റൺസും ഡോവ്സൺ 68 റൺസും ഡക്കറ്റ് 43 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബിര്മിംഗ്ഹാം: ഇംഗ്ലീഷ് മണ്ണില് ട്വന്റി-20 പരമ്പര ദയനീയമായി (4-0) കൈവിട്ട ഇന്ത്യ, ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്നു മുതല് കളത്തില്. ഇംഗ്ലണ്ടിന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും.
ബിര്മിംഗ്ഹാമിലെ എഗ്ബാസ്റ്റണ് സ്റ്റേഡിയത്തില് ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.
ക്യാപ്റ്റന് ശുഭ്മാന് ഗില്ലിന്റെ നേതൃത്വത്തില് ജയത്തോടെ പരമ്പരയ്ക്കു തുടക്കമിടാനാണ് ഇന്ത്യന് സംഘത്തിന്റെ ലക്ഷ്യം. സീനിയര് താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്മ, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇന്ത്യന് സംഘത്തിലുണ്ട്.
ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്സിയില് ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം, ട്വന്റി-20യിലെ ആധികാരികത ഏകദിനത്തിലും തുടരുകയാണ്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല് ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില് ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്സ്, അര്ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില് കൊമ്പുകോര്ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില് ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര് സെമിയില് പ്രവേശിക്കുന്നത്.
പവര് റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്സാണ് നിലവില് ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില് തുടര്ന്നു.
അവസാന ക്വാര്ട്ടര് പോരാട്ടങ്ങളില് ഇംഗ്ലണ്ട് 2-1ന് നോര്വെയെയും അര്ജന്റീന 3-1ന് സ്വിറ്റ്സര്ലന്ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല് ചിത്രം പൂര്ത്തിയായത്. ഈ രണ്ട് ക്വാര്ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന് സമയം ബുധന് പുലര്ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില് രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്സ് (1998, 2018) ഒരു തവണ കിരീടം ഉയര്ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്, മൂന്നു തവണ ലോക കിരീടത്തില് മുത്തമിട്ട അര്ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില് ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില് അല്ല, ഫുട്ബോളില്; അര്ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള് വൈരം. ഫിഫ ലോകകപ്പില് വല്ലപ്പോഴും മാത്രമെത്തുന്ന കോള്ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില് വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില് അര്ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്. അതായത് 14
വര്ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്ട്ടറില് നോര്വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്ലന്ഡിനെ അര്ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന് സമയം പുലര്ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്ഷന് ഹൈപ്പര് പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്. യൂറോപ്പില് കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്ജന്റീനയും തമ്മില് എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്ജന്റീനയില്നിന്ന് വെറും 450 കിലോ മീറ്റര് അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്ഡ്. സ്പെയിനില്നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല് അര്ജന്റീനക്കാര് അവകാശപ്പെടുന്നിടം. എന്നാല്, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല് അര്ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര് അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്ജന്റൈന് സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്. എന്നാല്, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്ഗരറ്റ് താച്ചര് കപ്പല് വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്ജന്റൈന് സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്ക്കുനേര്. ക്വാര്ട്ടര് ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്ക്കാര് ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്ജന്റീന കളത്തില്. ആ മത്സരം രണ്ടു കാര്യങ്ങളാല് രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്ഡില് 60 മീറ്റര് ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്. മത്സരം അര്ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല് അല്ലാത്തൊരു പൊളിറ്റിക്കല് പ്രസ്താവന നടത്തി. “ഞങ്ങള് രാജ്യത്തിന്റെ പതാകയെയാണ് ഉയര്ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്ട്ടറിലാണ് പിന്നീട് അര്ജന്റീനയും ഇംഗ്ലണ്ടും നേര്ക്കുനേര് ഇറങ്ങിയത്. അഞ്ചാം മിനിറ്റില് അര്ജന്റീനയ്ക്കായി ഗബ്രിയേല് ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില് ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്റ്റി ഗോള് നേടി. 16-ാം മിനിറ്റില് മൈക്കല് ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില് അര്ജന്റീന ഒപ്പം. എന്നാല്, 47-ാം മിനിറ്റില് ഡേവിഡ് ബെക്കാം ചുവപ്പുകാര്ഡ് കണ്ട് പുറത്ത്.
ഒടുവില് പെനാല്റ്റി ഷൂട്ടൗട്ടില് 4-3ന് അര്ജന്റൈന് ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില് സിമയോണിയെ പിന്കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്വിയില് ഇംഗ്ലീഷ് പത്രങ്ങള് 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല് വീണ്ടും അര്ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില് ബെക്കാമിന്റെ പെനാല്റ്റി ഗോളില് ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്ജന്റീന ഗ്രൂപ്പ് ഘട്ടത്തില് പുറത്ത്.
Sports
മയാമി: ജൂഡ് ബെല്ലിങ്ഗമിന്റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോള് സെമി ഫൈനലില്. ഗാലറിയില് അണിനിരന്ന നോര്വീജിയന് താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്നും സംഘവും ക്വാര്ട്ടറില് ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇംഗ്ലണ്ടിന്റെ നാലാം സെമി ഫൈനല് പ്രവേശമാണ്.
ഗോള് 1; ഇംഗ്ലണ്ട് ഞെട്ടി
ഇംഗ്ലീഷ് സൂപ്പര് താരം ഹാരി കെയ്നും നോര്വീജിയന് താരം എര്ലിംഗ് ഹാലണ്ടും മത്സരത്തില് ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില് കിടിലന് ആംഗിള് ഷോട്ടിലൂടെ ആന്ഡ്രിയാസ് ഷെല്ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്ഡറപ്പിന്റെ ഷോട്ട് സെക്കന്ഡ് പോസ്റ്റിന്റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.
ഗോള് 2, 3; ബെല്ലിങ്ഗം
45+2-ാം മിനിറ്റില് ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള് മടക്കി. ആന്റണി ജോര്ഡന് നല്കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള് പിറന്നത്. രണ്ട് നോര്വീജിയന് ഡിഫെന്ഡേഴ്സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള് പിറന്നില്ല. അതോടെ അധിക സമയം.
93-ാം മിനിറ്റില് ജൂഡ് ബെല്ലിങ്ഗമിന്റെ രണ്ടാം ഗോള്. 25 വാര അകലെനിന്ന് മോര്ഗന് റോജേഴ്സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്വീജിയന് ഗോള് കീപ്പര് ഓര്ജന് നൈലാന്ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില് ഇംഗ്ലീഷ് താരത്തിന്റെ ആറാം ഗോള്.
റഫറിയുടെ കള്ളക്കളി!
ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്വെയും രംഗത്ത്. മത്സരത്തിന്റെ 55-ാം മിനിറ്റില് നോര്വെ 2-1നു മുന്നിലെത്തി. എന്നാല്, ഗോളിലേക്കുള്ള ബില്ഡപ്പിനിടെ എര്ലിംഗ് ഹാലണ്ട് ഫൗള് ചെയ്തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള് റദ്ദാക്കി. അര്ജന്റീനയ്ക്ക് എതിരേ ഈജിപ്തിന്റെ ഗോള് റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
Sports
മയാമി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക് മുന്നേറി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആന്ദ്രിയാസ് ഷെൽഡെറൂപിലൂടെയാണ് നോർവേ മുന്നിലെത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന് പന്ത് നഷ്ടപ്പെട്ടതിനെത്തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്സിന്റെ അരികിൽ നിന്ന് ഷെൽഡെറൂപ്പ് തൊടുത്ത ശക്തമായ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിനെ മറികടന്ന് വലയിലെത്തി.
എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. നോർവേയുടെ പ്രതിരോധം മറികടന്ന് ബോക്സിലേക്ക് ഇരച്ചുകയറിയ ജൂഡ് ബെല്ലിംഗ്ഹാം ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഇതിനിടെ ഹാരി കെയ്ൻ ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചതിനെത്തുടർന്ന് അത് അനുവദിച്ചില്ല.
മത്സരം 90 മിനിറ്റ് പിന്നിട്ടിട്ടും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 93-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. നോർവേ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബെല്ലിംഗ്ഹാം നേടിയ തകർപ്പൻ ഗോൾ ഇംഗ്ലണ്ടിന് സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന് പ്ലേയിംഗ് ഇലവനില് മലയാളി വിക്കറ്റ് കീപ്പര് സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില് ഉള്പ്പെടുത്തിയത്. അയര്ലന്ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില് തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില് 257 റണ്സ്. 64 പന്തില് എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന് ഹാരി ബ്രൂക്ക് 45 പന്തില് 95 റണ്സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ഫിഫ 2026 ലോകകപ്പില് നോര്വീജിയന് വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന് സമയം ഞായര് പുലര്ച്ചെ 2.30ന് മയാമിയിലെ ഹാര്ഡ് റോക്ക് സ്റ്റേഡിയത്തില് അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്സിയില് ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര് സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്വീജിയന് സൂപ്പര് താരം എര്ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്ട്ടര് പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്ക്കസ് റാഷ്ഫോഡ് തുടങ്ങിയവര് അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന് കരുത്തുള്ളവരാണ്.
2026 ലോകകപ്പില് ഗ്രൂപ്പ് എല് ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല് എത്തിയത്. റൗണ്ട് ഓഫ് 32ല് കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്ട്ടറില് സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്വെ ക്വാര്ട്ടറില് എത്തിനില്ക്കുന്നത്. എര്ലിംഗ് ഹാലണ്ട്, ക്യാപ്റ്റന് മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര് സോര്ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്. കന്നി ലോകകപ്പില്ത്തന്നെ തരംഗം സൃഷ്ടിച്ച എര്ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല് ഫിനിഷിംഗ് മികവാണ് നോര്വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്. റൗണ്ട് ഓഫ് 32ല് ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്ട്ടറില് നെയ്മര്, വിനിസ്യൂസ് ജൂണിയര് തുടങ്ങിയവര് അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന് ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ബ്രിസ്റ്റോള്: ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില് ഒരു ജയമെങ്കിലും എന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള് പൂര്ത്തിയായപ്പോള് 3-0ന് ഇന്ത്യ പരമ്പര തോറ്റു.
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി-20 പരമ്പര നേട്ടമാണ്.നാലാം മത്സരത്തില് 37 പന്ത് ബാക്കിനില്ക്കേ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്ത്തിയത് വെറും 159 റണ്സ് എന്ന ലക്ഷ്യം.
ക്യാപ്റ്റന് ഹാരി ബ്രൂക്ക് (35 പന്തില് 79), ഫില് സാള്ട്ട് (42 പന്തില് 59) എന്നിവരുടെ പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 144 റണ്സ് കൂട്ടിച്ചേര്ത്ത് ജയം അനായാസമാക്കി. 13.5 ഓവറില് ഒരു വിക്കറ്റ് നഷ്ടത്തില് ആതിഥേയര് ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന് ശ്രേയസ് അയ്യരുടെ (49 പന്തില് 80 നോട്ടൗട്ട്) ഒറ്റയാള് പോരാട്ടത്തിലൂടെയാണ് 158ല് എത്തിയത്. ശിവം ദുബെ 22 റണ്സ് നേടി. ഓപ്പണര്മാരായ വൈഭവ് സൂര്യവംശി (15), അഭിഷേക് ശര്മ (16) എന്നിവര് നിരാശപ്പെടുത്തി.
Sports
ബ്രിസ്റ്റോൾ: ഇന്ത്യയ്ക്കെതിരായ നാലാം ടി20യിൽ ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് (80 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.
Sports
ബ്രിസ്റ്റോൾ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബ്രിസ്റ്റോളിൽ നടക്കുന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർക്ക് പകരക്കാരായി വാഷിംഗ്ടൺ സുന്ദറും പേസർ പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനിൽ ഇടംനേടി. ഇംഗ്ലണ്ട് നിരയിൽ ലിയാം ഡോസന് പകരം രെഹാൻ അഹമ്മദ് ടീമിലെത്തി. പരമ്പരയിൽ ഇംഗ്ലണ്ട് 2-0 മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടീം ഇന്ത്യ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ടീം ഇംഗ്ലണ്ട്: ഫിൽ സാൽട്ട്, ജോസ് ബട്ട്ലർ, (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.
Kerala
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നോട്ടിംഗ്ഹാമിലെ പ്രശസ്തമായ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് നിർണായകമായ പോരാട്ടം നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റം വരുത്തിയിട്ടുണ്ട്. പ്രിൻസ് യാദവ് പ്ലെയിംഗ് ഇലവനിൽ ഇടംനേടി. പ്രിൻസ് യാദവ് ടീമിലേക്ക് എത്തിയപ്പോൾ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് പ്ലെയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായി.
ടീം ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
ടീം ഇംഗ്ലണ്ട് : ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്ക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടോംഗ്.
NRI
ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും ആത്മീയ കൃപകൾക്കും നവീകരണത്തിനും അനുഗ്രഹീത സന്നിധിയുമായ "കൃപാസനം മരിയൻ സെന്റർ' ലണ്ടനിൽ വച്ച് ത്രിദിന കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു.
ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം യുകെയിൽ സംഘടിപ്പിച്ച മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങൾ നിരവധിയായ അനുഗ്രഹ സാക്ഷ്യങ്ങൾക്കും മാതൃഭക്തി പ്രഘോഷങ്ങൾക്കും അനുഭവ വേദിയായിരുന്നു.
കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.
രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചിന് സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും ക്ഷണിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
London - https://www.tickettailor.com/events/kadoshmarianministries/2076878
For More Details: 07770 730769, 07459 873176, Bryron Hall, Harrow Leisure Centre,Christchurch Avenue, Harrow, HA3 5BD.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി വേണ്ടി ജൂഡി ബെല്ലിംഗാം രണ്ട് ഗോളുകളും ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഗോളും നേടി. ജൂലിയൻ കിനോനസും റൗൾ ജിമെനസും ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
54-ാം മിനിറ്റിൽ ജാരെൽ ക്വാൻഷാ റെഡ് കാർഡ് കിട്ട് പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങൾ മെക്സിക്കോയ്ക്ക് ലഭിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.
ക്വാർട്ടറിൽ നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തിയത് നോർവെ ക്വാർട്ടറിലെത്തിയത്.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: ജോർജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോളാ കാരി, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്, ലൂസി ഹാമിൽടൺ.
ടീം ഇംഗ്ലണ്ട്: ആമൈ ജോൺസ് (വിക്കറ്റ് കീപ്പർ), ഡാനി വയാറ്റ്-ഹോഡ്ജ്, നാറ്റ് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയേലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ, ലിൻസ് സ്മിത്ത്, സോഫി എക്ലെസ്റ്റോണ്ട, ലോറൻ ബെൽ.
Sports
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഓരോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസെടുത്ത ജേക്കബ് ബെതലിന്റെയും 39 റൺസ് വീതമെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ടോം ബാന്റന്റെയും മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ഹർഷിത് റാണയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസെടുത്തത്. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.
49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളില് ഹാരി കെയ്ന്റെ നേതൃത്വത്തില് ഇറങ്ങിയ, തോമസ് ടൂഹെല് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് കളത്തില് ശ്വാസംകിട്ടാതെ പിടഞ്ഞത് 68 മിനിറ്റ്.
വലത് വിംഗ് ബാക്കായ സ്പെന്സിന്റെ അശ്രദ്ധ മുതലാക്കിയ കോംഗോ ഇംഗ്ലീഷ് വലയില് പന്ത് എത്തിച്ചു. റൗണ്ട് ഓഫ് 32ല് ലോക നാലാം റാങ്കുകാരായ ഇംഗ്ലണ്ടിനെ 68 മിനിറ്റ് കോംഗോ 1-0നു പിന്നിലാക്കി നിര്ത്തി. ഫിഫ ലോക റാങ്കിംഗില് 46-ാം സ്ഥാനക്കാരാണ് കോംഗോ എന്നതാണ് ശ്രദ്ധേയം.
മത്സരത്തിന്റെ ഏഴാം മിനിറ്റില് ഇംഗ്ലീഷ് ഡിഫെന്സിന്റെ കണ്ണുവെട്ടിച്ച് കോംഗോയുടെ ബ്രിയാന് സിപെങ്ക ഗോള് സ്വന്തമാക്കി. ഇംഗ്ലീഷ് ഗോള്കീപ്പര് ജോര്ഡന് പിക്ഫോഡിന്റെ നീട്ടിയ കരങ്ങള്ക്കും അപ്പുറത്തുകൂടി ആയിരുന്നു സിപെങ്കയുടെ ഫിനിഷിംഗ്. തുടര്ന്ന് ഇംഗ്ലീഷുകാരെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു കോംഗോ താരങ്ങള് ഒന്നടങ്കം നടത്തിയത്.
ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗമിന്റെയും ഹാരി കെയ്ന്റെയുമെല്ലാം ഗോള് എന്നുറച്ച ഹെഡറും ഷോട്ടുകളും കോംഗോ ഗോള്കീപ്പര് ലിയോണല് എംപാസിയും പ്രതിരോധവും ചേര്ന്നു തടഞ്ഞിട്ടു. ഗാലറിയില് നിറഞ്ഞ 68,239 ആരാധകരില് മഹാഭൂരിപക്ഷംവരുന്ന ഇംഗ്ലീഷുകാര് നിശബ്ദമായി. മിനിറ്റുകള് ഇഴഞ്ഞുനീങ്ങിയതോടെ ഇംഗ്ലണ്ട് വിറച്ചു.
ആ വിറമാറ്റിയത് 75-ാം മിനിറ്റില് ഹാരി കെയ്ന് നേടിയ ഗോളായിരുന്നു. കെയ്ന്റെ ഹെഡര് കോംഗോ വലയില്. ഇംഗ്ലണ്ടിന്റെ ആശ്വാസം. 86-ാം മിനിറ്റില് അസാധ്യ ആംഗിളില്നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ടില് ഹാരി കെയ്ന് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചു. ഗോള് പോസ്റ്റ് മനസില്കണ്ടുള്ള വോളിയായിരുന്നു ഹാരി കെയ്ന് തൊടുത്തതെന്നതാണ് ശ്രദ്ധേയം.
ഫോണ്ടെയ്നൊപ്പം കെയ്ന്
ഫിഫ ലോകകപ്പ് ചരിത്രത്തില് ഹാരി കെയ്ന്റെ ഗോള് സമ്പാദ്യം 13 ആയി. ഇതോടെ ബ്രസീല് ഇതിഹാസം പെലെയെ മറികടന്നു. 12 ഗോളാണ് പെലെയ്ക്കുള്ളത്. ഫ്രാന്സിന്റെ ജസ്റ്റ് ഫോണ്ടെയ്നൊപ്പമാണ് കെയ്ന്. ഫിഫ ലോകകപ്പ് നോക്കൗട്ടില് മാത്രം ഈ ഇംഗ്ലീഷ് സ്ട്രൈക്കര് അഞ്ച് ഗോള് നേടി എന്നതും ശ്രദ്ധേയം.
ആന്റണി ഗോര്ഡന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ട് ഗോളിനുമുള്ള അസിസ്റ്റ്. ഫിഫ ലോകകപ്പ് ചരിത്രത്തില് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലെത്തിയശേഷം രണ്ട് ഗോളിന് അസിസ്റ്റ് നടത്തുന്ന ആദ്യ കളിക്കാരനാണ് ആന്റണി ഗോര്ഡന്.
ഫിഫ ലോകകപ്പിന്റെ രണ്ട് എഡിഷനില് അഞ്ച് ഗോള് വീതം നേടുന്ന ആറാമനാണ് ഹാരി കെയ്ന്. തിയോഫിലൊ കുബിയസ്, മിറോസ്ലാവ് ക്ലോസെ, തോമസ് മ്യുള്ളര്, ലയണല് മെസി, കിലിയന് എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്. കോംഗോയ്ക്ക് എതിരായ ഇരട്ടഗോളോടെ 2026 ലോകകപ്പില് ഇംഗ്ലീഷ് താരത്തിന്റെ ഗോള് സമ്പാദ്യം അഞ്ച് ആയി.
Sports
ചെസ്റ്റര് ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് ശ്രേയസ് അയ്യര് ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 189 റണ്സ് നേടി. അഭിഷേക് ശര്മ (24 പന്തില് 59), ശ്രേയസ് അയ്യര് (47 പന്തില് 68), ശിവം ദുബെ (21 പന്തില് 42 നോട്ടൗട്ട്) എന്നിവര് ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 33 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ് (1), ഇഷാന് കിഷന് (0), തിലക് വര്മ (13) എന്നിവര് നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
Sports
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണെടുത്തത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അഭിഷേക് ശർമയുടെയും അർധ സെഞ്ചുറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ശ്രേയസ് 68 റൺസും അഭിഷേക് 59 റൺസും ദുബെ 42 റൺസുമാണെടുത്തത്.
ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മാഹ്മൂദ് മൂന്ന് വിക്കറ്റെടുത്തു. ആദിൽ റഷീദും സാം കറനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അറ്റലാന്റ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ കോംഗോ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ കോംഗോ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്നിലുള്ളത്.
കോംഗോയ്ക്ക് വേണ്ടി ബ്രയാൻ സിപെംഗയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് സിപെംഗ ഗോൾ സ്കോർ ചെയ്തത്.
Sports
ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില് ന്യൂസിലന്ഡിന് 160 റണ്സ് ജയം. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന്യൂസിലൻഡ് സ്വന്തമാക്കി. 373 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 212 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ന്യൂസിലൻഡ് 438, 288/9 ഇംഗ്ലണ്ട് 354, 212. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 438 റൺസും രണ്ടാം ഇന്നിംഗ്സിൽ ഒമ്പതു വിക്കറ്റിന് 288 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയുമായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സുകൾ 354, 212 റൺസുകളിൽ അവസാനിച്ചു. അതേസമയം ഇംഗ്ലീഷ് ഇതിഹാസ താരം ബെൻ സ്റ്റോക്സിന്റെ അന്താരാഷ്ട്ര കരിയറിലെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.
പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച സ്റ്റോക്സിന് തോൽവിയോടെ മടങ്ങേണ്ടി വന്നത് ഇംഗ്ലീഷ് ആരാധകർക്ക് നിരാശയായി. സ്വന്തം മണ്ണിൽ 30 റൺസ് നേടി പുറത്തായ സ്റ്റോക്സിന് ട്രെന്റ് ബ്രിഡ്ജിലെ കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് യാത്രയയപ്പ് നൽകിയത്.
Sports
ലണ്ടൻ: ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. പരമ്പരയിലെ അവസാന മത്സരത്തിൽ 373 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാലിന് 103 റൺസ് എന്ന നിലയിലാണ്.
പരിക്കിനെ അവഗണിച്ച് പൊരുതിയ ഡാരൽ മിച്ചലിന്റെ (100) സെഞ്ചുറിയുടെ കരുത്തിലാണ് ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 288 റൺസിന് ഡിക്ലയർ ചെയ്തത്. കിവീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻനിര ബാറ്റർമാർ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങി.
കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് 30 റൺസ് നേടി പുറത്തായി. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറുവിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ 270 റൺസ് കൂടി വേണം. ഒമ്പതു റൺസുമായി മുൻ ക്യാപ്റ്റൻ ജോ റൂട്ട് ക്രീസിലുണ്ട്.
International
സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അതിരുകടന്ന സോഷ്യൽ മീഡിയ ഉപയോഗം ആഗോളതലത്തിൽ വലിയ ആശങ്കകളാണു സൃഷ്ടിക്കുന്നത്. കാര്യങ്ങൾ അതിർവരന്പിൽ നിൽക്കുന്പോൾ ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ നിയന്ത്രണങ്ങളുമായി രംഗത്തുവരികയാണു ലോകരാജ്യങ്ങൾ. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി വിവിധ രാജ്യങ്ങൾ കർശന നിയമങ്ങൾ നടപ്പാക്കുകയാണ്.
മാതൃകയായി ഓസ്ട്രേലിയ
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാൻ കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട് ഭരണകൂടം. പ്രായം കൃത്യമായി പരിശോധിക്കാനും ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഭീമമായ തുക പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രായം പരിശോധിക്കുന്നത്. നിയമം നടപ്പിലാക്കിയതോടെ കുട്ടികൾ കായിക വിനോദങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞതായാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തൽ.
ഓസ്ട്രേലിയയ്ക്കു പിന്നാലെ പതിനാറ് വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നു. നിയമലംഘനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേധാവികളെ നേരിട്ട് ഉത്തരവാദികളാക്കാനും, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും സ്പെയിൻ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നുത്.
കർശന നിയമങ്ങളുമായി ഫ്രാൻസ്, നോർവേ
ഫ്രാൻസിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നാഷണൽ അസംബ്ലി പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളും നിരോധിക്കുന്നതിനു പകരം ഏറ്റവും ഹാനികരമായവമാത്രം നിരോധിക്കണമെന്നാണ് സെനറ്റിന്റെ നിലപാട്. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നോർവേയിൽ പതിനാറു വയസു തികയുന്ന വർഷം മുതൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന തരത്തിലുള്ള കർശന നിയമനിർമാണത്തിന് പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റൊറെ തുടക്കമിട്ടിട്ടുണ്ട്.
ഡിജിറ്റൽ കർഫ്യൂവിലേക്ക് ഗ്രീസും ബ്രിട്ടനും
2027 ജനുവരി മുതൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയവ നിരോധിക്കാനുള്ള നീക്കത്തിലാണ് ഗ്രീസ്. പ്രായം പരിശോധിക്കുന്നതിനായി "കിഡ്സ് വാലറ്റ് ആപ്പ്' എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷനും പുറത്തിറക്കാനാണ് സർക്കാർ നീക്കം.
ബ്രിട്ടനിൽ പതിനാറ് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെയും വിദഗ്ധരുടെയും വലിയ പിന്തുണ ഈ തീരുമാനത്തിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ മുതിർന്നവരുമായി ചാറ്റ് ചെയ്യുന്നത് തടയാനും രാത്രികാലങ്ങളിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു 'ഡിജിറ്റൽ കർഫ്യൂ' ഏർപ്പെടുത്താനും ബ്രിട്ടൻ ആലോചിക്കുന്നുണ്ട്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകൾക്ക് പതിനെട്ട് വയസ് പ്രായപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.
യൂറോപ്യൻ യൂണിയൻ കുട്ടികളുടെ സംരക്ഷണത്തിനായി "ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങളും പിഴകളും ചുമത്തുന്നുണ്ട്.
തുർക്കി, യുഎഇ
തുർക്കി പാർലമെന്റ് കഴിഞ്ഞ ഏപ്രിലിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഇ-ഗവൺമെന്റ് സംവിധാനത്തിലൂടെ പ്രായം പരിശോധിക്കാനും മാതാപിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കാനും നിർദേശമുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. രാഷ്ട്രീയ കാരണങ്ങളാൽ എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് തുർക്കി മുൻപും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതിനാല് വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച്, പതിനാറ് വയസുള്ളവർക്ക് മാതാപിതാക്കളുടെ കർശനമായ മേൽനോട്ടത്തിലും ഐഡി കാർഡുകൾ വഴി പ്രായം പരിശോധിച്ച ശേഷവും മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും പ്രായം അടിസ്ഥാനമാക്കിയുള്ള ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്. വരും നാളുകളിൽ ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും ഈ നിയമനിർമാണങ്ങൾ.
അതേസമയം ഇന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഡിജിറ്റൽ ഭീഷണികളും ഒഴിവാക്കാൻ ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
Sports
ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിനായി ഓപ്പണർമാരായ ഡെവോൺ കോൺവേയും (157) ടോം ലാഥമും (151) സെഞ്ചുറി നേടി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 361 റൺസ് എന്ന നിലയിലാണ്.
ഇംഗ്ലീഷ് ബൗളർമാരെ പൂർണമായി നിഷ്പ്രഭരാക്കിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 317 റൺസാണ് പടുത്തുയർത്തിയത്. പകൽ മുഴുവൻ ഒരു വിക്കറ്റിനായി കൈയുംമെയും മറന്ന് പോരാടിയ ഇംഗ്ലണ്ടിന് ഒടുവിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് രക്ഷകനായത്. 317 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് പൊളിച്ച് ടോം ലാഥത്തെ കൂടാരം കയറ്റിയ സ്റ്റോക്സ് ഇംഗ്ലീഷ് പടയ്ക്ക് പുതുജീവൻ നൽകി.
തുടർന്ന് ഇംഗ്ലീഷ് ബൗളർമാർ മത്സരത്തിലേക്ക് ഇരച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. ഒന്നാം ദിവസത്തെ അവസാന ഓവറുകളിൽ അപകടകാരിയായ രചിൻ രവീന്ദ്രയെ (ഏഴ്) ഗുസ് അറ്റ്കിൻസണും, ക്രീസിൽ ഉറച്ചുനിന്ന ഹെൻറി നിക്കോൾസിനെ (36) ജോഫ്ര ആർച്ചറും പുറത്താക്കി.
International
റോബിൻ ഹുഡ്, എന്ന നന്മനിറഞ്ഞ കൊള്ളക്കാരൻ! ധനികരിൽനിന്ന് മോഷ്ടിച്ച് പാവപ്പെട്ടവർക്കു നൽകുന്ന, ഇംഗ്ലീഷ് നാടോടിക്കഥകളിലെ ഇതിഹാസനായകൻ! ഷെർവുഡ് വനത്തിൽ ഒളിച്ചുതാമസിച്ചിരുന്ന റോബിൻ ഹുഡിനെ മികച്ചൊരു പോരാളിയും അടിച്ചമർത്തലുകളെ ശക്തമായി എതിരിട്ട വീരനായകനുമായാണ് ചിത്രീകരിക്കുന്നത്. നൂറ്റാണ്ടുകളായി കഥകളിലും സിനികളിലും നിറഞ്ഞുനിന്ന, റോബിൻ ഹുഡിന്റെ ഒളിത്താവളം; "മേജർ ഓക്ക്' എന്ന വൃക്ഷം വിസ്മൃതയിലേക്കു മറയുകയാണ്.
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം ഷെർവുഡ് വനത്തിലാണ് 1,200ലേറെ വർഷം പഴക്കമുള്ള പടുകൂറ്റൻ വൃക്ഷം സ്ഥിതിചെയ്തിരുന്നത്. ഈ വസന്തത്തിൽ ഒരു തളിരില പോലും വിരിയാതിരുന്നതോടെയാണ് വൃക്ഷം പൂർണമായും നശിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വനസംരക്ഷണ ചുമതലയുള്ള റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (ആർഎസ്പിബി) വ്യക്തമാക്കുന്നതനുസരിച്ച്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൃക്ഷം ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
ശാഖകൾ ഒടിഞ്ഞുവീഴാതിരിക്കാൻ കൃത്രിമ താങ്ങുകൾ നൽകിയും വിദഗ്ധരുടെ സഹായത്തോടെയും വൃക്ഷത്തെ നിലനിർത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ അടുത്ത കാലത്തുണ്ടായ കടുത്ത ഉഷ്ണതരംഗങ്ങളും മേജർ ഓക്കിന്റെ സമീപത്തേക്ക് അനിയന്ത്രിതമായി ഒഴുകിയെത്തിയ വിനോദസഞ്ചാരികളുടെ ഇടപെടലുകളും വൃക്ഷത്തിന്റെ ആരോഗ്യത്തെ മാരകമായി ബാധിച്ചു.
International
ലണ്ടൻ: കഴിഞ്ഞയാഴ്ച നടന്ന മേക്കര്ഫീല്ഡ് ഉപതെരഞ്ഞെടുപ്പില് ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവും ഗ്രേറ്റർ മാഞ്ചെസ്റ്റർ മുൻ മേയറുമായ ആന്ഡി ബേർനാം വിജയിച്ചതോടെ വിമതനീക്കം കൂടുതൽ ശക്തിപ്രാപിച്ചു.
പാർട്ടിയിലെ മിതവാദികൾക്കും തീവ്ര ഇടതുപക്ഷ നിലപാടുകൾ പിന്തുടരുന്നവർക്കും ഒരുപോലെ സ്വീകാര്യനായ ബേർനാം മുൻപ് ഗോർഡൻ ബ്രൗൺ മന്ത്രിസഭയിൽ ആരോഗ്യ, സാംസ്കാരിക മന്ത്രിയായി പ്രവർത്തിക്കുകയും, 2010, 2015 വർഷങ്ങളിൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കു മത്സരിക്കുകയും ചെയ്തിട്ടുള്ളയാളാണ് . 2017 മുതൽ ഗ്രേറ്റർ മാഞ്ചെസ്റ്റർ മേയറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബെർനാമിനു നേരത്തേ ലേബർ പാർട്ടി പാർലമെന്റ് സീറ്റ് നിഷേധിച്ച സാഹചര്യവും ഉണ്ടായിരുന്നു.
ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ അതിവേഗം ശക്തിപ്രാപിക്കുന്ന റീഫോം യുകെ സ്ഥാനാർഥിയെ പതിനായിരത്തിലേറെ വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ബേർനാം കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് .
ലേബർ പാർട്ടിക്കുള്ളിൽ വ്യാപക പിന്തുണ ലഭിച്ചിരിക്കുന്ന ബേർനാം അധികാരത്തിൽ എത്തിയാൽ പാർട്ടിക്കു ജനങ്ങളുടെ ഇടയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാമെന്നും റീഫോം യുകെ പോലുള്ള പാർട്ടികളുടെ വളർച്ചയെ നേരിടാൻ കഴിയുമെന്നുമാണു ലേബർ പാർട്ടി നേതാക്കൾ വിശ്വസിക്കുന്നത് .
2020ൽ ജെറെമി കോർബിയനു പിൻഗാമിയായി ലേബർ പാർട്ടിയുടെ നേതാവായി മുൻ നിരയിലേക്കു വന്ന സ്റ്റാർമർ 2024ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 650 അംഗ പാർലമെന്റിൽ 411 സീറ്റുകൾ നേടിയാണ് ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ചത് .
തുടക്കത്തിൽ പ്രതീക്ഷയോടെ ആരംഭിച്ച സ്റ്റാർമറുടെ ഭരണകാലം പിന്നീട് നിരവധി വെല്ലുവിളികളോടെയാണു കടന്നുപോയത്. സാമ്പത്തിക വളർച്ചയിലെ മന്ദഗതി, കുടിയേറ്റവും ആരോഗ്യരംഗവും സംബന്ധിച്ച പ്രശ്നങ്ങൾ നയപരമായ അനിശ്ചിതത്വം എന്നിവ അദ്ദേഹത്തിന്റെ ജനപിന്തുണ കുറയ്ക്കാൻ കാരണമായി.
കുടിയേറ്റവിരുദ്ധ നിലപാടുകൾ സ്വീകരിച്ച്, കുടിയേറ്റ നിയമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി തീവ്ര വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന റീഫോം പാർട്ടി പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പുകളിലും മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നേടിയ മുന്നേറ്റത്തിനു തടയിടാൻ സ്റ്റാർമറുടെ നേതൃത്വത്തിനു കഴിഞ്ഞില്ല.
ഇതിനു പുറമേ സാമ്പത്തിക രംഗത്തെ പ്രതിസന്ധി കൈകാര്യം ചെയ്യാനും സ്റ്റാർമർക്കായില്ല. ഇതോടെ കഴിഞ്ഞ കുറെ മാസങ്ങളായി പാർട്ടിക്കുള്ളിൽ നടന്നുകൊണ്ടിരുന്ന സ്റ്റാർമാർക്കെതിരേയുള്ള വിമർശനങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു. പിന്നാലെ മുന്നൂറോളം എംപിമാരുടെ പിന്തുണയും നഷ്ടമായി. ഇക്കാര്യങ്ങൾ മനസിലാക്കിയാണു പ്രധാനമന്ത്രി രാജി തീരുമാനം പ്രഖ്യാപിച്ചത്.
Sports
ടെക്സസ്: 2022 ഫിഫ ലോകകപ്പില് ട്രെന്ഡിംഗ് ആയത് മെസിക്കൊരു കപ്പ് എന്നായിരുന്നെങ്കില്, 2026ല് അതിനു ചെറിയൊരു മാറ്റം; സിആര്7ന് ഒരു ലോകകപ്പ്.
ഫുട്ബോള് ലോകം കണ്ട, ഏറ്റവും അധ്വാനശീലവും അച്ചടക്കവുമുള്ള ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗല് ഇന്നു കളത്തില്. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയില് തങ്ങളുടെ ആദ്യമത്സരത്തില് കോംഗോയ്ക്ക് എതിരേയാണ് പോര്ച്ചുഗല് ഇറങ്ങുന്നത്. ഇന്ത്യന് സമയം ഇന്നു രാത്രി 10.30നാണ് കിക്കോഫ്. സിആര്7ന്റെ തുടര്ച്ചയായ ആറാം ഫിഫ ലോകകപ്പ്.
റോബര്ട്ടോ മാര്ട്ടിനെസിന്റെ ശിക്ഷണത്തില് ഇറങ്ങുന്ന പോര്ച്ചുഗല്, 2026 ലോകകപ്പിലെ കിരീടസാധ്യതയിൽ ഹോട്ട് ഫേവറിറ്റ് സീറ്റിലുള്ള ടീമുകളില് ഒന്നാണ്. 2022 ലോകകപ്പില് റൊണാള്ഡോയെ സൈഡ് ബെഞ്ചില് ഇരുത്തിയ കാഴ്ച അദ്ദേഹത്തിന്റെ ആരാധകര്ക്ക് ഇന്നും വേദനാജനകം.
ഖത്തര് ലോകകപ്പിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്ഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര് യുണൈറ്റഡിനോട് വിടപറഞ്ഞതും സൗദി പ്രൊലീഗ് ക്ലബ്ബായ അല് നസര് എഫ്സിയില് ചേക്കേറിയതും. അല് നസറില് എത്തിയശേഷം ആദ്യമായി സൂപ്പര് ലീഗ് നേടിയാണ് സിആര്7 ലോകകപ്പ് വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളില് ഏറ്റവും കൂടുതല് മത്സരം, ഏറ്റവും കൂടുതല് ഗോള്, പ്രഫഷണല് മത്സരങ്ങളില് ഏറ്റവും കൂടുതല് ഗോള് തുടങ്ങിയ റിക്കാര്ഡുകാരനായ റൊണാള്ഡോയ്ക്ക് ഒരു ലോകകപ്പ് നേട്ടം പറയാനില്ലെങ്കില് കാവ്യനീതിയിലെ വിശ്വാസം ഇല്ലാതാകും...
NRI
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചിൽ ഒരാൾക്ക് വീതം പ്രത്യേക വിദ്യാഭ്യാസ സഹായം (Special Educational Needs - SEND) ആവശ്യമാണെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) പുതിയ ഔദ്യോഗിക കണക്കുകൾ.
സ്കൂളുകളിൽ പ്രത്യേക പിന്തുണ വേണ്ട കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്പെഷ്യൽ എജ്യുക്കേഷൻ സംവിധാനം കടുത്ത സാമ്പത്തിക - അടിസ്ഥാനസൗകര്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്.
ഇഎച്ച്സിപി ആനുകൂല്യം തേടുന്നവരുടെ എണ്ണം കുതിച്ചുയർന്നു
സർക്കാർ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, കുട്ടികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്ന എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് കെയർ പ്ലാൻ (ഇഎച്ച്സിപി) ആനുകൂല്യം തേടുന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം വർധിച്ചു.
58,000 കുട്ടികൾ പുതുതായി പട്ടികയിൽ എത്തിയതോടെ ആകെ എണ്ണം 5,38,500 ആയി. ഇംഗ്ലണ്ടിലെ മൊത്തം സ്കൂൾ കുട്ടികളിൽ ആറ് ശതമാനം പേർക്ക് ഇപ്പോൾ ഇഎച്ച്സിപി സഹായം ലഭിക്കുന്നുണ്ട്.
21 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സഹായം വേണം
ഇഎച്ച്സിപിക്ക് പുറമെ, ഔദ്യോഗിക പ്ലാൻ ഇല്ലെങ്കിലും സ്കൂളുകളിൽ നിന്ന് പ്രത്യേക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിലും മൂന്ന് ശതമാനം വർധനവുണ്ടായി. ഇത് ഏകദേശം 14 ലക്ഷം കുട്ടികളാണ്.
രണ്ട് വിഭാഗങ്ങളും കൂട്ടിയാൽ ഇംഗ്ലണ്ടിലെ ആകെ സ്കൂൾ ജനസംഖ്യയുടെ 21 ശതമാനം പേരും അതായത് അഞ്ചിൽ ഒരാൾ വീതം, ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ നീഡ്സ് ഉള്ളവരാണ്.
ഓട്ടിസം ബാധിതർ മൂന്നിലൊന്ന്
ഈ കുട്ടികളിൽ മൂന്നിലൊന്ന് പേരും ഓട്ടിസം ബാധിതരാണ്. അഞ്ചിലൊന്ന് കുട്ടികൾക്ക് സംസാരിക്കുന്നതിനും ഭാഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകളുണ്ട്.
പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെങ്കിലും അടുത്തിടെയായി പെൺകുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
ഫണ്ടില്ല, ജീവനക്കാരില്ല: സ്കൂളുകൾ പ്രതിസന്ധിയിൽ
കണക്കുകൾ കുതിച്ചുയരുമ്പോഴും ആവശ്യത്തിന് ഫണ്ടോ ജീവനക്കാരോ ഇല്ലാതെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് (NAHT) ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ പറഞ്ഞു.
"ഈ കണക്കുകൾക്ക് പിന്നിൽ സഹായം കിട്ടാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളുമുണ്ട്. വർധിച്ച ആവശ്യങ്ങൾ നേരിടാൻ സാമ്പത്തിക ഭദ്രതയോ, ജീവനക്കാരോ, സ്ഥലസൗകര്യങ്ങളോ, പരിശീലനം ലഭിച്ച അധ്യാപകരോ യുകെയിലെ സ്കൂളുകൾക്ക് ഇല്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
400 കോടി പൗണ്ടിന്റെ അടിയന്തിര പാക്കേജ്
പ്രതിസന്ധി മറികടക്കാൻ 400 കോടി പൗണ്ടിന്റെ (£4bn) പുതിയ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചു. സ്കൂളുകളിലേക്ക് നേരിട്ട് വിദഗ്ധ സഹായം എത്തിക്കാനും, എല്ലാ അധ്യാപകർക്കും സ്പെഷ്യൽ നീഡ്സ് കുട്ടികളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം നൽകാനുമാണ് പദ്ധതി.
2030 സെപ്റ്റംബർ വരെ നിലവിലുള്ള ഇഎച്ച്സിപി പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രാദേശിക കൗൺസിലുകൾ സാമ്പത്തിക ഞെരുക്കത്തിൽ
എന്നാൽ വർധിച്ചുവരുന്ന ചെലവുകൾ പ്രാദേശിക കൗൺസിലുകളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. "തകർന്നുകിടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കാരണം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണ്.
സ്പെഷ്യൽ അധ്യാപകർക്കായി കൂടുതൽ തുക അടിയന്തിരമായി അനുവദിക്കണം" എന്ന് ഭിന്നശേഷി ചാരിറ്റിയായ സെൻസ് ഡയറക്ടർ ഹാരിയറ്റ് എഡ്വേർഡ്സ് ആവശ്യപ്പെട്ടു.
മലയാളി കുടുംബങ്ങൾക്കും ആശങ്ക
കുട്ടികളുടെ എണ്ണം കൂടിയതോടെ യുകെയിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കും സ്കൂളുകളിൽ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നീളുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
NRI
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർഥാടനം ശനിയാഴ്ച ഭക്ത്യാഘോഷമായി കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും.
അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമങ്ങളിലും തിരുനാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജപമാല സമർപ്പണത്തോടെയാണ് തീർഥാടന ശുശ്രൂഷകൾക്ക് തുടക്കമാകുന്നത്.
തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും സഭാ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.
തീർഥാടനത്തിന്റെ ഭാഗമാകുവാനും മാതൃ മധ്യസ്ഥതയിൽ പ്രാർഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ പ്രസുദേന്തിമാരാകുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിംഗ്ഹാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്.
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനമാണിത്. യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ തീർഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോമലബാർ സഭയുടെ വളർച്ചയും സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീർഥാടന ശുശ്രൂഷകളിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർഥാടകരോട് അഭ്യർഥിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.
Sports
ഒഹിയൊ/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പിനായി വമ്പന് ടീമുകള് ജയത്തോടെ ഓള് സെറ്റ്... സൗഹൃദ മത്സരങ്ങളില് ബ്രസീല്, പോര്ച്ചുഗല്, ഇംഗ്ലണ്ട്, ജര്മനി, ബെര്ജിയം എന്നീ വമ്പന്മാര് ജയം സ്വന്തമാക്കി.
എന്ഡ്രിക്കിലൂടെ ബ്രസീല്
കൗമാരക്കാരന് എന്ഡ്രിക്കിന്റെ ഗോളില് ബ്രസീലിനു ജയം. മുഹമ്മദ് സലയുടെ ഈജിപ്തിനുമേൽ ഒന്നിന് എതിരേ രണ്ട് ഗോളിനാണ് ബ്രസീല് ജയം സ്വന്തമാക്കിയത്. ഹാഫ് ടൈം സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലെത്തി ഏഴാം മിനിറ്റിലായിരുന്നു എന്ഡ്രിക്കിന്റെ ഗോള്.
ഒഹിയോയിലെ ക്ലേവ്ലാന്ഡില് നടന്ന മത്സരത്തില് ഏഴാം മിനിറ്റില് കാനറികള് ലീഡ് നേടി. ന്യൂകാസില് യുണൈറ്റഡിന്റെ മധ്യനിരക്കാരനായ ബ്രൂണോ ഗുയിമറാസാണ് ഈജിപ്തിന്റെ വല കുലുക്കിയത്. എന്നാല്, മൂന്നു മിനിറ്റിനുള്ളില് ഈജിപ്ത് ഗോള് മടക്കി. മാര്ക്കീഞ്ഞോസിന്റെ പിഴവില്നിന്നു ലഭിച്ച പന്ത് മുസ്തഫ സീക്കോ വലയിലാക്കുകയായിരുന്നു.
പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര് താരം നെയ്മറിന്റെ അഭാവത്തില് ഇറങ്ങിയ ബ്രസീലിന്റെ ആക്രമണങ്ങള്ക്കു ലക്ഷ്യമില്ലായിരുന്നു. വിനീഷ്യസ് ജൂണിയറിനും ഇഗോര് തിയാഗോയ്ക്കും ലക്ഷ്യം നേടാന് സാധിച്ചില്ല. തിയാഗോയ്ക്കു പകരം രണ്ടാം പകുതിയില് എന്ഡ്രിക് കളത്തില്. 52-ാം മിനിറ്റില് റാഫീഞ്ഞയുടെ ക്രോസില് എന്ഡ്രിക്കിന്റെ സൂപ്പര് ഫിനിഷ്. 2-1ന്റെ ജയത്തോടെ ബ്രസീല് കളംവിട്ടു.
കെയ്ന് ഗോളില് ഇംഗ്ലണ്ട്
ന്യൂസിലന്ഡിന് എതിരായ സൗഹൃദ മത്സരത്തില് ഇംഗ്ലണ്ടിനു ജയം. 45-ാം മിനിറ്റില് ക്യാപ്റ്റന് ഹാരി കെയ്ന് നേടിയ ഗോളില് 1-0ന് ആയിരുന്നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില് രാജ്യത്തിനും ക്ലബ്ബിനുമായി ഹാരി കെയ്ന് നേടിയ ഗോളുകളുടെ എണ്ണം 67 ആയി.
ജര്മനി, ബെല്ജിയം
യൂറോപ്യന് കരുത്തരായ ജര്മനിയും ബെല്ജിയവും സൗഹൃദങ്ങളില് ജയം സ്വന്തമാക്കി. ആതിഥേയരായ അമേരിക്കയെ ഒന്നിന് എതിരേ രണ്ട് ഗോളുകള്ക്ക് ജര്മനി തോല്പ്പിച്ചു. കായ് ഹവേര്ട്ട്സ് (2), ലെറോയ് സനെ (57) എന്നിവരായിരുന്നു ജര്മനിക്കായി ഗോള് നേടിയത്. ആന്റണി റോബിന്സണ് (37) അമേരിക്കയ്ക്കായി ആശ്വാസ ഗോള് നേടി. കെവിന് ഡിബ്രൂയിന് സ്കോര് ചെയ്ത പോരാട്ടത്തില് ബെല്ജിയം 5-0ന് ടുണീഷ്യയെ തകര്ത്തു.
Sports
ലണ്ടൻ: ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ട് - ന്യൂസിലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ട് ഉയർത്തിയ 254 റൺസിന് മറുപടി പറയുന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സിൽ 140 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന്റെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. 113 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇംഗ്ലണ്ട് 27 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിൻസണും മൂന്ന് വിക്കറ്റ് നേടിയ ജോഷ് ടങ്ങുമാണ് കിവികളുടെ നടുവൊടിച്ചത്. 27 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് 226 റൺസിന് പുറത്തായി. അർധസെഞ്ചുറി നേടിയ എമിലിയോ ഗേയുടെ (57) ബാറ്റിംഗ് മികവാണ് അവർക്ക് തുണയായത്. ആറ് വിക്കറ്റുകൾ നേടിയ നഥാൻ സ്മിത്താണ് ഇംഗ്ലണ്ടിന്റെ കുതിപ്പിനെ തടഞ്ഞുനിർത്തിയത്.
ഒന്നാം ഇന്നിംഗ്സിലെ ലീഡ് ഉൾപ്പെടെ 254 റൺസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് കിവികൾക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി.
NRI
കോള്ചെസ്റ്റര്: കോള്ചെസ്റ്റര് മലയാളി കമ്യൂണിറ്റിയുടെ വാര്ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഞായറാഴ്ച കോള്ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില് നടന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിച്ച പൊതുയോഗത്തില് കഴിഞ്ഞ വര്ഷത്തെ കമ്യൂണിറ്റിയുടെ പ്രവര്ത്തനങ്ങളെപ്പറ്റി വിശദമായി ചര്ച്ച ചെയ്തു.
പ്രസിഡന്റ് ജോബി ജോര്ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്ഷത്തെ റിപ്പോര്ട്ടും അവതരിപ്പിച്ചു. ട്രഷറര് ടോമി പാറയ്ക്കല് വാര്ഷിക കണക്ക് അവതരണവും നടത്തി.
തുടര്ന്ന് നടന്ന തെരഞ്ഞെടുപ്പില് 2026-27 വര്ഷത്തിലേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
പ്രസിഡന്റ്: ഷനില് അനങ്ങരത്ത്, വൈസ് പ്രസിഡന്റ്: റീജ തോമസ്, സെക്രട്ടറി: സുമേഷ് അരവിന്ദാക്ഷന്, ജോയിന്റ് സെക്രട്ടറി: വി.ആര്. വിനു, ട്രഷറര്: ടോമി പാറയ്ക്കല്, ആര്ട്ട്സ് സെക്രട്ടറി: ജിജോ ഉണ്ണി, സ്പോര്ട്ട്സ് കോഓര്ഡിനേറ്റര്: ജെയിസണ് മാത്യു, സോഷ്യല് മീഡിയ: അനൂപ് ചിമ്മന് എന്നിവരെ തെരഞ്ഞെടുത്തു.
Sports
ലണ്ടൻ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളർമാർ ആധിപത്യം സ്ഥാപിച്ചതോടെ ആദ്യ ദിനം ഇരു ടീമുകളും തകർന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 140 റൺസിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ആറുവിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ്. 29 റൺസിന് ആറുവിക്കറ്റ് നഷ്ടമായ അവരെ ഗ്ലെൻ ഫിലിപ്സ് (31) നഥാൻ സ്മിത്ത് (ആറ്) കൂട്ടുകെട്ടാണ് കൂട്ട തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീട് കിവീസ് ബൗളർമാർ പുറത്തെടുത്തത്. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംണ്ടിന്റെ തകര്ച്ച തുടങ്ങി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 41 റൺസിന് നാലു വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നിരുന്നു.
ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും ഏകദിന ശൈലിയിൽ കൗണ്ടർ അറ്റാക്ക് നടത്തിയ ഹാരിബ്രൂക്കാണ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലെത്തിച്ചത്. 71 പന്തിൽ ഏഴു ഫോറും ഒരു സിക്സറുമടക്കം 56 റൺസ് ബ്രൂക്ക് നേടി. ബെന് ഡക്കറ്റ് 19 റണ്സെടുത്തപ്പോള് ജോ റൂട്ട് ഒരു റണ്ണിന് പുറത്തായി.
ന്യൂസിലന്ഡിന് വേണ്ടി കെയ്ൽ ജാമിസണ് 62 റണ്സിന് അഞ്ചു വിക്കറ്റെടുത്തപ്പോള് നഥാന് സ്മിത്ത് മൂന്നും വില്യം ഒറൗർക്കെ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്ഡിന് ഒല്ലി റോബിന്സണ് എറിഞ്ഞ രണ്ടാം ഓവറില് മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്.
Sports
ടൗണ്ടൻ: ലോകകപ്പിന് മുന്പുള്ള അവസാന ട്വന്റി20 പരന്പരയിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതോടെ ഇന്ത്യ പരന്പര കൈവിട്ടു. താരങ്ങളുടെ ഫോമില്ലാഴ്മയും അകലുന്ന ജയവും ഇന്ത്യക്ക് ആശങ്കയുടെ ദിനങ്ങളാണ് നല്കുന്നത്.
ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പിന്നീട് രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 181 റണ്സ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
അർധസെഞ്ചുറി നേടിയ ആലീസ് കാപ്സി (43 പന്തിൽ 82), ഹീതർ നൈറ്റ് (42 പന്തിൽ 70*) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലെത്തിച്ചത്. വനിതാ ട്വന്റി20യിൽ ഇംഗ്ലണ്ട് മണ്ണിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റിക്കാർഡും മത്സരത്തിൽ പിറന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്മൃതി മന്ഥാന (8) ഷഫാലി വർമ (11) നും പുറത്തായി.
Sports
ലണ്ടൻ: മുൻ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മൈക്ക് സ്മിത്ത് (92) അന്തരിച്ചു. എംജെകെ എന്ന് അറിയപ്പെടുന്ന ബാറ്റർ ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകൾ കളിച്ചു. 25 തവണ ടീമിനെ നയിച്ചു.
1958ൽ ന്യൂസിലൻഡിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. 1972ൽ ഓസ്ട്രേലിയയ്ക്കെതിരേയാണ് അവസാന ടെസ്റ്റ് കളിച്ചത്.
NRI
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബിർമിംഗ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ആഘോഷിക്കുന്നു.
മേയ് ഒന്നിന് വെെകുന്നേരം ആറിന് കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും. മേയ് രണ്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യുകെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി. റവ. ഫാ. രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും. പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാ. സിബി വാലയിൽ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബിർമിംഗ്ഹാം യാർഡ്ലിയിലുള്ള സെന്റ് മെെക്കിൾ ആൻഡ് ഓൾ എയ്ഞ്ചൽസ് ചർച്ച് സൗത്ത് യാർഡ്ലി (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ താത്പര്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ഇടവക വികാരി റവ. ഫാ. സിബി വാലയിൽ (+44 7769 390235), ട്രസ്റ്റി നിതിൻ ബേബി (07474 544447), സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
NRI
കെറ്ററിംഗ്: 400ലധികം കുടുംബങ്ങൾ വസിക്കുന്ന ഇംഗ്ലണ്ടിലെ മാർക്കറ്റ് ആൻഡ് ഇൻഡസ്ട്രിയൽ ടൗണായ കെറ്ററിംഗിലെ മലയാളി വെൽഫെയർ അസോസിയേഷന് നവ നേതൃത്വം. പുതുമുഖങ്ങളും പരിചയസമ്പന്നരും ഇടകലർന്ന നേതൃത്വം മലയാളി വെൽഫെയർ അസോസിയേഷന് പുത്തൻ ദിശാബോധം നൽകും.
വിവിധങ്ങളായ കലാകായിക പ്രവർത്തനങ്ങൾ നടത്തുന്ന കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ ജനറൽബോഡിയിൽ നിന്നും 35 അംഗ കമ്മിറ്റിയെ ആദ്യം തെരഞ്ഞെടുത്തു. തുടർന്ന് 35 കമ്മിറ്റിയിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തു.
ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വ്യക്തികൾ വന്നതിനാൽ തെരഞ്ഞെടുപ്പ് നടത്തുകയും തുല്യ വോട്ടുകൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രണ്ടുപേർക്കും ഓരോ വർഷം വീതം പ്രസിഡന്റായും വെെസ് പ്രസിഡന്റായും പ്രവർത്തിക്കാൻ അവസരം നൽകും.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് നോർത്താംപ്ടൺ മേട്രനായി പ്രവർത്തിക്കുന്ന ബിനോയ് ചാക്കപ്പൻ ആദ്യവർഷം പ്രസിഡന്റും ജിൻസ് സെബാസ്റ്റ്യൻ വൈസ് പ്രസിഡന്റും ആയി തെരഞ്ഞെടുത്തു. ഡോണി ചാക്കോ ആണ് ജനറൽ സെക്രട്ടറി.
മറ്റു ഭാരവാഹികൾ
ട്രഷറർ - ബിജു നാലപ്പാട്ട്, ജോയിന്റ് സെക്രട്ടറി - സക്കറിയ പുത്തൻ കളം, ജോയിന്റ് ട്രഷറർ - ഉണ്ണികൃഷ്ണൻ, പിആർഒ - ബിപിൻ സുശീലൻ.
ആർട്സ് കോ-ഓർഡിനേറ്റേഴ്സ് - അർജുൻ പ്രസന്നൻ, സിബു ജോസഫ്, അരുൺ സെബാസ്റ്റ്യൻ, ജിജു ചക്കുങ്കൽ. സൗണ്ട് ആൻഡ് മീഡിയ കോഓർഡിനേറ്റർ - പി.എസ്. അനൂപ്.
ഇന്റേണൽ ഓഡിറ്റർ - ഫ്രെഡി തോമസ്. സ്പോർട്സ് കോ-ഓർഡിനേറ്റേഴ്സ് - ജെറിൻ കല്ലറക്കൽ, ജഗൻ, പി.എസ്. അനൂപ്.
ചാരിറ്റി & സ്പോൺസർഷിപ്പ് കോ-ഓർഡിനേറ്റേഴ്സ് - അബിൻ തോമസ്, ജോമോൻ ജോർജ്.
Sports
ലണ്ടൻ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ജപ്പാൻ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജപ്പാൻ വിജയിച്ചത്.
കൗറോ മിട്ടൗമോയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. 23-ാം മിനിറ്റിലാണ് മിട്ടൗമോ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ മെക്സിക്കോ ബെൽജിയത്തിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
NRI
എയ്ൽസ്ഫോർഡ്: ബ്രിട്ടനിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർഥാടനം ഈ വർഷം മേയ് 23ന് നടക്കും.
ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒൻപതാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
മരിയഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷവും പ്രതീക്ഷിക്കുന്നത്.
തീർഥാടനത്തിന്റെ വിജയത്തിനായി എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷന്റെ നേതൃത്വത്തിൽ ലണ്ടൻ, കാന്റർബറി റീജിയനുകളുടെ സഹകരണത്തോടെ വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
രാവിലെ 11.15ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കർമലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടക്കും.
തീർഥാടനത്തിനെത്തുന്ന എല്ലാവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ൽസ്ഫോർഡിലേക്ക് വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർതാടനത്തോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കാനും കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുനാൾ പ്രസുദേന്തിയാകാൻ താത്പര്യമുള്ളവർ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ (പിൽഗ്രിമേജ് ചീഫ് കോഓർഡിനേറ്റർ) -07920690343.
അഡ്രസ്: The Friars, Aylesford Carmelite Priory, Kent ME20 7BX.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില് അരങ്ങേറിയ ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനല് പോരാട്ടത്തിനു ലോക റിക്കാര്ഡ് ഡിജിറ്റല് വ്യൂവര്ഷിപ്പ്.
6.52 കോടി ആളുകളാണ് മത്സരം ഡിജിറ്റല് പ്ലാറ്റ്ഫോമായ ജിയൊഹോട്ട്സ്റ്റാറിലൂടെ കണ്ടത്.
ഐസിസി ചെയര്മാന് ജയ് ഷായാണ് വ്യൂവര്ഷിപ്പ് റിക്കാര്ഡ് വിവരം സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചത്.
ഇന്ത്യ x ഇംഗ്ലണ്ട് സെമിയില് 499 റണ്സാണ് പിറന്നത്. ട്വന്റി-20 ലോകകപ്പ് നോക്കൗട്ടിലെ റിക്കാര്ഡ് അഗ്രഗേറ്റ്. മാത്രമല്ല, മത്സരത്തില് 73 ബൗണ്ടറികള് പിറന്നു. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ റിക്കാര്ഡാണിത്.