x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ർ​ഡ്‌​സി​ൽ ബൗ​ള​ർ​മാ​രു​ടെ ആ​റാ​ട്ട്; ഇം​ഗ്ല​ണ്ടി​ന് പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡും ത​ക​ര​ന്നു


Published: June 5, 2026 06:45 AM IST | Updated: June 5, 2026 06:58 AM IST

ല​ണ്ട​ൻ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ബൗ​ള​ർ​മാ​ർ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​തോ​ടെ ആ​ദ്യ ദി​നം ഇ​രു ടീ​മു​ക​ളും ത​ക​ർ​ന്നു. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 140 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സ് ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 61 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 29 റ​ൺ​സി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്ട​മാ​യ അ​വ​രെ ഗ്ലെ​ൻ ഫി​ലി​പ്സ് (31) ന​ഥാ​ൻ സ്മി​ത്ത് (ആ​റ്) കൂ​ട്ടു​കെ​ട്ടാ​ണ് കൂ​ട്ട ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ ടോം ​ലാ​ഥം ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക്യാ​പ്റ്റ​ന്‍റെ തീ​രു​മാ​നം ശ​രി​വെ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് പി​ന്നീ​ട് കി​വീ​സ് ബൗ​ള​ർ​മാ​ർ പു​റ​ത്തെ​ടു​ത്ത​ത്. മ​ത്സ​രം ആ​രം​ഭി​ച്ച് അ​ധി​കം വൈ​കാ​തെ ത​ന്നെ ഇം​ണ്ടി​ന്‍റെ ത​ക​ര്‍​ച്ച തു​ട​ങ്ങി. ഒ​രു ഘ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് 41 റ​ൺ​സി​ന് നാലു വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ർ​ന്നി​രു​ന്നു.

ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ കൊ​ഴി​യു​മ്പോ​ഴും ഏ​ക​ദി​ന ശൈ​ലി​യി​ൽ കൗ​ണ്ട​ർ അ​റ്റാ​ക്ക് ന​ട​ത്തി​യ ഹാ​രി​ബ്രൂ​ക്കാ​ണ് ഇം​ഗ്ല​ണ്ടി​നെ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. 71 പ​ന്തി​ൽ ഏ​ഴു ഫോ​റും ഒ​രു സി​ക്സ​റു​മ​ട​ക്കം 56 റ​ൺ​സ് ബ്രൂ​ക്ക് നേ​ടി. ബെ​ന്‍ ഡ​ക്ക​റ്റ് 19 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ ജോ ​റൂ​ട്ട് ഒ​രു റ​ണ്ണി​ന് പു​റ​ത്താ​യി.

ന്യൂ​സി​ല​ന്‍​ഡി​ന് വേ​ണ്ടി കെ​യ്ൽ ജാ​മി​സ​ണ്‍ 62 റ​ണ്‍​സി​ന് അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ന​ഥാ​ന്‍ സ്മി​ത്ത് മൂ​ന്നും വി​ല്യം ഒ​റൗ​ർ​ക്കെ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ന്യൂ​സി​ല​ന്‍​ഡി​ന് ഒ​ല്ലി റോ​ബി​ന്‍​സ​ണ്‍ എ​റി​ഞ്ഞ ര​ണ്ടാം ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

Tags : Lords Test New Zealand England

Recent News

Corehub Up