കൊച്ചി: സഹകരണസ്ഥാപനങ്ങളിലെ ഭരണസമിതിയെ പൊതുയോഗത്തിന് അവിശ്വാസ പ്രമേയത്തിലൂടെ പൂര്‍ണമായും നീക്കം ചെയ്യാനാകുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയ ചട്ടം ഭേദഗതി ഭരണഘടനാപരമാണെന്നു ഹൈക്കോടതി. ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
പൊതുയോഗത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനും ചര്‍ച്ച ചെയ്തു പാസാക്കാനുമുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാര്‍ സഹകരണസംഘം ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചു സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ പ്രസിഡന്റ് ഷാജി മോഹന്‍ നല്കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Tags : high court Cooperative governing body noconfidence motion