x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​വ​സം​സ്കാ​ര​ത്തി​ന് മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വ​യോ​ധി​ക ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി

വെബ് ഡെസ്ക്
Published: September 24, 2026 10:21 AM IST | Updated: September 24, 2026 10:22 AM IST

രേ​ണു​ക​മ്മ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി​യി​ൽ മ​രി​ച്ചെ​ന്ന് ഉ​റ​പ്പി​ച്ച് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് ഒ​രു​ങ്ങു​മ്പോ​ൾ ജീ​വ​നു​ണ്ടെ​ന്ന് ക​ണ്ട് ബ​ന്ധു​ക്ക​ൾ ഞെ​ട്ടി. അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ പൂ​മാ​ല​ക​ളു​മാ​യി കാ​ത്തു​നി​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് മു​ന്നി​ലൂ​ടെ 63 വ​യ​സു​കാ​രി​യാ​യ രേ​ണു​ക​മ്മ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ഹാ​വേ​രി​യി​ലെ ഗൊ​ഡ​ച്ചി​കൊ​ണ്ട ഗ്രാ​മ​വാ​സി​യാ​ണ് രേ​ണു​ക​മ്മ. അ​സു​ഖ ബാ​ധി​ത​യാ​യ ഇ​വ​ർ​ക്ക് ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​യ​വും കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ക്ക​ൾ ഡോ​ക്ട​റെ വ​രു​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ശ്വാ​സം നി​ല​ച്ച​താ​യി ക​ണ്ട് അ​ദ്ദേ​ഹം മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ വീ​ട്ടു​മു​റ്റ​ത്ത് ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി പ​ന്ത​ലൊ​രു​ക്കു​ക​യും മ​റ​വു​ചെ​യ്യാ​നു​ള്ള കു​ഴി ത​യാ​റാ​ക്കു​ക​യും ചെ​യ്തു. അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പൂ​മാ​ല​ക​ളു​മാ​യി എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പ​ന്ത​ലി​ൽ കി​ട​ത്തി​യി​രു​ന്ന അ​മ്മ​യു​ടെ നെ​ഞ്ച് ചെ​റു​താ​യി ഉ​യ​രു​ക​യും താ​ഴു​ക​യും ചെ​യ്യു​ന്ന​ത് മ​ക​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ മ​ക​ൻ രേ​ണു​ക​മ്മ​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​തി​വേ​ഗം ഇ​ട​പെ​ട്ട മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ പ​രി​ശ്ര​മം ഫ​ലം ക​ണ്ടു. അ​ൽ​പ​സ​മ​യ​ത്തി​ന​കം രേ​ണു​ക​മ്മ ക​ണ്ണു​ക​ൾ തു​റ​ന്നു. 'ഡ​യ​ബ​റ്റി​ക് കോ​മ' അ​വ​സ്ഥ​യി​ലാ​യ​തു​കൊ​ണ്ടാ​ണ് ശ്വാ​സം പൂ​ർ​ണ​മാ​യി നി​ല​ച്ച​തു​പോ​ലെ തോ​ന്നി​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews ElderlyWoman Life Funeral

Recent News

Corehub Up