x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ൽ 'മാ​വാം-​ധി​യാ​ൻ' പ്ര​ചാ​ര​ണ​വു​മാ​യി ഹ​ർ​സി​മ്ര​ത് കൗ​ർ 

ഓൺലൈൻ ഡെസ്ക്
Published: September 24, 2026 05:28 AM IST | Updated: September 24, 2026 05:28 AM IST

ഹ​ർ​സി​മ്ര​ത് കൗ​ർ 

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി അ​ടി​ത്ത​റ ശ​ക്ത​മാ​ക്കാ​ൻ 'മാ​വാം-​ധി​യാ​ന്' (അ​മ്മ​മാ​രും മ​ക്ക​ളും) എ​ന്ന വ​നി​താ കേ​ന്ദ്രീ​കൃ​ത പ്ര​ചാ​ര​ണ​വു​മാ​യി മു​തി​ർ​ന്ന ശി​രോ​മ​ണി അ​കാ​ലി ദ​ൾ നേ​താ​വും ലോ​ക്‌​സ​ഭാ എം​പി​യു​മാ​യ ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ. ല​ഹ​രി​മ​രു​ന്ന് വി​പ​ത്ത്, പോ​ലീ​സി​ന്‍റെ വീ​ഴ്ച​ക​ൾ, സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഹ​ർ​സി​മ്ര​തി​ന്‍റെ പ്ര​ചാ​ര​ണം. 

ഭ​ർ​ത്താ​വും അ​കാ​ലി ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഹ​ർ​സി​മ്ര​ത് പാ​ർ​ട്ടി നേ​തൃ​നി​ര​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ക​ട​ന്നു​വ​ന്ന​ത്. ഭ​ട്ടി​ണ്ട​യി​ൽ നി​ന്ന് തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ എം​പി​യാ​യ ഹ​ർ​സി​മ്ര​ത്, 2020-ൽ ​കേ​ന്ദ്ര കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ചി​രു​ന്നു.

2015-ലെ ​ബ​ർ​ഗാ​രി സി​ഖ് ഗ്ര​ന്ഥ അ​പ​മാ​ന​ക്കേ​സ്, ക​ർ​ഷ​ക സ​മ​രം, ബി​ജെ​പി​യു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കേ​റ്റ തി​രി​ച്ച​ടി​ക​ൾ മ​റി​ക​ട​ന്ന് ബാ​ദ​ൽ കു​ടും​ബ​ത്തി​ന്‍റെ സ്വാ​ധീ​നം തി​രി​കെ പി​ടി​ക്കു​ക​യെ​ന്ന​ത് ഹ​ർ​സി​മ്ര​തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. 

Tags : Shiromani Akali Dal Maawan-Dhiyan Punjab Bathinda Sukhbir Singh Badal HarsimratKaurBadal

Recent News

Corehub Up