പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മോദി ഭരണകൂടം നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റണമെന്നാവശ്യപ്പെട്ട് 26ന് ജന്തർ മന്തറിലേക്ക് പ്രതിഷേധമാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (എസ്കെഎം).
ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിആർ) കർഷകർ മന്ദിർ മാർഗിൽ ഒത്തുകൂടുമെന്നും അവിടെനിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും എസ്കെഎം അറിയിച്ചു.
ചരിത്രപരമായ ഒന്നാം കർഷകപ്രക്ഷോഭത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ചാണ് മാർച്ച്.
Tags : Samyukt Kisan Morcha March Announces Jantar Mantar Narendra Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash