Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narendra Modi

Australia and Oceania

ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ

മെ​ൽ​ബ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വി​ക്‌​ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് (വി​കെ​സി​സി) പ്ര​സി​ഡ​ന്‍റ് ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച, വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ​ർ​ക്കും ഏ​റെ അ​ഭി​മാ​ന നി​മി​ഷ​മാ​ണ് ഇ​ത് സ​മ്മാ​നി​ച്ച​ത്. Australia India Friendship Forum (AIF) സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സ്, വി​ക്ടോ​റി​യ​ൻ പ്രീ​മി​യ​ർ ജ​സി​ന്ത അ​ല​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്നാ​നാ​യ പൈ​തൃ​കം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ

വി​ക്ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ, ക്നാ​നാ​യ സ​മൂ​ഹം ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സി​ഡ്‌​നി​യി​ൽ വ​ച്ച് വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്ന "ഓ​ഷ്യാ​ന പൈ​തൃ​കം' മ​ഹാ​സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചും ഓ​ഷ്യാ​ന​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കി​യ Australia India Friendship Forum (AIF)-നോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

- ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ (VKCC പ്ര​സി​ഡ​ന്‍റ്)

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

ക്നാ​നാ​യ സ​മൂ​ഹം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വും മൂ​ല്യ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും സ​മൂ​ഹ​ത്തിന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഇ​ത് വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നു മാ​ത്ര​മു​ള്ള അം​ഗീ​കാ​ര​മ​ല്ല, മ​റി​ച്ച് ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നും ല​ഭി​ച്ച ആ​ദ​ര​വാ​ണെ​ന്ന് KCCO പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ക്നാ​നാ​യ സ​മൂ​ഹം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​കൂ​ടി​ക്കാ​ഴ്ച​യെ പ്ര​വാ​സി സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

National

കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന നീ​ളു​ന്നു; സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യും വി​പു​ലീ​ക​ര​ണ​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ് ഉ​ണ്ടാ​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ജൂ​ലൈ 20-ഓ​ടെ ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ണാ​യ​ക നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭാ മാ​റ്റ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലേ​ക്ക് നീ​ണ്ടു​പോ​യേ​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള സൂ​ച​ന​ക​ൾ.

'ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്', മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം തു​ട​ങ്ങി​യ അ​തി​നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ വ​രാ​നി​രി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ഇ​രു​സ​ഭ​ക​ളി​ലും ഭ​ര​ണ​പ​ക്ഷ​ത്തി​ന് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​ക്കു​ള്ളി​ൽ അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ൾ നി​ർ​ണാ​യ​ക വോ​ട്ടെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. കൂ​ടാ​തെ, സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വ​രാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ഒ​രു 'വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​യി' ഉ​പ​യോ​ഗി​ച്ച് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും ഇ​ത് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളും മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ട്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി തി​ര​ക്കി​ലാ​യി​രി​ക്കും. ജൂ​ലൈ 4-ന് ​അ​ദ്ദേ​ഹം രാ​ജ​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ജൂ​ലൈ 6 മു​ത​ൽ 11 വ​രെ ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ 5 മാ​ത്ര​മാ​ണ് ഡ​ൽ​ഹി​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ഏ​ക ദി​വ​സം.

 

National

സെ​ഷെ​ൽ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് പു​റ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് സെ​ഷെ​ൽ​സി​ലേ​ക്ക് പു​റ​പ്പെ​ടും. രാ​വി​ലെ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ച്ച​യ്ക്ക് 1.15ന് ​സെ​ഷെ​ൽ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും.

തു​ട​ർ​ന്ന് സെ​ഷെ​ൽ​സ് നാ​ഷ​ണ​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് സ​ന്ദ​ർ​ശ​നം തു​ട​ങ്ങും. വൈ​കി​ട്ട് സെ​ഷെ​ൽ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി, രാ​ത്രി പ്ര​സി​ഡ​ന്‍റ് പാ​ട്രി​ക് ഹെ​ർ​മി​നി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വി​രു​ന്നി​ലും പ​ങ്കെ​ടു​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം കൂ​ട്ടി ഉ​റ​പ്പി​ക്കാ​നാ​ണ് സ​ന്ദ​ർ​ശ​നം.

National

നീ​റ്റ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് യാ​ത്രാ ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​ത് വൈ​കി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 1:15 ഓ​ടെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് ഉ​ട​ൻ മ​ട​ങ്ങു​ന്ന​തി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യ്ക്ക് 2 മ​ണി​ക്ക് നീ​റ്റ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ, വി​വി​ഐ​പി യാ​ത്രാ പ്രോ​ട്ടോ​ക്കോ​ൾ കാ​ര​ണം റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ വൈ​കാ​നും സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ മ​ട​ക്കം വൈ​കി​പ്പി​ച്ച​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

രാ​ജ്യം യോ​ഗാ​ദി​ന നി​റ​വി​ൽ; യു​വാ​ക്ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. കോ​ൽ​ക്ക​ത്ത​യി​ലെ റെ​ഡ് റോ​ഡി​ൽ ന​ട​ന്ന യോ​ഗാ​ച​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ത്തു. അ​തി​രാ​വി​ലെ ത​ന്നെ ആ​രം​ഭി​ച്ച യോ​ഗാ​ഭ്യാ​സ ച​ട​ങ്ങു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം അ​ണി​ചേ​ർ​ന്ന​ത്.

യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് ജീ​വി​ത​ച​ര്യ​യാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും യു​വാ​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ദ്ധ​ക്യം യോ​ഗ​യി​ലൂ​ടെ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ യോ​ഗാ​ച​ര​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന മു​ഖ്യ സ​ന്ദേ​ശം.

സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ർ, ഒ​ഡീ​ഷ​യി​ലെ കോ​ണാ​ർ​ക്, ത​മി​ഴ്നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​രം തു​ട​ങ്ങി രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട 100 ച​രി​ത്ര-​സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം കേ​ര​ള​വും യോ​ഗ ദി​ന​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

International

സ്ലൊ​വാ​ക്യ​യു​ടെ പ​ര​മോ​ന്ന​ത ദേ​ശീ​യ ബ​ഹു​മ​തി ന​രേ​ന്ദ്ര മോ​ദി​ക്ക് 

ബ്രാ​റ്റി​സ്‌​ലാ​വ: സ്ലൊ​വാ​ക്യ​യു​ടെ പ​ര​മോ​ന്ന​ത ദേ​ശീ​യ ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ് ദി ​വൈ​റ്റ് ഡ​ബി​ൾ ക്രോ​സ്, ഫ​സ്റ്റ് ക്ലാ​സ്’ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ്ലൊ​വാ​ക്യ​ൻ പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പെ​ല്ലെ​ഗ്രി​നി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

പു​ര​സ്കാ​ര​ത്തി​ന് സ്ലൊ​വാ​ക്യ​ൻ പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പെ​ല്ലെ​ഗ്രി​നി​ക്കും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും ന​രേ​ന്ദ്ര മോ​ദി ന​ന്ദി അ​റി​യി​ച്ചു. 140 കോ​ടി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ദ്ദേ​ഹം പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു. ഈ ​ബ​ഹു​മ​തി ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ശ​ക്ത​മാ​യ സൗ​ഹൃ​ദ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണി​തെന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യും സ്ലൊ​വാ​ക്യ​യും ത​മ്മി​ലു​ള്ള ശാ​ശ്വ​ത സൗ​ഹൃ​ദ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ജി 7 ​ഉ​ച്ച​കോ​ടി; മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച നാ​ളെ

പാ​രി​സ്: ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഫ്രാ​ൻ​സി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റി​ലും മോ​ദി​യും ട്രം​പും ച​ർ​ച്ച ന​ട​ത്തി​യേ​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​ക​ൽ​ച്ച നി​ല​നി​ൽ​ക്കെ​യാ​ണ് മോ​ദി​യും ട്രം​പും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യാ​പാ​ര ക​രാ​ർ, അ​മേ​രി​ക്ക​യു​ടെ തീ​രു​വ ന​യം, ഊ​ർ​ജ​സു​ര​ക്ഷ, പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ, ഇ​ന്ത്യ​ൻ നാ​വി​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ആ​ഗോ​ള എ​ണ്ണ​വി​ത​ര​ണ ശൃം​ഖ​ല​യെ ബാ​ധി​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ച​ർ​ച്ച​യാ​യേ​ക്കും.

 

International

സമഗ്ര മേഖലകളിലും സഹകരണത്തിന് ഇന്ത്യ-സ്ലൊവാക്യ ധാരണ

ബ്രാ​​​റ്റി​​​സ്ലാ​​​വ: ഇ​​​ന്ത്യ​​​യും സ്ലൊവാ​​​ക്യ​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം സ​​​മ​​​ഗ്ര​​​പ​​​ങ്കാ​​​ളി​​​ത്ത പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും സ്ലൊ​​​വാ​​​ക്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ബ​​​ർ​​​ട്ട് ഫി​​​ക്കോ​​​യും ത​​​മ്മി​​​ൽ ബ്രാ​​​റ്റി​​​സ്ലാ​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, പ്ര​​​തി​​​രോ​​​ധം, വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന​​​ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ധാ​​​ര​​​ണ​​​യിലായി.

സാ​​​മ്പ​​​ത്തി​​​ക-​​​വ്യാ​​​പാ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​നി​​​യും ഏ​​​റെ മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​നു​​​ണ്ടെ​​​ന്ന് മോ​​​ദി പ​​​റ​​​ഞ്ഞു. പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​പ​​​ത്രം ഉ​​​ൾ​​​പ്പെടെ ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, സൈ​​​ബ​​​ർ സു​​​ര​​​ക്ഷ, ശാ​​​സ്ത്ര​​​ഗ​​​വേ​​​ഷ​​​ണം, ആ​​​ണ​​​വോ​​​ർ​​​ജം തു​​​ട​​​ങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പു​​​വ​​​ച്ചു.

National

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി; ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ലി​രു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ജൂ​ൺ 10-ഓ​ടെ തു​ട​ർ​ച്ച​യാ​യി 4,399 ദി​വ​സ​ങ്ങ​ൾ ഭ​ര​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഈ ​അ​പൂ​ർ​വ്വ റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ര​വ​ധി ലോ​ക​നേ​താ​ക്ക​ൾ മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഡൊ​ണാ​ൾ​ഡ് ട്രം​പും അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തി​നു​മു​മ്പ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വും ഇ​ന്ദി​രാ ഗാ​ന്ധി​യും ദീ​ർ​ഘ​കാ​ലം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഒ​ന്നി​ട​വി​ട്ട ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ 'തു​ട​ർ​ച്ച​യാ​യി' ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സം രാ​ജ്യം ഭ​രി​ച്ച തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വ് എ​ന്ന പ​ദ​വി​യാ​ണ് ഇ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

2014 മേ​യ് മാ​സ​ത്തി​ൽ ആ​ദ്യ​മാ​യി അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ നി​ല​വി​ലു​ട​നീ​ളം തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഭ​ര​ണ​കാ​ല​യ​ള​വു​ക​ളി​ലാ​യി അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​യും അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ട്രം​പി​ന്‍റെ ഈ ​അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം. ആ​ഗോ​ള​ത​ല​ത്തി​ൽ മോ​ദി​യു​ടെ നേ​തൃ​ത്വ പാ​ട​വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​സ​ന്ദേ​ശ​ത്തെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ ലോ​ക​രാ​ജ്യ ത​ല​വ​ന്മാ​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ആ​ശം​സ​ക​ൾ അ​റി​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

National

സ​ത്യം ഇ​ല്ലാ​താ​കു​ന്നി​ല്ല; മോ​ദി സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.12 വ​ർ​ഷ​ത്തി​നി​ട​യി​ൽ മോ​ദി സ​ർ​ക്കാ​ർ വെ​റും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച​തു​കൊ​ണ്ടോ വി​ക​ല​മാ​ക്കി​യ​തു​കൊ​ണ്ടോ സ​ത്യം ഇ​ല്ലാ​താ​കു​ന്നി​ല്ല. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ത് പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലി​രു​ന്ന​തും നെ​ഹ്‌​റു​വാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി ഇ​ന്ദി​രാ ഗാ​ന്ധി​യാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പ്ര​ധാ​ന​മ​ന്ത്രി ആ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ഇ​പ്പോ​ൾ ബി​ജെ​പി​ക്ക് പ​രി​ഹാ​സ്യ​മാ​യ പു​തി​യൊ​രു വി​ഭാ​ഗം ത​ന്നെ ക​ണ്ടെ​ത്തേ​ണ്ടി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വെ​റും പ്ര​ച​ര​ണ​ങ്ങ​ളും പ​രാ​ജ​യ​വും മാ​ത്ര​മാ​ണ്. ഇ​പ്പോ​ൾ നേ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ഈ ​സ​ർ​ക്കാ​രി​ന് ബാ​ക്കി​യു​ള്ള​ത് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റും കെ​ട്ടി​ച്ച​മ​ച്ച ക​ഥ​ക​ളും മാ​ത്ര​മാ​ണെ​ന്നും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

National

എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം നാ​ളെ

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ 12 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് പ്ര​മാ​ണി​ച്ച് മു​ന്ന​ണി​യി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും യോ​ഗം നാ​ളെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണം, വി​ക​സി​ത ഭാ​ര​തം പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി, പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു​യ​ർ​ന്നു​വ​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ ച​ർ​ച്ച​യാ​കും.

കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ വി​ല​യി​രു​ത്ത​ലു​മു​ണ്ടാ​കും. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യും ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ൻ​ഡി​എ യോ​ഗ​ത്തി​നു​ശേ​ഷം നി​തി ആ​യോ​ഗി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Movies

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്ത​നാ​കാ​ത്ത ന​ഷ്ടം; അ​നു​ശോ​ചി​ച്ച് മോ​ദി​യും രാ​ഹു​ലും

വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

ദു​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും എ​ണ്ണ​മ​റ്റ ആ​രാ​ധ​ക​രോ​ടു​മൊ​പ്പ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്‌​ട​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു സ​ലിം​കു​മാ​റെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

National

സി​ബി​എ​സ്ഇ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം; മോ​ദി ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ കൂ​ട്ട​ന​ട​പ​ടി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​രീ​ക്ഷാ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കൂ​ട്ട ന​ട​പ​ടി. ചെ​യ​ർ​മാ​ൻ രാ​ഹു​ൽ സിം​ഗ്, സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷൂ ഗു​പ്ത എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി.

വി​വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ല​യാ​ണ് ന​പ​ടി​യു​ണ്ടാ​യ​ത്. ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും സ്ഥ​ലം മാ​റ്റി​യ​തി​ന് പി​ന്നാ​ലെ പു​തി​യ നി​യ​മ​ന​ങ്ങ​ളും ന​ട​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​ബി​എ​സ്ഇ​യു​ടെ പു​തി​യ ചെ​യ​ർ​മാ​നാ​യി എ​ൽ.​പി. സീ​താ​റാ​മി​നെ​യും പു​തി​യ സെ​ക്ര​ട്ട​റി​യാ​യി വ​രു​ൺ ഭ​ര​ദ്വാ​ജി​നെ​യും നി​യ​മി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ത്തു​ട​ർ​ന്ന് മു​ൻ ചെ​യ​ർ​മാ​നെ​യും സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ.

National

നീ​റ്റ് പു​നഃ​പ​രീ​ക്ഷ; നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നേ​രി​ട്ട് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. അ​തി​നാ​ൽ ഒ​രു പി​ഴ​വും ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ലെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.

ജൂ​ൺ 21 ന് ​ന​ട​ത്തു​ന്ന പു​നഃ​പ​രീ​ക്ഷ​യ്ക്കാ​യി ചി​ല പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രും എ​ൻ​ടി​എ​യും കോ​ട​തി​യെ അ​റി​യി​ച്ചു. പ​രീ​ക്ഷ​യു​ടെ പ​രി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​തി​നാ​യി പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ൻ​ടി​എ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച മ​ന​സി​കാ​ഘാ​തം ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും യു​വാ​ക്ക​ളെ നി​രാ​ശ​രാ​ക്ക​രു​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നീ​റ്റ്-​യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ൾ വെ​ള്ളി​യാ​ഴ്‌​ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തോ​ടു നി​ർ​ദേ​ശി​ച്ച കോ​ട​തി ഹ​ർ​ജി​ക​ൾ ജൂ​ലൈ ര​ണ്ടാം വാ​രം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്‌. ന​ര​സിം​ഹ, ആ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചയെ തു​ട​ർ​ന്ന് മേ​യ് മൂ​ന്നി​ന് ന​ട​ത്തി​യ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു.

National

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; വികസനപദ്ധതികൾക്ക് പിന്തുണ തേടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂ​ടി​ക്കാ​ഴ്ചയിൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ഹാ​യ​വും ച​ര്‍​ച്ച​യായതായാണ് സൂചന.

എ​യിം​സ്, മെ​ട്രോ, റെ​യി​ല്‍​വെ വി​ക​സ​നം, തു​റ​മു​ഖ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കും. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യാണ് വി.ഡി. സതീശൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും.

കേ​ന്ദ്ര​ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെയും കാണും.

National

മു​ഖ്യ​മ​ന്ത്രി ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സേ​വാ​തീ​ർ​ഥി​ലെ ഓ​ഫീ​സി​ല്‍ ആ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​യു​ണ്ടാ​യേ​ക്കും. വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ്‌ കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യും വി‌.​ഡി. സ​തീ​ശ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​കും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ട​ക്കം.

National

വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ സ​തീ​ശ​ൻ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് വി.​ഡി.​സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ഖ​ർ​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​താ​യാ​ണ് സൂ​ച​ന.

ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രെ കാ​ണാ​ൻ സ​തീ​ശ​ൻ എ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം നേ​താ​ക്ക​ളോ​ട് ന​ന്ദി അ​റി​യി​ച്ചു.

 

NRI

ന​രേ​ന്ദ്ര മോ​ദി റോ​മി​ൽ; ഇ​ന്ത്യ - ഇ​റ്റ​ലി ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്

റോം: ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര -​ വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം "പ്ര​ത്യേ​ക ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക്' ഉ​യ​ർ​ത്താ​ൻ റോ​മി​ൽ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ആ​ദ്യ ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം: മു​ൻ​പ് ജി7, ​ജി20 ഉ​ച്ച​കോ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ആ​ദ്യ ഔ​ദ്യോ​ഗി​ക ഇ​റ്റ​ലി സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ബു​ധ​നാ​ഴ്ച റോ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വി​ല്ല ഡോ​റി​യ പാം​ഫി​ലി​യി​ൽ വ​ച്ച് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഐഎംഇസി പ​ദ്ധ​തി​ക്ക് മു​ൻ​ഗ​ണ​ന: ഇ​ന്ത്യ​യെ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും യൂ​റോ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന "ഇ​ന്ത്യ-​മി​ഡി​ൽ ഈ​സ്റ്റ്-​യൂ​റോ​പ്പ് ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ' (ഐഎംഇസി) വി​ക​സ​ന​ത്തി​ന് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന് റോ​മി​ൽ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

 

NRI

ന​രേ​ന്ദ്ര മോ​ദി നോ​ർ​വേ​യി​ൽ; 43 വ​ർ​ഷ​ത്തി​ന് ശേ​ഷം നോ​ർ​വേ​യി​ൽ എ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഓ​സ്‌​ലോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​രി​ത്ര​പ​ര​മാ​യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി നോ​ർ​വേ ത​ല​സ്ഥാ​ന​മാ​യ ഓ​സ്‌​ലോ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. 43 വ​ർ​ഷ​ത്തി​നി​ടെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി നോ​ർ​വേ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

നാ​ല് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി തി​ങ്ക​ളാ​ഴ്ച നോ​ർ​വേ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം: ഓ​സ്‌​ലോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​യെ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി ജോ​നാ​സ് ഗ​ഹ​ർ സ്റ്റോ​റെ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​ന് നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ന്ദി അ​റി​യി​ച്ച മോ​ദി, ഈ ​സ​ന്ദ​ർ​ശ​നം ഇ​ന്ത്യ-​നോ​ർ​വേ സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​ക​ൾ: സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ നോ​ർ​വേ​യി​ലെ രാ​ജാ​വ് ഹാ​രാ​ൾ​ഡ് അ​ഞ്ചാ​മ​ൻ, സോ​ൻ​ജ രാ​ജ്ഞി എ​ന്നി​വ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കൂ​ടാ​തെ നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ക്കും.

 

International

റോ​യ​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദ ​പോ​ളാ​ർ സ്റ്റാ​ർ; ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വീ​ഡ​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

സ്റ്റോ​ക്ഹോം: സ്വീ​ഡ​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ റോ​യ​ൽ ഓ​ർ​ഡ​ർ ഓ​ഫ് ദ് ​പോ​ളാ​ർ സ്റ്റാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ചു. ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് മോ​ദി സ്വീ​ഡ​നി​ലെ​ത്തി​യ​ത്. സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​ഫ് ക്രി​സ്റ്റ​ർ​സ​ൻ മോ​ദി​യെ ഗോ​ത​ൻ​ബെ​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വ്യാ​പാ​രം, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.

സ്വീ​ഡ​നു​മാ​യു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ്ര​മു​ഖ​ർ​ക്കാ​യി 1748 മു​ത​ൽ ന​ൽ​കി വ​രു​ന്ന ബ​ഹു​മ​തി​യാ​ണി​ത്. ഇ​തോ​ടെ മോ​ദി​ക്കു ല​ഭി​ച്ച രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ളു​ടെ എ​ണ്ണം 31 ആ​യി. 1921ൽ ​സ്റ്റോ​ക്കോം സ​ന്ദ​ർ​ശി​ച്ച​പ്പോ‍​ൾ ര​ബീ​ന്ദ്ര​നാ​ഥ ട​ഗോ​ർ ക​വി​ത കു​റി​ച്ച ര​ണ്ട് കാ​ർ​ഡു​ക​ളു​ടെ പ​ക​ർ​പ്പും മോ​ദി​ക്ക് സ​മ്മാ​നി​ച്ചു.

സ്വീ​ഡ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും മോ​ദി ക​ണ്ടു. സ്വീ​ഡി​ഷ് ഓ​പ​റ ഗാ​യി​ക ഷാ​ർ​ല​റ്റ് ഹ​ൾ​ഡ​റ്റ് വൈ​ഷ്ണ​വ ജ​ന​തോ ഭ​ജ​ൻ പാ​ടി​യാ​ണ് മോ​ദി​യെ വ​ര​വേ​റ്റ​ത്. ഇ​ന്ത്യ - യൂ​റോ​പ്പ് വ്യാ​പാ​ര​ബ​ന്ധ​വും നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര, വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

International

ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ ചെ​മ്പോ​ല​ക​ൾ; പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി നെ​ത​ർ​ല​ൻ​ഡ്സ്

ആം​സ്റ്റ​ർ​ഡാം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ചെ​മ്പോ​ല​ക​ൾ കൈ​മാ​റി നെ​ത​ർ​ല​ൻ​ഡ്സ്. 11ാം നൂ​റ്റാ​ണ്ടി​ലേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ചോ​ള കാ​ല​ഘ​ട്ട​ത്തി​ലെ ചെ​മ്പോ​ല​ക​ളാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ഇ​ന്ത്യ​യ്ക്ക് തി​രി​കെ ന​ൽ‌​കി​യ​ത്.

ത​മി​ഴി​ലും സം​സ്കൃ​ത​ത്തി​ലു​മാ​ണ് 21 വ​ലി​യ ഫ​ല​ക​ങ്ങ​ളും 3 ചെ​റി​യ ഫ​ല​ക​ങ്ങ​ളും അ​ട​ങ്ങു​ന്ന ആ​നൈ​മം​ഗ​ലം ചെ​മ്പോ​ല​ക​ൾ. നെ​ത​ർ​ല​ൻ​ഡ്സ് പ്ര​ധാ​ന​മ​ന്ത്രി റോ​ബ് ജെ​റ്റ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ചെ​മ്പോ​ല​ക​ൾ തി​രി​കെ ന​ൽ​കി​യ​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ചെ​മ്പോ​ല​ക​ൾ തി​രി​കെ ല​ഭി​ച്ച​ത്. 21 ചെ​മ്പോ​ല​ക​ൾ​ക്ക് ഏ​ക​ദേ​ശം 30 കി​ലോ​ഗ്രാം തൂ​ക്കം വ​രും. ചോ​ള രാ​ജ​വം​ശ​ത്തി​ന്‍റെ രാ​ജ​മു​ദ്ര പ​തി​ച്ച വെ​ങ്ക​ല വ​ള​യ​ത്തി​ലാ​ണ് ചെ​മ്പോ​ല​ക​ൾ കോ​ർ​ത്തി​രി​ക്കു​ന്ന​ത്.

ഡ​ച്ച് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന നാ​ഗ​പ​ട്ട​ണ​ത്തു​നി​ന്ന് 18-ാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ലെ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ലോ​റ​ൻ​ഷ്യ​സ് കാ​മ്പ​ർ ആ​ണ് ചെ​മ്പോ​ല​ക​ൾ നെ​ത​ർ​ല​ൻ​ഡ്സി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

രാ​ജേ​ന്ദ്ര ചോ​ള​ൻ ഒ​ന്നാ​മ​ൻ ത​ന്‍റെ പി​താ​വാ​യ രാ​ജ​രാ​ജ ചോ​ള​ൻ ഒ​ന്നാ​മ​ൻ ന​ൽ​കി​യ ഒ​രു വാ​ക്കാ​ലു​ള്ള ഉ​റ​പ്പി​ന് ഔ​ദ്യോ​ഗി​ക രൂ​പം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ചെ​മ്പോ​ല​ക​ൾ.

 

National

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല ചെ​യ്ത​ത് സ​ർ​ക്കാ​രാ​ണ്; മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ശ​ബ്ദ​ത​യെ ചോ​ദ്യം ചെ​യ്താ​ണ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​ത്.

പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ അ​ടി​യ​ന്ത​ര​മാ​യി പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല ചെ​യ്ത​ത് സ​ർ​ക്കാ​രാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ച്ച ഇ​ത്ര​യും വ​ലി​യൊ​രു വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കാ​ണ്ടാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​പ​ക്ഷം ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ സി. ​ജോ​സ​ഫ് വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്. ഈ ​മാ​സം അ​വ​സാ​നം ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന വി​ജ​യ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ‌​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നീ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച, ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​ജ​യ് വി​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളും മോ​ദി​യു​ടെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ​യും മു​ന്നി​ൽ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്കു​ള്ള വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി. ആ​ഭ്യ​ന്ത​രം, പോ​ലീ​സ്, വ​നി​താ-​ശി​ശു​ക്ഷേ​മം തു​ട​ങ്ങി​യ പ്ര​ധാ​ന വ​കു​പ്പു​ക​ൾ മു​ഖ്യ​മ​ന്ത്രി വി​ജ​യ് കൈ​കാ​ര്യം ചെ​യ്യും.

National

ഇന്ധനം ലാഭിക്കാൻ ഔദ്യോഗിക വാഹനവ്യൂഹം കുറച്ച് പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൗ​ര​ർ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്ക​ണ​മെ​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗ​ണ്യ​മാ​യി കു​റ​ച്ചെ​ന്നു റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്തി​ടെ ന​ട​ത്തി​യ ഗു​ജ​റാ​ത്ത്, ആ​സാം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​കു​തി മാ​ത്ര​മേ വാ​ഹ​ന​വ്യൂ​ഹം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് ഔ​ദ്യോ​ഗി​ക സ്രോ​ത​സു​ക​ളെ ഉ​ദ്ധ​രി​ച്ചു വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്തെ പൗ​ര​രോ​ട് ചെ​ല​വ് ചു​രു​ക്കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ റോ​ഡ് ഷോ​ക​ൾ ന​ട​ത്തി​യ​തി​നും ഫൈ​റ്റ​ർ ജെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള എ​യ​ർ​ഷോ​ക​ൾ വീ​ക്ഷി​ച്ച​തി​നും വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന​തി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വി​മ​ർ​ശ​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പു​തു​താ​യൊ​ന്നും വാ​ങ്ങാ​തെ ത​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

എ​സ്പി​ജി (സ്പെ​ഷ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ്) യെ​യും പ്രോ​ട്ടോ​കോ​ളു​ക​ൾ അ​നു​ശാ​സി​ക്കു​ന്ന അ​നി​വാ​ര്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ​യാ​ണ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ എ​ണ്ണം കു​റ​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന ന​ട​പ്പാ​ക്കാ​നാ​യി ത​ങ്ങ​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലും കു​റ​വു വ​രു​ത്താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ, ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ​ത, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

National

സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം; വി​യോ​ജ​ന കു​റി​പ്പെ​ഴു​തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വി​യോ​ജ​ന കു​റി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​യോ​ജ​ന കു​റി​പ്പ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ് രാ​ഹു​ൽ ഗാ​ന്ധി വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്നും, ഇ​ന്ന് യോ​ഗ​ത്തി​ലാ​ണ് ചി​ല വി​വ​ര​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യ​തെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ​യെ സ​ർ​ക്കാ​ർ നി​ര​ന്ത​രം ദു​രു​പ​യോ​ഗം ചെ​യ്തു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ നി​ന്ന് ത​നി​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വി​മ​ർ​ശ​ക​രെ​യു​മെ​ല്ലാം സി​ബി​ഐ​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ന്നു​വെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

നി​ല​വി​ലെ സി​ബി​ഐ ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ സൂ​ദി​ന്‍റെ കാ​ലാ​വ​ധി മെ​യ് 24ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ ഡ​യ​റ​ക്ട​റെ ക​ണ്ടെ​ത്താ​നു​ള്ള ഉ​ന്ന​ത​ത​ല യോ​ഗം. പ്ര​വീ​ൺ സൂ​ദി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും വി​ല​യി​രു​ത്തു​ന്നു​ണ്ട്.

National

ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ പ​രാ​ജ​യം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് കാ​ല​ത്തി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ആ​ഹ്വാ​നം ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം മൂ​ന്ന് മാ​സം പി​ന്നി​ടു​മ്പോ​ഴും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​മ്പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യം നേ​രി​ടാ​ൻ പോ​കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം സാ​ധാ​ര​ണ​ക്കാ​രെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​മ​ർ​ശി​ച്ചു.

ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന ശേ​ഖ​രം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​സി. ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും നി​സാ​ര രാ​ഷ്ട്രീ​യ​ത്തി​നും മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട് മൂ​ലം രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

National

"ഓപ്പറേഷൻ സിന്ദൂർ' തീവ്രവാദത്തിനെതിരേയുള്ള രാജ്യത്തിന്‍റെ ഉറച്ച പ്രതികരണം: പ്രധാനമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ സൈ​​​നി​​​ക ആ​​​ക്ര​​​മ​​​ണ​​​മാ​​​യ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഉ​​​റ​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

പ​​​ഹ​​​ൽ​​​ഗാ​​​മി​​​ൽ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ധൈ​​​ര്യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ന​​​മ്മു​​​ടെ സൈ​​​ന്യം ഉ​​​ചി​​​ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യെ​​​ന്നും രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ച്ചെ​​​ന്നും "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി'​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

"ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി'​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ത​​​ന്‍റെ ഡി​​​സ്പ്ലേ ചി​​​ത്രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റാ'​​​യി മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. സാ​​​യു​​​ധ​​​സേ​​​ന​​​യു​​​ടെ പ്രൊ​​​ഫ​​​ഷ​​​ണ​​​ലി​​​സം, ത​​​യാ​​​റെ​​​ടു​​​പ്പ്, ഏ​​​കോ​​​പി​​​ത​​​ശ​​​ക്തി എ​​​ന്നി​​​വ ദൗ​​​ത്യ​​​ത്തി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു​​​വെ​​​ന്ന് ന​​​രേ​​​ന്ദ്ര മോ​​​ദി പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ സു​​​ര​​​ക്ഷാ​​​സേ​​​ന​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന ഐ​​​ക്യം "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' പ്ര​​​ക​​​ട​​​മാ​​​ക്കി​​​യെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ സ്വാ​​​ശ്ര​​​യ​​​ത്വം നേ​​​ടാനു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​മം ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ ശ​​​ക്തി കൊ​​​ണ്ടു​​​വ​​​ന്നു​​​വെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ 22ന് ​​​ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പ​​​ഹ​​​ൽ​​​ഗാ​​​മി​​​ൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി മേ​​​യ് ഏ​​​ഴി​​​നാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​വാ​​​ദ കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യം വ​​​ച്ച് ഇ​​​ന്ത്യ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ' എ​​​ന്ന സൈ​​​നി​​​ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

സൈ​​​നി​​​ക​​​ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി, പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സൈ​​​ന്യ​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു.

National

പ്രധാനമന്ത്രി 11ന് സോമനാഥ് ക്ഷേത്രം സന്ദർശിക്കും

ന‍്യൂ​​​ഡ​​​ൽ​​​ഹി: പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച് മു​​​ന്‍ രാ​​​ഷ്‌​​​ട്ര​​​പ​​​തി ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് ക്ഷേ​​​ത്രം പ്രതിഷ്ഠിച്ച​​​തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, 11ന് ​​​താ​​​ൻ വീ​​​ണ്ടും സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്ര​​​ത്തി​​​നു നേ​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ആ​​​യി​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ൾ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന ‘സോ​​​മ​​​നാ​​​ഥ് സ്വാ​​​ഭി​​​മാ​​​ൻ പ​​​ർ​​​വി’​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ജ​​​നു​​​വ​​​രി ആ​​​ദ‍്യം മോ​​​ദി സോ​​​മ​​​നാ​​​ഥി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

സോ​​​മ​​​നാ​​​ഥ് ന​​​മു​​​ക്കൊ​​​രു നാ​​​ഗ​​​രി​​​ക സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്നും സോ​​​മ​​​നാ​​​ഥി​​​ന് മു​​​ന്നി​​​ലെ വി​​​ശാ​​​ല​​​മാ​​​യ ക​​​ട​​​ൽ നി​​​ത്യ​​​ത​​​യെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ശ്വാ​​​സ​​​വും സ്നേ​​​ഹ​​​വും സ്വ​​​ന്ത​​​മാ​​​യ ഒ​​​ന്നി​​​നെ​​​യും ത​​​ക​​​ര്‍ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സോ​​​മ​​​നാ​​​ഥ് ക്ഷേ​​​ത്രം ലോ​​​ക​​​ത്തോ​​​ട് വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന് 1951 മേ​​​യ് 11ലെ ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഡോ. ​​​രാ​​​ജേ​​​ന്ദ്ര പ്ര​​​സാ​​​ദ് പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. ക്ഷേ​​​ത്രം ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ക്ഷേ​​​ത്ര​​​പു​​​ന​​​രു​​​ദ്ധാ​​​ര​​​ണം സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​ന്‍റെ സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​ര​​​മാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ ആ ​​​ചൈ​​​ത​​​ന്യം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​യി ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​മൃ​​​ദ്ധി തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഈ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഏ​​​റെ പ്ര​​​ധാ​​​ന​​​വും പ്ര​​​ചോ​​​ദ​​​നാ​​​ത്മ​​​ക​​​വു​​​മാ​​​ണെ​​​ന്നും മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ടാകും: പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​ക്ക് ശോ​ഭി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ കേ​ര​ള​ത്തി​ലെ വി​ജ​യ​ത്തി​ൽ യു​ഡി​എ​ഫി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം മാ​റി കോ​ണ്‍ഗ്ര​സി​നു ഭ​ര​ണം ല​ഭി​ച്ചെ​ങ്കി​ലും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സം​ഗ​ത്തി​ൽ കോ​ണ്‍ഗ്ര​സി​നെ പ്ര​ധാ​ന​മ​ന്ത്രി ക​ട​ന്നാ​ക്ര​മി​ച്ചു.

ലോ​കം നി​രാ​ക​രി​ച്ചി​ട്ടും കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​സം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും ആ​ധു​നി​ക അ​ർ​ബ​ൻ ന​ക്സ​ലു​ക​ളാ​ണ് കോ​ണ്‍ഗ്ര​സെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. സ്ത്രീ ​സം​വ​ര​ണ ബി​ൽ ത​ടു​ക്കാ​ൻ കു​റ​ച്ചു​ദി​വ​സം​മു​ന്നേ കോ​ണ്‍ഗ്ര​സും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ശ്ര​മി​ച്ചെ​ന്നും അ​തി​നു​ള്ള തി​രി​ച്ച​ടി അ​വ​ർ​ക്ക് ല​ഭി​ച്ചെ​ന്നും ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ ചൂ​ണ്ടി​ക്കാ​ട്ടി മോ​ദി പ​റ​ഞ്ഞു.

National

പ്രധാനമന്ത്രി അടുത്ത മാസം മാർപാപ്പയെ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം ന​ട​ത്തു​ന്ന യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ത്തി​ക്കാ​നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

നോ​ർ​വേ​യി​ലെ ഓ​സ്‌​ലോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​നോ​ർ​ഡി​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ യൂ​റോ​പ്പി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.

നോ​ർ​വേ​യ്ക്കു പു​റ​മെ വ​ത്തി​ക്കാ​നും നെ​ത​ർ​ലാ​ൻ​ഡ്സും സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​ക​ളാ​യേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

 

Kerala

പ​ശ്ചി​മ ബം​ഗാ​ളി​ൽ താ​മ​ര വി​രി​യും; സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഇ​നി ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ട്ടാ​ണ് താ​ൻ വ​രി​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പു​രോ​ഗ​തി ഇ​ന്ത്യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​ക്കാ​യി നി​ർ​ണാ​യ​ക​മാ​ണ്.

ത​ന്‍റെ വി​ധി​യും ഉ​ത്ത​ര​വാ​ദി​ത്ത​വും പ​ശ്ചി​മ ബം​ഗാ​ളി​നെ സേ​വി​ക്കു​ക, സം​ര​ക്ഷി​ക്കു​ക ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്, ഒ​ഡീ​ഷ​യ്ക്കും ബി​ഹാ​റി​നും ശേ​ഷം താ​മ​ര ഇ​ത്ത​വ​ണ പ​ശ്ചി​മ ബം​ഗാ​ളി​ലും വി​രി​യും. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ഞ്ചി​ച്ച​താ​യും സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് അ​വ​ർ​ക്ക് ഒ​രു കാ​ഴ്‌​ച​പ്പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​ക​ക്ഷി​യാ​യ പാ​ർ​ട്ടി ഭ​ര​ണം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ദു​രു​പ​യോ​ഗ​വും ഭീ​ഷ​ണി​യും പ്ര​യോ​ഗി​ക്കു​ക​യാ​ണ്. അ​വ​ർ ത​ന്നെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും സൈ​ന്യ​ത്തെ പോ​ലും നി​ന്ദ്യ​മാ​യ രീ​തി​യി​ൽ നേ​രി​ട്ടു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

National

ബം​ഗാ​ളി​ൽ യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കാ​ൻ പോ​കു​ന്നു: അ​മി​ത് ഷാ

​കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ ​തു​ട​ങ്ങി‍​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ഇ​തി​നി​ടെ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്ന​താ​യി അ​മി​ത് ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 152 സീ​റ്റു​ക​ളി​ൽ 110 എ​ണ്ണ​വും ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ അ​വ​കാ​ശ​വാ​ദം.

ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​തേ രീ​തി​യി​ലു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണം പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലു​ട​ൻ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​സം​ഗം; മോ​ദി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ  

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ടി.​എ​ൻ.​പ്ര​താ​പ​ൻ.

പ്ര​ധാ​ന​മ​ന്ത്രി ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​ണ് ടി.​എ​ൻ. പ്ര​താ​പ​ന്‍റെ ആ​രോ​പ​ണം. ഇ​തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 32 പ്ര​കാ​രം റി​ട്ട് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ഏ​പ്രി​ൽ 18 ന് ​ആ​യി​രു​ന്നു ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. പ്ര​സം​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ച​താ​യും ടി.​എ​ൻ. പ്ര​താ​പ​ന്‍ ആ​രോ​പി​ക്കു​ന്നു.

Kerala

പ്ര​ധാ​ന​മ​ന്ത്രി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. വ​നി​താ സം​വ​ര​ണ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്‌​ച രാ​ത്രി പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​സം​ഗം രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്തു.

ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ആ​രോ​പി​ച്ചി​രു​ന്നു. വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ല്; പ​വ​ൻ ക​ല്യാ​ണി​നെ വി​മ​ർ​ശി​ച്ച് പ്ര​കാ​ശ് രാ​ജ്

അ​മ​രാ​വ​തി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​വ​ൻ ക​ല്യാ​ണി​നെ വി​മ​ർ​ശി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. പ​വ​ൻ ക​ല്യാ​ൺ ബി​ല്ല് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​നെ വി​മ​ർ​ശി​ച്ചാ​ണ് പ്ര​കാ​ശ് രാ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ദി​യെ പ്രീ​ണി​പ്പി​ക്കാ​ന്‍ ജ​ന​ങ്ങ​ളോ​ട് ക​ള്ളം പ​റ​യ​രു​തെ​ന്ന് പ്ര​കാ​ശ് രാ​ജ് എ​ക്സി​ൽ കു​റി​ച്ചു. 2023ൽ ​ത​ന്നെ വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​യി. അ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ന​ട​പ്പാ​ക്കാം. ഇ​തേ കു​റി​ച്ച് സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും പ്ര​കാ​ശ് രാ​ജ് വ്യ​ക്ത​മാ​ക്കി.

ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം കു​റ​യ്ക്കു​ന്ന ഡി​ലി​മി​റ്റേ​ഷ​ന്‍ ബി​ല്ലു​മാ​യി ഇ​തി​നെ ബ​ന്ധി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം. ആ​ന്ധ്രാ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​ന്ത​സും പ​ണ​യ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​നി​യാ​ഴ്ച​യാ​ണ് വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് പ​വ​ൻ ക​ല്യാ​ൺ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. നി​യ​മ​സ​ഭ​ക​ളി​ൽ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം ശ​ക്ത​മാ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണ് പ്ര​തി​പ​ക്ഷം മ​നഃ​പൂ​ർ​വം ത​ട​ഞ്ഞ​തെ​ന്നാ​യി​രു​ന്നു പ​വ​ൻ ക​ല്യാ​ൺ എ​ക്‌​സി​ൽ കു​റി​ച്ച​ത്.

National

പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ത്രി 8.30ന് ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വ​നി​താ ബി​ല്ല് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​വും സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ​വും ഇ​ന്ന് ചേ​ർ​ന്നി​രു​ന്നു. ഈ ​ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും ഈ ​വി​ഷ​യം ഉ​യ​ർ​ന്നു വ​ന്നി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് മോ​ദി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

National

ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​നും വി​​​വേ​​​ച​​​നം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ല്ല: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ല്ലു​​​ക​​​ൾ​​​ക്ക് രാ​​​ഷ്‌​​​ട്രീ​​​യനി​​​റം ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

ഇ​​​തി​​​നെ​​​തി​​​രേ മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ച​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ ദീ​​​ർ​​​ഘ​​​കാ​​​ലം വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വൈ​​​കി​​​പ്പോ​​​യ വ​​​നി​​​താ ​​​സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​തു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​ണ്. അ​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രോ​​​ട് രാ​​​ജ്യ​​​ത്തെ സ്ത്രീ​​​ക​​​ൾ ക്ഷ​​​മി​​​ക്കി​​​ല്ലെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. വ​​​നി​​​താ​​​ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ മൂ​​​ന്ന് ബി​​​ല്ലു​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.

രാ​​​ജ്യ​​​ത്ത് ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തിനും മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വി​​​വേ​​​ച​​​നം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മ​​​ണ്ഡ​​​ല പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തെ​​​യും ലോ​​​ക്സ​​​ഭാ​​​ സീ​​​റ്റു​​​ക​​​ളു​​​ടെ അ​​​നു​​​പാ​​​തം കു​​​റ​​​യി​​​ല്ല. സീ​​​റ്റു​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​യും നി​​​ല​​​വി​​​ലെ അ​​​നു​​​പാ​​​ത​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഈ ​​​ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പൂ​​​ർ​​​ണ ക്രെ​​​ഡി​​​റ്റ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മോ​​​ദി, ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​യി ഇ​​​തി​​​നെ കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ദേ​​​ശീ​​​യ​​​താ​​​ത്പ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള തീ​​​രു​​​മാ​​​ന​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ പ​​​കു​​​തി വ​​​രു​​​ന്ന സ്ത്രീ​​​ക​​​ൾ ഭ​​​ര​​​ണനി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത് വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

National

പശ്ചിമേഷ്യൻ സംഘർഷം: ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണുമായി ഫോണിൽ സംസാരിച്ചെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി എക്സിൽ കുറിച്ചു.

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിന്‍റെ പ്രാധാന്യവും ചര്‍ച്ചയായെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു.

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. നാൽപത് മിനിറ്റോളം നീണ്ട ചര്‍ച്ചയിൽ സ്വതന്ത്ര സുരക്ഷിത ഹോര്‍മുസ് ചര്‍ച്ചയായെന്നും മോദി അറിയിച്ചിരുന്നു.

National

വ​നി​താ സം​വ​ര​ണം; ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് സ്ത്രീ​ക​ൾ മാ​പ്പ് ന​ൽ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നി​മി​ഷ​മാ​കും വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് ബി​ല്ലി​നെ പ​ല​രും എ​തി​ർ​ക്കു​ന്ന​ത്. ന​മ്മ​ൾ ഒ​രു​മി​ച്ച് നി​ന്നാ​ൽ അ​തി​ലൂ​ടെ ഇ​തി​ഹാ​സം ര​ചി​ക്കാ​മെ​ന്നും എം​പി​മാ​രോ​ട് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ പ​കു​തി വ​രു​ന്ന സ്ത്രീ​ക​ളെ ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​ള്ള വ​ലി​യ അ​വ​സ​ര​മാ​ണി​ത്.

ഈ ​അ​വ​സ​രം ക​ള​യ​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വും ദി​ശ​യും ഇ​ത് മാ​റ്റി മ​റി​യ്ക്കും. പ​ഞ്ചാ​യ​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ച്ച​വ​ർ ത​ന്നെ ലോ​ക്സ​ഭ​യി​ൽ ഇ​ത് അ​നു​വ​ദി​ക്കാ​ത്ത​ത് വി​രോ​ധാ​ഭാ​സ​മാ​ണ്. സ്വ​ന്തം സ്ഥാ​നം പോ​കും എ​ന്ന ഭ​യ​മാ​ണ് ചി​ല​രെ ന​യി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബി​ല്ലി​നെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ള​വു​കോ​ൽ​വ​ച്ച് കാ​ണ​രു​ത്. ഇ​ത് ദേ​ശീ​യ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള തീ​രു​മാ​ന​മാ​ണ്. ത​നി​ക്ക് ബി​ല്ലി​ന്‍റെ ക്രെ​ഡി​റ്റ് വേ​ണ്ട. ബി​ൽ പാ​സാ​ൽ ക്രെ​ഡി​റ്റ് പ്ര​തി​പ​ക്ഷ​ത്തി​നു ന​ൽ​കാ​മെ​ന്നും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

National

ച​രി​ത്ര ബി​ല്ലു​ക​ൾ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്; വോ​ട്ടെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നും, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പിച്ചു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലു​ക​ൾ​ക്ക് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്

അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു. മൂ​ന്ന് ബി​ല്ലി​ന്മേ​ലും 12 മ​ണി​ക്കൂ​ർ ച​ർ​ച്ച​യാ​കാ​മെ​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ല്ലു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ച​ർ​ച്ച 18 മ​ണി​ക്കൂ​ർ വ​രെ നീ​ട്ടാ​മെ​ന്ന് ലോ​ക്‌​സ​ഭാ സ്‌​പീ​ക്ക​ർ ഓം ​ബി​ർ​ള​യും വ്യ​ക്ത​മാ​ക്കി.

ബി​ല്ലു​ക​ളെ എ​തി​ർ​ക്കു​വാ​ണെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ് ഈ ​ബി​ല്ലു​ക​ൾ. ബി​ല്ലി​നു പി​ന്നി​ലു​ള്ള ല​ക്ഷ്യം എ​ന്താ​ണെ​ന്ന് രാ​ജ്യ​ത്തി​നു മു​ഴു​വ​ൻ അ​റി​യാം. 2023ൽ ​ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ബി​ൽ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ന്ദ്രം ന​ട​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ബി​ല്ലി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

'ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു': മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. "എന്‍റെ സുഹൃത്ത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിളിച്ചു' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ പങ്കുവച്ചത്.

40 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ "ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് മോദിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെക്കുറിച്ചും സംസാരിച്ചതായും ഇന്ത്യയുടെ നിലപാട് വിശദീകരിച്ചതായും മോദി വ്യക്തമാക്കി. മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർ‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

ട്രംപും മോദിയും തമ്മിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഫോൺ കോൾ സംഭാഷണമാണ് ഇത്.

National

ഹ​ലോ മൈ ​ഫ്ര​ണ്ട്; ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​റാ​നു​മാ​യി താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

ട്രം​പു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യി മോ​ദി എ​ക്സി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ അ​ട​ക്ക​മു​ള്ള നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​ത്.

40 മി​നി​റ്റാ​ണ് മോ​ദി​യും ട്രം​പും ത​മ്മി​ലു​ള്ള ച​ർ​ച്ച നീ​ണ്ടു​നി​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​യ​താ​യി മോ​ദി എ​ക്സി​ൽ കു​റി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ലെ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വ​നി​ത സം​വ​ര​ണ ബി​ൽ എം​പി​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു; പ്ര​തി​പ​ക്ഷ​ത്തോ​ട് പി​ന്തു​ണ തേ​ടി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: വ​നി​ത സം​വ​ര​ണ ബി​ൽ എം​പി​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്ത് സ​ർ​ക്കാ​ർ. ലോ​ക്‌​സ​ഭാ സീ​റ്റു​ക​ള്‍ 850 വ​രെ​യാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. മ​ണ്ഡ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യോ​ട് ബി​ല്ലി​ല്‍ പി​ന്തു​ണ തേ​ടി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ബി​ല്ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ എം​പി​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്ന് മ​ണ്ഡ​ല പു​ന​ര്‍​നി​ര്‍​ണ​യ​ത്തി​നു​ള്ള ബി​ല്ലാ​ണ്.

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സ്ത്രീ​ശ​ക്തി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള​ള ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 815 സീ​റ്റു​ക​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് 35 സീ​റ്റു​ക​ളു​മാ​ണ് ല​ഭി​ക്കു​ക.

സു​പ്രീം കോ​ട​തി ജ‍​ഡ്ജി ക​മ്മീ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും. വ​നി​ത​ക​ളു​ടെ സീ​റ്റു​ക​ൾ മാ​റി മാ​റി നി​ശ്ച​യി​ക്കും. രാ​ജ്യ​ത്തെ വ​നി​ത​ക​ള്‍ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

National

സ്വാ​ഭി​മാ​ന​ത്തെ തൊ​ട്ടാ​ൽ തെ​രു​വി​ലി​റ​ങ്ങും; മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ രാ​ജ്യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ക്ഷോ​ഭ​ത്തി​ന് ത​മി​ഴ്നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് സ്റ്റാ​ലി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​ഷ​യ​ത്തി​ൽ അ​വ​സാ​ന മു​ന്ന​റി​യി​പ്പെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് സ്റ്റാ​ലി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ന​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി ത​മി​ഴ്നാ​ടി​ന്‍റെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ടി​ന്‍റെ സ്വാ​ഭി​മാ​ന​ത്തെ തൊ​ട്ടാ​ൽ ഓ​രോ വീ​ട്ടി​ൽ നി​ന്നു​ള്ള​വ​രും തെ​രു​വി​ലി​റ​ങ്ങും. ഡ​ൽ​ഹി​യി​ൽ ഇ​രു​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

1950 ക​ളി​ലെ​യും 60 ക​ളി​ലെ​യും ഡി​എം​കെ​യു​ടെ പോ​രാ​ട്ട​വീ​ര്യം ഇ​ന്ത്യ വീ​ണ്ടും കാ​ണേ​ണ്ടി വ​രും. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​മ​ര​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലു​മാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ‌ പ്ര​ത്യേ​ക സ​മ്മേ​ള​നം ഏ​പ്രി​ൽ 16 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ർ​ണാ​യ​ക​മാ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി ഏ​പ്രി​ൽ 16 മു​ത​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ മൂ​ന്ന് ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രും. 2023-ൽ ​പാ​സാ​ക്കി​യ 'നാ​രീ​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം' ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ഭേ​ദ​ഗ​തി ബി​ല്ലും ഡീ​ലി​മി​റ്റേ​ഷ​ൻ (മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം) ബി​ല്ലു​മാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

നി​യ​മ​സ​ഭ​ക​ളി​ലും ലോ​ക്സ​ഭ​യി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​ൻ​സ​സ് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, 2011ലെ ​സെ​ൻ​സ​സ് വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ്ണ​യം ന​ട​ത്തി സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക്സ​ഭ​യി​ലെ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 543-ൽ ​നി​ന്ന് 816 ആ​യി ഉ​യ​ർ​ന്നേ​ക്കാം.

 

National

വ​നി​താ സം​വ​ര​ണ ബി​ൽ ഈ ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കും: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന നാ​രി​ശ​ക്തി വ​ന്ദ​ൻ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​നി​താ സം​വ​ര​ണ ബി​ല്ല് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​മാ​ണ്. നാ​രി ശ​ക്തി​ക്കാ​യി ഈ ​ച​രി​ത്ര​പ​ര​മാ​യ നീ​ക്കം സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ സം​വ​ര​ണ ബി​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

40 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ബി​ൽ വ​രു​ന്ന​ത്. ഇ​ത് 2029 ഓ​ടെ ന​ട​പ്പി​ലാ​ക്ക​ണം. 21-ാം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2023 ൽ ​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പാ​ർ​ല​മെ​ന്‍റ് വ​നി​താ സം​വ​ര​ണ ബി​ല്ല് പാ​സാ​ക്കി​യ​ത്.

2029 ഓ​ടെ നി​യ​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ബി​ൽ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം ഒ​രു പു​തി​യ യു​ഗ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. കൂ​ടാ​തെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഈ ​പ​രി​ശ്ര​മ​ത്തി​ൽ അ​വ​രു​ടേ​താ​യ രീ​തി​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി; ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: വി​ട​പ​റ​ഞ്ഞ വി​ഖ്യാ​ത ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ​യെ അ​നു​സ്മ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള ഏ​റ്റ​വും പ്ര​തി​ഭാ​ശാ​ലി​യും ബ​ഹു​മു​ഖ പ്ര​തി​ഭ​യു​മാ​യ ആ​ശാ ഭോ​സ്‌​ലെ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​തി​യാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ആ​ശാ ഭോ​സ്‌​ലെ​യ്ക്കൊ​പ്പ​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ എ​പ്പോ​ഴും ത​ന്‍റെ ഓ​ർ​മ​യി​ലു​ണ്ടാ​കു​മെ​ന്നും ന​രേ​ന്ദ്ര മോ​ദി എ​ക്സി​ൽ കു​റി​ച്ചു. അ​വ​രു​ടെ കു​ടും​ബ​ത്തി​നും ആ​രാ​ധ​ക​ർ​ക്കും സം​ഗീ​ത പ്രേ​മി​ക​ൾ​ക്കും ത​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി.

ദ​ശ​ക​ങ്ങ​ൾ നീ​ണ്ട അ​വ​രു​ടെ അ​സാ​ധാ​ര​ണ​മാ​യ സം​ഗീ​ത ജീ​വി​തം ന​മ്മു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ സ​മ്പ​ന്ന​മാ​ക്കു​ക​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​മ​റ്റ ഹൃ​ദ​യ​ങ്ങ​ളെ സ്‌​പ​ർ​ശി​ക്കു​ക​യും ചെ​യ്‌​തു. അ​വ​രു​ടെ ആ​ത്മാ​വു​ള്ള മെ​ല​ഡി​ക​ളോ ഊ​ർ​ജ​സ്വ​ല​മാ​യ ഗാ​ന​ങ്ങ​ളോ ആ​ക​ട്ടെ, അ​വ​രു​ടെ ശ​ബ്ദം കാ​ലാ​തീ​ത​മാ​യ തി​ള​ക്കം വ​ഹി​ച്ചു​വെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

കേരളത്തിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് മോദി

കോ​​ല്‍ക്ക​​ത്ത: കേ​​ര​​ള നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ബി​​ജെ​​പി​ക്കു മി​ക​ച്ച മു​​ന്നേ​​റ്റ​മു​ണ്ടാ​​കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

എ​​ല്‍ഡി​​എ​​ഫും യു​​ഡി​​എ​​ഫും പ​​രാ​​ജ​​യ​​ഭീ​​തി​​യി​​ലാ​​ണെ​​ന്നും ഇ​​രു​​മു​​ന്ന​​ണി​​ക​​ള്‍ക്കും വി​​ജ​​യം അ​​വ​​കാ​​ശ​​പ്പെ​​ടാ​​ന്‍ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണെ​​ന്നും ബം​​ഗാ​​ളി​​ലെ പൂ​​ർ​​വ് ബ​​ർ​​ധ​​മാ​​നി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ല്‍ മോ​​ദി പ​​റ​​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന കേ​ര​ളം, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​​ന്‍തോ​​തി​​ല്‍ സ്ത്രീ ​​വോ​​ട്ട​​ര്‍മാ​​ര്‍ ബൂ​​ത്തി​​ലെ​​ത്തി. സ്ത്രീ​​ക​​ള്‍ കൂ​​ടു​​ത​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഇ​​ട​​ങ്ങ​​ളി​​ലെ​​ല്ലാം ബി​​ജെ​​പി വ​​ലി​​യ വി​​ജ​​യം നേ​​ടും. ​പോ​​ളിം​​ഗ് ശ​​ത​​മാ​​നം വ​​ര്‍ധി​​ക്കു​​മ്പോ​​ള്‍ ബി​​ജെ​​പി വി​​ജ​​യി​​ക്കാ​​റു​​ണ്ടെ​​ന്നും മോ​​ദി പ​​റ​​ഞ്ഞു. പ്രീ​​ണ​​ന​​രാ​​ഷ്‌​​ട്രീ​​യം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഏ​​കീ​​കൃ​​ത സി​​വി​​ല്‍ കോ​​ഡ് ന​​ട​​പ്പാ​​ക്കും.

ബം​​ഗാ​​ളി​​ക​​ളെ സ്വ​​ന്തം സം​​സ്ഥാ​​ന​​ത്ത് ന്യൂ​​ന​​പ​​ക്ഷ​​മാ​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കി​​ല്ല. തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍ഗ്ര​​സ് അ​​ധി​​കാ​​രം നി​​ല​​നി​​ര്‍ത്തു​​ന്ന​​തി​​നാ​​യി നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​രെ ആ​​ശ്ര​​യി​​ക്കു​​ക​​യാ​​ണ്. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ബം​​ഗാ​​ളി​​ന്‍റെ അ​​സ്തി​​ത്വ​​വും ഭാ​​വി​​പ​​ദ്ധ​​തി​​ക​​ളും സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള പോ​​രാ​​ട്ട​​മാ​​ണെ​​ന്നും മോ​​ദി പ​​റ​​ഞ്ഞു.

ബം​​ഗാ​​ളി​​ന്‍റെ ച​​രി​​ത്രം പ​​രി​​ശോ​​ധി​​ച്ചാ​​ല്‍ മാ​​റ്റ​​ത്തി​​നാ​​യി അ​​വ​​ര്‍ തീ​​രു​​മാ​​ന​​മെ​​ടു​​ത്താ​​ല്‍ ലോ​​ക​​ത്തെ ഒ​​രു ശ​​ക്തി​​ക്കും അ​​തു ത​​ട​​യാ​​നാ​​കി​​ല്ല. ബ്രി​​ട്ടീ​​ഷു​​കാ​​ര്‍ മു​​ത​​ല്‍ കോ​​ണ്‍ഗ്ര​​സ് വ​​രെ​​യും ഇ​​ട​​തു​​പ​​ക്ഷം വ​​രെ​​യും ബം​​ഗാ​​ളി​​നെ വെ​​ല്ലു​​വി​​ളി​​ച്ച​​വ​​രു​​ടെ അ​​ഹ​​ങ്കാ​​രം ത​​ക​​ര്‍ന്നി​​ട്ടു​​ണ്ട്. ഇ​​നി​​യ​​തു തൃ​​ണ​​മൂ​​ലി​​ന്‍റെ ഊ​​ഴ​​മാ​​ണ്. സി​​ന്‍ഡി​​ക്ക​​റ്റ് രാ​​ജും അ​​ഴി​​മ​​തി​​യും കാ​​ര​​ണം ബം​​ഗാ​​ള്‍ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ട്ടു​​പോ​​യി.

സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ക​​ടം എ​ട്ടു ല​​ക്ഷം കോ​​ടി രൂ​​പ ക​​വി​​ഞ്ഞു. ബം​​ഗാ​​ളി​​ല്‍ ബി​​ജെ​​പി സ​​ര്‍ക്കാ​​ര്‍ അ​​ധി​​കാ​​ര​​മേ​​റ്റാ​​ല്‍ ആ​​ദ്യ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ല്‍ത​​ന്നെ ആ​​യു​​ഷ്മാ​​ന്‍ ഭാ​​ര​​ത് ആ​​രോ​​ഗ്യ​​പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കും.

അ​​ഴി​​മ​​തി​​ക​​ള്‍ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണു ല​​ക്ഷ്യം. നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​ര്‍ക്ക് ബം​​ഗാ​​ള്‍ വി​​ടാ​​നു​​ള്ള സ​​മ​​യ​​മാ​​യി. അ​​വ​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​വ​​രെ വെ​​റു​​തെ വി​​ടി​​ല്ലെ​​ന്നും ബം​​ഗാ​​ളി​​നെ വി​​ക​​സ​​ന​​ത്തി​​ന്‍റെ പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​മെ​​ന്നും മോ​​ദി വ്യ​​ക്ത​​മാ​​ക്കി.

National

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മൂ​ന്നു​പേ​ർ ബി​ഹാ​റി​ൽ അ​റ​സ്റ്റി​ൽ. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പ്ര​ധാ​നി അ​മ​ൻ തി​വാ​രി എ​ന്ന ബ​ക്സ​ർ സ്വ​ദേ​ശി​യാ​ണ്. 2022 ൽ ​കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം ത​ക​ർ​ക്കാ​നു​ള്ള പ​ദ്ധ​തി​യും പ്ര​തി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ൾ അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ​യെ സ​മീ​പി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 22 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ധി​ക്കാ​മെ​ന്നും ഇ​തി​ന് ത​ങ്ങ​ൾ​ക്ക് സി​ഐ​എ പാ​രി​തോ​ഷി​കം ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് ലാ​പ്ടോ​പ്പു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളോ രാ​ജ്യ​വി​രു​ദ്ധ സം​ഘ​ട​ന​ക​ളോ ആ​യി ബ​ന്ധ​മു​ള്ള​വ​രാ​ണോ ഇ​വ​രെ​ന്നും അ​ന്ത​രാ​ഷ്ട്ര സം​ഘ​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് കോൺഗ്രസ് പാക് വാദങ്ങളാണ് ഏറ്റുപിടിച്ചതെന്ന് പ്രധാനമന്ത്രി

ബർപേട്ട: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാക്കിസ്ഥാൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്നും നിർണായക ഘട്ടത്തിൽ രാജ്യത്തിന്‍റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ആസാമിലെ ബർപേട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ പാക്കിസ്ഥാന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു.

കോൺഗ്രസ് നേതാക്കളും പാക്കിസ്ഥാനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

സർജിക്കൽ സ്‌ട്രൈക്ക്, എയർ സ്‌ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്‍റെ വീര്യത്തെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.

Kerala

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​ൻ​ഡി​എ പ്ര​തി​ജ്ഞാബ​ദ്ധം: ന​​രേ​​ന്ദ്ര​​ മോ​​ദി.

തി​​രു​​വ​​ല്ല: കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ൽ കേ​​ന്ദ്ര​​ത്തി​​ലെ എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​ർ ഒ​​രി​​ക്ക​​ലും പു​​റം​​തി​​രി​​ഞ്ഞു നി​​ന്നി​​ട്ടി​​ല്ലെ​​ന്ന് പ്ര​​ധാ​​നമ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി. തി​രു​വ​ല്ല​യി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ ഒ​രി​ക്ക​ൽ​പോ​ലും അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും കോ​​ൺ​​ഗ്ര​​സ് ഭ​​രി​​ച്ചി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തേ​​ക്കാ​​ൾ അ​​ഞ്ചി​​ര​​ട്ടി തു​​ക കേ​​ര​​ള​​ത്തി​​നു കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു ല​​ഭി​​ച്ചു. അ​​ടി​​സ്ഥാ​​ന മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​ണ് കേ​​ന്ദ്രം ശ്ര​​ദ്ധി​​ച്ച​​ത്.

കേ​​ര​​ളം വി​​ക​​സ​​ന​​ത്തി​​ന്‍റെ പാ​​ത​​യി​​ൽ അ​​തി​​വേ​​ഗം മു​​ന്നേ​​റ​​ണ​​മെ​​ന്ന​​താ​​ണ് എ​​ൻ​​ഡി​​എ​​യും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ശ​​ബ​​രി റെ​​യി​​ൽ​​പ്പാ​​ത പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത​​തും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

ദേ​​ശീ​​യ പാ​​ത വി​​ക​​സ​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത് കേ​​ന്ദ്ര​​ത്തി​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ലാ​​ണ്. എ​​ന്നാ​​ൽ വി​​ക​​സ​​ന രം​​ഗ​​ത്തെ മു​​ന്നേ​​റ്റം മു​​ട​​ക്കാ​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫും യു​​ഡി​​എ​​ഫും ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​ത്.

ഗ​​ൾ​​ഫ് സം​​ഘ​​ർ​​ഷം: അ​​പ​​ക​​ട​​ക​​ര​​മാ​​യ പ്ര​​സ്താ​​വ​​ന അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന സം​​ഘ​​ർ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് രാ​​ജ്യ​​ത്ത് രാ​​ഷ്ട്രീ​​യ നേ​​ട്ട​​ത്തി​​നു​​വേ​​ണ്ടി പ്ര​​കോ​​പ​​ന​​വും അ​​പ​​ക​​ട​​ക​​ര​​വു​​മാ​​യ പ്ര​​സ്താ​​വ​​ന​​ക​​ൾ കോ​​ൺ​​ഗ്ര​​സും പ്ര​​തി​​പ​​ക്ഷ ക​​ക്ഷി നേ​​താ​​ക്ക​​ളും അ​​വ​​സാ​​നി​​പ്പി​​ക്ക​​​മെ​​ന്ന് ന​​രേ​​ന്ദ്ര​​മോ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലും പ​​ശ്ചി​​മേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലു​​മാ​​യി ക​​ഴി​​യു​​ന്ന ഇ​​ന്ത്യ​​ക്കാ​​രു​​ടെ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​നാ​​ണ് പ്രാ​​ധാ​​ന്യം.

ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളെ ശ​​ത്രു​​പ​​ക്ഷ​​ത്തു നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ള്ള പ്ര​​സ്താ​​വ​​ന​​ക​​ൾ പ്ര​​കോ​​പ​​ന​​ത്തി​​നു കാ​​ര​​ണ​​മാ​​കും. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രും​പോ​കും. ഇ​തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന അ​​നാ​​വ​​ശ്യ​​മാ​​യ പ​​ല പ്ര​​സ്താ​​വ​​ന​​ക​​ളും അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്കു വ​​ഴി​​തെ​​ളി​​ക്കു​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ച​ങ്ങനാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്ട​റി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി കാ​ർ മാ​ർ​ഗ​മാ​ണ് തി​രു​വ​ല്ല​യി​ലേ​ക്ക് എ​ത്തി​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​വും നി​ര​വ​ധി​യാ​ളു​ക​ൾ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

2029ലെ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം: ന​രേ​ന്ദ്ര​ മോ​ദി

തി​രു​വ​ല്ല:​ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. തി​രു​വ​ല്ല​യി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യി​ല്ല. 2029ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 16, 17, 18 തീ​യ​തി​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.

ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ൽ സീ​റ്റ് കു​റ​യ്ക്കു​മെ​ന്ന​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. ഒ​രു സം​സ്ഥാ​ന​ത്തെ​യും സീ​റ്റ് കു​റ​യ്ക്കി​ല്ല. എ​ല്ലാ​വ​രെ​യും ച​ർ​ച്ച​യ്ക്കു വി​ളി​ച്ചി​ട്ട​ണ്ട്. ഏ​ക​ക​ണ്ഠ​മാ​യി നി​യ​മം പാ​സാ​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ യു​​വാ​​ക്ക​​ൾ നാ​​ടു​​വി​​ടു​​ക​​യാ​​ണ്. ഇ​​വി​​ടെ തൊ​​ഴി​​ൽ സം​​രം​​ഭ​​ങ്ങ​​ൾ ഇ​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. സേ​​വ​​ന മേ​​ഖ​​ല​​ക​​ളും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളും പു​​തു​​താ​​യി കേ​​ര​​ള​​ത്തി​​ലേ​​ക്കു വ​​രു​​ന്നി​​ല്ല.

അ​​ഴി​​മ​​തി​​യു​​ടെ​​യും വ​​ർ​​ഗീ​​യ​​ത​​യു​​ടെ‌​​യും മ​​തി​​ലു​​ക​​ൾ ത​​ക​​ർ​​ക്കാ​​തെ കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​നം സാ​​ധ്യ​​മാ​​കി​​ല്ലെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​പ​​റ​​ഞ്ഞു. വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം വി​ജ​യി​ക്കും.

Kerala

ആ​വേ​ശ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ

​തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ ക്യ​മ്പിന് ആ​വേ​ശ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ. ​ക​ര​മ​ന മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു റോ​ഡ് ഷോ. ‌​തി​രു​വ​ന​ന്ത​പു​രം, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് ഷോ.

​വൈ​കു​ന്നേ​ര​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്തി​യ മോ​ദി തി​രു​വ​ല്ല​യി​ലെ ആ​ദ്യ​പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. മോ​ദി​ക്കൊ​പ്പം നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ശ്രീ​ലേ​ഖ, ക​ര​മ​ന ജ​യ​ൻ എ​ന്നീ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ജ​ന​ങ്ങ​ള്‍ തി​ങ്ങി​ക്കൂ​ടു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. തി​രു​വ​ല്ല​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ മോ​ദി ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചി​രു​ന്നു. ഇ​വി​ടെ പൊ​തു​യോ​ഗ​മി​ല്ല. പൂ​ക്ക​ളു​മാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ള്‍ റോ​ഡി​നി​രു​വ​ശ​വും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ത്തു​നി​ന്ന​ത്.

Kerala

മലയാളം കലർത്തി മോദിയുടെ പ്രസംഗം

തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല പ്രസംഗത്തിലുടനീളം മലയാളം ഇടകലർന്നു. ജയ് കേരളം, ജയ് വികസിത കേരളം, കേരളത്തിലെ ഏറെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ എല്ലാവർക്കും എന്‍റെ നമസ്കാരം .. എന്ന് മലയാളത്തിൽ പ്രസംഗം തുടങ്ങിവച്ച പ്രധാമന്ത്രി എന്‍റെ സുഹൃത്തുക്കളേ എന്ന അഭിസംബോധന ഇടയ്ക്കൊക്കെ തുടർന്നു.

വികാസ് തിരുവല്ല വികസിത കേരളത്തിന് തുടക്കമാകുമെന്നു പറഞ്ഞു പ്രധാനമന്ത്രി തിരുവല്ല ജനങ്ങളിലെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും മലയാളത്തിൽ തന്നെ പറഞ്ഞു. പൂർണമായി മലയാളത്തിൽ പ്രസംഗിക്കാൻ കഴിയാത്തതിലെ ഖേദം പ്രകടിപ്പിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

എന്‍റെ വലംകൈയായി ദീർഘകാലം പ്രവർത്തിച്ചയാളാണ് അനൂപ് ആന്‍റണി. അദ്ദേഹത്തിന്‍റെ സേവനം ഞാൻ തിരുവല്ലയ്ക്കു വിട്ടുനൽകുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. തിരുവല്ലയുടെ വികസനത്തിന് അതുവഴി കേരളത്തിന്‍റെ നന്മയ്ക്കു പ്രവർത്തിക്കാൻ കഴിവും ആത്മർഥതയുമുള്ളയാളാണ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 12 എൻഡിഎ സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തി. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ സ്വാഗതം പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിന് എൻഡിഎ പ്രതിജ്ഞബദ്ധം

കേരളത്തിന്‍റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്. ജനങ്ങൾ ആയാസരിഹതവും നിലവാരമുള്ളതുമായ ജീവിതം നയിക്കണമന്നാണ് കേന്ദ്രസർക്കാർ ആ‌ഗ്രഹിക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജനയിലൂ‌ടെ അർഹരായ നിരവധിയാളുകൾക്കാണ് വീട് ലഭിച്ചത്. ജലജീവൻ മിഷനിലൂടെ വീടുകളിൽ കുടിവെള്ളമെത്തിച്ചു. പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെ 13000 കോടിയുടെ സഹായമാണ് കർഷകർക്കു ലഭിച്ചത്. റബർ കർഷകർക്ക് അടക്കം ഇതിന്‍റെ പ്രയോജനം ലഭിച്ചു.

കേരളം വികസനത്തിന്‍റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത ഏറ്റെടുത്ത് പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്‍റെ ഭാഗമാണ്. ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്‍റെ ഇടപെടലലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.

കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല. സ്റ്റാർട്ടപ്പുകളും തുടങ്ങാനാകുന്നില്ല. അഴിമതിയുടെയും വർഗീയതയുടെ‌യും മതിലുകൾ തകർക്കാതെ കേരളത്തിന്‍റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം. ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എഫ്സിആർഎ പ്രചരിക്കുന്നത് നുണ

എഫ്സിആർഎയുമായി ബനധപ്പെട്ട് കേരളത്തിൽ യുഡിഎഫും എൽഡിഎഫും നുണ പ്രചരിപ്പിച്ച് രാഷ്ട്രീയലാഭത്തിനു ശ്രമിക്കുകയാണ്. ക്രൈസ്തവ വിശ്വാസികൾ ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏഴിടത്തും ഗോവയിലുമൊക്കെ ബിജെപിയാണ് ഭരിക്കുന്നത്. നുണ പ്രചാരണങ്ങളിലൂടെ എൻഡിഎയുടെ വിശ്വാസം തകർക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ഒരു നാണ‍യത്തിന്‍റെ വശങ്ങൾ

എൽഡിഎഫും യുഡിഎഫും കേരളത്തിൽ കാട്ടുന്ന ശത്രുത വ്യാജമാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കേരളത്തിനു കർട്ടനു പിന്നിലാണ് ഇവരുടെ സൗഹൃദമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇവർ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. നുണകൾ പ്രചരിപ്പിച്ച് ഇവർ വോട്ടു തേടുകയാണ്.

എൻഡിഎ അധികാരത്തിലെത്തിയാൽ ശബരിമല സ്വർണക്കവർച്ചയുമായി ബന്ധമുള്ള മുഴുവൻ ആളുകൾക്കും അർഹമായ ശിക്ഷ വാങ്ങിനൽകും. കേരളത്തിന്‍റെ വികസനത്തിൽ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 70 വർഷമായി നടപ്പാക്കാത്ത കാര്യം അഞ്ചുവർഷം കൊണ്ട് എൻഡിഎ സർക്കാർ നേടിയിരിക്കും. ഇത് മോദിയുടെ ഗാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Kerala

പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​യ​റു​ന്നു; ന​രേ​ന്ദ്ര​മോ​ദി ന​ട്ടെ​ല്ലി​ല്ലാ​ത്ത ഭീ​രു: പ്രി​യ​ങ്ക ഗാ​ന്ധി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന​ലാ​പ്പി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​വേ​ശം വി​ത​റി പ്രി​യ​ങ്ക ഗാ​ന്ധി എം​പി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട്ടെ​ല്ലി​ല്ലാ​ത്ത ഭീ​രു​വാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മോ​ദി​യു​ടെ ബി ​ടീ​മാ​ണെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചു.

ചി​റ​യി​ൻ​കീ​ഴി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ മോ​ദി സ​ർ​ക്കാ​ർ ന​യം അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് സു​ര​ക്ഷ ന​ൽ​കു​ന്ന​ത​ല്ല. മോ​ദി അ​മേ​രി​ക്ക​യ്ക്കും ഇ​സ്രാ​യേ​ലി​നും മു​ന്നി​ൽ ത​ല​കു​നി​ച്ചു. ന​മ്മു​ടെ ഊ​ർ​ജ സു​ര​ക്ഷ അ​മേ​രി​ക്ക​ക്ക് തീ​റെ​ഴു​തി.

മോ​ദി ഭീ​രു​വാ​ണ്. ഇ​ന്ത്യ​ക്ക് വേ​ണ്ടി നി​വ​ർ​ന്നു​നി​ൽ​ക്കാ​നു​ള്ള ധൈ​ര്യം മോ​ദി​ക്കി​ല്ല. എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സി​ൽ പേ​രു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​ഭ​യ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്രം എ​ങ്ങ​നെ​യാ​ണ് ഇ​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ കൊ​ള്ള​യ​ടി​ച്ചി​ട്ടും അ​ന്വേ​ഷ​ണ​മി​ല്ല.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല ത​ക​ർ​ന്ന​ടി​ഞ്ഞു. കേ​ര​ള​ത്തി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ർ​ക്കാ​ർ ആ​ശാസ​മ​ര​ക്കാ​രു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​പ്പോ​ൾ മാ​ത്രം അ​വ​രെ ക​ണ്ടു. ആ​ശാവ​ർ​ക്ക​ർ​മാ​ർ​ക്ക് ചെ​റി​യ വേ​ത​നം മാ​ത്ര​മാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ അ​വ​രു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

Kerala

ഇ​ന്ത്യ​യെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​ത് മോ​ദി​യാ​ണ്; പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് ഡി. ​രാ​ജ

ഇ​ടു​ക്കി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. മോ​ദി​യും രാ​ഹു​ലും ഒ​ന്നി​ച്ച് എ​ൽ​ഡി​എ​ഫി​നെ എ​തി​ര്‍​ക്കു​ക​യാ​ണെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ മോ​ദി ഇ​വി​ടെ വ​ന്ന് കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ഷ്ട്രം ആ​ണെ​ന്ന് പ​റ​യു​മ്പോ​ഴും ബി​ജെ​പി ഇ​ന്ത്യ​യെ മ​തേ​ത​ര രാ​ഷ്ട്ര​മാ​യി കാ​ണു​ന്നു​ണ്ടോ​യെ​ന്ന് ചോ​ദി​ക്ക​ണ​മെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

മോ​ദി- അം​ബാ​നി -അ​ദാ​നി തു​ട​ങ്ങി​യ​വ​രു​ടെ രാ​ഷ്ട്ര​മാ​ക്കി ഇ​ന്ത്യ​യെ മാ​റ്റി. കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് എ​തി​രെ അ​തി​ക്ര​മ​മി​ല്ല. 10 വ​ർ​ഷ​മാ​യി പി​ണ​റാ​യി ഭ​രി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് ഏ​ത് കാ​ര്യ​ത്തി​ലാ​ണ് കേ​ര​ളം പി​ന്നി​ലാ​യ​തെ​ന്ന് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചോ​ദി​ച്ചു.

ഇ​ന്ത്യ​യെ ക​ട​ക്കെ​ണി​യി​ൽ ആ​ക്കി​യ​ത് മോ​ദി​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യം ഇ​ല്ലാ​താ​ക്കി​യ​ത് മോ​ദി​യാ​ണ്. എ​ന്നി​ട്ട് കേ​ര​ള​ത്തി​ൽ വ​ന്നി​ട്ട് കേ​ര​ളം ക​ട​ക്കെ​ണി​യി​ൽ ആ​ണെ​ന്ന് പ​റ​യു​ക​യാ​ണെ​ന്നും ഡി. ​രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

രാ​ജ്യം മാ​വോ​യി​സ്റ്റ് മു​ക്ത​മാ​ക്കി​യ​ത് മോ​ദി സ​ർ​ക്കാ​ർ: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മാ​വോ​യി​സ്റ്റു​ക​ളെ ഇ​ല്ലാ​താ​ക്കി​യ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ന​ക്സ​ൽ വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ലെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

​രാ​ജ്യം ന​ക്സ​ൽ മു​ക്ത​മാ​ക്കി​യ​ത് ന​രേ​ന്ദ്ര​മോ​ദി​യാ​ണെ​ന്ന് പ​റ​ഞ്ഞ അ​മി​ത് ഷാ ​ആ​യു​ധം കൈ​യി​ലെ​ടു​ക്കു​ന്ന​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​റി​യി​ച്ചു. ബ​സ്ത​ർ നി​ല​വി​ൽ ന​ക്സ​ൽ ഭീ​ഷ​ണി​യി​ൽ നി​ന്ന് ഏ​റെ​ക്കു​റെ മു​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന​മാ​ണ് നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള​ത്. വി​ക​സ​നം എ​ത്താ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ ന​ക്സ​ലി​സം വ​ള​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് ബ​സ്ത​റി​ൽ ആ​ദി​വാ​സി​ക​ളെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ച്ച​തെ​ന്നും അ​മി​ത് ഷാ ​ചോ​ദി​ച്ചു.

 

Kerala

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി; പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​യു​ധ​മാ​ണ് പു​തി​യ എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. വ്യ​ക്ത​മാ​യ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​രേ​ന്ത്യ​യി​ൽ വൈ​ദി​ക​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ന്ന​ത് നാം ​ക​ണ്ട​താ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ഷ​യ​മേ അ​ല്ലാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സി​പി​എ​മ്മി​നെ നോ​വി​ക്കേ​ണ്ട എ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ജെ​പി ഈ ​വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ ബി​ജെ​പി നേ​തൃ​ത്വം അ​ത് തു​റ​ന്നു​പ​റ​യ​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up