x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് കോൺഗ്രസ് പാക് വാദങ്ങളാണ് ഏറ്റുപിടിച്ചതെന്ന് പ്രധാനമന്ത്രി


Published: April 6, 2026 02:59 PM IST | Updated: April 6, 2026 02:59 PM IST

ബർപേട്ട: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാക്കിസ്ഥാൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്നും നിർണായക ഘട്ടത്തിൽ രാജ്യത്തിന്‍റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ആസാമിലെ ബർപേട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ പാക്കിസ്ഥാന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു.

കോൺഗ്രസ് നേതാക്കളും പാക്കിസ്ഥാനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

സർജിക്കൽ സ്‌ട്രൈക്ക്, എയർ സ്‌ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്‍റെ വീര്യത്തെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.

Tags : Congress Pakistan Operation Sindoor narendra modi

Recent News

Corehub Up