x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽഡിഎഫിന് വിട നൽകാൻ കേരളം തയാറായെന്ന് പ്രധാനമന്ത്രി


Published: April 4, 2026 04:37 PM IST | Updated: April 4, 2026 05:21 PM IST

ആലപ്പുഴ: ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വേദിയിൽ എൻഡിഎ സ്ഥാനാർഥികള്‍ മോദിക്കൊപ്പം അണിനിരന്നു.

കേരളത്തിന്‍റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags : farewell narendra modi LDF NDA election

Recent News

Corehub Up