x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി; ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്


Published: June 11, 2026 10:57 PM IST | Updated: June 11, 2026 10:57 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ലി​രു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ജൂ​ൺ 10-ഓ​ടെ തു​ട​ർ​ച്ച​യാ​യി 4,399 ദി​വ​സ​ങ്ങ​ൾ ഭ​ര​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ന​രേ​ന്ദ്ര മോ​ദി ഈ ​അ​പൂ​ർ​വ്വ റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ര​വ​ധി ലോ​ക​നേ​താ​ക്ക​ൾ മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഡൊ​ണാ​ൾ​ഡ് ട്രം​പും അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തി​നു​മു​മ്പ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വും ഇ​ന്ദി​രാ ഗാ​ന്ധി​യും ദീ​ർ​ഘ​കാ​ലം പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഒ​ന്നി​ട​വി​ട്ട ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ 'തു​ട​ർ​ച്ച​യാ​യി' ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സം രാ​ജ്യം ഭ​രി​ച്ച തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വ് എ​ന്ന പ​ദ​വി​യാ​ണ് ഇ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

2014 മേ​യ് മാ​സ​ത്തി​ൽ ആ​ദ്യ​മാ​യി അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ നി​ല​വി​ലു​ട​നീ​ളം തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഭ​ര​ണ​കാ​ല​യ​ള​വു​ക​ളി​ലാ​യി അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​ത്തെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​യും അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ട്രം​പി​ന്‍റെ ഈ ​അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം. ആ​ഗോ​ള​ത​ല​ത്തി​ൽ മോ​ദി​യു​ടെ നേ​തൃ​ത്വ പാ​ട​വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​സ​ന്ദേ​ശ​ത്തെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. കൂ​ടു​ത​ൽ ലോ​ക​രാ​ജ്യ ത​ല​വ​ന്മാ​രും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ആ​ശം​സ​ക​ൾ അ​റി​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : Prime Minister Narendra Modi Donald Trump Latest News

Recent News

Corehub Up