നരേന്ദ്ര മോദി
ന്യൂഡൽഹി: ഏഷ്യ-പസഫിക് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനം ഏഷ്യ-പസഫിക് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കുന്ന നയമായ ആക്ട് ഈസ്റ്റ് നയത്തെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.
ഈ മാസം 11 വരെയുള്ള ത്രിരാഷ്ട്ര സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി നൽകിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
Tags : strengthen cooperation Asia-Pacific countries Narendra Modi