x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികാരം ജനസേവനത്തിന്, ജനാധിപത്യം സംരക്ഷിക്കപ്പെടണം: മാര്‍പാപ്പ

വെബ്ഡെസ്ക്
Published: November 10, 2026 02:49 AM IST | Updated: November 10, 2026 02:50 AM IST

ലെ​യോ മാ​ര്‍പാ​പ്പ വി​ശു​ദ്ധ കു​ര്‍ബാ​ന​ അ​ര്‍പ്പി​ക്കുന്നു

ബു​വേ​നോ​സ് ഐ​റി​സ്: അ​ധി​കാ​ര​മോ​ഹ​ങ്ങ​ള്‍ക്കും രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ള്‍ക്കും ഉ​പ​രി​യാ​യി പൊ​തു​ന​ന്മ​യ്ക്ക് മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ര്‍ജ​ന്‍റൈ​ൻ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ര്‍ മി​ലെ​യോ​ടും രാ​ജ്യ​ത്തെ രാ​ഷ്‌​ട്രീ​യ​നേ​തൃ​ത്വ​ത്തോ​ടും ആ​ഹ്വാ​നം ചെ​യ്തു ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ.

സാ​മ്പ​ത്തി​ക​വ​ള​ര്‍ച്ച​യു​ടെ നേ​ട്ടം സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​ത്ത​ണ​മെ​ന്നും യു​വാ​ക്ക​ള്‍ക്ക് സ്വ​ന്തം നാ​ട്ടി​ല്‍ത​ന്നെ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ര്‍ജ​ന്‍റീ​ന സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ മാ​ര്‍പാ​പ്പ ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ഐ​റി​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ര്‍ മി​ലെ​യെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​യും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

ജ​നാ​ധി​പ​ത്യം അ​ര്‍ജ​ന്‍റീ​ന​യു​ടെ ച​രി​ത്ര​പ​ര​മാ​യ പൈ​തൃ​ക​മാ​ണെ​ന്നും അ​തു സം​ര​ക്ഷി​ക്കാ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും മാ​ര്‍പാ​പ്പ ഓ​ര്‍മി​പ്പി​ച്ചു. അ​ഴി​മ​തി ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ര്‍ക്കു​മെ​ന്നും നി​യ​മ​വാ​ഴ്ച​യോ​ടു​ള്ള ആ​ദ​ര​വും സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ല്‍പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ വി​നി​യോ​ഗം ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം. നി​ര്‍മി​ത​ബു​ദ്ധി​യു​ടെ അ​തി​വേ​ഗ വ​ള​ര്‍ച്ച ഉ​യ​ര്‍ത്തു​ന്ന ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ഗൗ​ര​വ​ത്തോ​ടെ വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് മാ​ര്‍പാ​പ്പ ഓ​ര്‍മി​പ്പി​ച്ചു.

സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ ക്ലേ​പോ​ളി​ലെ ഡോ​ണ്‍ ഓ​റി​യോ​ണ്‍ കെ​യ​ര്‍ സെ​ന്‍റ​റി​ലെ​ത്തി​യ മാ​ര്‍പാ​പ്പ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​ന്തേ​വാ​സി​ക​ളോ​ടും പ​രി​ചാ​ര​ക​രോ​ടു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചു. നാ​നൂ​റി​ല​ധി​കം പേ​ര്‍ ക​ഴി​യു​ന്ന കേ​ന്ദ്ര​ത്തി​ലെ സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ സ​മൂ​ഹ​ത്തി​ന് ഭാ​ര​മ​ല്ല, മ​റി​ച്ച് അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ര്‍ന്ന് ബു​വേ​നോ​സ് ഐ​റി​സി​ലെ പ്ലാ​സ സാ​ന്‍ മാ​ര്‍ട്ടി​നി​ലെ​ത്തി അ​ര്‍ജ​ന്‍റീ​ന​യു​ടെ വി​മോ​ച​ന​നാ​യ​ക​ന്‍ ജ​ന​റ​ല്‍ ഹൊ​സെ ഡി ​സാ​ന്‍ മാ​ര്‍ട്ടി​ന്‍റെ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ച​ക്രം അ​ര്‍പ്പി​ക്കു​ക​യും പ്രാ​ര്‍ഥി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക താ​ക്കോ​ല്‍ മേ​യ​ര്‍ ഹോ​ര്‍ഹെ മാ​ര്‍പാ​പ്പ​യ്ക്കു കൈ​മാ​റി.

നാ​ളെ​വ​രെ അ​ര്‍ജ​ന്‍റീ​ന​യി​ല്‍ തു​ട​രു​ന്ന മാ​ര്‍പാ​പ്പ​യ്ക്ക് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണു​ള്ള​ത്. നാ​ളെ വൈ​കു​ന്നേ​രം പെ​റു​വി​ലേ​ക്കു യാ​ത്ര​യാ​കും. നാ​ലു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ര്‍പാ​പ്പ അ​ര്‍ജ​ന്‍റീ​ന​യി​ലെ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ത്ത​ന്നെ രാ​ജ്യം അ​ത്യ​ധി​കം ആ​വേ​ശ​ത്തോ​ടെ​യാ​ണു ഈ ​ദി​ന​ങ്ങ​ള്‍ക്കാ​യി ഒ​രു​ങ്ങി​യ​ത്.

ബു​വേ​നോ​സ് ഐ​റി​സി​ലെ ജോ​ര്‍ജ് ന്യൂ​ബെ​റി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മാ​ര്‍പാ​പ്പ​യെ പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ര്‍ മി​ലെ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു. മാ​ര്‍പാ​പ്പ രാ​ജ്യ​ത്ത് എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​സൂ​ച​ക​മാ​യി ഇ​തേ​സ​മ​യം രാ​ജ്യ​ത്തെ എ​ല്ലാ പ​ള്ളി​ക​ളി​ലും മ​ണി​നാ​ദ​ങ്ങ​ള്‍ മു​ഴ​ങ്ങി.

വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് 20 ല​ക്ഷം വി​ശ്വാ​സി​ക​ള്‍

ബു​വേ​നോ​സ് ഐ​റി​സ്: അ​ര്‍ജ​ന്‍റീ​ന സ​ന്ദ​ര്‍ശ​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ഐ​റി​സി​ലെ മൊ​ന്യു​മെ​ന്‍റോ ദെ ​ലൊ​സ് എ​സ്പാ​നൊ​ലെ​സി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ അ​ര്‍പ്പി​ച്ച വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് 20 ല​ക്ഷം വി​ശ്വാ​സി​ക​ള്‍. മാ​ര്‍പാ​പ്പ​യെ ഒ​രു​നോ​ക്ക് കാ​ണു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ ത​ലേ​ദി​വ​സം രാ​ത്രി മു​ത​ല്‍ ത​ന്നെ ന​ഗ​ര​വീ​ഥി​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്നു.

വ​ത്തി​ക്കാ​ന്‍ പ​താ​ക​ക​ള്‍ വീ​ശി​യും ‘ഓ​ലെ, ഓ​ലെ, ഓ​ലെ, ലി​യോ​ണ്‍, ലി​യോ​ണ്‍’ എ​ന്ന് ആ​ര്‍ത്തു​വി​ളി​ച്ചു​മാ​ണ് വി​ശ്വാ​സി​ക​ള്‍ ത​ങ്ങ​ളു​ടെ ആ​ത്മീ​യ​നേ​താ​വി​നെ വ​ര​വേ​റ്റ​ത്. ആ​യി​ര​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ചാ​ണ് പ​ല വി​ശ്വാ​സി​ക​ളും ഇ​വി​ടെ​യെ​ത്തി​യ​ത്. മാ​ര്‍പാ​പ്പ സ​ഞ്ച​രി​ച്ച പാ​ത​ക​ള്‍ക്കി​രു​വ​ശ​വും തി​ങ്ങി​നി​റ​ഞ്ഞാ​ണ് ജ​ന​ക്കൂ​ട്ടം എ​തി​രേ​റ്റ​ത്.

സെ​ന്‍റ് ജോ​ണ്‍ ലാ​റ്റ​റ​ന്‍ ബ​സി​ലി​ക്ക​യു​ടെ പ്ര​തി​ഷ്ഠാ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ര്‍പ്പി​ച്ച വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ല്‍ കു​ടും​ബ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം മാ​ര്‍പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ളും അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും നി​റ​ഞ്ഞ ലോ​ക​ത്ത് കു​ടും​ബ​ങ്ങ​ള്‍ ഐ​ക്യ​ത്തി​ന്‍റെ​യും സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ​ണം. റോ​മി​ലെ ബി​ഷ​പ്പി​ന്‍റെ ക​ത്തീ​ഡ്ര​ലാ​യ സെ​ന്‍റ് ജോ​ണ്‍ ലാ​റ്റ​റ​ന്‍ ബ​സി​ലി​ക്ക ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഭ​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും മാ​ര്‍പാ​പ്പ പ​റ​ഞ്ഞു.

K-Rail Survey

Tags : Democracy Power Protected Argentina Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up