x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് : മാ​ന​വ കെ​യ​ര്‍ കേ​ന്ദ്ര മ​ള്‍​ട്ടി സ്റ്റേ​റ്റ് സൊ​സൈ​റ്റി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ നി​ര്‍​ദേ​ശം

വെബ്ഡെസ്ക്
Published: November 10, 2026 12:43 AM IST | Updated: November 10, 2026 12:43 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: നി​​​ക്ഷേ​​​പ​​​ത്തു​​​ക തി​​​രി​​​കെ ന​​​ല്‍​കാ​​​തെ വ​​​ഞ്ചി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​ക​​​ളെ​​ത്തു​​​ട​​​ര്‍​ന്ന് തൃ​​​ശൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള മാ​​​ന​​​വ കെ​​​യ​​​ര്‍ കേ​​​ന്ദ്ര മ​​​ള്‍​ട്ടി സ്റ്റേ​​​റ്റ് അ​​​ഗ്രോ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ്ഥാ​​​വ​​​ര-​​​ജം​​​ഗ​​​മ വ​​​സ്തു​​​ക്ക​​​ള്‍ താ​​​ത്‍​ക്കാ​​​ലി​​​ക​​​മാ​​​യി ക​​​ണ്ടു​​​കെ​​​ട്ടാ​​​ന്‍ അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍​ക്കു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ര്‍​ദേശം.

നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും പ​​​ലി​​​ശ​​​യോ മു​​​ത​​​ലോ തി​​​രി​​​കെ ന​​​ല്‍​കാ​​​തെ സ്ഥാ​​​പ​​​നം വ​​​ഞ്ചി​​​ച്ച​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ്, കേ​​​ര​​​ള നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ താ​​​ത്‍​പ​​​ര്യ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം (കെ​​​പി​​​ഐ​​​ഡി ആ​​​ക്ട് - 2013) സെ​​​ക്‌ഷ​​​ന്‍ -3 പ്ര​​​കാ​​​രം സ്വ​​​ത്ത് ക​​​ണ്ടു​​​കെ​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി.

സൊ​​​സൈ​​​റ്റി​​​യു​​​ടെ​​​യും ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രു​​​ടെ​​​യും മു​​​ഴു​​​വ​​​ന്‍ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും മ​​​ര​​​വി​​​പ്പി​​​ക്കും. പ്ര​​​തി​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന മു​​​ഴു​​​വ​​​ന്‍ സ്ഥാ​​​വ​​​ര​​​ജം​​​ഗ​​​മ സ്വ​​​ത്തു​​​ക്ക​​​ളും താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ക​​​ണ്ടു​​​കെ​​​ട്ടാ​​​നും ക​​​ള​​​ക്ട​​​ര്‍​മാ​​​രോ​​​ടു നി​​​ര്‍​ദേശി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ണ്ടു​​​കെ​​​ട്ടി​​​യ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ സ​​​ഹി​​​തം 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​മാ​​​ര്‍ അ​​​ട​​​ങ്ങി​​​യ കോം​​പി​​​റ്റ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​ക​​​ള്‍ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

തൃ​​​ശൂ​​​ര്‍ സി​​​റ്റി, തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍, മ​​​ല​​​പ്പു​​​റം, കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി സൊ​​​സൈ​​​റ്റി​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത 44 കേ​​​സു​​​ക​​​ള്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ക്രൈം​​​ബാ​​​ഞ്ചി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് യൂ​​​ണി​​​റ്റു​​​ക​​​ള്‍​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല.

Tags : Immovable properties Attach Assets Maturity Period elapsed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up