പി.റ്റി. ഉഷ
ന്യൂഡൽഹി: സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റ് (എസ്ഒഎം) വനിതാ വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡോള ബാനര്‍ജിയുടെ നേതൃത്വത്തില്‍ തന്നെ ഒഴിവാക്കാനുള്ള പാനല്‍ പ്രചാരണം നടത്തിയെന്നാണ് ഉഷയുടെ ആരോപണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ വോട്ട് അഭ്യര്‍ഥിച്ചെന്നും ഉഷ പരാതിപ്പെട്ടു.ന്യൂ ഭാരത് പാനല്‍ എന്ന പേരില്‍ വാട്സാപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ച് നാല് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടിയെന്നും അഞ്ജു, സൈന എന്നിവരെ ഉള്‍പ്പെടുത്തി പാനലിന്റെ സന്ദേശം വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി.
ഇതു ചൂണ്ടികാട്ടി ഡോളയ്ക്കെതിരേ ഐഒഎ ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ ശ്രീവാസ്തവയ്ക്ക് ഉഷ ഔദ്യോഗിക പരാതി നല്കി.
Tags : SOM Election Votes Sports Dola Banerjee