x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​നം: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ജെ​മീ​മ റിട്ടേൺസ്

വെബ്ഡെസ്ക്
Published: November 9, 2026 11:24 PM IST | Updated: November 9, 2026 11:24 PM IST

ജെ​മീ​മ റോ​ഡ്രി​ഗ​സ്, സ്മൃ​തി മ​ന്ദാ​ന

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നു ഫോ​ര്‍​മാ​റ്റി​ലും (ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി-20) സ്മൃ​തി മ​ന്ദാ​ന​യാ​ണ് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍. ടെ​സ്റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ദീ​പ്തി ശ​ര്‍​മ​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത്. ട്വ​ന്‍റി-20​യി​ല്‍ ഷെ​ഫാ​ലി വ​ര്‍​മ​യും.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ജെ​മീ​മ റോ​ഡ്രി​ഗ​സ് മൂ​ന്നു ഫോ​ര്‍​മാ​റ്റി​നു​ള്ള ടീ​മി​ലും തി​രി​ച്ചെ​ത്തി​യെ​ന്ന​താ​ണു ശ്ര​ദ്ധേ​യം. സിം​ബാ​ബ്‌വെ​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ ജെ​മീ​മ ക​ളി​ച്ചി​രു​ന്നി​ല്ല.

ഒ​രു ടെ​സ്റ്റ്, മൂ​ന്ന് ഏ​ക​ദി​നം, മൂ​ന്നു ട്വ​ന്‍റി-20 എ​ന്നി​ങ്ങ​നെ ഏ​ഴു മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ന്‍ വ​നി​താ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ക​ളി​ക്കു​ക.

Tags : South Africa Tour Team India Sports Jemimah Returns Smriti Mandhana

Recent News

Corehub Up