മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു.
മൂന്നു ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) സ്മൃതി മന്ദാനയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ടെസ്റ്റിലും ഏകദിനത്തിലും ദീപ്തി ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത്. ട്വന്റി-20യില്‍ ഷെഫാലി വര്‍മയും.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു ജെമീമ റോഡ്രിഗസ് മൂന്നു ഫോര്‍മാറ്റിനുള്ള ടീമിലും തിരിച്ചെത്തിയെന്നതാണു ശ്രദ്ധേയം. സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ ജെമീമ കളിച്ചിരുന്നില്ല.
ഒരു ടെസ്റ്റ്, മൂന്ന് ഏകദിനം, മൂന്നു ട്വന്റി-20 എന്നിങ്ങനെ ഏഴു മത്സരങ്ങളാണ് ഇന്ത്യന്‍ വനിതാ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.