Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Africa Tour

സാ​ന്‍​ഡ് പേ​പ്പ​ര്‍ വി​വാ​ദ​ത്തി​ല്‍ ഖ്വാ​ജ​യെ പി​ന്തു​ണ​ച്ച് വാ​ര്‍​ണ​ര്‍

സി​ഡ്‌​നി: 2018ലെ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീം ​സാ​ന്‍​ഡ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ താ​രം ഉ​സ്മാ​ന്‍ ഖ്വാ​ജ ആ​ത്മ​ക​ഥ​യി​ല്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ 100 ശ​ത​മാ​നം ശ​രി​യാ​ണെ​ന്നു ഡേ​വി​ഡ് വാ​ര്‍​ണ​ര്‍.

നേ​പ്പാ​ള്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന ഓ​സീ​സ് മു​ന്‍ താ​ര​മാ​യ വാ​ര്‍​ണ​ര്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഖ്വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ ശ​രി​വ​ച്ച​ത്. ടീം ​ഒ​ന്ന​ട​ങ്കം അ​റി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ന്നു സാ​ന്‍​ഡ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടി​യ​തെ​ന്നാ​യി​രു​ന്നു ഉ​സ്മാ​ന്‍ ഖ്വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

“ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഞാ​ന്‍ സം​സാ​രി​ച്ചി​ട്ട് എ​ട്ടു വ​ര്‍​ഷ​മാ​യി. ഉ​സീ (ഉ​സ്മാ​ന്‍ ഖ്വാ​ജ), ഞാ​ന്‍ പൂ​ര്‍​ണ​മാ​യും നി​ന​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്നു. നീ ​ചെ​യ്ത കാ​ര്യ​ങ്ങ​ള്‍​ക്കു ഞാ​ന്‍ ന​ന്ദി പ​റ​യു​ന്നു. നീ ​പ​റ​ഞ്ഞ​തെ​ല്ലാം 100 ശ​ത​മാ​ന​വും ശ​രി​യാ​ണ്. ഇ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും സ​ത്യം അ​റി​യാം. ആ​ളു​ക​ള്‍​ക്ക് ഈ ​സ​ത്യം അ​റി​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. നീ ​മു​ന്നോ​ട്ടു​ വ​ന്ന് അ​തു തു​റ​ന്നു​പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ചി​ല​ര്‍ ചോ​ദി​ക്കു​ന്നു.

എ​ട്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​ന്തി​നാ​ണു പു​സ്ത​കം വി​ല്‍​ക്കാ​നാ​യി ഇ​തെ​ല്ലാം പ​റ​യു​ന്ന​തെ​ന്ന്. ഇ​ത് ഉ​സ്മാ​ന്‍റെ ക​ഥ​യാ​ണ്. ഉ​സ്മാ​ന്‍ വി​ശ്വ​സി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​തി​ല്‍ പ​റ​യു​ന്ന​ത്. അ​ന്ന​ത്തെ ദി​വ​സം മു​ത​ല്‍ സം​ഭ​വി​ച്ച ഓ​രോ കാ​ര്യ​വും ഉ​സി കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം തി​ടു​ക്ക​ത്തി​ലും വീ​ഴ്ച​ക​ളോ​ടെ​യു​മാ​ണ് ന​ട​ന്ന​ത്. ഉ​സി ഡ്ര​സിം​ഗ് റൂ​മി​ല്‍ കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റി​ന്‍റെ അ​രി​കി​ലി​രു​ന്നി​ട്ടും ഉ​സി​യെ ചോ​ദ്യം ചെ​യ്തി​ല്ല. ഇ​തെ​ങ്ങ​നെ​യാ​ണ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​കു​ന്ന​ത്? ഉ​സി, നി​ന​ക്കു ന​ന്ദി''- ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

സ്റ്റീ​വ​ന്‍ സ്മി​ത്ത്, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, കാ​മ​റൂ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റ് എ​ന്നി​വ​രാ​യി​രു​ന്നു സാ​ന്‍​ഡ് പേ​പ്പ​ര്‍ വി​വാ​ദ​ത്തി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. സ്മി​ത്തി​നും വാ​ര്‍​ണ​റി​നും ഒ​രു വ​ര്‍​ഷ​വും ബാ​ന്‍​ക്രോ​ഫ്റ്റി​ന് ഒ​മ്പ​തു മാ​സ​വും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. പ​ന്ത് ചു​ര​ണ്ടി​യ​തി​നെക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന്, ബൗ​ള​ര്‍​മാ​രാ​യ പാ​റ്റ് ക​മ്മി​ന്‍​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ജോ​ഷ് ഹെ​യ്‌​സ​ല്‍​വു​ഡ്, ന​ഥാ​ന്‍ ലി​യോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യു​മി​റ​ക്കി​യി​രു​ന്നു.

ടീം ​ഒ​ന്ന​ട​ങ്കം കു​റ്റം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും എ​ല്ലാ​വ​രും ഒ​ന്നി​ച്ച് ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും അ​ന്നു പ​റ​ഞ്ഞ​താ​യും ഖ്വാ​ജ ആ​ത്മ​ക​ഥ​യി​ല്‍ കു​റി​ച്ചു. ഡാ​വി​യെ (ഡേ​വി​ഡ് വാ​ര്‍​ണ​ര്‍) കാ​ണു​മ്പോ​ള്‍ മ​ന​സി​ല്‍ കു​റ്റ​ബോ​ധം തോ​ന്നാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ശി​ക്ഷ ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹം ഒ​രു വാ​ക്കു​പോ​ലും അ​തേ​ക്കു​റി​ച്ച് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്നും ഉ​സ്മാ​ന്‍ ഖ്വാ​ജ കു​റി​ച്ചു.

Latest News

Corehub Up