പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിനിടെ വീണ്ടും മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് യോഗത്തിന് പിന്നാലെയാണ് നെയ്യ് വാങ്ങാൻ തീരുമാനമായത്. രണ്ട് ദിവസത്തിനുള്ളിൽ 10,000 ലിറ്റർ നെയ്യ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനുള്ള അനുമതി തേടും. അതിനുശേഷം ആയിരിക്കും കരാർ. മിൽമ സ്വന്തം വാഹനത്തിൽ നെയ്യ് നിലക്കൽ എത്തിക്കും. ബാക്കി നെയ്യ് ടെൻഡർ വിളിച്ചാകും മിൽമയിൽ നിന്ന് വാങ്ങുക.