Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DevaswomBoard

ശ​ബ​രി​മ​ല​യി​ലെ അ​ര​വ​ണ പ്ര​തി​സ​ന്ധി; മന്ത്രി കെ. ​മു​ര​ളീ​ധ​ര​നും കെ. ​ജ​യ​കു​മാ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ അ​ര​വ​ണ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​ര​വ​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും മു​ന്നോ​ട്ടു​ള്ള പ​ദ്ധ​തി​ക​ളും കെ. ​ജ​യ​കു​മാ​ർ മ​ന്ത്രി​യെ ധ​രി​പ്പി​ക്കും. അ​ര​വ​ണ പ്ലാ​ന്‍റി​ന്‍റെ ന​വീ​ക​ര​ണം എ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യാ​കും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് എ​ഡി​എ​മ്മി​നോ​ട് സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം ദേ​വ​സ്വം ബോ​ർ​ഡാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. മ​ണ്ഡ​ല​കാ​ല ന​ട​ത്തി​പ്പി​നാ​യി ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന നി​ല​പാ​ടും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ ഈ ​നി​ല​പാ​ടി​ന് മു​ഖ്യ​മ​ന്ത്രി പി​ന്തു​ണ ന​ൽ​കി​യി​രു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ കെ. ​മു​ര​ളീ​ധ​ര​നെ​യും കെ. ​ജ​യ​കു​മാ​റി​നെ​യും പ്ര​ത്യേ​കം ക​ണ്ടി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി പ്ര​ശ്ന​ങ്ങ​ൾ സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്.

ശ​ബ​രി​മ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം എ​ഡി​എം സ​മ​ർ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

Kerala

ശബരിമല ഓണസദ്യ: മന്ത്രി മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാർ പ്രതികരിച്ചു.

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

Kerala

ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റായി ദളിതർ: കൊ​ടി​ക്കു​ന്നി​ലി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ദ​ളി​ത​രെ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റാക്ക​ണ​മെ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

കൊ​ടി​ക്കു​ന്നി​ൽ പാ​ർ​ട്ടി​യി​ലെ സീ​നി​യ​ർ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം ത​ള്ളിക്ക​ള​യാ​നാകി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലെ ദേ​വ​സ്വം ബോ​ർ​ഡി​ന് ഇ​നി ഒ​രു വ​ർ​ഷം കൂ​ടി കാ​ലാ​വ​ധി ഉ​ണ്ട്. അ​ത് ക​ഴി​ഞ്ഞ ശേ​ഷം ആ​ലോ​ചി​ക്കാ​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.​ കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു. 

ആ​രോ​ഗ്യാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ്  കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.​ ക​ഴി​ഞ്ഞ 23നാ​ണ് അ​ജി​കു​മാ​റി​നെ​യും പ്ര​ശാ​ന്തി​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 2019ലെ ​സ്വ​ർ​ണ​ക്കൊ​ള്ള മ​റ​ച്ചു​വെ​ക്കു​ന്ന​തി​നാ​ണ് പി.​എ​സ്.​പ്ര​ശാ​ന്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദേ​വ​സ്വം ബോ​ർ​ഡ് സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ന് കൈ​മാ​റി​യ​തെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു പാ​ളി​ക​ൾ വീ​ണ്ടും സ്വ​ർ​ണം പൂ​ശു​ന്ന​തി​നാ​യി കൈ​മാ​റി​യ​ത്. കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി തേ​ടാ​തി​രു​ന്ന​ത് സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നാ​യി​രു​ന്നു പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി​യ എ​സ്ഐ​ടി ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

Kerala

തീവ്രമഴ: ഭക്തർ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്‌

തിരുവനന്തപുരം: അതിതീവ്രമായ മഴയും ഇതേത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും തിങ്കളാഴ്ചയും ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.

അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നത്.

Kerala

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വം; ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സം​ഭ​വ​ത്തി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​ജി​ല​ൻ​സും വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​ൽ​മ ന​ൽ​കി​യ നെ​യ്യ് നി​ല​വാ​രം ഇ​ല്ലാ​ത്ത​താ​ണോ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ് പ​ക​രം നി​ല​വാ​ര​മി​ല്ലാ​ത്ത നെ​യ്യ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​തി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്ന​ത്.

നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ട് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

നെ​യ്യ് കൊ​ടു​ത്ത മി​ൽ​മ​യെ​പ്പോ​ലെ വാ​ങ്ങി​യ ദേ​വ​സ്വം ബോ​ർ​ഡി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​റ്റ​വ​ർ ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത സാ​ധ​നം വി​റ്റെ​ങ്കി​ൽ എ​ന്തി​ന​ത് വാ​ങ്ങി​യെ​ന്നും അ​ത് വ​ലി​യ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ; കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ പ​രാ​തി​ക​ളി​ലാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

സ്വ​ർ​ണം, വെ​ള്ളി, കു​ങ്കു​മ​പ്പൂ​വ് തു​ട​ങ്ങി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ടാ​യി ല​ഭി​ച്ച വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ര​ജി​സ്റ്റ​റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കൂ​ടാ​തെ ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ വാ​ർ​ഷി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഒ​രു ത​രി സ്വ​ർ​ണം പോ​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ വാ​ദം. വി​ഷ​യ​ത്തി​ൽ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ശ​ബ​രി​മ​ല ത​ന്ത്രി സ്ഥാ​നം: ദേ​വ​സ്വം ബോ​ര്‍​ഡി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ത​ന്ത്രി​യെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്ത്രി​സ്ഥാ​ന​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​ര് തു​ട​ര​ണ​മോ എ​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​നം നാ​ളെ ചേ​രു​ന്ന ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ എ​ടു​ക്കും.

ത​ന്നെ ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ ത​ന്ത്രി ആ​ക്ക​ണ​മെ​ന്നും ക​ണ്ഠ​ര് രാ​ജീ​വ​ര് ദേ​വ​സ്വം ബോ​ര്‍​ഡി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. മേ​ല്‍​ശാ​ന്തി ഇ​ന്‍റര്‍​വ്യൂ ബോ​ര്‍​ഡി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ നി​യ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണ് ത​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി പ്ര​തി പ​ട്ടി​ക​യി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ല്‍​കി​യ​ത്. ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യു​ടെ നി​ല​പാ​ട് തേ​ടി​യ​ത്.

Kerala

ദേ​വ​സ്വം ബോ​ർ​ഡി​ൽ ഡി​ജി​റ്റൈ​സേ​ഷ​ൻ: ആ​ദ്യ​ഘ​ട്ടം ശ​ബ​രി​മ​ല​യി​ൽ

കൊ​​​​ച്ചി: തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ വ​​​​ര​​​​വു​​​ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ സു​​​​താ​​​​ര്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ഡി​​​​ജി​​​​റ്റൈ​​​​സേ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യാ​​​​യ എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ് ഡി​​​​ജി​​​​റ്റ​​​​ൽ ട്രാ​​​​ൻ​​​​സ്ഫ​​​​ർ​​​​മേ​​​​ഷ​​​​ന്‍റെ ആ​​​​ദ്യ​​​ഘ​​​​ട്ടം ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കും.

മ​​​​ണ്ഡ​​​​ല-​​​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് കാ​​​​ല​​​​ത്തി​​​​നു മു​​​​മ്പാ​​​​യി അ​​​​ക്കൗ​​​​ണ്ട്സ്, ക്ഷേ​​​​ത്ര​​​ഭ​​​​ര​​​​ണം, വി​​​​ല്പ​​​​ന എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

District News

ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം; വകുപ്പ് മന്ത്രി രാ ജിവയ്ക്കണം: വി.ഡി. സതീശൻ

പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞെ​ട്ടി​ക്കു​ന്ന തെ​ളി​വു​ക​ൾ ഹൈ​ക്കോ​ട​തി പു​റ​ത്തു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വ​ലി​യ സ്വ​ർ​ണ​ക​വ​ർ​ച്ച​യാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി അ​ടി​വ​ര​യി​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം ബോ​ർ​ഡി​നും ദേ​വ​സ്വം മ​ന്ത്രി​ക്കും പ​ങ്കു​ണ്ടെ​ന്ന​ത് വ​ളെ​ര വ്യ​ക്ത​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ദേ​വ​സ്വം മ​ന്ത്രി രാ​ജി​വെ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡി​നെ ച​വി​ട്ടി പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ കൊ​ണ്ടു​പോ​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ​വും വി​ൽ​ക്കു​മാ​യി​രു​ന്നു. ആ​റു കൊ​ല്ല​ത്തി​നി​ട​യി​ൽ നാ​ൽ​പ​ത് വ​ർ​ഷം വാ​റ​ണ്ടി​യു​ള്ള സാ​ധ​നം വീ​ണ്ടും മ​ങ്ങി​യെ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കു കൊ​ടു​ത്ത​ത് വ​ലി​യ ക​വ​ർ​ച്ച​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Editorial

മോ​ഷ്‌​ടാ​ക്ക​ളെ പി​ടി​ക്ക​ണം; പോ​റ്റി​വ​ള​ർ​ത്തി​യ​വ​രെ​യും

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യൊ​രു മോ​ഷ​ണ​ക്കേ​സി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ഗോ​ള അ​യ്യ​പ്പ​ഭ​ക്ത​രെ ച​തി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണം, ശി​ക്ഷി​ക്ക​ണം.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്‌​ടി​ക്ക​പ്പെ​ട്ടെ​ന്ന വി​വ​രം ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​രു​ടെ ഹൃ​ദ​യ​ങ്ങ​ളെ ഉ​ല​ച്ചി​രി​ക്കു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ കാ​വ​ൽ​ക്കാ​രാ​യ ദ്വാ​ര​പാ​ല​ക​രു​ടെ ശി​ല്പ​ത്തെ പൊ​തി​ഞ്ഞ സ്വ​ർ​ണം​പോ​ലും ത​ട്ടി​യെ​ടു​ത്ത​വ​ർ മ​റ്റെ​ന്തു ക​വ​ർ​ച്ച​യ്ക്കും മ​ടി​ക്കാ​ത്ത​വ​രാ​ണ്.

ദ്വാ​ര​പാ​ല​ക​രെ ‘വ​ക​വ​രു​ത്തി​യ​വ​ർ’ എ​വി​ടെ​യൊ​ക്കെ ക​ട​ന്നു​ക​യ​റി​യെ​ന്നും അ​റി​യേ​ണ്ട​തു​ണ്ട്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്പ​ലം​വി​ഴു​ങ്ങി​ക​ളെ മാ​ത്ര​മ​ല്ല, അ​വ​രെ പോ​റ്റി​വ​ള​ർ​ത്തി​യ​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്ക​ട്ടെ. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യൊ​രു മോ​ഷ​ണ​ക്കേ​സി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് 2019ൽ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കു കൊ​ണ്ടു​പോ​യ അ​ത്ര​യും സ്വ​ർ​ണം ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​നൊ​പ്പം തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്വ​ർ​ണം പൊ​തി​ഞ്ഞ യ​ഥാ​ർ​ഥ ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ 2019ൽ ​സ്പോ​ൺ​സ​ർ വി​ല്പ​ന ന​ട​ത്തി​യോ​യെ​ന്നും സം​ശ​യി​ക്കാ​മെ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച കോ​ട​തി വി​ല​യി​രു​ത്തി.

അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സ് എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ ത​ല​വ​നാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച കോ​ട​തി 30 വ​ർ​ഷ​ത്തെ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ളെ​ന്ന മ​ട്ടി​ൽ വ്യാ​പ​രി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​ന്ന വ്യ​ക്തി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​വാ​ദ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. മൂ​ന്നു​ത​വ​ണ സ്വ​ർ​ണം പൂ​ശി​യ ച​രി​ത്ര​മാ​ണ് ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ​ക്കു​ള്ള​ത്.

1998 സെ​പ്റ്റം​ബ​റി​ലാ​ണ് വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ശ​ബ​രി​മ​ല ശ്രീ​കോ​വി​ലും ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ളും ആ​ദ്യ​മാ​യി സ്വ​ർ​ണം പൊ​തി​ഞ്ഞു കൊ​ടു​ത്ത​ത്. പി​ന്നീ​ട് 2019 ജൂ​ലൈ​യി​ൽ വീ​ണ്ടും സ്വ​ർ​ണം പൊ​തി​യാ​നെ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​ന്ന ആ​ൾ ഇ​ത് ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്നു വാ​ങ്ങി​ക്കൊ​ണ്ടു​പോ​യി.

സെ​പ്റ്റം​ബ​ർ 11ന് ​പോ​റ്റി​യി​ൽ​നി​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പാ​ളി​ക​ൾ തി​രി​കെ വാ​ങ്ങു​ക​യും ശി​ല്പ​ത്തി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു. താ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത് ചെ​ന്പു​പാ​ളി​ക​ളാ​യി​രു​ന്നെ​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, വി​ജ​യ് മ​ല്യ 800 ഗ്രാം (100 ​പ​വ​ൻ) സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞു കൊ​ടു​ത്ത പാ​ളി​ക​ളാ​ണ് 2019ൽ ​പോ​റ്റി കൊ​ണ്ടു​പോ​യ​തെ​ന്നു വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യെ​ന്നാ​ണു സൂ​ച​ന.

അ​തു തി​രി​ച്ചെ​ത്തി​ച്ച​പ്പോ​ൾ 397 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. താ​ൻ കൊ​ണ്ടു​പോ​യ​ത് ചെ​ന്പു പാ​ളി​ക​ളാ​യി​രു​ന്നെ​ന്നും അ​ര​ക്കി​ലോ സ്വ​ർ​ണം വാ​ങ്ങി​യ​തി​ൽ 397 ഗ്രാം ​പാ​ളി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചെ​ന്നും ബാ​ക്കി സ്വ​ർ​ണം​കൊ​ണ്ട് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ മാ​ല പ​ണി​തു ന​ൽ​കി​യെ​ന്നു​മാ​ണ് പോ​റ്റി​യു​ടെ വാ​ദം.

എ​ങ്കി​ൽ വി​ജ​യ് മ​ല്യ ന​ൽ​കി​യ 100 പ​വ​ന്‍റെ സ്വ​ർ​ണ​പ്പാ​ളി എ​വി​ടെ​യെ​ന്ന ചോ​ദ്യ​മാ​ണ് ബാ​ക്കി. മൂ​ന്നാ​മ​ത്തെ ത​വ​ണ, ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വീ​ണ്ടും പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ചെ​ന്നൈ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. 2019ൽ ​ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ​ക്കൊ​പ്പം ര​ണ്ടു താ​ങ്ങു​പീ​ഠ​ങ്ങ​ളും താ​ൻ ദേ​വ​സ്വം ബോ​ർ​ഡി​നെ ഏ​ൽ​പ്പി​ച്ചെ​ന്നും ഇ​പ്പോ​ൾ സ്വ​ർ​ണം പൊ​തി​യാ​ൻ വേ​ണ​മെ​ങ്കി​ൽ അ​തി​ൽ​നി​ന്നെ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഇ-​മെ​യി​ൽ അ​യ​ച്ചു.

പ​ക്ഷേ, ആ ​പീ​ഠ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പോ​റ്റി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​ത്. നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നി​ട്ടും ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​ന്നൈ​യി​ലേ​ക്കു കൊ​ടു​ത്തു​വി​ട്ട ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​യും സം​ശ​യ​ക​ര​മാ​ണ്.

മാ​ത്ര​മ​ല്ല, 2019ൽ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കു കൊ​ടു​ത്ത പാ​ളി​ക​ൾ ചെ​ന്പാ​ണെ​ന്ന് ദേ​വ​സ്വം മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നും ബോ​ർ​ഡി​നു കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. ദേ​വ​സ്വം ബോ​ർ​ഡും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും പ​റ​യു​ന്ന​തി​ലെ ദു​രൂ​ഹ​ത​ക​ൾ അ​ഴി​ക്കു​ന്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ന്ന​തി​ൽ കാ​ണാ​താ​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​ത്ര​മാ​യി​രി​ക്കി​ല്ല. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ട്ടെ. ആ​ഗോ​ള അ​യ്യ​പ്പ​ഭ​ക്ത​രെ ക​ബ​ളി​പ്പി​ച്ച​ത് ആ​രാ​ണെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ൽ വ​ച്ചു​പൊ​റു​പ്പി​ക്ക​രു​ത്.

സ്വ​ന്തം നാ​ട്ടി​ൽ ദൈ​വ​ത്തി​നു​പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യ​തി​ൽ സ​ർ​ക്കാ​രി​നും കൈ​ക​ഴു​കാ​നാ​വി​ല്ല. ശ​ബ​രി​മ​ല​യി​ൽ അ​വ​താ​ര​ങ്ങ​ളെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ക​റ്റി​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞ​ത്. പ​ക്ഷേ, കോ​ട​തി ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​വോ​ളം ഇ​ത്ത​രം അ​വ​താ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​പ​മാ​ന​ക​ര​മാ​ണ്.

ദൈ​വ​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ലും ഭ​ക്ത​ർ​ക്കു വി​ശ്വാ​സ​മു​ണ്ട്. ദൈ​വ​ത്തി​ന്‍റെ ആ​ളു​ക​ൾ ച​തി​ക്കി​ല്ലെ​ന്ന വി​ശ്വാ​സം! നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ആ ​വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ട്ടി​പ്പു​കാ​ർ എ​ല്ലാ മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​ക്കൂ​ടി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല എ​ല്ലാ​യി​ട​ത്തും തി​രു​ത്ത​ലി​നു​ള്ള മു​ന്ന​റി​യി​പ്പാ​ക​ട്ടെ.

District News

ശബരിമല സ്വർണപ്പാളി വിവാദം: സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുരാരി ബാബുവിന് സസ്പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ ന​ട​പ​ടി. 2019ൽ ​വി​ജ​യ് മ​ല്യ ന​ല്‍​കി​യ സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി. ​മു​രാ​രി ബാ​ബു​വി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. നി​ല​വി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണാ​ണ് ഇ​ദ്ദേ​ഹം.

2025ൽ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​യി​ൽ സ്വ​ർ​ണ​പ്പാ​ളി​കൊ​ടു​ത്തു​വി​ട്ട​തും മു​രാ​രി ബാ​ബു​വാ​ണ്. അ​ന്ന് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി​രു​ന്നു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ വീ​ഴ്ച​യി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് മു​രാ​രി ബാ​ബു പ്ര​തി​ക​രി​ച്ച​ത്. മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​യെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ത​ന്ത്രി​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. താ​ൻ ന​ൽ​കി​യ​ത് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്വർണപ്പാളി വിവാദം; ഭഗവാന്റെ പൊന്ന് ആരെടുത്താലും ശി ക്ഷിക്കപ്പെടണം: പി.എസ്. പ്രശാന്ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി ബോ​ർ​ഡ് ച​ർ​ച്ച ചെ​യ്യു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്.

വ്യ​വ​സ്ഥ ഇ​ല്ലാ​യ്മ 2019 ൽ ​ന​ട​ന്ന​താ​ണ്. ഭ​ഗ​വാ​ന്‍റെ ഒ​രു ത​രി പൊ​ന്ന് ആ​രെ​ടു​ത്താ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പി.​എ​സ്. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം തീ​രു​മാ​നി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ച​ർ​ച്ച ചെ​യ്യും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം തു​ട​ങ്ങാ​റാ​യി. എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ ദു​രു​ഹ​ത​യു​ടെ ചു​രു​ൾ അ​ഴി​യു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഞ​ങ്ങ​ൾ​ക്ക് മ​റ​യ്ക്കാ​ൻ ഒ​ന്നും ഇ​ല്ല. ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​ണ​ല്ലോ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ദു​രു​ഹ​ത നി​റ​ഞ്ഞ വ്യ​ക്തി​യാ​ണ്. സ്വ​ർ​ണം ത​ന്നു വി​ട​ണ​മെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ത​ങ്ങ​ളോ​ടും പ​റ​ഞ്ഞു. ത​ങ്ങ​ൾ കൊ​ടു​ത്തി​ല്ല.

ഞ​ങ്ങ​ൾ​ക്ക് ആ​രെ​യും ന്യാ​യീ​ക​രി​ക്കേ​ണ്ട​തി​ല്ല. ത​ന്‍റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തു​ന്നു. അ​ത് എ​ന്തി​നാ​ണ്. താ​ൻ പ്ര​തി​യാ​ണെ​ങ്കി​ൽ ന​ട​പ​ടി എ​ടു​ക്ക​ട്ടെ. 18 സ്ട്രോം​ഗ് റും ​ഉ​ണ്ട്. എ​ല്ലാ റൂ​മി​ലും ക​യ​റി പ​രി​ശോ​ധി​ച്ചു. കൃ​ത്യം ക​ണ​ക്ക് തി​രു​വാ​ഭ​ര​ണ ക​മീ​ഷ​ന്‍റെ കൈ​യി​ൽ ഉ​ണ്ട്. ന​ട​പ​ടി‌​ക്ര​മം പാ​ലി​ച്ചി​ട്ടി​ല്ല എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. കൃ​ത്യ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ത​ന്നെ​യാ​ണ് സ്വ​ർ​ണ​പാ​ളി ന​ൽ​കി​യ​ത്.

ഉ​പ്പ് തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്ക​ണം. അ​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഇ​ല്ലെ​ന്നും പി.​എ​സ്. പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്വർണപ്പാളി വിവാദം: ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹ ളം; ചോദ്യത്തരവേള റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഇ​ന്നും നി​യ​മ​സ​ഭ‍​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. വി​ഷ​യ​ത്തി​ലെ ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി​യെ പോ​ലും ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത പ്ര​തി​പ​ക്ഷ​മാ​ണി​തെ​ന്ന് എ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ​ക്ക​ളി​യു​മാ​യി വ​ര​രു​തെ​ന്ന് സു​പ്രീം കോ​ട​തി പ്ര​തി​പ​ക്ഷ​ത്തോ​ട് പ​റ​ഞ്ഞ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷും പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ഡ​യ​സി​നു മു​ന്നി​ൽ വ​രെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ചോ​ദ്യ​ത്ത​ര​വേ​ള റ​ദ്ദാ​ക്കി.

District News

ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല; സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് എൻ.വാസു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് നേ​രി​ട്ട് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു. ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ൻ. വാ​സു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ത​ന്നെ ഒ​രു കാ​ര്യ​ത്തി​നും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും വാ​സു പ​റ​ഞ്ഞു. വാ​തി​ൽ മാ​റ്റാ​ൻ ത​നി​ക്കു മു​ന്നേ തീ​രു​മാ​ന​മെ​ടു​ത്തു. സ്വ​ർ​ണ​പ്പാ​ളി-​ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ൾ ന​ൽ​കു​ന്പോ​ൾ താ​ൻ ക​മ്മീ​ഷ​ണ​റോ പ്ര​സി​ഡ​ന്‍റോ ആ​യി​രു​ന്നി​ല്ലെ​ന്നും എ​ൻ. വാ​സു കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്വർണപ്പാളിയിൽ പിടിമുറുക്കാൻ പ്രതിപക്ഷം; നിയമസഭയിൽ ഇന്നും ശബരിമല വിഷയം ചർച്ചയാക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യം ഇ​ന്നും സ​ജീ​വ ച​ർ​ച്ച​യാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്കം.

തി​ങ്ക​ളാ​ഴ്ച​ത്തേ​തി​ന് സ​മാ​ന​മാ​യി പ്ര​തി​പ​ക്ഷം ഇ​ന്നും ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യാ​ൽ ച​ർ​ച്ച ആ​കാ​മെ​ന്നാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട്.

ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും രാ​ജി​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. അ​തേ​സ​മ​യം, സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ന്വേ​ഷ​ണം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

District News

സ്വർണപ്പാളി വിവാദം: നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്ര തിപക്ഷം, സഭ പ്രക്ഷുബ്ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. സ​ഭ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷം ബാ​ന​റു​മാ​യാ​ണ് എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്നും ദേ​വ​സ്വംമ​ന്ത്രി രാ​ജിവ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല പ്ര​ശ്നം സ​ഭ​യി​ൽ കൊ​ണ്ട് വ​രാ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര വേ​ള തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. എ​ന്നാ​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലേ​ക്ക് സ്പീ​ക്ക​ർ ക​ട​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.

ബ​ഹ​ള​ത്തി​നി​ടെ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ടം മ​റ​ച്ചു പ്രതിപക്ഷം ബാ​ന​ർ കെ​ട്ടി. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ​വും എ​ഴു​ന്നേ​റ്റു ബ​ഹ​ളം വ​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ സ​ഭ നി​ർ​ത്തി​വ​ച്ചു.പി​ന്നീ​ട് സ​ഭ ചേ​ർ​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ലും ചോ​ദ്യോ​ത്ത​ര​വേ​ള​യു​മാ​യി സ്പീ​ക്ക​ർ മു​ന്നോ​ട്ട് പോ​യി. നോ​ട്ടീ​സ് ന​ൽ​കാ​തെ എ​ന്തി​നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ ചോ​ദി​ച്ചു.

സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ച​ർ​ച്ച​യെ ഭ​യ​ക്കു​ക​യാ​ണ്.​അ​വ​ർ ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ത്ത​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

District News

സ്വർണപ്പാളി വിഷയം: സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാ ർ; സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്ന​ത് 2022ൽ ​ത​ന്നെ സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും അ​റി​യാ​വു​ന്ന വി​ഷ​യ​മാ​ണ്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ക​ള്ള​ക്ക​ച്ച​വ​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ത്ര​മ​ല്ല സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കു​റ്റ​ക്കാ​രാ​ണ്. സ്വ​ർ​ണം ക​വ​ർ​ന്നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​തേ സ്പോ​ൺ​സ​റെ ത​ന്നെ ഏ​ൽ​പ്പി​ച്ചു. നാ​ൽ​പ​ത് ദി​വ​സം ക​ഴി​ഞ്ഞാ​ണ് ചെ​ന്നെ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോ ഗിച്ച് ഹൈക്കോടതി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഹൈ​ക്കോ​ട​തി. എ​ഡി​ജി​പി എ​ച്ച്. വെ​ങ്ക​ടേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം. അ​ഞ്ച് പേ​രാ​യി​രി​ക്കും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​കു​ക.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ശ​ബ​രി​മ​ല ക്ഷേ​ത്രം ശ്രീ​കോ​വി​ലി​നു മു​ന്പി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണം പൂ​ശ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​ത്. 2019ല്‍ 14 ​ചെ​മ്പു​പാ​ളി​ക​ളാ​ണ് സ്വ​ര്‍​ണം പൂ​ശാ​ന്‍ ന​ല്‍​കി​യ​തെ​ന്ന ക​രാ​റു​കാ​ര​ന്‍റെ മൊ​ഴി​യാ​ണ് വി​വാ​ദ​മാ​യ​ത്.

ദാ​രു​ശി​ല്പ​ത്തി​ല്‍​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​പ്പോ​ള്‍ ദേ​വ​സ്വം മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു ശ​രി​യ​ല്ലെ​ന്നും സ്വ​ർ​ണ​പ്പാ​ളി​ക​ൾ ത​ന്നെ​യാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നും അ​ന്ന് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

42.8 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ള്‍ തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ 4.41 കി​ലോ​ഗ്രാം കു​റ​ഞ്ഞു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ദേ​വ​സ്വം പ്ര​തി​നി​ധി പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​രാ​റു​കാ​ര​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പാ​ളി​ക​ളു​മാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.

39 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്ന സ്ഥ‌ാ​പ​ന​ത്തി​ലെ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത് ചെ​ന്പു​പാ​ളി​ക​ളാ​ണെ​ന്നും അ​തി​ൽ സ്വ​ർ​ണം പൂ​ശു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ്ഥാ​പ​നം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ദേ​വ​സ്വം ബോ​ര്‍​ഡ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​നാ​യി പു​റ​ത്തു കൊ​ണ്ടു​പോ​യ​ത് ആ​രു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്നും വ്യ​ക്ത​മ​ല്ല. ദേ​വ​സ്വം ച​ട്ട​പ്ര​കാ​രം ഇ​തു സാ​ധ്യ​മ​ല്ല. ഇ​ക്കാ​ര്യം മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പാ​ളി​ക​ള്‍​ക്ക് 40 വ​ര്‍​ഷം വാ​റ​ന്‍റി​യു​ള്ള​താ​ണെ​ന്നും ചെ​ന്നൈ​യി​ല്‍ സ്വ​ര്‍​ണ പൂ​ശി​യ സ്ഥാ​പ​നം​ത​ന്നെ ഇ​തു ശ​രി​യാ​ക്കി ന​ല്‍​കു​മെ​ന്നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട്.

ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു.

District News

പഴയ സ്വർണപ്പാളിയും ഇപ്പോഴത്തേതും വ്യത്യസ്‌തം; നിർണായ ക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ മു​ന്‍​പു​ണ്ടാ​യി​രു​ന്ന​തും നി​ല​വി​ലു​ള്ള​തും വ്യ​ത്യ​സ്ത​മാ​യ സ്വ​ര്‍​ണ​പ്പാ​ളി​ക​ളാ​ണെ​ന്ന നി​മ​ഗ​ന​ത്തി​ല്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സ്. 2019-ന് ​മു​ന്‍​പു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കി​യാ​ണ് ര​ണ്ടും ര​ണ്ടാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വി​ദ​ഗ്ധ​രെ​ത്തി​യ​ത്.

സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കാ​ന്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. 2019 ജൂ​ലൈ​യി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പാ​ളി എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ശേ​ഷം ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ളി​ൽ തി​രി​മ​റി സം​ഭ​വി​ച്ചെ​ന്ന വാ​ദ​ത്തെ ശ​രി​വെ​ക്കു​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

2025-ല്‍ ​വീ​ണ്ടും പു​തു​ക്കി ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച സ്വ​ര്‍​ണ​പ്പാ​ളി​യു​മാ​യി 2019-ലെ ​പാ​ളി​ക​ളെ ത​ട്ടി​ച്ചു​നോ​ക്കി​യാ​ണ് പു​തി​യ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. 2019-ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൂ​ശി​വെ​ച്ചി​രു​ന്ന പാ​ളി​യ​ല്ല സ​ന്നി​ധാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up