x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ; കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

വെബ് ഡെസ്‌ക്
Published: July 28, 2026 06:31 AM IST | Updated: July 28, 2026 06:32 AM IST

കേരള ഹൈക്കോടതി

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ പ​രാ​തി​ക​ളി​ലാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

സ്വ​ർ​ണം, വെ​ള്ളി, കു​ങ്കു​മ​പ്പൂ​വ് തു​ട​ങ്ങി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ടാ​യി ല​ഭി​ച്ച വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ര​ജി​സ്റ്റ​റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കൂ​ടാ​തെ ക​ഴി​ഞ്ഞ 43 വ​ർ​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ലെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ വാ​ർ​ഷി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഓ​ഡി​റ്റ് വി​ഭാ​ഗം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഒ​രു ത​രി സ്വ​ർ​ണം പോ​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ വാ​ദം. വി​ഷ​യ​ത്തി​ൽ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Guruvayur DevaswomBoard KeralaHighCourt Transactions NewsUpdate Headlines

Recent News

Corehub Up