x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റം: കൂടുതൽ അ​രി​യും ഗോ​ത​മ്പും വി​പ​ണി​യി​ൽ എ​ത്തി​ക്കും

വെബ്ഡെസ്ക്
Published: July 28, 2026 02:16 AM IST | Updated: July 28, 2026 02:16 AM IST

സ​​​​പ്ലൈ​​​​കോ​​​​

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ക്ഷ്യ സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും സ​​​​പ്ലൈ​​​​കോ​​​​യു​​​​ടെ​​​​യും ഓ​​​​ണ​​​​ക്കാ​​​​ല മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ അ​​​​ന്തി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ന്ന് ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ്. ഇ​​​​തി​​​​നാ​​​​യി 1,65,932 മെ​​​​ട്രി​​​​ക് ട​​​​ണ്‍ അ​​​​രി​​​​യും 24,506 മെ​​​​ട്രി​​​​ക് ടണ്‍ ഗോ​​​​ത​​​​ന്പും വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കും.

ഓ​​​​ണം പ്ര​​​​മാ​​​​ണി​​​​ച്ച് മു​​​​ൻ​​​​ഗ​​​​ണ​​​​നേ​​​​ത​​​​ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് സ്പെ​​​​ഷ​​​​ൽ അ​​​​രി വി​​​​ത​​​​ര​​​​ണം അ​​​​ടു​​​​ത്ത​​​​മാ​​​​സം ആ​​​​രം​​​​ഭി​​​​ക്കും. നീ​​​​ല കാ​​​​ർ​​​​ഡു​​​​കാ​​​​ർ​​​​ക്ക് മൂ​​​​ന്നു കി​​​​ലോ അ​​​​രി 10.90 രൂ​​​​പ നി​​​​ര​​​​ക്കി​​​​ലും ര​​​​ണ്ടു കി​​​​ലോ ഗോ​​​​ത​​​​ന്പ് 8.70 രൂ​​​​പ​​​​യ്ക്കും ന​​​​ൽ​​​​കും. സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ത്തെ അ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സ​​​​ബ്സി​​​​ഡി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ കൂ​​​​ടി വാ​​​​ങ്ങാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ത്തി​​​​ൽ ത​​​​ന്നെ അ​​​​തു ന​​​​ൽ​​​​കും.

30 ഉ​​​​ന്ന​​​​തി​​​​ക​​​​ളി​​​​ൽ കൂ​​​​ടി സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ൾ പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഓ​​​​ഗ​​​​സ്റ്റ് ഏ​​​​ഴി​​​​ന് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ന​​​​ട​​​​ക്കും. പു​​​​തു​​​​താ​​​​യി ആ​​​​റ് മാ​​​​വേ​​​​ലി സൂ​​​​പ്പ​​​​ർ സ്റ്റോ​​​​റു​​​​ക​​​​ളും ര​​​​ണ്ട് സൂ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​തി​​​​നു പു​​​​റ​​​​മെ വൈ​​​​റ്റി​​​​ല​​​​യി​​​​ൽ ക​​​​ണ്‍​വീ​​​​നി​​​​യ​​​​ൻ​​​​സ് സ്റ്റോ​​​​റും ആ​​​​രം​​​​ഭി​​​​ക്കും.

ഓ​​​​ണ​​​​ക്കാ​​​​ല വി​​​​പ​​​​ണി നി​​​​യ​​​​ന്ത്ര​​​​ണവി​​​​ധേ​​​​യ​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും. പ്രൈ​​​​സ് മോ​​​​ണി​​​​ട്ട​​​​റിം​​​​ഗ് സെ​​​​ല്ലി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ക​​​​രി​​​​ഞ്ച​​​​ന്ത​​​​യ്ക്കും പൂ​​​​ഴ്ത്തി​​​​വ​​​​യ്പ്പി​​​​നു​​​​മെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്ക്വാ​​​​ഡു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​ടു​​​​ത്ത ആ​​​​ഴ്ച മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു ന​​​​ൽ​​​​കാ​​​​നു​​​​ള്ള പ​​​​ണ​​​​ത്തി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സം വ​​​​രെ​​​​യു​​​​ള്ള​​​​ത് ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു. ബാ​​​​ക്കി തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ടു​​​​ത്ത സീ​​​​സ​​​​ണ്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ഫു​​​​ഡ് ഗ്രെ​​​​യി​​​​ൻ എ​​​​ടി​​​​എം പ​​​​ദ്ധ​​​​തി പൈ​​​​ല​​​​റ്റ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ബി​​​​പി​​​​എ​​​​ൽ കാ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

 

സൗ​​​​ജ​​​​ന്യ ഓ​​​​ണ​​​​ക്കി​​​​റ്റ് വി​​​​ത​​​​ര​​​​ണം ഓ​​​​ഗ​​​​സ്റ്റ് 10 മു​​​​ത​​​​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:ഓ​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് എ​​​​എ​​​​വൈ വി​​​​ഭാ​​​​ഗം റേ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും(​​​​മ​​​​ഞ്ഞ കാ​​​​ർ​​​​ഡ്) ക്ഷേ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ന്തേ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള സൗ​​​​ജ​​​​ന്യ ഓ​​​​ണ​​​​ക്കി​​​​റ്റ് വി​​​​ത​​​​ര​​​​ണം ഓ​​​​ഗ​​​​സ്റ്റ് 10ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് അ​​​​റി​​​​യി​​​​ച്ചു.

ഓ​​​​ഗ​​​​സ്റ്റ് 25ന​​​​കം വി​​​​ത​​​​ര​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. 2026 ജൂ​​​​ണി​​​​ലെ ക​​​​ണ​​​​ക്കു പ്ര​​​​കാ​​​​രം ആ​​​​കെ 6,09,305 കി​​​​റ്റു​​​​ക​​​​ളാ​​​​ണ് വേ​​​​ണ്ട​​​​ത്. തു​​​​ണി സ​​​​ഞ്ചി ഉ​​​​ൾ​​​​പ്പെ​​​​ടെ 16 ഇ​​​​നം ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ കി​​​​റ്റ് ഒ​​​​ന്നി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 854 രൂ​​​​പ​​​​യാ​​​​ണ് ചെ​​​​ല​​​​വ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി 53 കോ​​​​ടി രൂ​​​​പ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

വി​​​​പ​​​​ണി ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​പ്ലൈ​​​​കോ ഈ ​​​​വ​​​​ർ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​ണം മെ​​​​ഗാ ട്രേ​​​​ഡ് ഫെ​​​​യ​​​​റു​​​​ക​​​​ളും 11 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​ണം ജി​​​​ല്ലാ ഫെ​​​​യ​​​​റു​​​​ക​​​​ളും 126 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​ണം മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തും കോ​​​​ഴി​​​​ക്കോ​​​​ടും ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ടു മു​​​​ത​​​​ൽ 25 വ​​​​രെ ഓ​​​​ണം മെ​​​​ഗാ ട്രേ​​​​ഡ് ഫെ​​​​യ​​​​റു​​​​ക​​​​ൾ ന​​​​ട​​​​ത്തും. 11 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​ണം ജി​​​​ല്ലാ ഫെ​​​​യ​​​​റു​​​​ക​​​​ൾ ഓ​​​​ഗ​​​​സ്റ്റ് 16 മു​​​​ത​​​​ൽ 25 വ​​​​രെ ന​​​​ട​​​​ക്കും.

ഓ​​​​ണ​​​​ക്കി​​​​റ്റി​​​​ലെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ

1. പ​​​​ഞ്ച​​​​സാ​​​​ര-​​​​ഒ​​​​രു കി​​​​ലോ
2. വെ​​​​ളി​​​​ച്ചെ​​​​ണ്ണ-​​​​ഒ​​​​രു ലി​​​​റ്റ​​​​ർ
3. തു​​​​വ​​​​ര​​​​പ്പ​​​​രി​​​​പ്പ്-250 ഗ്രാം
4. ​​​​ചെ​​​​റു​​​​പ​​​​യ​​​​ർ-250 ഗ്രാം
5. ​​​​വ​​​​ൻ​​​​പ​​​​യ​​​​ർ-250 ഗ്രാം
6. ​​​​ക​​​​ട​​​​ല-500 ഗ്രാം
7. ​​​​നെ​​​​യ്യ്-100 മി​​​​ല്ലി ലി​​​​റ്റ​​​​ർ
8. പാ​​​​യ​​​​സ​​​​ക്കൂ​​​​ട്ട്-40 ഗ്രാം
9. ​​​​തേ​​​​യി​​​​ല-250 ഗ്രാം
10. ​​​​പാ​​​​യ​​​​സം മി​​​​ക്സ് -200 ഗ്രാം
11. ​​​​സാ​​​​ന്പാ​​​​ർ പൊ​​​​ടി-100 ഗ്രാം
12. ​​​​മു​​​​ള​​​​കു​​​​പൊ​​​​ടി-100 ഗ്രാം
13. ​​​​മ​​​​ല്ലി​​​​പ്പൊ​​​​ടി-100 ഗ്രാം
14. ​​​​മ​​​​ഞ്ഞ​​​​ൾ​​​​പൊ​​​​ടി -100 ഗ്രാം
15. ​​​​ഉ​​​​പ്പു പൊ​​​​ടി -​​​​ഒ​​​​രു കി​​​​ലോ
16. തു​​​​ണി​​​​സ​​​​ഞ്ചി

Tags : PriceHike Rice Wheat Market Supplyco Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up