Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PriceHike

വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം ക്ഷാ​മ​വും; സി​എ​ൻ​ജി വി​ല 100 ക​ട​ന്നു

പാ​​​​​ല​​​​​ക്കാ​​​​​ട്: വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന സി​​​​​എ​​​​​ൻ​​​​​ജി​​​​​ക്കും (കം​​​​​പ്ര​​​​​സ്ഡ് നാ​​​​​ച്വ​​​​​റ​​​​​ൽ ഗ്യാ​​​​​സ്) സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വ​​​​​ൻ വി​​​​​ല​​​​​ക്ക​​​​​യ​​​​​റ്റം. ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്ന​​​​​ര മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ കി​​​​​ലോ​​​​​യ്ക്ക് എ​​​​​ട്ട​​​​​ര രൂ​​​​​പ​​​​​യാ​​​​​ണ് സി​​​​​എ​​​​​ൻ​​​​​ജി​​​​​ക്കു വ​​​​​ർ​​​​​ധി​​​​​ച്ച​​​​​ത്. ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നി​​​​​ന് 92.50 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഇ​​​​​പ്പോ​​​​​ൾ 100 ക​​​​​ട​​​​​ന്നു കു​​​​​തി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് 101 രൂ​​​​​പ​​​​​യാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ സി​​​​​എ​​​​​ൻ​​​​​ജി​​​​​യു​​​​​ടെ ശ​​​​​രാ​​​​​ശ​​​​​രി വി​​​​​ല. വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​​യ്ക്കൊ​​​​​പ്പം ഇ​​​​​ന്ധ​​​​​ന​​​​​ക്ഷാ​​​​​മ​​​​​വും രൂ​​​​​ക്ഷ​​​​​മാ​​​​​ണ്. ഇ​​​​​തു​​​​​മൂ​​​​​ലം ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ​​​​​ക​​​​​ള​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​ർ​​​​​വീ​​​​​സ് ന​​​​​ട​​​​​ത്താ​​​​​നാ​​​​​കാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​വും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

പെ​​​​​ട്രോ​​​​​ളി​​​​​യം ക​​​​​ന്പ​​​​​നി​​​​​ക​​​​​ളാ​​​​​ണ് പ​​​​​ന്പു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ധ​​​​​നം എ​​​​​ത്തി​​​​​ച്ചു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​റ​​​​​വു​​​​​മൂ​​​​​ല​​​​​മാ​​​​​ണ് ഇ​​​​​ന്ധ​​​​​ന​​​​​ക്ഷാ​​​​​മം ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നു പ​​​​​ന്പു​​​​​ട​​​​​മ​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​ൻ യു​​​​​ദ്ധം മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​ണു വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും സി​​​​​എ​​​​​ൻ​​​​​ജി​​​​​യു​​​​​ടെ ഇ​​​​​ന്ന​​​​​ല​​​​​ത്തെ ശ​​​​​രാ​​​​​ശ​​​​​രി വി​​​​​ല 97 ആ​​​​​ണ്.

മ​​​​​റ്റ് ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല​​​​​വ​​​​​ർ​​​​​ധ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രും പെ​​​​​ട്രോ​​​​​ൾ ക​​​​​ന്പ​​​​​നി​​​​​ക​​​​​ളും മു​​​​​ൻ​​​​​കൂ​​​​​ട്ടി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​റു​​​​​ണ്ടെ​​​​​ങ്കി​​​​​ലും സി​​​​​എ​​​​​ൻ​​​​​ജി​​​​​യു​​​​​ടെ വി​​​​​ല ​​വ​​​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്​ പ​​​​​ല​​​​​പ്പോ​​​​​ഴും അ​​​​​റി​​​​​യി​​​​​ക്കാ​​​​​റി​​​​​ല്ല. ഉ​​​​​പ​​​​യോ​​​​​ക്താ​​​​​ക്ക​​​​​ൾ പ​​​​​ന്പു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ന്ധ​​​​​നം നി​​​​​റ​​​​​യ്ക്കാ​​​​​നെ​​​​​ത്തു​​​​​ന്പോ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​ണു വ​​​​​ർ​​​​​ധ​​​​​ന​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

പെ​​​​​ട്രോ​​​​​ൾ, ഡീ​​​​​സ​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളേക്കാ​​​​​ൾ മു​​​​​ന്പ് വ​​​​​ലി​​​​​യ വി​​​​​ല​​​​​വ്യ​​​​​ത്യാ​​​​​സം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ പ​​​​​ല​​​​​രും സി​​​​​എ​​​​​ൻ​​​​​ജി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ഞ്ഞി​​​​​രു​​​​​ന്നു. 30 മു​​​​​ത​​​​​ൽ 40 രൂ​​​​​പ​​​​​വ​​​​​രെ വി​​​​​ല​​​​​വ്യ​​​​​ത്യാ​​​​​സം വ​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ സി​​​​​എ​​​​​ൻ​​​​​ജി വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ നി​​​​​ര​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു.

ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ, കാ​​​​​ർ, ബ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യ്ക്കു പു​​​​​റ​​​​​മേ ബൈ​​​​​ക്കു​​​​​ക​​​​​ളും സി​​​​​എ​​​​​ൻ​​​​​ജി ഇ​​​​​ന്ധ​​​​​ന​​​​​മാ​​​​​യി ഓ​​​​​ടു​​​​​ന്നു​​​​​ണ്ട്. വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​ന്പു​​​​​ക​​​​​ളും വ​​​​​ർ​​​​​ധി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​വ പ​​​​​ന്പു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​റ​​​​​വ് പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​ന​​​​​യാ​​​​​യി മാ​​​​​റി.

 

Latest News

Corehub Up