x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ വ​ൻ വി​ല​വ​ർ​ധ​ന​വ്; ഐ​ഫോ​ണു​കൾക്ക് താത്കാലിക ആശ്വാസം

വെബ് ഡെസ്ക്
Published: June 26, 2026 03:28 PM IST | Updated: June 26, 2026 03:28 PM IST

ആപ്പിൾ ലോഗോ

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ൽ മെ​മ്മ​റി ചി​പ്പു​ക​ളു​ടെ​യും സ്റ്റോ​റേ​ജ് ഘ​ട​ക​ങ്ങ​ളു​ടെ​യും വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വ​ൻ വി​ല​വ​ർ​ദ്ധ​ന​വ് പ്ര​ഖ്യാ​പി​ച്ച് യു​എ​സ് ക​മ്പ​നി​യാ​യ ആ​പ്പി​ൾ. മാ​ക് ഡെ​സ്ക്ടോ​പ്പു​ക​ൾ, മാ​ക്ബു​ക്കു​ക​ൾ, ഐ​പാ​ഡു​ക​ൾ, ആ​പ്പി​ൾ ടി​വി, ഹോം​പോ​ഡ് എ​ന്നി​വ​യ്ക്കാ​ണ് വി​ല കൂ​ട്ടി​യ​ത്. എ​ന്നാ​ൽ ക​മ്പ​നി​യു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ ഐ​ഫോ​ണു​ക​ളു​ടെ വി​ല​യി​ൽ ത​ത്കാ​ലം മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ ആ​ഗോ​ള ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഉ​പ​ഭോ​ക്തൃ ഇ​ല​ക്ട്രോ​ണി​ക്സ് രം​ഗ​ത്ത് മെ​മ്മ​റി ഘ​ട​ക​ങ്ങ​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ഉ​ണ്ടാ​യ​ത്."​നി​ർ​മാ​ണ ഘ​ട​ക​ങ്ങ​ളു​ടെ വി​ല​യി​ൽ ഇ​ത്ര​യും വ​ലി​യൊ​രു വ​ർ​ധ​ന​വ് ഇ​ത്ര​യും പെ​ട്ടെ​ന്ന് മു​ൻ​പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ വി​പു​ലീ​ക​ര​ണം മെ​മ്മ​റി സ്റ്റോ​റേ​ജ് വി​പ​ണി​യെ പൂ​ർ​ണ​മാ​യി ബാ​ധി​ച്ചു. ഇ​ത്ര​യും കാ​ലം ഉ​പ​ഭോ​ക്താ​ക്ക​ളെ ഈ ​വി​ല​ക്ക​യ​റ്റ​ത്തി​ൽ നി​ന്ന് ഞ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു നി​ർ​ത്തി, എ​ന്നാ​ൽ ഇ​നി വി​ല വ​ർ​ധി​പ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, യു​എ​സി​ലും മ​റ്റ് ആ​ഗോ​ള വി​പ​ണി​ക​ളി​ലും ആ​പ്പി​ൾ സ​മാ​ന​മാ​യ വി​ല​വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. ആ​പ്പി​ളി​ന്‍റെ മു​ൻ സി​ഇ​ഒ ടിം ​കു​ക്കും അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഘ​ട​ക​ഭാ​ഗ​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കൂ​ട്ടേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കൗ​ണ്ട​ർ​പോ​യി​ന്‍റ് റി​സ​ർ​ച്ചി​ന്‍റെ റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ത​രു​ൺ പ​ഥ​ക് വ്യ​ക്ത​മാ​ക്കു​ന്ന​ത് അ​നു​സ​രി​ച്ച്, 2025ന്‍റെ അ​വ​സാ​ന പാ​ദം മു​ത​ൽ മെ​മ്മ​റി ചി​പ്പു​ക​ളു​ടെ വി​ല നാ​ല് മ​ട​ങ്ങി​ല​ധി​ക​മാ​ണ് വ​ർ​ദ്ധി​ച്ച​ത്. ഇ​ത് ആ​പ്പി​ളി​നെ മാ​ത്ര​മ​ല്ല, വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ൻ​ഡോ​സ് ലാ​പ്‌​ടോ​പ്പു​ക​ൾ, ക്രോം​ബു​ക്കു​ക​ൾ തു​ട​ങ്ങി​യ മ​റ്റ് ബ്രാ​ൻ​ഡു​ക​ളെ​യും വി​ല വ​ർ​ധി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.​നി​ല​വി​ൽ ഐ​ഫോ​ണു​ക​ളു​ടെ വി​ല വ​ർ​ദ്ധി​പ്പി​ച്ചി​ട്ടി​ല്ല എ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ത്ക്കാ​ലി​ക ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും, വ​രും മാ​സ​ങ്ങ​ളി​ൽ ഐ​ഫോ​ൺ നി​ര​ക്കു​ക​ളി​ലും മാ​റ്റം വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​പ​ണി വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : tech apple pricehike mac ipad

Recent News

Corehub Up