പ്രതീകാത്മക ചിത്രം
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ഐക്കണ്‍സ് ഓഫ് സക്സസിന്റെ പ്രകാശനവും, ദീപ്തസ്പർശം പദ്ധതികളുടെ ഭാഗമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററുമായി ചേര്‍ന്ന് ദീപിക നടത്തുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നു നിർവഹിക്കും.
വൈകുന്നേരം നാലിന് കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ഫ്ളോറല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ ദീപിക എക്സലന്‍സ് അവാര്‍ഡുകളും സമ്മാനിക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. നാട്ടകം സുരേഷ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി വി.എന്‍. വാസവന് ഐക്കണ്‍സ് ഓഫ് സക്സസ് അവലോകനം നടത്തും. റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, കോട്ടയം മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ജോണി കുരുവിള പടിക്കമ്യാലില്‍, ഓയില്‍ പാം ഇന്ത്യ മുന്‍ ചെയര്മാന് വി.ബി. ബിനു, പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ നന്ദിയും പറയും.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.എഫ്. വര്‍ഗീസ് കല്ലുമാടിക്കല്‍ തുരുത്തി, കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് മിഷന് ഹോസ്പിറ്റല്‍ സിഇഒ ആന്‍ഡ് ഡയറക്ടര്‍ ഫാ. മാര്ട്ടിന് മണ്ണനാല് സിഎംഐ, ഏറ്റുമാനൂര്‍ വെട്ടിമുകള്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാത്യു, അബ്ടെക് ലിമിറ്റഡ് ചെയര്മാന് കെ.ജെ. ജേക്കബ് കൊച്ചേട്ട്, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ലാപ്രോസ്കോപിക് സര്ജന് ഡോ. വൈ.എസ്. സുശാന്ത് എന്നിവരെ ദീപിക എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കും.
Tags : deepika@140 Deepika Icons of Success Education Scholarship