x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​എ​സ്എ​സി​ന് മു​ന്നി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ കാ​ഴ്ച​വ​യ്ക്കു​ന്നു; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി എം.​വി. ഗോ​വി​ന്ദ​ന്‍

വെബ് ഡെസ്‌ക്
Published: September 3, 2026 06:18 PM IST | Updated: September 3, 2026 06:18 PM IST

എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലു​ണ്ടാ​യ പൊ​ലി​സ് ലാ​ത്തി​ചാ​ർ​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ആ​ര്‍​എ​സ്എ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​ണ് വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സി​ന് മു​ന്നി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ കാ​ഴ്ച​വ​യ്ക്കു​ക​യാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ ഭ​യ​പ്പെ​ടു​ത്തി അ​വ​രെ മ​ര്‍​ദി​ച്ചൊ​തു​ക്കി മു​ന്നോ​ട്ട് പോ​കാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും യു​ഡി​എ​ഫും ക​രു​തു​ന്ന​തെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് എ​സ്എ​ഫ്‌​ഐ​യു​ടെ​യും പൊ​തു​വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​ന്‍റെ​യും ച​രി​ത്രം മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ര്‍​ഥ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രെ ത​ല്ലി ഒ​തു​ക്കാം എ​ന്ന​ത് വ്യാ​മോ​ഹ​മാ​ണ്. ആ​ര്‍​എ​സ്എ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാം എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ക​രു​തു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ആ​ര്‍​എ​സ്എ​സി​ന്‍റെ ത​ട്ട​ക​മാ​യി മാ​റി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : MVGovindan CPM VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines RSS

Recent News

Corehub Up