പ്രതീകാത്മക ചിത്രം
കൊച്ചി: എളമക്കരയില്‍ പൊലിസുകാരെ ഇടിച്ചുവീഴ്ത്തി ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന വാഹനം. എളമക്കര പൊലിസ് സ്റ്റേഷനില്‍ പരിധിയില്‍ ഡാന്‍സാഫ് സംഘം പരിശോധന നടത്തുന്നതിനിടെ ഒരു വാഹനം അതിവേഗത്തില്‍ വെട്ടിച്ചു പോയത്.
ബൈക്കില്‍ പിന്തുടര്‍ന്ന ഉദ്യോഗസ്ഥരെ കാര്‍ പിന്നിലേക്ക് എടുത്ത് ഇടിക്കുകയായിരുന്നു. മറ്റൊരു ബൈക്കിലും കാര്‍ ഇടിച്ചു. എളമക്കര സ്റ്റേഷനില്‍ നിന്നും എത്തിയ പൊലിസ് ഉദ്യോഗസ്ഥരെയും പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു.
പിന്നാലെ സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലിസ് ഉദ്യോഗസ്ഥരെത്തി ശ്രീജേഷ് എന്ന പ്രതിയെ പിടികൂടി. കാറില്‍ ലഹരി വസ്തുക്കളുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ റെന്റിന് എടുത്ത വാഹനമാണിത്.
Tags : Hitting Police Officers Car drugs hitting police officers person custody