Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Person

വെ​ന​സ്വേ​ല​യി​ലെ ഭൂ​ച​ല​നം: എ​ട്ട് ദി​വ​സം അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​കി​ട​ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

ക​രാ​ക്ക​സ്: വെ​ന​സ്വേ​ല​യി​ൽ ഇ​ര​ട്ട ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ട്ട് ദി​വ​സ​ത്തോ​ളം കു​ടു​ങ്ങി​കി​ട​ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഷോ​പ്പിം​ഗ് മാ​ളി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ഹെ​ർ​ന​ൻ അ​ൽ​ബെ​ർ​ട്ടോ ഗി​ൽ ഫ്‌​ളോ​റ​സി​നെ(43) ആ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്‌​മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ കാ​ബി​നി​ലാ​യി​രു​ന്നു ഹെ​ർ​ന​ൻ അ​ൽ​ബെ​ർ​ട്ടോ ദി​വ​സ​ങ്ങ​ളോ​ളം അ​ഭ​യം പ്രാ​പി​ച്ചി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ സം​ഘം ഈ ​സു​ര​ക്ഷാ കാ​ബി​ൻ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഇ​ടു​ങ്ങി​യ ദ്വാ​ര​ത്തി​ലൂ​ടെ ഇ​യാ​ളു​മാ​യി സം​സാ​രി​ച്ചു. ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ച്ചു. 70 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് ആ​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ൺ 24-ന് ​ഉ​ണ്ടാ​യ ഇ​ര​ട്ട ഭൂ​ക​മ്പ​ത്തി​ൽ ഇ​തു​വ​രെ 2,300-ല​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ത​ക​ർ​ന്ന ഷോ​പ്പി​ങ് മാ​ളി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. 43-കാ​ര​നാ​യ ഹെ​ർ​ന​ൻ അ​ൽ​ബെ​ർ​ട്ടോ ഗി​ൽ ഫ്‌​ളോ​റ​സി​നെ​യാ​ണ് സു​ര​ക്ഷാ​സേ​ന ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്ത​ത്.

 

 

Latest News

Corehub Up