x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളു​ഷാ​പ്പി​ലെ തൊ​ഴി​ൽ​ത്ത​ർ​ക്കം തെ​രു​വി​ലേ​ക്ക്; മ​ണ്ണാ​ർ​ക്കാ​ട്ട് സി​പി​എം-​സി​എം​പി സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: October 23, 2026 02:57 PM IST | Updated: October 23, 2026 02:57 PM IST

മ​ണ്ണാ​ർ​ക്കാ​ട്ട് സി​പി​എം-​സി​എം​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ.

പാ​ല​ക്കാ​ട്: ക​ള്ളു​ഷാ​പ്പി​ലെ തൊ​ഴി​ൽ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി മ​ണ്ണാ​ർ​ക്കാ​ട്ട് സി​പി​എം-​സി​എം​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​രു​പാ​ർ​ട്ടി​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തോ​ടെ പൊ​ലി​സ് ലാ​ത്തി​വീ​ശി.

വ്യാ​ഴാ​ഴ്ച ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ട്ട​ണ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഇ​തി​നി​ടെ സി​എം​പി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ർ​ക്കം വീ​ണ്ടും രൂ​ക്ഷ​മാ​യി. തു​ട​ർ​ന്ന് പൊ​ലി​സ് ലാ​ത്തി​വീ​ശു​ക​യാ​യി​രു​ന്നു.

വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നു പ​ക​രം ജോ​ലി​ക്കെ​ത്തി​യ ആ​ളെ ഷാ​പ്പി​ന്‍റെ ക​രാ​റു​കാ​ര​ൻ തി​രി​ച്ച​യ​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് സി​എം​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​പ്ര​തി​ഷേ​ധ​മാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.

Tags : Cpim-Cmp Clash Mannarkkad Cpim Cmp Clash Police Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up