Sports
കൊച്ചി: അതെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ മൈതാനത്ത് 2002 ഫിഫ ലോകകപ്പിൽ കരിയിലകിക്ക് ഗോൾ നേടിയ ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ പന്തുതട്ടി. പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ഒരു പെനാൽറ്റി ഗോളും റൊണാൾഡീഞ്ഞോയുടെ ബൂട്ടിൽനിന്നു പിറന്നതോടെ കലൂർ സ്റ്റേഡിയം അതിന്റെ സ്വപ്ന പൂർത്തീകരണത്തിൽ...
ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർ ടീമും തമ്മിൽ അരങ്ങേറിയ കാൽപ്പന്ത് പോരാട്ടം ഏഴു ഗോൾ പിറന്ന സൂപ്പർ ത്രില്ലറാണ് കാണികൾക്കു സമ്മാനിച്ചത്. മത്സരത്തിൽ 4-3ന് ബ്രസീൽ ഇതിഹാസങ്ങൾ ജയമാഘോഷിച്ചു. ഫെർണാണ്ടീഞ്ഞോയുടെ ഹാട്രിക്കും (24, 28, 33 മിനിറ്റ്) റൊണാൾഡീഞ്ഞോയുടെ (21-ാം മിനിറ്റ്) പെനാൽറ്റി ഗോളുമായിരുന്നു ബ്രസീലിനു ജയമൊരുക്കിയത്. ഇന്ത്യക്കു വേണ്ടി സി.കെ. വിനീത് ഇരട്ട ഗോള് (14, 54 മിനിറ്റ്) നേടി. മൂന്നാം ഗോള് അശ്വിന് ബിശ്വാസിന്റെ (60-ാം മിനിറ്റ്) വകയായിരുന്നു.
ഐ.എം. വിജയന്റെ നേതൃത്വത്തിലാണ് ഇന്ത്യന് ഓള് സ്റ്റാര് ടീം കളത്തിലിറങ്ങിയത്. റിവാള്ഡോയും റോണാള്ഡീഞ്ഞോയും അണിനിരന്ന ബ്രസീലിയന് ലെജന്ഡ്സ് സാവധാനമാണ് കളി മെനഞ്ഞത്. അഞ്ചാം മിനിറ്റില് റൊണാള്ഡീഞ്ഞോയുടെ കാലില് പന്തെത്തിയപ്പോള് ആരാധകര് ആര്ത്തുവിളിച്ചു. 13-ാം മിനിറ്റില് ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ ഗോള് നേടി.
മധ്യനിരയില് നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ വിനീത് ബ്രസീലിയന് ഗോള്കീപ്പര് ഗോമസിനെ കാഴ്ചക്കാരനാക്കി വലകുലുക്കി. പിന്നാലെ ബ്രസീല് പഴയ ബ്രസീലായി. 21-ാം മിനിറ്റില് ഫലമെത്തി. പന്തുമായി മുന്നേറിയ കമെന്ഡൂസിയയെ ബോക്സില് വീഴ്ത്തിയതിന് റഫറി പെനാല്റ്റി വിധിച്ചു. കിക്കെടുത്ത റൊണാള്ഡീഞ്ഞോ അനായാസം പന്ത് വലയിലെത്തിച്ചു.
തൊട്ടു പിന്നാലെ ബ്രസീല് ലീഡ് നേടി. റൊണാള്ഡീഞ്ഞോയുടെ പാസ് വലയിലെത്തിച്ച് ഫെര്ണാണ്ടീഞ്ഞോ ആദ്യം ബ്രസീലിനെ മുന്നിലെത്തിച്ചു. നാലു മിനിറ്റുനുള്ളില് കമെന്ഡൂസിയയുടെ പാസില് നിന്ന് വീണ്ടുമൊരു മനോഹര ഗോളിലൂടെ ഫെര്ണാണ്ടീഞ്ഞോ ബ്രസീലിന് മൂന്നാം ഗോള് നേടി.
ഹര്മന്ജോത് സിംഗ് ഖബ്ര നല്കിയ ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി വിനീത് ഇന്ത്യയുടെ രണ്ടാം ഗോള് നേടി. തൊട്ടുപിറകെ ജോ പോള് അഞ്ചേരിയുടെ ലോംഗ് റേഞ്ചര് ഗോള്പോസ്റ്റിനു മുകളിലൂടെ പറന്നകന്നു. അവസാന നിമിഷം മനോഹരമായൊരു ഡൈവിംഗ് ഹെഡറിലൂടെ ബിശ്വാസ് ഇന്ത്യൻ തോൽവി ഭാരം കുറച്ചു.
Kerala
ആലുവ: ദേശീയ പാതയിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് മുകളിൽ പരസ്പരം ഏറ്റുമുട്ടിയ അഞ്ചംഗസംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. 3 പേർ ഇതര സംസ്ഥാനക്കാരും രണ്ട് പേർ കോട്ടയം സ്വദേശികളുമാണ്.
ഇവരിൽ പലർക്കും ദേഹത്ത് പരിക്കുണ്ട്. ആലുവ ജില്ല ആശുപത്രിയിൽ ചികിത്സയും നൽകിയ ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. പൊലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പരസ്പരം ഏറ്റുമുട്ടിയതെന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായാണ് ഇവർ പറയുന്നത്. കഴിഞ്ഞ രാത്രിയാണ് സംഭവം.
കാർ വില്പനയ്ക്കന്ന പരസ്യത്തെ തുടർന്ന് മുൻകൂർ പണം നൽകി ആലുവയിലെത്തിയ കോട്ടയം സ്വദേശികൾക്ക് കാർ നൽകാത്തതാണ് തർക്കത്തിനിടയാക്കിയതെന്നാണ് സൂചന. കാർ നൽകാതെ ഇടനിലക്കാരായി നിന്ന രണ്ട് ആസാം സ്വദേശികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്. ആസാം സ്വദേശികളായ മുബാറക് അലി, അവർ ഹുസൈൻ എന്നിവരിൽ നിന്നാണ് പണവും കണ്ടെടുത്തത്.
Kerala
ആലപ്പുഴ: കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു.
പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളജിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്.
കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
District News
പന്തളം: എൻഎസ്എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ പുറത്തിറങ്ങിയ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. എംസി റോഡിൽ കോളജിന്റെ മെയിൻ ഗേറ്റിന് മുന്നിലായിരുന്നു സംഘർഷം. പൊലിസ് ലാത്തി വീശിയതോടെ ഇരു വിഭാഗങ്ങളും ചിതറിയോടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയാണ് വിജയിച്ചത്.
Kerala
തൃശൂർ: ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് നേതൃയോഗത്തിനിടയിൽ കൂട്ടത്തല്ല്. തോമസ് ഉണ്ണിയാടൻ എംഎൽഎയെ അനുകൂലിക്കുന്നവരും എതിർചേരിയിലുള്ളവരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിനിടയിൽ യോഗത്തിലേക്ക് എത്തിച്ച ചൂടുകാപ്പി പരസ്പരം ഒഴിക്കുകയും ചെയ്തു.
പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് തൃശൂരിൽ സ്വീകരണം ഒരുക്കിയിരുന്നു. ഇതിനിടയിലേക്ക് ഒരുവിഭാഗം എത്തുകയും തുടർന്ന് വാക്കുതർക്കത്തിൽ ഏർപ്പെടുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. സംഭവത്തിൽ ഒരു പൊലിസുകാരനും പരിക്കേറ്റിട്ടുണ്ട്.
മന്ത്രിസ്ഥാനത്തേക്കും ചീഫ് വിപ്പ് സ്ഥാനത്തേക്കും പാർട്ടി നേതൃത്വം തന്നെ പരിഗണിച്ചില്ലെന്ന തോമസ് ഉണ്ണിയാടന്റെ പരസ്യപ്രതികരണമാണ് നിലവിലെ ഗ്രൂപ്പ് പോരിനും സംഘർഷത്തിനും കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് കനത്ത പൊലിസ് കാവലും ഏർപ്പെടുത്തി. മദ്യപിച്ചെത്തിയ ചിലരാണ് യോഗത്തിൽ അക്രമം അഴിച്ചുവിട്ടതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം.
Kerala
കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിലാണ് പൊലിസ് കേസ് എടുത്തത്.
മറ്റൊരു സംഭവത്തിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലിസ് വ്യക്തമാക്കി. പരാതികളിൽ അന്വേഷണം തുടരുകയാണ്.
Sports
ദുബായ്: 2026 വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില് ഇന്നു പകപോക്കല് പോരാട്ടം. 2024 എഡിഷന് ഫൈനലിന്റെ തനിയാവര്ത്തനമായി ഇന്ത്യയും ശ്രീലങ്കയും ഇന്നു കൊമ്പുകോര്ക്കും.
ഇന്ത്യന് സമയം രാത്രി എട്ടിനാണ് മത്സരം. 2024 എഡിഷന് ഫൈനലില് ശ്രീലങ്കയ്ക്കു മുന്നില് എട്ടു വിക്കറ്റിന്റെ തോല്വി വഴങ്ങിയതിന്റെ പകവീട്ടലാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇരുടീമിന്റെയും സ്പിന്നര്മാരുടെ ബല പരീക്ഷണമായിരിക്കും പിച്ചില് നടക്കുക.
അപരാജിതര്
ടൂര്ണമെന്റില് ഇതുവരെ തോല്വി അറിയാത്തവരാണ് ഇന്ത്യയും ശ്രീലങ്കയും. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഇന്ത്യയും ബിയില് ഒന്നാം സ്ഥാനത്തോടെ ശ്രീലങ്കയും സെമിയിലെത്തി.
ഇന്ത്യ 40 റണ്സിനു ബംഗ്ലാദേശിനെ കീഴടക്കിയാണ് ഫൈനല് ടിക്കറ്റ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ പോരാട്ടം നാലു വിക്കറ്റിനു മറികടന്നായിരുന്നു ശ്രീലങ്കയുടെ ഫൈനല് പ്രവേശം.
Kerala
തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎക്കെതിരെയുള്ള കെപിസിസിയുടെ അച്ചടക്ക നടപടി താക്കീതിൽ ഒതുങ്ങിയേക്കും. എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.
ഇരുവിഭാഗത്തിനെയും ഒപ്പം നിർത്തി പ്രശ്നം ഉടൻ പരിഹരിക്കാനാണ് പാർട്ടി നേതൃത്യം അണിയറയിൽ നീക്കം നടത്തുന്നത്. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കൂടുതൽ പക്വതയോടെ ഇടപെടണമെന്ന് പാർട്ടി നേതൃത്വം ബുധനാഴ്ച രമ്യ ഹരിദാസിനോട് നിർദേശിച്ചിരുന്നു.
പൊതുജനമധ്യത്തിൽ ഈ വിഷയം പാർട്ടിക്ക് ഏറെ നാണക്കേടായതിനാൽ കൂടുതൽ വഷളാകാതെ പരിഹരിക്കാനാണ് നീക്കം നടക്കുന്നത്. രമ്യയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്.
കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന എം.എം. ഹസൻ അധ്യക്ഷനായ സമിതിക്ക് മുമ്പാകെ ബുധനാഴ്ച വൈകുന്നേരം രമ്യ ഹരിദാസ് കെപിസിസി ആസ്ഥാനത്തെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നേരത്തെ മറുവിഭാഗത്തിൽപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്നും തെളിവുകളും വിവരശേഖരണവും നടത്തിയിരുന്നു.
വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എം. ഹസൻ അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സമിതിക്ക് മുൻപാകെ ഹാജരാകാതെ രമ്യ ഒഴിഞ്ഞുമാറിയിരുന്നു. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാൽ രമ്യ ഡൽഹിയിൽ പോകാതെ പാലക്കാട്ടെ കോൺഗ്രസ് നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടതും വിവാദമായിരുന്നു.
ഈ ഘട്ടത്തിൽ ആരോപണ വിധേയനായ പാളയം പ്രദീപിനെ തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. കൈയാങ്കളി വിവാദത്തിൽ ഇരുവിഭാഗത്തിലെയും നേതാക്കളായ പാളയം പ്രദീപിനെയും സജാദിനെയും കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
അച്ചടക്ക നടപടി നിലവിലിരിക്കെ പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കം പാർട്ടിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് മറുവിഭാഗം ആരോപിച്ചിരുന്നു. പാർട്ടി അച്ചടക്ക നടപടിയെടുത്ത ആരെയും സംരക്ഷിക്കില്ലെന്ന് മുതിർന്ന നേതാക്കൾ പരസ്യമായി അഭിപ്രായം പറഞ്ഞതോടെ രമ്യ ഒറ്റപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പാളയം പ്രദീപിനെ ഒപ്പം നിർത്താനുള്ള നീക്കം രമ്യ ഉപേക്ഷിച്ചു.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ കെ മുരളീധരൻ, എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ളവർ രമ്യക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു.
മുതിർന്ന നേതാവും ജനപ്രതിനിധിയും എന്ന നിലയിൽ രമ്യ കൈയാങ്കളി വിവാദത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എ.പി. അനിൽകുമാർ തുറന്നടിച്ചിരുന്നു. കെ.സി. വേണുഗോപാലിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലുള്ള നീരസവും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനു വേണ്ടി പാർട്ടി നേതൃത്വം സ്വീകരിച്ച പക്വമായ നടപടികളെ വഷളാക്കുന്ന സമീപനമാണ് രമ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം പാളയം പ്രദീപിനെ ചിറയിൻകീഴ് മണ്ഡലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മറുവിഭാഗവും നിലപാട് കടുപ്പിച്ചിരുന്നു. വിവാദങ്ങൾക്ക് ശേഷം ബുധനാഴ്ച രമ്യ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് കെപിസിസി ആസ്ഥാനത്തെത്തി എം.എം. ഹസൻ മുമ്പാകെ കൈയാങ്കളി വിവാദത്തിൽ തന്റെ ഭാഗം വിശദീകരിച്ചത്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാളയം പ്രദീപ്. ഇത് ചിലർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ രമ്യ ഹരിദാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ് എന്നയാളുടെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ സജാദും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു. ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരണം നടത്തുന്ന ആളാണ് സജാദെന്നും രമ്യ ഹരിദാസ് ആരോപിച്ചു.
അതേസമയം, എംഎൽഎ ആക്രമിച്ചെന്നാണ് സജാദിന്റെ ആരോപണം. തന്റെ പരാതിയിൽ പൊലിസ് കേസെടുത്തില്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു.
യോഗത്തിൽ രമ്യ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്കു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതു ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പിഎയും കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്.
Sports
ദുബായി: ഏഷ്യ കപ്പ് വനിത ട്വന്റി 20 ക്രിക്കറ്റിൽ സെമി ഫൈനൽ ഉറപ്പാക്കിക്കഴിഞ്ഞ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിൽ ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരമാണ്.
തായ്ലൻഡിനെതിരേ ജയിച്ച പാക്കിസ്ഥാൻ ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. ഇന്ന് പാക്കിസ്ഥാന് ജയിക്കാനായാൽ ഹോംങ്കോഗിനെതിരേയുള്ള മത്സരത്തിനുമുന്പ് തന്നെ സെമി ഉറപ്പിക്കാം.
ബാറ്റിംഗ് ആഴം പരീക്ഷിക്കപ്പെടും
ഇരു ടീമിന്റെയും ബാറ്റിംഗിലെ കരുത്താണ് ഇന്ന് ശ്രദ്ധേയമാകുക. കഴിഞ്ഞ കളികളിൽ ഇന്ത്യയുടെ ടോട്ടലിന് അടുത്തെത്താൻ പോലും എതിരാളികൾക്കായില്ല. ടോപ് ഓർഡർ മികച്ച പ്രകടനം നടത്തുന്പോൾ മധ്യനിര ബാറ്റർമാരുടെ പ്രകടനം ഇന്ത്യയെ വിഷമിപ്പിക്കുന്നു.
തായ്ലൻഡിനെതിരേയുള്ള മത്സരത്തിൽ ഓപ്പണർമാരുടെ തകർപ്പൻ പ്രകടനത്തിനുശേഷം 46 റണ്സ് എടുക്കുന്പോഴേക്കും എട്ടു വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ഹോങ്കോംഗിനെതിരേയുള്ള മത്സരം സ്മൃതി മന്ദാനയുടെ ഷോയായി മാറി.
സ്മൃതി സെഞ്ചുറി നേടിയപ്പോൾ സ്കോർ ഉയർന്നു. എന്നാൽ ഇന്ത്യയുടെ മൂന്നു മുതൽ ഏഴു വരെയുള്ള ബാറ്റർമാരുടെ സംഭാവന വെറും 34 റണ്സ് മാത്രമായിരുന്നു. സ്മൃതിക്കൊപ്പം ഓപ്പണിംഗിലെ ഷഫാലി വർമയും ഫോമിലാണ്.
തായ്ലൻഡിനെതിരേയുള്ള മത്സരത്തിൽ പാക്കിസ്ഥാന്റെ ബാറ്റർമാർ പരാജയപ്പോൾ ബൗളർമാർ തിളങ്ങിയാണ് ടീമിനെ ജയത്തിലെത്തിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല തിരുവോണസദ്യ വിവാദത്തിൽ ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിൽ ഇടയുന്നു. ശബരിമലയിൽ തിരുവോണ സദ്യ നൽകിയതിൽ ഭക്തജനങ്ങളോടു ദേവസ്വം ബോർഡ് വിവേചനം കാട്ടിയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 70 വർഷമായി തുടരുന്ന കീഴ്വഴക്കം ലംഘിച്ച നടപടിയിൽ കടുത്ത അതൃപ്തി മന്ത്രി കെ. മുരളീധരൻ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ചു മന്ത്രിക്കു ലഭിച്ച വിവരം ശരിയല്ലായിരിക്കാമെന്നും തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, മന്ത്രി കെ. മുരളീധരന്റെ അഭിപ്രായം തള്ളി രാവിലെ രംഗത്തെത്തി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മെസിൽ വിളന്പിയ സദ്യ 3000 ഭക്തർ കഴിച്ചതായും ജയകുമാർ പറഞ്ഞു. തിരുവോണ സദ്യക്കായി ദേവസ്വം ബോർഡ് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാർ പറഞ്ഞു.
എന്നാൽ, ഒരു പന്തിയിൽ രണ്ടു തരം ഭക്ഷണം വിളന്പിയതിന്റെ ചിത്രങ്ങൾ സഹിതമാണു തനിക്കു പരാതി കിട്ടിയതെന്നു മന്ത്രി കെ. മുരളീധരനും തിരിച്ചടിച്ചു. ശബരിമലയിലെ ദേവസ്വം ബോർഡ് ജീവനക്കാർക്കും പൊലിസിനും സദ്യയും ഭക്തർക്കു പുലാവ് എന്ന പേരുള്ള മഞ്ഞക്കറിയും ചോറുമാണ് നൽകിയതെന്നുമാണ് ലഭിച്ച വിവരമെന്നും മന്ത്രിയും തിരിച്ചടിച്ചു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട പ്രസിഡന്റ് മുൻ നിലപാടിൽ നേരിയ തിരുത്തൽ വരുത്തി. ഇക്കാര്യത്തിൽ ചില വീഴ്ചകളുണ്ടായതായി കെ. ജയകുമാർ പറഞ്ഞു. മഞ്ഞക്കറിയും ചോറുമാണ് ഭക്തർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഓണനാളുകളിലെ ശബരിമലയിലെ സദ്യക്ക് സ്പോണ്സർമാരുണ്ടായിരുന്നു. എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ സ്പോണ്സർമാരെ ഒഴിവാക്കാനും ഓണസദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്താനായിരുന്നു തീരുമാനം.
ഓണനാളുകളിൽ മൂന്നു ദിവസങ്ങളിലായി പൊലിസ് ഉദ്യോഗസ്ഥർ, ശബരിമല മേൽശാന്തി, ജീവനക്കാർ എന്നിവരായിരുന്നു സദ്യ നടത്തിയിരുന്നത്. സ്പോണ്സർഷിപ്പ് തുക ലഭിക്കാത്തതിനാൽ ജീവനക്കാർ ഭക്തർക്ക് പുലാവ് നൽകിയെന്നാണു വിശദീകരണം.
ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്നു മന്ത്രി കെ. മുരളീധരൻ, ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണം. അന്നദാനം ഉൾപ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടി ക്രമമുണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
National
ചെന്നൈ: ക്രമസമാധാന നിലയെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനം സംബന്ധിച്ച് ടിവികെ ഉയർത്തുന്ന നിരന്തര വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടൽ ശക്തമായത്.
മയക്കുമരുന്ന് വ്യാപനം തടയുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടിരുന്നെങ്കിൽ ഇതേ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർക്ക് ടിവികെ സർക്കാർ എന്തുകൊണ്ട് സ്ഥാനക്കയറ്റം നൽകിയെന്ന് ഉദയനിധി ചോദിച്ചു. സംസ്ഥാനത്ത് പോക്സോ കേസുകളും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചു.
ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനായി തങ്ങളുടെ സർക്കാർ പ്രത്യേക സമിതികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളും രൂപീകരിച്ചിരുന്നുവെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരം ഉൾപ്പെടെയുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വിജയ് രംഗത്തെത്തി.
പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും അടുത്ത തിങ്കളാഴ്ച സഭയിൽ വിശദമായ മറുപടി നൽകുമെന്ന് അദ്ദേഹം സ്പീക്കറെ അറിയിച്ചു. താൻ സഭയിൽ ഇല്ലാത്ത സമയത്ത് ആരാണ് ചോദ്യങ്ങൾ ഉന്നയിച്ചതെന്ന വിവരവും തനിക്ക് ലഭിക്കുമെന്നും അതിനും വ്യക്തമായ മറുപടി നൽകുമെന്നും വിജയ് പറഞ്ഞു.
തിങ്കളാഴ്ച മറുപടി പറയുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് എഴുന്നേറ്റ് ഓടിപ്പോകാതിരിക്കാൻ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജയ് പറഞ്ഞു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ഉദയനിധി രംഗത്തെത്തി. പ്രതിപക്ഷം ഓടിപ്പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് തിങ്കളാഴ്ച മറുപടി പറയാമെന്ന് പറഞ്ഞ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത് എന്നായിരുന്നു ഉദയനിധിയുടെ തിരിച്ചടി.
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലിസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പൊലി ലാത്തിവീശി.
കഴിഞ്ഞ അരമണിക്കൂറിലധികമായി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ചൊവ്വാഴ്ച വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലി നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് മാർച്ച്.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്കാണ് പരിക്കേറ്റത്.
ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്. ശനിയാഴ്ച തടവുകാർ തമ്മിൽ കത്തിക്കുത്തുണ്ടായിരുന്നു.
National
ഇംഫാല്: മണിപ്പുരിലെ നോനി ജില്ലയില് നാഗ സായുധസംഘങ്ങള് തമ്മിലുള്ള വെടിവയ്പില് ഒരാള് കൊല്ലപ്പെട്ടു. അഞ്ചു പേര്ക്കു പരിക്കേറ്റു. നോനിയിലെ ഖുംജി വനമേഖലയിലാണ് ഏറ്റുമുട്ടൽ.
പ്രദേശത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് രണ്ടു വിഭാഗങ്ങൾ ഏറെ നാളായി സംഘർഷത്തിലാണു. സുരക്ഷാസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞദിവസം കാങ്പോക്പിയിൽ നാല് നാഗ വിഭാഗക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. എന്നാൽ സംസ്ഥാനത്തെ ജനജീവിതത്തിൽ സുപ്രധാനമായ ഇംഫാൽ-ഗോഹട്ടി ദേശീയപാതയിൽ ഗതാഗതം സുഗമമായി നടക്കുന്നുമുണ്ട്.
ഇന്നലെ 19 വാഹനങ്ങളിലായി 428 യാത്രക്കാർ ഹൈവേയിലൂടെ സഞ്ചരിച്ചതായി സർക്കാർ അറിയിച്ചു. നാഗ വിഭാഗക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദേശീയപാതയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Kerala
കണ്ണൂര്: കണ്ണൂര് സെന്ട്രല് ജയിലില് കാപ്പ തടവുകാര് തമ്മിൽ ഏറ്റുമുട്ടി. തര്ക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു.
കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് കുത്തിയത്.
ഇതിനിടെ കണ്ണൂര് സ്പെഷ്യല് സബ് ജയിലില് ഉദ്യോഗസ്ഥന് തടവുകാരന്റെ മര്ദനത്തില് പരിക്കേറ്റു. പീഡനക്കേസില് റിമാന്ഡില് കഴിയുന്ന സുഹൈല് എന്നയാളാണ് ആക്രമണം നടത്തിയത്.
അസി. പ്രിസണ് ഓഫീസര് ചില്നേഷ് ചന്ദ്രനാണ് മര്ദനത്തില് പരിക്കേറ്റത്. അസി. സൂപ്രണ്ടിന്റെ പരാതിയില് കണ്ണൂര് ടൗണ് പaലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
National
സൂര്യപേട്ട്: തെലങ്കാനയിൽ വീടിന് സമീപത്തെ വേപ്പുമരത്തെച്ചൊല്ലിയുള്ള ദീർഘകാല തർക്കം സംഘർഷത്തിൽ കലാശിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. സൂര്യപേട്ട് ജില്ലയിൽ ആണ് സംഭവം. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
എറഗഡ്ഡ തണ്ട ഗ്രാമത്തിലാണ് സംഭവം. രണ്ട് കുടുംബങ്ങൾ തമ്മിൽ ഏകദേശം 25 വർഷമായി നിലനിന്നിരുന്ന തർക്കമാണ് ശനിയാഴ്ച രാവിലെ അക്രമത്തിലേക്ക് നീങ്ങിയത്. വീടിന്റെ അതിർത്തിയോട് ചേർന്നുള്ള വേപ്പുമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് തൽക്ഷണ കാരണം.
62കാരനായ മന്ദ വെങ്കടേശ്വർലു യാദവ് തൊഴിലാളികളുമായി എത്തി മരം മുറിക്കാൻ ശ്രമിച്ചതോടെയാണ് എതിർവിഭാഗവുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് ഇരുകൂട്ടരും കോടാലിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായാണ് പോലീസ് പറയുന്നത്.
സംഘർഷത്തിനിടെ ഭുക്യ രാമു കോടാലി ഉപയോഗിച്ച് വെങ്കടേശ്വർലുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വെങ്കടേശ്വർലു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഘർഷം തടയാൻ ഇടപെട്ട രാമുവിന്റെ പിതാവ് ഭുക്യ സൈദയെയും രാമു ആക്രമിച്ചതായാണ് വിവരം. 58കാരനായ സൈദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹം മരിച്ചു.
രണ്ട് പേർ കൊല്ലപ്പെട്ടതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയുടെ വീടിന് സമീപം ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സ്ഥലത്തെത്തി.
പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ മെല്ലച്ചെരുവു പോലീസ് സ്റ്റേഷൻ എസ്ഐ നവീൻ കുമാറിന് തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ഹുസൂർനഗർ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത രാമുവിനെ ചോദ്യം ചെയ്യുന്നതോടൊപ്പം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ എറഗഡ്ഡ തണ്ടയിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികാര ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ പോലീസ് നിരീക്ഷിച്ചുവരികയാണ്.
Kerala
കൊച്ചി: ടാക്സികൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കാറിന്റെ ചില്ല് തകർത്തതായി പരാതി. ഫോർട്ട് വൈപ്പിൻ റോറോ ജെട്ടിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പറവൂർ ചാത്തനാട് തെക്കേപറമ്പിൽ ആഷ്ലി റിബല്ലോയുടെ ഊബർ ടാക്സി കാറിന്റെ പിൻഭാഗത്തെ ചില്ലാണ് അടിച്ച് തകർത്തത്. റോറോ ജെട്ടിക്ക് സമീപം കാളമുക്കിൽവച്ച് റിബല്ലോ ഓടിച്ചിരുന്ന ടാക്സി മുന്നിൽ പോകുകയായിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചിരുന്നു.
ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ ആക്രമിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തതായും റിബല്ലോ മുളവുകാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
National
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അശുതോഷ് റങ്ക ഉൾപ്പെടെയുള്ളവരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സ്കൂളിൽ വിദ്യാർഥികളെ തൊഴുത്തിലിരുത്തിയാണ് പഠിപ്പിക്കുന്നതെന്ന പരാതി ഉയർത്തിയതിനെ തുടർന്നാണ് സിജെപി സംഘം പരിശോധനയ്ക്കായി എത്തിയത്.
ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തെ ഒരു സംഘം ആളുകൾ തടയുകയും ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയുമായിരുന്നു. തുടർന്ന് സംഘർഷാവസ്ഥയുണ്ടാകുകയും പ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് സിജെപിയുടെ ആരോപണം. ഗ്രാമവാസികളല്ല തങ്ങളെ ആക്രമിച്ചത്.
ബിജെപി പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് ആക്രമണം നടത്തിയതെന്ന് സിജെപി കോ-കൺവീനർ അശുതോഷ് റങ്ക ആരോപിച്ചു. രാജസ്ഥാൻ പോലീസിന്റെ ഒത്താശയോടെയാണ് ഇവർ ആക്രമണം നടത്തിയതെന്ന് അഭിജീത് ദീപ്കെയും ആരോപിച്ചു. സിജെപി പ്രവർത്തകരെ അർബൻ നക്സലുകൾ, രാജ്യവിരുദ്ധർ, പാക്കിസ്ഥാനികൾ എന്നിങ്ങനെ വിളിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും ഒരു വനിതാ പ്രവർത്തകയെ ആക്രമിച്ചതായും റങ്ക ആരോപിച്ചു. തന്റെ ഷർട്ട് കീറിയതായും സംഘത്തിലെ ഒരാൾക്ക് കൈയ്ക്ക് പൊട്ടലേറ്റതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിജെപി നേരത്തെ വിവിധ ഇടപെടലുകൾ നടത്തിയിരുന്നു. രാജസ്ഥാനിലെ സ്കൂളുകളിൽ പഠനയോഗ്യമായ അന്തരീക്ഷം ഒരുക്കണമെന്നും ക്ലാസ് മുറികൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
Kerala
പുല്പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്പ്പെട്ട കാരക്കണ്ടിയില് ഏറ്റുമുട്ടിയ കൊമ്പനാനകളില് ഒന്ന് ചരിഞ്ഞു. 40 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.
ജഡം വനത്തിലെ ചതുപ്പില് കാരക്കണ്ടി ഊരുനിവാസികളില് ചിലരാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ഉടന് വനപാലകരെ വിവരം അറിയിച്ചു. കൊമ്പുകോര്ക്കുന്ന ആനകളുടെ അലര്ച്ച തിങ്കളാഴ്ച വൈകുന്നരം ഊരുവാസികള് കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ വനത്തില് പരിശോധന നടത്തിയത്.
ചരിഞ്ഞ ആനയുടെ ദേഹത്ത് കുത്തേറ്റ പാടുകളുണ്ട്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര് എം.കെ. രാജീവ്കുമാര്, പുല്പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഓഫീസര് ഗ്രേഡ് എ. നിജേഷ്, സെക്ഷന് ഫോറസ്റ്റ് ഓഫീസര് സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തി. കണ്ണൂരില്നിന്നുള്ള വെറ്ററിനറി സര്ജന് ഇല്ല്യാസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്ട്ടം.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിലെ ആക്രിക്കടയിൽ ഉണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. പഴയ സ്കൂട്ടർ വിൽപ്പനയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തമിഴ്നാട് സ്വദേശി മുത്തുകുമാർ, മണികണ്ഠൻ, ശരവണൻ, സുധാ മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമം നടത്തിയത് രണ്ട് വാഹനങ്ങളിലായെത്തിയ നാലംഗ സംഘം.
Kerala
തൃശൂർ: ആളൂരിൽ ബിരിയാണിക്കടയിലുണ്ടായ തർക്കത്തെ തുടർന്ന് ഡെലിവറി ജീവനക്കാരെ ആക്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ആളൂർ കനാൽപാലം സ്വദേശി അയാമ്പിള്ളി വീട്ടിൽ സനീഷ് (25), പോട്ട വാഴക്കുന്ന് സ്വദേശി മേലാപുരം വീട്ടിൽ ബെഞ്ചമിൻ (23) എന്നിവർക്കെതിരെയാണ് ആളൂർ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭക്ഷണം കഴിക്കാനെത്തിയ പ്രതികളും ഇതേ സമയത്ത് കടയിലുണ്ടായിരുന്ന മൂന്ന് ഡെലിവറി ബോയ്സുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ഭക്ഷണശാലയ്ക്ക് പുറത്തുവെച്ച് ഈ തർക്കം അടിപിടിയിൽ കലാശിക്കുകയും പ്രതികൾ ഡെലിവറി ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
പുല്ലൂർ കുന്നത്തുപറമ്പിൽ വീട്ടിൽ അഭി (27), ആലത്തൂർ തറയിൽ നിഖിൽ (29), ഇരിങ്ങാലക്കുട മഠത്തിക്കര എരന്തോളി വീട്ടിൽ കിരൺ (28) എന്നിവർക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നിഖിലിന്റെ നെറ്റിയിലും മുഖത്തും കത്തിപോലുള്ള ആയുധം ഉപയോഗിച്ച് വരഞ്ഞ് പരിക്കേൽപ്പിച്ചിട്ടുണ്ട്. കൂടാതെ ഇയാളുടെ തലയുടെ പിൻഭാഗത്തും കൈയിലും ഗുരുതരമായി ചതവുകളുമുണ്ട്.
സംഭവം കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ പ്രതികൾ ബുള്ളറ്റിൽ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആളൂർ-പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച ബുള്ളറ്റ് കാനയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സനീഷിനെ മെഡിക്കൽ കോളജിലും ബെഞ്ചമിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും ലഹരിയിലായിരുന്നുവെന്നും നിലവിൽ പോലീസ് നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പോലീസ് വിവരങ്ങൾ പുറത്തുവിട്ടു. ബെഞ്ചമിന്റെ പേരിൽ ചാലക്കുടി, അങ്കമാലി, കൊടകര, ആളൂർ സ്റ്റേഷനുകളിലായി അഞ്ച് കഞ്ചാവ് കേസുകളുണ്ട്. സനീഷ് ആകട്ടെ പോക്സോ കേസിലും കഞ്ചാവ് കേസിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു.
International
റിയാദ്: യുഎസ്-ഇറാൻ സംഘർഷത്തിനു താത്കാലിക ഇടവേള. അതേസമയംതന്നെ സൗദിയും ഇറാന്റെ പിന്തുണയുള്ള ഹൂതികളും ഏറ്റുമുട്ടി.
വെള്ളിയാഴ്ച യെമനിലെ ഹൊദെയ്ദ തുറമുഖവും അതിനടുത്ത കമാരാൻ ദ്വീപും ലക്ഷ്യമിട്ട് സൗദി വ്യോമാക്രമണം നടത്തി. ഇതിനു പിന്നാലെ സൗദിയിലെ യാൻബുവിലേക്കും ജിസാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തു.
യാൻബുവിലെ സൗദി എണ്ണശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ വെടിച്ചിട്ടുവെന്നാണു റിപ്പോർട്ട്. അതേസമയം, ജിസാൻ നഗരത്തിൽ മിസൈലാക്രമണത്തെത്തുടർന്ന് വലിയ തീപിടിത്തമുണ്ടായെന്നു ഹൂതി വൃത്തങ്ങൾ അവകാശപ്പെട്ടു.
ഹൂതികൾ ചെങ്കടലിൽ സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കടലിലൂടെ വന്ന സൗദി എണ്ണടാങ്കറുകൾ ആക്രമിക്കപ്പെട്ടു.
ഇതിനിടെ, വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും യുഎസ് -ഇറാൻ ഏറ്റുമുട്ടലുണ്ടായില്ല. 13 ദിവസത്തിനു ശേഷമാണ് ഇരു വിഭാഗവും ആക്രമണത്തിൽനിന്നു വിട്ടുനിന്നത്. ഇതിനു മുന്പുള്ള ദിവസങ്ങളിൽ ഇറാനിൽ അമേരിക്ക ബോംബിടുന്നതും മറുപടിയായി ഇറാൻ അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുന്നതും പതിവായിരുന്നു.
ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒമാനിൽനിന്നുള്ള പ്രതിനിധി സംഘം ഇന്നലെ ഇറാനിലെത്തി. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ ഭാഗമായി കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്.
ഇറാൻ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ തുടരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. ഇറാനുമേൽ കൂടുതൽ ആക്രമണം നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഹോർമുസ് വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും അടുത്തയാഴ്ച ലണ്ടനിൽ ഉച്ചകോടി നടത്തിയേക്കുമെന്നു റിപ്പോർട്ടുണ്ട്.
കപ്പലിനു നേർക്ക് യുഎസ് വെടി
റിയാദ്: ഇറാനെതിരായ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച വാണിജ്യകപ്പലിനു നേർക്ക് ആക്രമണം നടത്തിയതായി യുഎസ് സേന അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ നാലു തവണ ഉപരോധം മറികടക്കാൻ ശ്രമിച്ച എം.വി. ലാവിൻ എന്ന കപ്പലിനു നേർക്ക് വെടിയുതിർക്കേണ്ടിവന്നു. അമേരിക്കൻ സേന നല്കിയ നിർദേശം കപ്പൽ ജീവനക്കാർ അനുസരിക്കാൻ തയാറായില്ല. തുടർന്ന് കപ്പലിന്റ എൻജിൻ റൂമിലേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ കപ്പൽ പ്രവർത്തനരഹിതമായി.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷം ആസൂത്രിതമാണോയെന്നു ഡൽഹി പോലീസിന് സംശയം. ഇതേത്തുടർന്ന് സംഘർഷത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നതിന്റെ തിരക്കിലാണു പോലീസ്.
പൊതുമുതൽ നശിപ്പിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങളും ലൈവ് സ്ട്രീമിംഗുകളും ഉൾപ്പെടെയാണു പരിശോധിക്കുന്നത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. മുഖവും വസ്ത്രവും ഉൾപ്പെടെ വിശകലനം ചെയ്യും. കലാപസമയത്ത് ജന്തർ മന്തറിൽ ഉണ്ടായിരുന്നോയെന്നും സ്ഥിരീകരിക്കും.
തെളിവായി സ്വീകരിക്കുംമുന്പ് വീഡിയോദൃശ്യങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കും. സംശയമുള്ള ഒട്ടേറെപ്പേരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിലെ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന 480 ഓളം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നുവെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായി റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ബോധവതിയാണെന്നും സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 20ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സൗത്ത് ഡൽഹി സ്വദേശിനിയായ സാക്ഷി എന്ന 21കാരിയായ വിദ്യാർഥിനിയെയാണു മുഖത്തിലും നെഞ്ചിലും കഴുത്തിലും പരിക്കുകളോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
യുവതി നിലവിൽ പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറിന്റെയും നട്ടെല്ലിന്റെയും എംആർഐ സ്കാൻ സാധാരണനിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതിനിടെ പ്രതിഷേധക്കാർക്കുനേരേ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗണ്ണുകളുപയോഗിച്ചതായി റിപ്പോർട്ടുണ്ട്. പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയുണ്ടകൾ ശരീരത്തിലേറ്റ പാടുകളുമായാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
കൊച്ചി: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. വൈറ്റില ഹബ്ബിൽ വച്ചുണ്ടായ സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും വെട്ടേറ്റു. തൃപ്പൂണിത്തുറ - ആലുവ റൂട്ടിൽ ഓടുന്ന അതുല്യ ബസിലെയും ചേർത്തല - കല്ലൂർ റൂട്ടിലോടുന്ന സുൽത്താൻ ബസിലെയും ജീവനക്കാരാണ് ഏറ്റുമുട്ടിയത്.
ബസുകൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയും സർവീസ് സമയക്രമത്തെ ചൊല്ലിയും ഇരുവിഭാഗവും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വൈറ്റില ഹബ്ബിൽ ബസുകൾ എത്തിയതോടെ തർക്കം മൂർച്ഛിക്കുകയും അതുല്യ ബസിലെ ജീവനക്കാരൻ വടിവാളുമായി സുൽത്താൻ ബസിലെ ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഡ്രൈവർ മുഹമ്മദ് മുക്താറിനും കണ്ടക്ടർ അൽത്താഫിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മരട് പോലീസ് കേസെടുത്തു.
Kerala
കൊച്ചി: കൊച്ചിയില് സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര് തമ്മില് തര്ക്കം. മാരകായുധങ്ങള് കൊണ്ടുള്ള ആക്രമണത്തില് ബസ് ജീവനക്കാര്ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ വൈറ്റില ഭാഗത്തു വച്ചാണ് സംഭവം.
അതുല്യ, ഗുരുദേവന് എന്നീ ബസുകളിലെ ജീവനക്കാര് തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. അതുല്യ ബസിലെ ജീവനക്കാര് വടിവാള് ഉള്പ്പെടെയുള്ള മാരകായുധങ്ങളുമായി ഉപദ്രവിച്ചു എന്നാണ് ഗുരുദേവന് ബസ് ജീവനക്കാരുടെ പരാതി. ഇരു ബസിലെയും ജീവനക്കാര് പോലീസില് പരാതി നല്കിയിട്ടുണ്ട്.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില് തമ്മിലടി രൂക്ഷം. മുന് ഭരണസമിതിക്കെതിരെയും പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര് രംഗത്തെത്തി. കൊച്ചിയില് നടത്തിയ വാര്ത്താസമ്മേളനത്തില് സാമ്പത്തിക ക്രമക്കേടുകള്, രാഷ്ട്രീയ അജണ്ട നടപ്പാക്കൽ, വര്ഗീയ പരാമര്ശം ഉള്പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്സിബ ഹസന്, മാല പാര്വതി, മായ വിശ്വനാഥ് എന്നീ നടിമാര് ഉന്നയിച്ചത്.
ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്ന്ന് നിലവില് വന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്ത്തനത്തിന് കോടതി താല്ക്കാലിക വിലക്ക് ഏര്പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര് രംഗത്തെത്തിയത്.
സംഘടനയിലെ ഭാരവാഹികള് അംഗങ്ങളുടെ ക്ഷേമത്തേക്കാള് സ്വന്തം നേട്ടങ്ങള്ക്കാണ് മുന്ഗണന നല്കിയതെന്ന് നടിമാരുടെ ആരോപണം. 'പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്...രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര് ആരോപിച്ചു.
മുന് ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള് ഉയര്ന്നതായും ജനറല് ബോഡി യോഗത്തില് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും നടിമാര് പറയുന്നു. 'ഇവരുടെ കൈയില് നിന്ന് കണക്കിന്റെ ഒരു പേജ് ലീക് ആയിട്ടുണ്ട്. അതില് 60 ലക്ഷത്തിനു മേലെ കണക്കില്ലാതെ വന്നിട്ടുണ്ട്' എന്ന് ബാബുരാജ് ചൂണ്ടിക്കാട്ടിയ കാര്യം ഇവര് പരാമര്ശിച്ചു.
യോഗത്തില് തങ്ങളുടെ ഭാഗം കേള്ക്കാന് ഭാരവാഹികള് തയാറായില്ലെന്നും മൈക്ക് പോലും നിഷേധിച്ചുവെന്നും ആരോപണമുണ്ട്. 'ബാബുരാജ് സംസാരിക്കാന് സമയം കൊടുക്കുന്നില്ല, പ്രസിഡന്റ് അവിടെ നിന്നിട്ട് പച്ച മലയാളത്തില് പറഞ്ഞാല് ഇരിക്കടാ ഇരിക്കടാ അവിടെ എന്ന് പറയുന്നതു പോലെയാണ് പെരുമാറിയത്' എന്നും നടിമാര് വ്യക്തമാക്കി.
സംഘടനയ്ക്ക് പുറത്തുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ മധ്യസ്ഥതയില് 15 കോടി രൂപ സ്വീകരിക്കാനുള്ള നീക്കത്തെ എതിര്ക്കുമെന്നും രാഷ്ട്രീയ പാര്ട്ടികളുടെ അജണ്ടകള് അമ്മ സംഘടനയ്ക്കുള്ളില് നടപ്പിലാക്കാന് അനുവദിക്കില്ലെന്നും മാല പാര്വതി വ്യക്തമാക്കി. ബിജെപി നേതാവ് പത്മജ മേനോന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് മാല പാര്വതി സംസാരിച്ചത്.
അന്സിബയെ ഒരു മുസ്ലിം നാമധാരി എന്ന നിലയില് വര്ഗീയവാദിയാക്കി ചിത്രീകരിക്കാന് ശ്രമം നടന്നുവെന്നും ഇത് കേരളത്തില് പുതിയൊരു "കേരള സ്റ്റോറി' സൃഷ്ടിക്കാന് വേണ്ടിയുള്ള ഗൂഢാലോചനയാണ്. ഇതേത്തുടര്ന്ന് തനിക്ക് ഭീഷണികള് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാലാ പാര്വതി വെളിപ്പെടുത്തി.
ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ് ആണെന്ന് അന്സിബ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ തുടര്ന്ന് ജനറല് സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണങ്ങള് വരികയും അദ്ദേഹം രാജി വയ്ക്കുകയും ചെയ്തതോടെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.
സംഘടനയുടെ കാര്യങ്ങള് മുന്നോട്ട് പോകാനായി അഡ്ഹോക് കമ്മിറ്റി നിലവില് വരികയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ലോഞ്ച് ചെയ്ത സഞ്ജീവനി പദ്ധതി മുന്നോട്ടുപോകാൻ വേണ്ടിയായിരുന്നു അന്ന് അഡ്ഹോക് കമ്മിറ്റി വന്നത്.
മോഹന്ലാല് പ്രസിഡന്റ് ആയിരുന്ന കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി മാറിയത് സാമ്പത്തിക ക്രമക്കേടോ മറ്റ് ആരോപണങ്ങളോ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്. സംഘടനയ്ക്ക് പുറത്തുള്ള ആരോപണങ്ങളെ തുടര്ന്നാണ് ജനറല് സെക്രട്ടറി ഉള്പ്പെടെയുള്ളവര് രാജിവെച്ചത്. അതിനാല് സംഘടനയ്ക്കുള്ളില് ആരോപണങ്ങള് ഉണ്ടായിരുന്നില്ല.
എന്നാല് ശ്വേത മേനോന്റെ കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാത്തതിന്റെ കാരണം സാമ്പത്തിക ക്രമക്കേടാണ്. ജനറല് ബോഡിയില് അവരുടെ സാമ്പത്തിക റിപ്പോര്ട്ട് പാസ് ആയില്ല. സാമ്പത്തിക ആരോപണം നേരിടുന്ന കമ്മിറ്റിയെ അഡ്ഹോക് കമ്മിറ്റി ആക്കാന് പറ്റില്ല. ആ കമ്മിറ്റിയിലുണ്ടായിരുന്ന ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്ഹോക് കമ്മിറ്റിയില് ഉള്പ്പെടുത്തിയത് സഞ്ജീവനി പദ്ധതി തുടരാനായാണ് എന്ന് അന്സിബ പറഞ്ഞു.
മായ വിശ്വനാഥ്, ബാബുരാജ്, സിദ്ദിഖ്, അപ്പ ഹാജ, മജീദ് എന്നിവര് അശ്ലീലം പറഞ്ഞുവെന്ന ശ്വേതയുടെ ഓഡിയോ ക്ലിപ്പിന് ഉഷ ഹസീന മറുപടി നല്കി. ശ്വേത മേനോനെ കേള്ക്കാന് സ്ത്രീകള് തയാറായിരുന്നു. യോഗത്തിന് മുമ്പ് തന്നെ കാര്യങ്ങള് പറയാനുണ്ടെന്ന് പറഞ്ഞ് ശ്വേത ഫോണില് ബന്ധപ്പെട്ടിരുന്നു. തീര്ച്ചയായിട്ടും കൂടെ നില്ക്കുമെന്നും നീതി എവിടെയാണോ അവിടെ നില്ക്കുമെന്നും പറഞ്ഞിരുന്നു. എന്നാല് കഴിഞ്ഞ കാലയളവില് നടന്ന കാര്യങ്ങളെ കുറിച്ചൊന്നും അവര് സംസാരിച്ചില്ല.
നേരെ നോക്കിയാല് കീരിയും പാമ്പുമായ എക്സിക്യൂട്ടീവ് ഭാരവാഹി അംഗങ്ങള് സന്തോഷത്തോടെയാണ് ഒരുമിച്ച് വേദിയില് ഇരുന്നത്. സംസാരിച്ചതുമുഴുവനും അവരെക്കുറിച്ചു മാത്രമാണ് എന്നും ഉഷ വ്യക്തമാക്കി.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11പേർക്കാണ് സംഘർഷത്തില് പരിക്കേറ്റത്.
ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ജയിൽ അധികൃതർ പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: കോര്പറേഷൻ കൗൺസിലിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങള് ഏറ്റുമുട്ടി. കാപ്പാ കേസ് പ്രതിയായ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും എത്തിയതോടെയാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജണ്ടകൾ മുഴുവൻ വേഗത്തിൽ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചതായി മേയർ വി.വി.രാജേഷ് പറഞ്ഞു. പിന്നാലെ ബിജെപിയും എൽഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കൗൺസിലർമാരുടെ ഹാജർ രജിസ്റ്റർ കൈക്കലാക്കാൻ ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത പിടിവലിയുണ്ടായി.
ഇതിനിടെ രജിസ്റ്റർ കീറിയെറിയാനും ശ്രമുണ്ടായി. കൗൺസിൽ ഹാളിനുള്ളിലെ സംഘർഷം കോർപറേഷൻ ഓഫീസിന് പുറത്തേക്കും വ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.
ചെമ്പഴന്തി ഉദയന് വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും രേഖകൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. ബിജെപി അംഗങ്ങൾ ഹാജർ ബുക്ക് പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ്- ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി. എൽഡിഎഫ് അംഗങ്ങൾ ഓഫീസിൽ നടത്തിവന്ന ഉപരോധത്തിനിടയിലേക്ക് മേയറെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മേയറെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ബിജെപി കൗൺസിലർമാർ പ്രതിരോധവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും സിപിഎം വനിതാ കൗൺസിലർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർ അനിലയ്ക്കും പരിക്കേറ്റു. മേയറാണ് ആദ്യം ആക്രമിച്ചതെന്ന് എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
എൽഡിഎഫ് കൗൺസിലർമാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കോര്പറേഷൻ ഓഫീസ് പരിസരത്ത് രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൗൺസിലർമാരുമായി മേയർ വി.വി.രാജേഷ് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉപരോധം നടത്തുന്ന എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.
കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ വിവാഹ സൽക്കാരത്തിനിടെ നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഓം പ്രകാശ് ചൗഹാൻ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവവുണ്ടായത്.
വിവാഹ സൽക്കാരത്തിനിടെ ചില യുവാക്കൾ നൃത്തത്തെച്ചൊല്ലി തർക്കത്തിലേർപ്പെട്ടു. ഇത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടെ മൂർച്ചയുള്ള ആയുധം കൊണ്ട് ഓം പ്രകാശിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
ഓം പ്രകാശിന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംശയിക്കപ്പെടുന്ന നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റി.
Kerala
കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് കോഴിക്കോട്ട് നഗരത്തിൽ വീണ്ടും സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു.
കോഴിക്കോട് നഗരത്തില് നിന്നും മാവൂരിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകള് തമ്മിലാണ് തര്ക്കമുണ്ടായത്. കോഴിക്കോട് പുതിയ സ്റ്റാന്ഡില് നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് സംഭവം.
ഇടിയുടെ ആഘാതത്തില് രണ്ട് യാത്രക്കാര്ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മാവൂരിലേക്ക് പോവുകയായിരുന്ന 'മലബാര്' എന്ന ബസ് 'നിള' ബസിലാണ് ഇടിപ്പിച്ചത്. നിള ബസില് ഉണ്ടായിരുന്ന യാത്രക്കാര്ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞയിടെ കോഴിക്കോട് ഓര്ക്കാട്ടേരിയിലും മത്സരയോട്ടത്തിനിടെ ബസുകള് തമ്മില് കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. പാനൂരില് നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന "കൈലാസ്' ബസും വടകരയില് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന "മസാഫി' ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയില് നിരവധി പേര്ക്ക് പരിക്കേറ്റിരുന്നു
National
കോൽക്കത്ത: കോൽക്കത്ത വിമാനത്താവളത്തിന്റെ അറൈവൽ ഗേറ്റിന് സമീപം ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു.
ഡൽഹിയിൽ നിന്ന് രാത്രി 9.45-ഓടെയാണ് അഭിഷേക് ബാനർജി കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹം എത്തുന്നതിന് മുൻപ് ബിജെപി പ്രവർത്തകർ ചീഞ്ഞ മുട്ടകളുമായി വിമാനത്താവളത്തിന്റെ അറൈവൽ ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അഭിഷേകിനെ സ്വീകരിക്കാൻ എത്തിയ ടിഎംസി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുവിഭാഗവും ഏറ്റുമുട്ടുകയും ഹെൽമെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറത്ത് സംഘർഷം തുടർന്നതിനാൽ, അഭിഷേക് ബാനർജിക്ക് നേരെയുള്ള അക്രമ സാധ്യത ഒഴിവാക്കാൻ പോലീസ് അദ്ദേഹത്തെ മറ്റൊരു പ്രത്യേക ഗേറ്റിലൂടെ പുറത്തെത്തിച്ചു. കനത്ത പോലീസ് സുരക്ഷയിൽ അദ്ദേഹം ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്നും മടങ്ങി. പാർട്ടിയിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകാനാണ് അഭിഷേക് ബാനർജി ഡൽഹിയിൽ പോയത്.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ട് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥികളും പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
National
ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽ പാക്കിസ്ഥാൻ സുരക്ഷാസേനയും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച റാവലകോട്ട് നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന് മുന്നോടിയായാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പാക് അധീന കാഷ്മീരിൽ ഇതേ തുടർന്ന് കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.
സംഘർഷത്തിനിടെ അക്രമികളുടെ വെടിയേറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കാഷ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. പാക് സർക്കാരിനെതിരെ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു.
ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഷ്മീരിന് പുറത്ത് പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം.
National
പെരമ്പലൂര്: തമിഴ്നാട്ടിലെ കുന്നം ബസ് സ്റ്റാന്ഡില് വിസികെ, ഡിഎംകെ അംഗങ്ങള് തമ്മില് ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേര്ക്ക് പരിക്കേറ്റു.
നേരത്തേഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന വിസികെ ടിവികെ സര്ക്കാരിന്റെ ഭാഗമായതിനെത്തുടര്ന്ന് ഇരുപാര്ട്ടികളും തമ്മില് അസ്വാരസ്യങ്ങള് ഉടലെടുത്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങള് മുന്നിര്ത്തി ഇരുപാര്ട്ടികള്ക്കും പ്രതിഷേധം നടത്താനുള്ള അനുമതി പോലീസ് നേരത്തേനിഷേധിച്ചിരുന്നു.
ഇത് അവഗണിച്ച് പ്രവര്ത്തകര് ബസ് സ്റ്റാന്ഡിനു സമീപം ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ പ്രവര്ത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയും രംഗം ശാന്തമാക്കുകയും ചെയ്തതായി മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞെന്നും ചിലര് കൈയാങ്കളിയില് ഏര്പ്പെട്ടതോടെ സ്ഥിതിഗതികള് കൂടുതല് വഷളാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. തിങ്കളാഴ്ച രാത്രി പാളയത്താണ് എസ്എഫ്ഐ -കെഎസ്യു സംഘർഷം ഉണ്ടായത്.
പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു.
സിപിഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്യു പ്രവർത്തകരുടെ അക്രമം പോലീസ് നോക്കിനിന്നെന്നും എ.എ. റഹീം ആരോപിച്ചു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിഞ്ഞു.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ സന്ദർശിച്ചു. ജനറൽ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്യു പ്രവര്ത്തകര് തമ്മില് സംഘർഷം ഉണ്ടായത്.
എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്ഷമുണ്ടായത്. കെഎസ്യു പ്രവര്ത്തകര് കല്ലെറിഞ്ഞെന്നും പോലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്ത്തകര് ആരോപിച്ചു. സംഘർഷം കനത്തതോടെ പോലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
കെഎസ്യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെഎസ്യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്എഫ്ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. അഭിജിത്തിനെ അസഭ്യം വിളിക്കുകയും മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്.
സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാത്രി 10 ഓടെ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് രണ്ടാമത്തെ സംഘർഷമുണ്ടായത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് എസ്എഫ്ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും ഏറ്റുമുട്ടി.
പരസ്പരം കല്ലെറിഞ്ഞ ശേഷം എസ്എഫ്ഐ പ്രവർത്തകർ സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. ആക്രമണത്തിൽ മ്യൂസിയം എസ്എച്ച്ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞെന്നും മറ്റ് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും എഫ്ഐആറിലുണ്ട്.
Kerala
തിരുവനന്തപുരം: പാളയത്ത് എസ്എഫ്ഐ-കെഎസ്യു പ്രവര്ത്തകര് തമ്മില് വന് സംഘര്ഷം. ഇരുകൂട്ടരും പരസ്പരം കല്ലും കരിക്കും വലിച്ചെറിഞ്ഞു.
പോലീസ് ലാത്തി വീശിയെങ്കിലും പ്രവര്ത്തകര് പിന്തിരിയാന് തയാറായില്ല. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരള സര്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില് എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഘര്ഷമുണ്ടായത്. തെരഞ്ഞെടുപ്പില് ആറ് സീറ്റുകള് എസ്എഫ്ഐ നേടി. കെഎസ്യു നാല് സീറ്റുകള് നേടി.
National
ബെംഗളൂരു: കുടകിൽ ദുബാരെ ആനത്താവളത്തിൽ കുത്തേറ്റ് വീണ കൊമ്പൻ ചരിഞ്ഞു. മാർത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. ഇന്നലെയാണ് മാർത്താണ്ഡയെ ‘കാഞ്ചൻ' എന്ന ആന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു.
ചെന്നൈ സ്വദേശി തുളസി (33) ആണ് ആനയുടെ അടിയിൽപ്പെട്ട് മരിച്ചത്. കുളിപ്പിക്കുന്നതിനിടെയാണ് ആനകൾ കൊമ്പുകോർത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ആനകൾ ഏറ്റുമുട്ടുന്നതിനിടയിൽ കുടുങ്ങി മരിച്ച സ്ത്രീയെ ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
National
മുംബൈ: മാഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വിവാഹ ചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുകൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
National
കോല്ക്കത്ത: റീപോളിംഗിനിടെ സൗത്ത് 24 പര്ഗനാസില് തൃണമൂല് കോണ്ഗ്രസ് പ്രവർത്തകർ ബിജെപിക്കാരുമായി ഏറ്റുമുട്ടി. നാളെ നടക്കുന്ന വോട്ടെണ്ണലിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്ഷത്തില് കലാശിക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്ഥി വിജയിച്ചാല് വീടുകള് കത്തിക്കുമെന്ന് തൃണമൂല് നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അതേസമയം ബിജെപി പ്രവര്ത്തകരാണ് സംഘര്ഷത്തിനു തുടക്കമിട്ടെതന്ന് തൃണമൂല് നേതാക്കള് കുറ്റപ്പെടുത്തുന്നു.
National
ഇംഫാൽ: മണിപ്പുരിൽ ശാശ്വത സമാധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതയിലേക്കു നടന്ന പ്രതിഷേധവും അക്രമത്തിൽ കലാശിച്ചു. സമരക്കാരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധം അക്രമത്തിനു വഴിമാറി.
പ്രതിഷേധക്കാർക്കു നേരേ പോലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു.ഇതിനിടെ, മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ചയ്ക്കു പ്രതിഷേധക്കാരിൽ ഏതാനുംപേർക്ക് അനുമതി നൽകി. ഇവർ മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.
മെയ്തി സംഘടനയായ കൊകോമിയുടെ (കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു കുട്ടികളുടേതുൾപ്പെടെ സമീപകാലത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഈമാസം ഏഴിനുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കുക്കി ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരും കൊലയ്ക്ക് ഇരയായി.
വെള്ളിയാഴ്ച ഉക്റുൽ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർകൂടി കൊല്ലപ്പെട്ടു.
NRI
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു.
സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്.
ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ സിപിഎം മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘഷത്തിൽ നാലുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സതേടി.
തിരുവള്ളൂരിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയുണ്ടായ സംഘർഷം.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു. തങ്ങളുടെ പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിൽ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. ബിഷ്ണുപുർ ജില്ലയിലായിരുന്നു സംഘർഷം.
തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിൻഗുംഗേയി മേഖലയിലായിരുന്നു സംഘർഷമുണ്ടായത്. ഈയിടെ പ്രദേശത്തിനു സമീപം രണ്ടു കുട്ടികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സായുധസംഘം പ്രദേശത്ത് എത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സംഘർഷം വ്യാപകമായി. കണ്ണീർവാതകം ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ സുരക്ഷാസേന തുരത്തിയത്.
പത്തിലേറെ പേർക്കു നേരിയ പരിക്കേറ്റു. ഒരു നാലുചക്ര വാഹനം പ്രതിഷേധക്കാർ കത്തിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചു. സുരക്ഷാസേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
Kerala
കൊച്ചി: കളമശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചെങ്ങമനാട് പോലീസാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. പരാതി കൊടുത്തതിലെ പ്രകോപനത്തിൽ കഴിഞ്ഞ ദിവസം രാത്രി അടുവാശേരിയിലെ ഇന്ദിര ഭവനിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറിയെന്നും കത്തി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സിപിഎം-കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി ഉണ്ടാവുകയും ചെയ്തു. ഓഫീസിൽ വച്ചിരുന്ന ഫ്ലക്സുകളും ഓഫീസിലെ മറ്റ് സാധനങ്ങളും സിപിഎമ്മുകാർ നശിപ്പിച്ചെന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ വാർഷിക ആഘോഷങ്ങൾക്കിടെ കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.
കോളജിലെ പ്രവേശന കവാടത്തിന് സമീപം വിദ്യാർഥികൾ പരസ്പരം മേശയും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പരിപാടികൾ നർത്തിവച്ചു. വാർഷികത്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്പ് കേളജിൽ പ്രതിഷേധം നിലനിന്നിരുന്നു. പരിപാടിക്കായി കോളജ് മൈതാനം ഉപയോഗിക്കാൻ അധികൃതർ അനുമതി നിഷേധിച്ചതായി വിദ്യാർഥി യൂണിയൻ ആരോപിച്ചു.
സംഘർഷം നടക്കുന്പോൾ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പോലീസ് ഇടപ്പെട്ടിരുന്നു.
പരിപാടികൾ വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചുവെന്നും സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
Kerala
കാസർഗോഡ്: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്റഫ് കല്ലട്ര എന്നിവരെയാണ് നായന്മാർമൂലയിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്.
തുടർന്ന് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. വോട്ടർമാർക്ക് പണം നൽകാൻ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
District News
നെടുമങ്ങാട്: പത്താംകല്ലിൽ കോൺഗ്രസ്- സിപിഎം സംഘർഷം. നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു മാർച്ചു നടത്തി. പത്താംകല്ലിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് ഒരു സംഘം സിപിഎം പ്രവർത്തകർ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
പ്രവർത്തകരായ അൽഫിയ, റംജിന, റെഫീക്ക്, സഫീർ എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിഷേധിച്ചു രാത്രി വൈകിയും കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ ഉപരോധം തുടർന്നു.
Kerala
ആലപ്പുഴ: എഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്.
എഴുപുന്ന പാലസ് ബാറിന് മുന്നിലാണ് സംഭവം. രാത്രി 12 ഓടെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.
Kerala
ചിങ്ങവനം: കള്ളുഷാപ്പിലുണ്ടായ അടിപിടിയില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്നാട് സ്വദേശി ലോറന്സ് (60) ആണ് കോട്ടയം മെഡിക്കല് കോളജില് മരിച്ചത്.
ഞായറാഴ്ച രാത്രി പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
തൃശൂർ: പോസ്റ്റര് പതിക്കുന്നതിനെ ചൊല്ലി കോണ്ഗ്രസ് - സിപിഎം പ്രവര്ത്തകര് തമ്മില് സംഘര്ഷം. പുതുക്കാട് അളഗപ്പനഗര് പഞ്ചായത്തിലെ പാലക്കുന്നിലുണ്ടായ സംഭവത്തിൽ ഏഴുപേര്ക്ക് പരിക്കേറ്റു.
സംഘര്ഷമുണ്ടായ സാഹചര്യത്തില് കേന്ദ്രസേന പാലക്കുന്നില് റൂട്ട് മാര്ച്ച് നടത്തി. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ ഷാജു പുവ്വത്തൂക്കാരന്, അഭിജിത്ത്, അഭിമന്യു എന്നിവർ തൃശൂര് ഗവ. മെഡിക്കല് കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സിപിഎം പ്രവർത്തകരായ മിഥുന്, വിശാല്, വിഷ്ണു, സമിന്ലാല് എന്നിവര് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പു ചെയ്യുകയാണ്.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവേദിക്കു സമീപം തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തർ ഏറ്റുമുട്ടി.
പ്രധാനമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുന്പാണ് സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിലുള്ള കല്ലേറിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ബിജെപി പ്രവർത്തകനം പരിക്കേറ്റു.
പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് പോയ പ്രവർത്തകർക്കുനേരെ ഗിരീഷ് പാർക്കിന് സമീപത്തുവെച്ച് കല്ലേറുണ്ടായതായി ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ആരോപണങ്ങൾ തൃണമൂൽ പ്രവർത്തകർ നിഷേധിച്ചു. ബിജെപി പ്രവർത്തകരാണ് തങ്ങൾക്കുനേരേ കല്ലേറ് തുടങ്ങിയെതെന്ന് ഇവർ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മോദി കൊൽക്കത്തയിലെത്തിയത്.
Kerala
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനു പിന്നാലെ ഗണേഷിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പത്തനാപുരത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പിന്നീട് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു. വാളകത്തെ വീട്ടിൽവച്ച് ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്ന് ബിന്ദു മേനോൻ പറഞ്ഞു.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. തോൽക്കുന്നവർ ടൂർണമെന്റിൽനിന്ന് പുറത്താകും എന്നതിനാൽ ഫൈനലിന് മുന്പുള്ള ഫൈനലായി മത്സരം മാറും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ നേരിടും.
സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കയോട് 76 റണ്സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വന്പൻ ജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചു.
ബാറ്റിംഗ് ഓർഡറിൽ ടോപ്പിലേക്ക് മലയാളി താരം സഞ്ജു സാംസണ് വന്നതോടെ ഇടം വലം ഓപ്പണിംഗ് കോന്പിനേഷനൊപ്പം ടോപ്പ് ഓർഡർ ബാലൻസിംഗുമായി.
സ്കോർ കുതിച്ചു. ഇത് തുടരുകയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ടൂർണമെന്റിൽ കരുത്തരായി മുന്നേറിയ വിൻഡീസിനെ നേരിടുന്പോൾ ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമെന്ന സമ്മർദം അതിജീവിക്കേണ്ടതുണ്ട്. വിൻഡീസും സൂപ്പർ എട്ടിൽ തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് ആയിരുന്നു.
കണക്കിൽ മുന്നിൽ
ഈഡൻ ഗാർഡനിലെ കണക്കുകൾ ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ വിൻഡീസിനെതിരേ നാല് മത്സരം കളിച്ച ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല. 2018ൽ നടന്ന ഒരു മത്സരത്തിലും 2022ൽ തുടർച്ചയായി നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തി.
ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെങ്കിലും ഈഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിന് ആശ്വാസം പകരുന്ന ഒന്നുണ്ട്. 10 വർഷം മുന്പ് 2016ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ് കിരീടം ചൂടിയത് ഇതേ ഈഡൻ ഗാർഡനിലായിരുന്നു.
ആറാം ബൗളർ പ്രതിസന്ധി
സിംബാബ്വെയ്ക്കെതിരേ രണ്ടോവറിൽ 46 റണ്സ് വഴങ്ങിയ ശിവം ദുബെ ബൗളിംഗിൽ നിരാശപ്പെടുത്തിയതോടെ ആറാം ബൗളറായി ആരെ ആശ്രയിക്കണമെന്നത് ഇന്ത്യയുടെ പ്രതിസന്ധിയാണ്. തിലക് വർമ, അഭിഷേക് ശർമ എന്നിവരാണ് പിന്നീടുള്ള ഓപ്ഷൻ. മറ്റൊരു മാറ്റം ഫിനീഷർ റോളിലുള്ള ദുബെയെ ഒഴിവാക്കി സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെയോ വാഷിംഗ്ടണ് സുന്ദറിനെയോ പ്ലെയിംഗ് ഇലവനിലേക്ക് എത്തിക്കുക എന്നതാണ്. വിൻഡീസിന്റെ തകർപ്പൻ ബാറ്റിംഗ് ഫോം കണക്കിലെടുക്കുന്പോൾ അതിനുള്ള സാധ്യത വിരളമാണ്. അതേസമയം അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിർത്തും.
പേസില് മാറ്റമില്ല
ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ പേസ് നിരയെ നയിക്കും. സപ്പോർട്ടിംഗ് റോളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും മിന്നിയാൽ കാര്യങ്ങൾ എളുപ്പമാകും.
റണ്ണൊഴുകും പിച്ച്
ഈ ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങളാണ് ഈഡൻ ഗാർഡനിൽ നടന്നത്. ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലന്ഡ് ടീമുകളാണ് ഈഡനിൽ കളിച്ചത്. ഇറ്റലിക്കെതിരേ സ്കോട്ലന്ഡ് നേടിയ 207 റണ്സാണ് ഈഡനിലെ ടൂർണമെന്റിലെ ഉയർന്ന സ്കോർ. അതേ പിച്ചിൽ വെടിക്കെട്ട് ബാറ്റർമാർ അണിനിരക്കുന്ന ഇന്ത്യ-വിൻഡീസ് പോരാട്ടം ബാറ്റിംഗ് വിസ്മയമൊരുക്കാനാണ് സാധ്യത.
റണ്വേട്ടയിൽ അഭിഷേക്
ഈഡൻ ഗാർഡനിൽ നടന്ന ട്വൻി20 മത്സരങ്ങളിൽ ഇന്ത്യക്കായി ടോപ് സ്കോററായത് അഭിഷേക് ശർമയാണ്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വർഷം 34 പന്തിൽ 79 റണ്സെടുത്ത അഭിഷേകാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന വ്യക്തിഗത സ്കോറർ. വിൻഡീസ് താരങ്ങളിൽ 85 റണ്സുമായി പുറത്താകാതെ നിന്ന മർലോണ് സാമുവൽസിന്റെ പേരിലാണ് ഉയർന്ന വ്യക്തിഗത സ്കോർ.
Kerala
ഇടുക്കി: വഴിത്തർക്കെത്തെ തുടർന്നുണ്ടായ കൂട്ടയടിയിൽ ഒമ്പതുപേർക്ക് പരിക്ക്. രാജകുമാരി കുമ്പപ്പാറയിലുണ്ടായ സംഭവത്തിൽ എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
കുമ്പപ്പാറ മഠത്തിശേരി രാജു, മക്കളായ ടിൻസ്, ടിന്റോ, ഷാജി കൊച്ചുകരോട്ട് എന്നിവർ ചേർന്ന് അയൽവാസികളായ മണപ്പാടം മുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നിൽ ബിന്ദു, ഇവരുടെ 16 വയസുള്ള മകൾ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി.
പൊന്നമ്മക്കും സുധക്കും മുഖത്തും ദേഹത്തും പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. അക്രമം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രാജക്കാട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Kerala
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വിവാഹ സല്ക്കാര ഹാളില് വരന്റേയും വധുവിന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്കുഴിയിലെ വിവാഹ സല്ക്കാര ഹാളില് കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഊട്ടുപുരയില് വരന്റെയും വധുവിന്റെയും വീട്ടുകാര് തമ്മില് പപ്പടത്തെ ചൊല്ലി ഉണ്ടായ തര്ക്കം വലിയ സംഘര്ഷത്തില് കലാശിക്കുകയായിരുന്നു. നേരിയ തര്ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
വിവരമറിഞ്ഞ് മാറനല്ലൂരില് നിന്നും നരുവമൂട്ടില് നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
Kerala
തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.
ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.