x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​കിലെ ആ​ന​ത്താ​വ​ള​ത്തി​ൽ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ആ​ന​ക​ൾ ഏ​റ്റു​മു​ട്ടി; കു​ത്തേ​റ്റു​വീ​ണ കൊ​മ്പ​ൻ ച​രി​ഞ്ഞു


Published: May 19, 2026 05:34 PM IST | Updated: May 19, 2026 05:34 PM IST

ബെം​ഗ​ളൂ​രു: കു​ട​കി​ൽ ദു​ബാ​രെ ആ​ന​ത്താ​വ​ള​ത്തി​ൽ കു​ത്തേ​റ്റ് വീ​ണ കൊ​മ്പ​ൻ ച​രി​ഞ്ഞു. മാ​ർ​ത്താ​ണ്ഡ എ​ന്ന കൊ​മ്പ​നാ​ണ് ച​രി​ഞ്ഞ​ത്. ഇ​ന്ന​ലെ​യാ​ണ് മാ​ർ​ത്താ​ണ്ഡ​യെ ‘കാ​ഞ്ച​ൻ' എ​ന്ന ആ​ന കു​ത്തി​വീ​ഴ്ത്തി​യ​ത്. പു​ഴ​യി​ൽ വീ​ണ മാ​ർ​ത്താ​ണ്ഡ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട സ്ത്രീ ​ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു.

ചെ​ന്നൈ സ്വ​ദേ​ശി തു​ള​സി (33) ആ​ണ് ആ​ന​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്. കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​ക​ൾ കൊ​മ്പു​കോ​ർ​ത്ത​ത്. അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ബാ​രെ ആ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഏ‍​ർ​പ്പെ​ടു​ത്തി. ര​ണ്ട് ദി​വ​സ​ത്തേ​ക്കാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ആ​ന​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ച സ്ത്രീ​യെ ജോ​ലി​ക്കാ​രും ബ​ന്ധു​ക്ക​ളും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

Tags : Elephants clash sanctuary Kudak stabbed dead

Recent News

Corehub Up