x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

വെബ് ഡെസ്‌ക്
Published: August 29, 2026 11:03 PM IST | Updated: August 29, 2026 11:03 PM IST

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. 

കോ​ട്ട​യം സ്വ​ദേ​ശി മ​നു​വി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​പ്പു എ​ന്ന​യാ​ളാ​ണ് കു​ത്തി​യ​ത്.

ഇ​തി​നി​ടെ ക​ണ്ണൂ​ര്‍ സ്‌​പെ​ഷ്യ​ല്‍ സ​ബ് ജ​യി​ലി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വു​കാ​ര​ന്‍റെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റു. പീ​ഡ​ന​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സു​ഹൈ​ല്‍ എ​ന്ന​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 

അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ ചി​ല്‍​നേ​ഷ് ച​ന്ദ്ര​നാ​ണ് മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. അ​സി. സൂ​പ്ര​ണ്ടി​ന്റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പa​ലീ​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Prisoners Clash Kannur Central Jail Stabbing

Recent News

Corehub Up