x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ണ്ട് ബ്ലാ​ങ്ക് കൊ​ടു​മു​ടി​ക്ക് ര​ണ്ടു മീ​റ്റ​ർ ഉ​യ​രം കൂ​ടി 

വെബ് ഡെസ്ക്
Published: October 15, 2026 07:06 AM IST | Updated: October 15, 2026 07:06 AM IST

പാ​രി​സ്: പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ടു​മു​ടി​യാ​യ മോ​ണ്ട് ബ്ലാ​ങ്കി​ന്‍റെ ഉ​യ​രം ര​ണ്ടു മീ​റ്റ​ർ കൂ​ടി. ഏ​റ്റ​വും പു​തി​യ സ​ർ​വേ പ്ര​കാ​രം ഉ​യ​രം 4,807.47 മീ​റ്റ​റാ​ണ്. 2023ലെ ​സ​ർ​വേ​യി​ൽ 4,805.59 മീ​റ്റ​റാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 1.88 മീ​റ്റ​റി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. 


ആ​ധു​നി​ക ജി​പി​എ​സ് സാ​ങ്കേ​തി​വി​ദ്യ​യും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഫ്ര​ഞ്ച് സ​ർ​വേ​യ​ർ​മാ​ർ പ​ർ​വ​ത​ത്തി​ന്‍റെ ഉ​യ​രം അ​ള​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഇ​ങ്ങ​നെ ഉ​യ​രം ക​ണ​ക്കാ​ക്കാ​റു​ണ്ട്. ആ​ൽ​പ്സ് പ​ർ​വ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ മോ​ണ്ട് ബ്ലാ​ങ്ക് കൊ​ടു​മു​ടി​യു​ടെ പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഉ​ൾ​ഭാ​ഗ​ത്തി​നു മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നെ പൊ​തി​ഞ്ഞി​രി​ക്കു​ന്ന മ​ഞ്ഞു​പാ​ളി​ക​ളു​ടെ ഉ​യ​ര​മാ​ണ് കൂ​ടി​യ​ത്. 


ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ലും കൊ​ടു​മു​ടി​യു​ടെ ഉ​യ​രം കൂ​ടു​മെ​ന്നാ​ണ് സ​ർ​വേ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, 2007ൽ ​മോ​ണ്ട് ബ്ലാ​ങ്കി​ന് 4,810.9 മീ​റ്റ​ർ ഉ​യ​ര​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ മ​ഞ്ഞു​രു​കി ഉ​യ​രും കു​റ​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ഉ​യ​രം കൂ​ടി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. 

Tags : Mont Blanc Grows Two Metres Taller Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up