മന്ത്രി പി.സി. വിഷ്ണുനാഥ്
കൽപ്പറ്റ: കേരളത്തിന്റെ കാർഷിക പൈതൃകത്തെയും പ്രകൃതിയുടെ ജൈവവൈവിധ്യത്തെയും സ്വന്തം ജീവിതംകൊണ്ട് കാത്തുസൂക്ഷിച്ച "പച്ച മനുഷ്യ' നായിരുന്നു പത്മശ്രീ ചെറുവയൽ രാമനെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അന്യംനിന്നുപോകുമായിരുന്ന ചെന്നെല്ല്, തൊണ്ടി, ഗന്ധകശാല, ജീരകശാല തുടങ്ങി വിവിധ നെൽവിത്തിനങ്ങളെ അദ്ദേഹം കൃഷിയിലൂടെ നിലനിർത്തി. കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതികളുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന ജീവിതമായിരുന്നു ചെറുവയൽ രാമന്റേത്.
കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ ഒരുക്കിയ ഗ്രാമീണ അനുഭവയാത്രകളിൽ അദ്ദേഹത്തിന്റെ കൃഷിയിടവും ജീവിതവും പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
കേരളത്തിന്റെ കാർഷിക സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ കാലം മായ്ക്കാത്ത അടയാളങ്ങളായി നിലനിൽക്കുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
Tags : VitalSpark Preserved Seed PCVishnunath CheruvayalRaman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash