Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seed

വി​ത്താ​യി ബാ​ക്കി​വ​ച്ച ജീ​വി​ത​പ്പ​ച്ച: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

ക​​​ൽ​​​പ്പ​​​റ്റ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക പൈ​​​തൃ​​​ക​​​ത്തെ​​​യും പ്ര​​​കൃ​​​തി​​​യു​​​ടെ ജൈ​​​വ​​​വൈ​​​വി​​​ധ്യ​​​ത്തെ​​​യും സ്വ​​​ന്തം ജീ​​​വി​​​തം​​​കൊ​​​ണ്ട് കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച "പ​​​ച്ച മ​​​നു​​​ഷ്യ' നാ​​​യി​​​രു​​​ന്നു പ​​​ത്മ​​​ശ്രീ ചെ​​​റു​​​വ​​​യ​​​ൽ രാ​​​മ​​നെ​​ന്ന് മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.

അ​​​ന്യം​​​നി​​​ന്നു​​​പോ​​​കു​​​മാ​​​യി​​​രു​​​ന്ന ചെ​​​ന്നെ​​​ല്ല്, തൊ​​​ണ്ടി, ഗ​​​ന്ധ​​​ക​​​ശാ​​​ല, ജീ​​​ര​​​ക​​​ശാ​​​ല തു​​​ട​​​ങ്ങി വി​​​വി​​​ധ നെ​​​ൽ​​​വി​​​ത്തി​​​ന​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം കൃ​​​ഷി​​​യി​​​ലൂ​​​ടെ നി​​​ല​​​നി​​​ർ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ഏ​​​റെ ആ​​​ഴ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ൽ​​​ക്കു​​​ന്ന ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു ചെ​​​റു​​​വ​​​യ​​​ൽ രാ​​​മ​​​ന്‍റേ​​ത്.

കേ​​​ര​​​ള റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം മി​​​ഷ​​​ൻ ഒ​​​രു​​​ക്കി​​​യ ഗ്രാ​​​മീ​​​ണ അ​​​നു​​​ഭ​​​വ​​​യാ​​​ത്ര​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​വും ജീ​​​വി​​​ത​​​വും പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക സം​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ കാ​​​ലം മാ​​​യ്ക്കാ​​​ത്ത അ​​​ട​​​യാ​​​ള​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​മെ​​ന്നും പി.​​സി. വി​​ഷ്ണു​​നാ​​ഥ് പ​​റ​​ഞ്ഞു.

 

Latest News

Corehub Up